????
സാംഗത്യം വിശദമാക്കുക (മാര്ക്ക് 10)
@kadhakaran
Watch 'Salt & Pepper'.
ഉണ്ടല്ലോ. ദുബായ് സമയം ഉച്ചയ്ക്ക് രണ്ടരമണിക്ക്. രശ്മിയാണ് പാടുന്നത്.
ഉണ്ടല്ലോ. ദുബായ് സമയം ഉച്ചയ്ക്ക് രണ്ടരമണിക്ക്. രശ്മിയാണ് പാടുന്നത്.
@ ജെനീഷ് - പുടി കിട്ടി
തിരുവാതിര കളിക്കാന്‍ ഞാനും പോകുകയാണ്. :>
എല്ലാ തിരുവാതിര ക്കളിക്കാര്‍ക്കും എന്റെ ആശംസകള്‍
ജയേഷിന് മഷിത്തണ്ടിലേക്ക് സ്വാഗതം. കമന്‍റ് / ഫോറം പേജുകളില്‍ നിറ സാന്നിദ്ധ്യമാകട്ടെ എന്നാശംസിക്കുന്നു. :-W
ഉണ്ണികൃഷ്ണന്‍ തൃക്കരിപ്പൂരു കാരനാണെന്നല്ലേ മഷി പ്രൊഫൈലില്‍ എഴുതിയത് . കുറച്ചുകൂടി അടുത്തായി. സ്വാഗതം .
അല്ല സുരേഷ്,ചെറുവത്തൂര്‍ എന്നാ പറഞ്ഞത്...നാട് നീലേശ്വരം ആണ്,കുറച്ചു വര്‍ഷങ്ങള്‍ ആയി ചെറുവത്തൂരിലേക്ക് മാറിയിട്ട്...വേരുകള്‍ ഇപ്പോഴും മനസ്സില്‍ നീലേശ്വരം തന്നെയാണ്...അത് കൊണ്ട് തന്നെ ആര് ചോദിച്ചാലും അതാണ് എന്റെ നാട്...താണ്ടിയ വഴികളില്‍ കാലടിയില്‍ പതിഞ്ഞ മണ്‍തരികള്‍ ഏറെയും അവിടുത്തെതാണ്,ഓര്‍മ്മകളുടെ വസന്ത കാലവും അവിടെ തന്നെയാണ്...
@മുജീബ് - നന്ദി..ചര്‍ച്ചകള്‍ എന്നും എനിക്ക് ഇഷ്ടമുള്ള കാര്യമാണ്
ഈ പറയുന്നയാളെ ഇപ്പോളെങ്ങും കാണാറില്ലല്ലോ? :-))
ഒന്ന് പരിചയപ്പെടാം അല്ലേ.
നോം വിദൂഷകന്‍ .
ജോലി -- മുന്നും പിന്നും നോക്കാതെ വെറുതെ അങ്ങ് സംസാരിക്കുക.
നാട് -- മഷിത്തണ്ട് പി.ഓ .
ഞാന്‍ ഒരിക്കല്‍ പരിചയപ്പെടുത്തിയതാണ് .... എങ്കിലും ഞാന്‍ ചന്ദ്രചൂഡന്‍.(പിഷാരോടി).....വേരുകള്‍ അങ്ങ് തെക്ക് കോട്ടയത്ത് പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമത്തില്‍ എണ്‍പത്തിരണ്ടില്‍ കേരളം വിട്ടു. പിന്നെ ഉത്തരേന്ത്യ മുഴുവന്‍ കറങ്ങി... തൊണ്ണൂറ്റി രണ്ടില്‍ ഗള്‍ഫിലെ വാതായനം തുറന്നപ്പോള്‍ അങ്ങോട്ട് കടന്നു 2002 ല്‍ തിരികെയെത്തി. ഇപ്പോള്‍ .ജോലി ആവശ്യാര്‍ത്ഥം തൃശൂരില്‍ സ്ഥിര താമസം മുളങ്കുന്നത്കാവ് എന്ന സ്ഥലത്ത്....ഇപ്പോള്‍ തൃശൂര്‍ ബില്ടെര്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പര്‍ച്ചേസ് മാനേജര്‍ ആയി ജോലി നോക്കുന്നു. എല്ലാവര്ക്കും റിപബ്ലിക് ദിനാശംസകള്‍ .... ജയ് ഹിന്ദ്
സ്വാഗതം വിദൂഷകാ .... സജീവമാകൂ (എന്നെപ്പോലെ വല്ലപ്പോഴുമാകാതെ) :)
പിഷാരടി സാറിനും വീണ്ടും സ്വാഗതം
ഷാരടിച്ചേട്ടന്‍ പിന്നേം സ്ഥാപനം മാറിയോ?
ദൈവമേ പിഷാരടി പിന്നേം ജോലി മാറിയോ? ഇത്ര എളുപ്പമാണോ നാട്ടില്‍ ജോലി കിട്ടാന്‍?
ജോലി മാറിയോ അതോ അവര് മാറ്റിയോ? \:D/
പത്താം തരം വരെ പഠിച്ചത് രാജാസ് ഹൈസ്കൂളില്‍...ബിരുദം കണ്ണൂര്‍ എന്ജിനീയറിംഗ് കോളേജില്‍ നിന്നും...തുടര്‍ന്ന് ജോലി കിട്ടി ഇവിടെ നിസാമിന്റെ നാട്ടിലെത്തി...ഒരു വ്യാഴവട്ടം പൂര്‍ത്തിയാകാന്‍ പോകുന്നു ഇവിടെ...മലയാള ഭാഷയെ,സാഹിത്യത്തെ മനസ്സ് നിറഞ്ഞു സ്നേഹിക്കുന്നു...ആ സ്നേഹം തന്നെയാണ് എന്നെ മഷിത്തണ്ടിലേക്ക് എത്തിച്ചതും.. ചിത്രകലയോട് അല്പം കമ്പവും ഉണ്ട്...ആക്ഷേപഹാസ്യം ചിലപ്പോഴൊക്കെ തൂലികയില്‍ വിരിയിക്കാറുമുണ്ട്...
നിസാം എന്ത് പറയുന്നു ഉണ്ണി .കാണാറുണ്ടോ ?
കാണുമ്പോ എന്റെ അന്വേഷണം പറഞ്ഞോളൂ .
എന്നെ ഓര്‍മയില്ലാതെ വരില്ല.
@വിദൂഷകന് - നിസാം വെപ്രാളത്തില്‍ ആണ് ഇപ്പോള്‍, തെലുങ്കാന എന്ന് മുറവിളി കൂട്ടുന്ന കുറേ കശ്മലന്മാര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ നഗരത്തെ കീറി മുറിക്കുമോ എന്ന ഭയത്തില്‍... ;-)
@അഡ്മിന്‍ - ഒരു ഫോറത്തില്‍ എഴുതുന്നുണ്ട്...ബ്ലോഗ് തുടങ്ങി എഴുതാന്‍ മാത്രം ഒന്നും ഇല്ലെന്നെ...
എനിക്കൊരു വെപ്രാളവുമില്ല ഉണ്ണി ...... ഉത്രാടം ഉച്ചയാകുമ്പോള്‍ അല്പം വെപ്രാളമുണ്ട്, അത്ര മാത്രം .... :">
ഇതെന്തൂട്ട്ണ് കഥാകാരാ ഒരു വെപ്രാളം . എന്താ കാര്യം . ആ ഉണ്ണിക്കുട്ടന്‍ ഒന്ന്വങ്ങ്ട് പറഞ്ഞില്ലല്ലോ ത്ര വെപ്രാളപ്പെടാന്‍?
വിദൂഷകന്‍ - "നിസാം വെപ്രാളത്തില്‍ ആണ് ഇപ്പോള്‍" - എന്ന് പറഞ്ഞില്ലേ? എനിക്കൊരു വെപ്രാളവുമില്ല എന്ന് പറയേണ്ട ബാധ്യത എനിക്കില്ലേ?
നിക്കാനും നടക്കാന് പഠിച്ചിരിക്കണ് .ഇനി കാക്കാന്‍ പഠിച്ചാലോന്നു നിരീക്യ .
പിടിക്കപ്പെടില്ല്യാന്നു വിശ്വസിക്കാല്ലേ . വിശ്വാസം അതല്ലേ എല്ലാം എന്നാണല്ലോ മഹാകവി ഉണ്ണി ഇവിടെ പറഞ്ഞിരിക്കണ് .
നോം തൊടങ്ങ്വായി. പോലീസ് പിടിക്യാച്ചാ ഉണ്ണീടെ പേരങ്ങ് പറയന്നെ .
ഞാന്‍ ബാലമുരളി . നാട് അമ്പലപ്പുഴയില്‍ ആണ്.ഇപ്പോള്‍ മസ്കറ്റില്‍ ജോലി ചെയ്യുന്നു . ഇതില്‍ ചര്‍ച്ച ചെയ്ത കുറെ കാര്യങ്ങള്‍ വായിച്ചു . കൊള്ളാം കുറച്ചു അഭിപ്രായങ്ങള്‍ ഉണ്ട്. വഴിയെ എഴുതാം.
നേരത്തെ കൊറേ ആള്‍ക്കാര്‍ അയിപ്രായം ഇപ്പോ പ്പറയാന്നു പറഞ്ഞിട്ടു പോയതാ , പിന്നെ ഈ വയീക്കൂടെ കണ്ടിട്ടില്ല . പറഞ്ഞാണീന്നും ങ്ങള്.
സ്വാഗതം, ബാലമുരളി
പറഞ്ഞോളൂ താങ്കള്‍ !!!!!
പറയും പറയും എന്ന് പേടിപ്പിക്കുന്നതല്ലാതെ ആരും പറയുന്നില്ലല്ലോ .
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )