പട്ടി Edit
നാമം (ഏകവചനം)
നായ, ഒരു വളര്‍ത്തുമൃഗം
dog, a pet animal
(പര്യായം) ശ്വാനൻ, ശുനകൻ, ശ്വാവ്
Entries from Datuk Database
പട്ടി1(നാമം):: ഒരു വീട്ടുമൃഗം, നായ് (തെക്കന്‍ കേരളത്തില്‍ ആണ്‍പട്ടി പെണ്‍പട്ടി എന്നു ലിംഗഭേദം കാണിക്കാന്‍ വേര്‍തിരിച്ചു പ്രയോഗം. വടക്കന്‍ പ്രദേശങ്ങളില്‍ "നായ" എന്ന പദം പുല്ലിംഗത്തിലും "പട്ടി" നായ്വര്‍ഗത്തില്‍ പെണ്‍നിനെകുറിക്കാനും)
പട്ടി1(നാമം):: (ആല) അന്യനെ ആശ്രയിച്ചുകഴിയുന്നവന്‍, പൗരുഷമില്ലാത്തവന്‍, ഉപജീവനമാര്‍ഗമില്ലാത്തവന്‍ (ശകാരവാക്കായും പ്രയോഗം)
പട്ടി1(നാമം):: മോശപ്പെട്ടത്, തരം താണത് (ഉദാ: പട്ടിമാട്). "കുരയ്ക്കും പട്ടി കടിക്കില്ല" (പഴ.)
പട്ടി2(നാമം):: തൊഴുത്ത്, ആല
പട്ടി2(നാമം):: ജോലിസ്ഥലം
പട്ടി2(നാമം):: കൂലി
പട്ടി2(നാമം):: ആള്‍പ്പാര്‍പ്പു കുറഞ്ഞ ഗ്രാമം
പട്ടി3(നാമം):: ചെമന്ന പാച്ചോറ്റി
പട്ടി3(നാമം):: നെറ്റിയിലണിയുന്ന ഒരുതരം ആഭരണം, പട്ടം
visit http://olam.in/ for details