പരിചയപ്പെടൂ
  • balamuraleebalamuralee February 2012 +1 -1

    എല്ലാവര്‍ക്കും നന്ദി. പഴയ ചര്‍ച്ചകള്‍ വായിച്ചു നോക്കാന്‍ കുറച്ചു സമയം നല്‍കു. ഈ ഫോറത്തില്‍ ഒരു അംഗമായി ഞാന്‍ ഉണ്ടാകും

  • ponnilavponnilav February 2012 +1 -1

    ബാലമുരളിക്ക് മഷിത്തണ്ട് ഫോറത്തിലേക്ക് സ്വാഗതം =D>

  • ponnilavponnilav February 2012 +1 -1

    ബാലമുരളി ,
    പഴയതിനെക്കുറിച്ച് അത്ര വേവലാതി വേണ്ട .
    അഭിപ്രായങ്ങള്‍ പറയൂ .
    നമുക്കത് ചര്‍ച്ച ചെയ്യാം .
    എന്താ ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ആ സ്ത്രീപര്‍വത്തിലെക്കാവട്ടെ ആദ്യത്തെ ചുവട്, അല്ലെ നിളേ ? അതല്ലേ ജ്ജ് പറയാന്‍ നിരീക്കണൂ :-))

  • AdminAdmin February 2012 +1 -1

    നിളയുടെ മനസ് കൃത്യമായി വായിക്കാന്‍ വിദൂഷകനെ കഴിഞ്ഞേ ആളുള്ളൂ.

  • srjenishsrjenish February 2012 +1 -1

    :-))

  • ponnilavponnilav February 2012 +1 -1

    എന്റെ മനസ്സ് എനിക്ക് തന്നെ അറിയില്ല . പിന്നല്ലേ വിദൂഷകന് .
    :-D

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    അയ്യയ്യോ ! ഇതെന്തു കഥ . ഞാനാരുമല്ലേ ഈ മന :ശാസ്ത്രജ്ഞരുടെ ഇടയില്‍ . ഒരു പാവം ജീവിച്ചു പോട്ടെ ഇങ്ങനെ ?

    വിദൂഷകന് എല്ലാരുടെ മനസ്സും അറീം. വെറുതെ ചിരിക്കുന്ന ജെനിഷിന്റെം കയ്യടിക്കാന്‍ പേടിയുള്ള അഡ്മിന്റേം .
    എന്തിനു എന്റെ പോലും മനസ്സറിയാം . ആര്‍ക്കെങ്കിലും അറിയുമോ സ്വന്തം മനസ്സ്.? :-))

  • aparichithanaparichithan February 2012 +1 -1

    സുരേഷിന്റെ മനസ്സറിയാൻ വഴിയില്ല, അല്ലേ? :)


  • suresh_1970suresh_1970 February 2012 +1 -1

    മനസ്സുണ്ടെങ്കിലല്ലേ ! മനസ്സില്ല ! നൂറുവട്ടം ! :O

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ഒണ്ടു സുരേഷേ മനസ്സുണ്ട് അതല്ലേ എങ്ങനെ ഇല്ലാന്ന് പറയാന്‍ തോന്നണേ :-)) :-))

  • suresh_1970suresh_1970 February 2012 +1 -1

    എങ്ങനേലും ഒന്നു കയ്ച്ചിലാക്കാന്‍ നൊക്കുമ്പൊ, ഇങ്ങളിങ്ങനെ സുയിപ്പിച്ചാലോ ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    :-))

  • menonjalajamenonjalaja July 2012 +1 -1

    റമദാൻ ആശംസകൾ!!!

  • suresh_1970suresh_1970 July 2012 +1 -1

    പരിചയപ്പെടാന്‍ പുതിയ ആരെയും കാണാനില്ലല്ലോ !

    "You have posted 3 times within 90 seconds. A spam block is now in effect on your account. You must wait at least 240 seconds before attempting to post again."

    ഞാനൊരു ഫയങ്കരന്‍ തന്നെ അല്ലേ ?

  • devadasacdevadasac December 2012 +1 -1

    ഞാൻ ദേവദാസ്. സ്വദേശം തൃശൂർജില്ലയിലെ വടക്കേഅറ്റത്തൊരു ചെറു ഗ്രാമം. മൂന്നു പുറവും പുഴകളാൽ ചുറ്റപ്പെട്ടിരിയ്ക്കുന്നു. നിളയും ചീരക്കുഴിപ്പുഴയും. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും നിളയുടെ അങ്ങേപ്പുറത്തേയ്ക്കു നോക്കിയാൽ മായന്നൂർ ഗ്രാമം കാണാം.
    1985 ൽ ജോലിയെടുക്കാനായി മുംബേയിലേയ്ക്ക് വണ്ടികയറി. 1996 വരെ മുംബേയിൽ. പിന്നെ കുറച്ചുകാലം നാട്ടിൽ. 2000 മുതൽ ബാംഗ്ലൂരിൽ. ഒരു ഐടി (സ്ഥിരപല്ലവി) സ്ഥാപനത്തിൽ അഡ്മിനിസ്ട്രേഷൻ മേനേജ് (കാര്യസ്ഥൻ എന്നു മലയാളത്തിലും പറയാം) ചെയ്യുന്നു. കുടുംബമൊത്ത് ബാംഗ്ലൂരിൽ താമസം. രണ്ട് മാസം കൂടുമ്പോഴെങ്കിലും എന്റെ നിളയും ഗ്രാമവും കണ്ടില്ലെങ്കിൽ ഇരിക്കപ്പൊറുതിയുണ്ടാവില്ല അതുകൊണ്ട് വണ്ടികയറും മനസ്സു നിറച്ചു തിരിച്ചു വരും.

    ഇവിടെ ചേരാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. നന്ദി.

  • aparichithanaparichithan December 2012 +1 -1

    :) പുതുസുഹൃത്തിന്‌ സ്വാഗതം :)

    നിളയിലെ വിശാലമായ മണൽപ്പരപ്പ്‌ കണ്ടാലും മനസ്സ്‌ നിറയുമോ? ;-)

  • devadasacdevadasac December 2012 +1 -1

    ഇപ്പോൾ വെള്ളമുണ്ട്, നീർചാലുകളായി......!!

  • aparichithanaparichithan December 2012 +1 -1

    നിളയുടെ കണ്ണീർ :-(

  • srjenishsrjenish December 2012 +1 -1

    നിളയെ തൊട്ടുതലോടി വരുന്ന കാറ്റിന് ഒരു പ്രത്യേക സുഗന്ധം തന്നെ... ആ കാറ്റ് തട്ടിയാല്‍ തന്നെ എത്ര പട്ടിണി കിടന്ന് തളര്‍ന്നവനും ഉണര്‍ന്നെണീക്കും.. അത്രയ്ക്കുണ്ട് ഞങ്ങളുടെ നാട്ടിലെ നിളയുടെ മാഹാത്മ്യം... ഇവിടെ നിളയ്ക്ക് കണ്ണീരുമില്ല പരിഭവവുമില്ല... സന്തോഷവും സംതൃപ്തിയും മാത്രം... ;)

  • devadasacdevadasac December 2012 +1 -1

    ഒന്നല്ല രണ്ടല്ല നൂറുപേരിട്ടു ഞാൻ കുന്നലനാടിന്റെ കുഞ്ഞുമോൾക്ക്
    നിളയെന്നു കൊഞ്ചിച്ചു കൊഞ്ചിച്ചു നിൽക്കുമ്പോൾ
    തളകിലുക്കി കുതിച്ചോടും പെണ്ണ്...................... മുല്ലനേഴിയുടെ വരികൾ !

  • aparichithanaparichithan December 2012 +1 -1

    വെട്ടിക്കവലയിലും നിളയുണ്ടോ ജെനീഷേ?? :>

  • srjenishsrjenish December 2012 +1 -1

    നിളാ പാലസ്.. ഒരു ഹോട്ടലാ... :p

  • mujinedmujined December 2012 +1 -1

    @ദേവദാസ് ചേട്ടാ...
    മഷിത്തണ്ട്കുടുംബത്തിലേക്ക് സ്വാഗതം!!!!!!!!!! =D>

  • mujinedmujined December 2012 +1 -1

    @ജെനീഷ്
    വെട്ടക്കവലയിലേത് നിളാ 'ബാര്‍' പാലസാണോ? ;-)

  • srjenishsrjenish December 2012 +1 -1

    :-)) :-)) :-)) :-))

  • kadhakarankadhakaran December 2012 +1 -1

    ബാറിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്

  • ponnilavponnilav December 2012 +1 -1

    എന്റെ മോളുടെ പേര് മാറ്റേണ്ടി വരുമോ ദൈവമേ? :-(

  • suresh_1970suresh_1970 December 2012 +1 -1 (+3 / -0 )

    ഭാരത പ്പുഴയെ പ്പറ്റി എല്ലാവര്‍ക്കുമുള്ള പരാതിയാണ് വെള്ളമില്ല വെള്ളമില്ല എന്നത്.
    എന്നാല്‍ യാഥാര്‍ത്യം എന്താണ് ! ഒരു പത്തു നാല്പതു കൊല്ലമായി പുഴ ഇങ്ങിനെ തന്നെയാണ്.
    ഓരോ വളവിലും തുലാമഴക്കുശേഷം രൂപം കൊള്ളുന്ന കയങ്ങളായിരുന്നു പുഴയിലെ പ്രധാന ജലസ്ത്രോതസ്സുകള്‍.
    അനിയന്ത്രിതമായ മണലെടുപ്പുമൂലം വെള്ളത്തിന്റെ നിരപ്പു താഴ്ന്നതാണ് പുഴയിന്നു നേരിടുന്ന പ്രധാന പ്രതിസന്ധി.
    പുഴയിലെ ജലനിരപ്പിനനുസരിച്ച് ഇരു കരകളിലുമുള്ള ജനങ്ങളുടെ കിണറുകളിലെ നിരപ്പും താഴ്നു.
    അതുമൂലമാണ് വെള്ളത്തിന്റെ പ്രതിസന്ധി ഇവിടങ്ങളില്‍ രൂക്ഷമാക്കിയത്.
    മണലെടുപ്പുമൂലം അടിഭാഗത്തെ ചെളി പുറത്തുവന്ന സ്ഥലങ്ങളില്‍ കുറ്റിച്ചെടികളും വളര്‍ന്നു.
    വെള്ളത്തെ തടഞ്ഞു നിര്‍ത്താനായി താത്കാലികവും അല്ലാത്തതുമായ തടയണകള്‍ നിര്‍മ്മിച്ചത് പുഴയില്‍
    കോണ്‍ക്രീറ്റ് വേസ്റ്റിന്റെ അളവുകൂട്ടിയതല്ലാതെ പ്രതീക്ഷിച്ച അളവിലുള്ള ഉപയോഗം തന്നോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.
    കൂടാതെ മാലിന്യം തള്ളാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമെന്നുള്ള ചിന്തയും പുഴയെ വൃത്തികേടാക്കുന്നു.
    വിശാലമായ തൂവെള്ള മണല്‍പ്പുറം തന്നെയാണ് ഭാരതപ്പഴയുടെ ഭംഗി.
    യാഥാര്‍ഥ്യങ്ങളിലധിഷ്ഠിതമായ പരിസ്തിതി പ്രവര്‍ത്തനമാണ് ഭാരതപ്പുഴക്കു വേണ്ടത് !

  • vivekrvvivekrv December 2012 +1 -1

    =D>

  • ponnilavponnilav December 2012 +1 -1

    ശരിയായ രീതിയിലുള്ള പ്രവര്‍ത്തനം ഒരു മേഖലയിലും നടക്കാത്ത കേരളത്തില്‍ പരിസ്ഥിതി പ്രവര്‍ത്തനം എങ്ങനെ ലക്ഷ്യബോധത്തോടെ നടക്കാനാണ് . ഏതു പ്രവര്‍ത്തിയും ഏതു നിയമവും ഞാനൊഴിച്ച്‌ ബാക്കിയെല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് എന്ന മലയാളിയുടെ കാഴ്ചപ്പാട് മാറാതെ ഒന്നും നേടാന്‍ കഴിയില്ല . :-(

    നിളയെക്കുറിച്ച് ചര്‍ച്ചചെയ്യുകയും കരയുകയും ചെയ്‌താല്‍ നിള രക്ഷപ്പെടുമോ?
    ആര് കൊടുക്കും വാക്കുകളല്ലാതെ സമയവും ചങ്കൂറ്റവും നിളക്ക് ?. :-( :-(

  • babuttanbabuttan February 2013 +1 -1


    നമസ്കാരം ,

    ഞാന്‍ ബാബുരാജ് , മലപ്പുറം ജില്ലയിലെ അരീക്കോട് ഒാടക്കയം സ്വദേശം. ഇപ്പോള്‍ മദ്രാസില്‍ ഒരു IT കമ്പനിയില്‍ പണി എടുക്കുന്നു..

  • menonjalajamenonjalaja February 2013 +1 -1 (+1 / -0 )

    സ്വാഗതം ബാബുരാജ്.

    പദപ്രശ്നം ഇഷ്ടപ്പെട്ടോ?

  • babuttanbabuttan February 2013 +1 -1 (+0 / -1 )

    മലയാളം റ്റൈപ്പിങ് പടിച്ചു വരുന്നെ ഉള്ളൂ

  • babuttanbabuttan February 2013 +1 -1

    നന്ദി... അത്രേം സമയം കിട്ടുന്നില്ല... എന്താ ചെയ്യ...

  • menonjalajamenonjalaja February 2013 +1 -1 (+1 / -0 )

    കിട്ടുന്ന സമയം കൊണ്ട് ചെയ്യുക. :)

  • babuttanbabuttan February 2013 +1 -1

    ഒരു കൈ നോക്കിക്കളയാം........... ;)

  • mujinedmujined February 2013 +1 -1

    ബാബുട്ടന് സ്വാഗതം........ =D>

  • kpcpisharodykpcpisharody August 2017 +1 -1

    ഞാൻ പങ്കെടുത്ത സ്റ്റിൽ സ്റ്റാന്റിംഗ് (മഴവിൽ മനോരമയിൽ നടത്തുന്ന ഒരു റിയാലിറ്റി ഷോ) 2017 ഓഗസ്റ്റ് പതിമൂന്നിന് ഷൂട്ടിങ് ആയിരുന്നു. ആയതിന്റെ ടെലികാസ്റ് സെപ്റ്റംബർ മാസം അവർ കാണിച്ചേക്കും. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 8 30 ന്. ആയതിന്റെ ഫോട്ടോസ് എന്റെ ചന്ദ്ര പിഷാരോടി എന്ന ഫേസ്ബുക് പേജിൽ.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion