ഹനൂമാന്‍ Edit
നാമം
ശ്രീരാമഭക്തനായ ഒരു വാനരശ്രേഷ്ഠന്‍.
A great vanara who is a devotee of Sri Rama.
Base: Sanskrit
(പര്യായം) ആഞ്ജനേയന്‍, മരുത്സുതന്‍, മാരുതി, യോഗചരന്‍
More details: വലിയ ഹനുവോടുകൂടിയവന്‍ എന്നര്‍ത്ഥം. ഹനൂമാന്‍ വായുവിന് അഞ്ജനയില്‍ ജനിച്ചു. നിത്യബ്രഹ്മചാരിയും സപ്തചിരഞ്ജീവികളിലൊരാളുമാണ്. സീതാന്വേഷണാര്‍ത്ഥം സമുദ്രം ചാടി ലങ്കയിലെത്തി. രാമ-രാവണയുദ്ധത്തില്‍ ഇന്ദ്രജിത്തിന്റെ ശക്തിയാല്‍ മോഹിതനായ ലക്ഷ്മണനെ രക്ഷിക്കാനായി ഹനൂമാന്‍ ഔഷധികള്‍ നിറഞ്ഞ മരുത്വാമല അടര്‍ത്തിയെടുത്തു. ബാല്യത്തില്‍ മഹര്‍ഷിമാരുടെ ആശ്രമങ്ങളില്‍ പ്രവേശിച്ച് ഹോമപാത്രങ്ങളും മറ്റും നശിപ്പിച്ചതിനാല്‍ “നിന്റെ ബലം നിനക്ക് ഓര്‍മ്മയില്ലാതെപോകട്ടെ എന്ന് അവര്‍ ശപിച്ചിട്ടുണ്ട്. ഹനൂമാന്‍ സൂര്യശിഷ്യനായി വ്യാകരണശാസ്ത്രം പഠിച്ചിട്ടുണ്ടെന്നു പുരാണം.
ഹനൂമാന്‍ Edit
നാമം
ഒരുതരം കുരങ്ങ്.
A type of monkey.
Base: Sanskrit