കൂട Edit
ഓല, വ്യാജമായ
a basket, untruthful
കൂട് Edit
പക്ഷികളുടെ കൂട്, മൃഗങ്ങളെ സൂക്ഷിക്കുന്ന സ്ഥലം
nest, cage
(പര്യായം) പഞ്ജരം, നീഡം, കുലായം
കൂട് Edit
ബന്ധു.
Entries from Datuk Database
കൂട്(-):: "കൂടുക" എന്നതിന്‍റെ ധാതുരൂപം.
കൂട2(അവ്യയം):: കൂടെ
കൂട1(നാമം):: ചൂരല്‍ ഓല മുളഞ്ചീളി മുതലായവകൊണ്ടു നെയ്തുണ്ടാക്കുന്ന ഉപകരണം, (സാധനങ്ങള്‍ ഇട്ടുവയ്ക്കുന്നതിനുപയോഗം) ചെറിയവല്ലം
കൂട1(നാമം):: തേങ്ങായും മറ്റും സംഭരിച്ചുവയ്ക്കുന്ന ചെറിയ പുര, തേങ്ങാപ്പുര
കൂട്(നാമം):: പക്ഷികള്‍ സ്വയം നിര്‍മിക്കുന്നതോ വളര്‍ത്തുന്ന പക്ഷികള്‍ക്കായി ഉടമസ്ഥന്‍ നിര്‍മിക്കുന്നതോ ആയ വാസസ്ഥാനം
കൂട്(നാമം):: മൃഗങ്ങളെയും ഇഴജന്തുക്കളെയും മറ്റും സൂക്ഷിക്കുവാനുള്ള സ്ഥലം, ഉദാ: കടുവാക്കൂട്
കൂട്(നാമം):: ഇഴജന്തുക്കളെയും മറ്റും പിടിച്ച് സൂക്ഷിക്കുന്നതിന്‍ ഉപയോഗിക്കുന്ന മൂടിയുള്ള വട്ടി
കൂട്(നാമം):: ചെറുപ്രാണികളുടെ പാര്‍പ്പിടം, ഉദാ: കടന്നല്‍ക്കൂട്
കൂട്(നാമം):: കോടതികളില്‍ വിസ്തരിക്കപ്പെടുന്ന വാദി, പ്രതി, സാക്ഷി എന്നിവര്‍ക്കു നില്‍ക്കാനുള്ള സ്ഥലം, (പ്ര.) കൂട്ടിലാക്കുക = കുഴപ്പത്തിലാക്കുക
കൂട്(നാമം):: ആശ്രയസ്ഥാനം, അഭയകേന്ദ്രം
കൂട്(നാമം):: കാരാഗൃഹം
കൂട്(നാമം):: ഉറ (കത്തിയുടെയും മറ്റും)
കൂട്(നാമം):: ലക്കോട്ട്, എഴുത്തിനും മറ്റുമുള്ള കൂട്
കൂട്(നാമം):: ശരീരം, കൂടുവിട്ടു കൂടുമാറുക = യോഗശക്തികൊണ്ട് സ്വശരീരത്തില്‍നിന്നു ജീവനെ വേര്‍പ്പെടുത്തി മറ്റൊരു ശരീരത്തില്‍ പ്രവേശിക്കുക, പരകായപ്രവേശം ചെയ്യുക, യോഗശക്തികൊണ്ട് ഒന്നിലധികം സ്ഥലങ്ങളില്‍ ഒരേസമയത്ത് പ്രത്യക്ഷപ്പെടുക
കൂട്(നാമം):: തേങ്ങയും മറ്റും സൂക്ഷിക്കുന്നതിന്‍ അഴിയടിച്ചു കൂടുപോലെ പ്രത്യേകം നിര്‍മിക്കുന്ന മുറി, തേങ്ങാക്കൂട്
കൂട്(നാമം):: (മുസ്ലിംസ്‌ത്രീകളുടെ) ഒരുതരം കര്‍ണാഭരണം
കൂട്(നാമം):: ഏലസ്സ്
കൂട3(വിശേഷണം):: അസത്യമുള്ള, വ്യാജമായ. കൂടകരണം = കള്ളപ്രമാണം
കൂട3(വിശേഷണം):: ചലിക്കാത്ത, ഉറപ്പുള്ള
കൂട3(വിശേഷണം):: ഉന്തിനില്‍ക്കുന്ന
visit http://olam.in/ for details