ഞാൻ ലഘുശബ്ദതാരാവലി നോക്കി എഡിറ്റ് ചെയ്തതൊക്കെ ശബ്ദതാരാവലി നോക്കി വീണ്ടും എഡിറ്റ് ചെയ്യേണ്ടിവരുമല്ലോ ദൈവമേ!!!
ഒരിക്കല്‍ തിരുത്തിയ വാക്കുകള്‍ക്ക് പിന്നാലെ പിന്നെ പോവരുത് ജലജേച്ചി. ശബ്ദതാരാവലി വരുമ്പോള്‍ അത് നോക്കി പുതിയ പദങ്ങള്‍ കുറെയുണ്ടാകുമല്ലോ തിരുത്താന്‍ .
തിരുത്തിയ പദങ്ങള്‍ പെന്‍സില്‍ കൊണ്ട് ചെറിയ മാര്‍ക്ക് ഇടുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.കുറേകാലം കഴിഞ്ഞു നോക്കുമ്പോള്‍ ഞെട്ടുവാന്‍ അത് സഹായിക്കും
അപ്പോൾ മഷിവിഭൂഷൺ (അതോ മഷിഭൂഷണോ) ആയി അല്ലേ? രണ്ടായാലും അഭിനന്ദനങ്ങൾ!!!
മാന്യരേ,
മഷിത്തണ്ട് നിഘണ്ടു നിര്‍മ്മാണത്തിനു നല്കിവരുന്ന ഈ വര്‍ഷത്തെ ഗുണ്ടര്‍ട്ട് പുരസ്കാരത്തിനു ശ്രീമാന്‍ ജെനീഷ് അര്‍ഹനായിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. കാക്കത്തൊള്ളായിരം രൂപയും പ്രശസ്തി പത്രവും (മനോരമ) അടങ്ങിയതാണ് പുരസ്കാരം .
മഷി ..
ശ്രീമാന്‍ ജനീഷിന് ആയിരമായിരം അഭിവാദ്യങ്ങള്‍ ! =D>
മഷിഭൂഷൺ, മഷിവിഭൂഷൺ എന്നൊക്കെപ്പറഞ്ഞാൽ എന്താ?????? വസ്ത്രത്തിൽ മഷി കുടയുന്നതാണോ? :)
അഭിനന്ദനങ്ങൾ ജെനീഷ്!!
ഇതിന്റെ കൊട്ടേഷൻ മൊത്തമായി താങ്കൾ ഏല്പ്പിക്കുന്നതാവും നല്ലത് എന്ന് തോന്നുന്നു. ;-)
വേറെ പേജിൽ സ്വാമികളാണ്. രണ്ടും തമ്മിൽ വ്യത്യാസമുണ്ടോ എന്നറിയില്ല. :)
"ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവിലുണ്ടായൊരിണ്ടല്‍..." :-?
പലരുടെയും പ്രസന്റും അതുതന്നെയാണെന്ന് കേൾക്കുന്നു
ഭാവിയും തഥൈവ!!!
വെറുതെ നിഘണ്ടുവിൽ നോക്കുമ്പോഴും പല വാക്കുകളും വരുന്നില്ല. ഞാൻ എഡിറ്റ് ചെയ്ത വാക്കുകളിൽ ചിലത് പിന്നീട് അർത്ഥം നോക്കുമ്പോൾ new word എന്നാണ് കാണിക്കുന്നത്. വീണ്ടും ചേർത്ത് submit changes click ചെയ്യുമ്പോൾ പണ്ട് ചേർത്തതും ഇപ്പോൾ ചേർത്തതും കൂടി വരുന്നു. അപ്പോൾ ഒരെണ്ണം delete ചെയ്യേണ്ടിവരുന്നു.
ഇവ ഗൂഗിൾ സെർച്ചിൽ വരുന്നുണ്ട്
ഇവ ഗൂഗിൾ ഇൻപുട്ട് ഉപയോഗിച്ച് ഇപ്പോൾ എഴുതി നോക്കിയപ്പോൾ വരുന്നുണ്ട്. ഇത്ര കാലമായും കിട്ടാതിരുന്ന സൂര്യനെയും കിട്ടി.
ഞാൻ minscript ആണുപയോഗിക്കുന്നത്.
ജെനിഷ്,
അതെ minscript തന്നെ.
ഇതിൽ മംഗ്ലീഷിനു പകരം മലയാളം ടൈപ്പുചെയ്യുന്നു. കൂട്ടക്ഷരങ്ങൾ പലതും ഒറ്റ ക്ലിക്കിൽ വരും.
ഞാൻ ഇത് download ചെയ്ത ലിങ്ക് താഴെ
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sidharthan/Minscript_Installation
അഡ്മിൻ,
നാളെയുള്ള എന്റെ പ പ്ര കഴിയട്ടെ. എന്നിട്ടെഴുതാം. അതിലെ വാക്കുകളാണ് .
#നാളെയുള്ള എന്റെ പ പ്ര കഴിയട്ടെ. എന്നിട്ടെഴുതാം. അതിലെ വാക്കുകളാണ് .
ഇനി ഒരു രക്ഷയുമില്ല മക്കളെ !
>> "മഷിത്തണ്ട് മലയാളം നിഘണ്ടുവിലേക്ക് സ്വാഗതം.
65,427 മലയാള പദങ്ങളും 90,134 ഇംഗ്ലീഷ് പദങ്ങളും ലഭ്യമാണ്. ചെറിയ അക്ഷര തെറ്റുകള്‍ പരിഹരിക്കാന്‍ Matching Words എന്ന വിഭാഗം സഹായിക്കും. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ അതിന്റെ അര്‍ഥവും ലഭ്യമാകും. പദങ്ങള്‍ കൂട്ടി ചേര്‍ക്കുകയും അതു വിദഗ്ദ്ധ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്ത എല്ലാ ഓണ്‍ ലൈന്‍ സുഹൃത്തുകള്‍ക്കും സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ മഷിത്തണ്ടിനെ ഷെയര്‍ ചെയ്തു പ്രചരിപ്പിച്ച അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. ">>
അഡ്മിന്‍,
നിഘണ്ടുവിന്റെ പൂമുഖത്ത് തന്നെ അക്ഷരത്തെറ്റുണ്ടല്ലോ?
>'അക്ഷര തെറ്റുകള്‍'> 'അക്ഷരത്തെറ്റുകൾ' (ശരി)
>കൂട്ടി ചേര്‍ക്കുകയും> 'കൂട്ടിച്ചേർക്കുകയും' (ശരി)
ചില്ലാണ് പ്രശ്നമെന്ന് ഇത്ര പെട്ടെന്ന് കണ്ടുപിടിച്ച അഡ്മിന്‍ നമോവാകം!
കുമുദബാന്ധവൻ, ചുംബകൻ, സൂര്യൻ എല്ലായിടത്തും ചില്ലല്ലേ!
ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? നിഘണ്ടു നോക്കുമ്പോൾ ഈ വാക്കുകൾ കാണുമല്ലോ അല്ലേ?
ഞാൻ പദപ്രശ്നത്തിലെ എല്ലാവാക്കുകളും മഷിനിഘണ്ടുവിൽ ഉണ്ടോ എന്നു നോക്കിയിരുന്നു. ഇല്ലാത്തവ ചേർക്കുകയും ചെയ്തു. അവയിൽ ചില്ലില്ലാത്തവയും ഉണ്ട്. എന്നിട്ടും അവയൊന്നും ഗൂഗിളിൽ പ്രത്യക്ഷപ്പെടാതിരുന്നതെന്താണ്?
എന്റെ കൈയിൽ, മനസ്സിൽ ആ മൂന്നുകുരങ്ങന്മാരുണ്ടല്ലോ. :) :) :)
ഇനി ഞാനിതുവരെ upgrade to google+ എന്നൊക്കെ പറയുന്നതു കേൾക്കാതിരുന്നതിന്റെ ഫലമാണോ??? ഗൂഗിളിന് അതൊന്നും ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എന്താണെന്ന് മനസ്സിലായാലല്ലേ അതൊക്കെ ചെയ്യാൻ പറ്റൂ ഗൂഗിളേ?
അഡ്മിൻ കാശിക്കു പോയോ? :)
ഇന്ന് new words ആയി വരുന്നതെല്ലാം ഇംഗ്ളീഷ് വാക്കുകളാണല്ലോ? അതുകൊണ്ട് ഒന്നും എഡിറ്റ് ചെയ്യാൻ കഴിഞ്ഞില്ല. എന്തു പറ്റി മഷിത്തണ്ട് നിഘണ്ടുവിന്?
ഞാൻ incipience ബഹിഷ്കരിച്ചാലോ എന്ന് ആലോചിക്കുന്നു. :)
menonjalaja October 16 Permalink +1 -1
ഇന്ന് new words ആയി വരുന്നതെല്ലാം ഇംഗ്ളീഷ് വാക്കുകളാണല്ലോ? അതുകൊണ്ട് ഒന്നും എഡിറ്റ് ചെയ്യാൻ കഴിഞ്ഞില്ല. എന്തു പറ്റി മഷിത്തണ്ട് നിഘണ്ടുവിന്?
പ്രശ്നം പരിഹരിക്കപ്പെട്ടില്ലല്ലോ!!
ഇപ്പോൾ ശരിയായിട്ടുണ്ട്.
ആദ്യത്തെ പദം 'പൊട്ടി' എന്നാണ്. കൊള്ളാം.
എന്താ നിഘണ്ടുവിനൊരു മെല്ലെപ്പോക്കുനയം?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )