കുന്തം Edit
ഒരു നീണ്ട ആയുധം
lance, spear
Entries from Datuk Database
കുന്തം(നാമം):: ഒരു ആയുധം. "കുന്തം വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാലെന്തുഫലം?" (പഴ.)
കുന്തം(നാമം):: തോക്കിന്‍റെയഗ്രത്തില്‍ ഘടിപ്പിക്കുന്ന കൂര്‍ത്തുമൂര്‍ത്തകത്തി, തോക്കിന്മേല്‍ക്കുന്തം
കുന്തം(നാമം):: ഒരിനം ധാന്യം, കാട്ടുഗോതമ്പ്
കുന്തം(നാമം):: ധാന്യങ്ങളും മറ്റും തുളയ്ക്കുന്ന ഒരിനം ചെറിയപ്രാണി
കുന്തം(നാമം):: ഒരു നേത്ര രോഗം
കുന്തം(നാമം):: വയലുഴുന്ന സമയം കലപ്പയില്‍ കയറുന്ന മണ്ണും വൈക്കോലും മറ്റും കൂടിക്കുഴഞ്ഞ ചെളിക്കട്ട, ചാട്ട്
കുന്തം(നാമം):: കഴുത്തില്‍ക്കെട്ടുന്ന ചെറിയ ഒരു സ്വര്‍ണാഭരണം (പ.മ.)
കുന്തം(നാമം):: നിസ്സാരമായ സംഗതി
കുന്തം(നാമം):: വിഷമം, നാശം, ഉപദ്രവം, ബുദ്ധിമുട്ട്
കുന്തം(നാമം):: പ്രയോജനരഹിതമായ കാര്യം. ഉദാഃ പോയിട്ടെന്തായി? കുന്തം. നീയങ്ങോട്ടു കലമ്പിയാല്‍ എനിക്കു കുന്തമാണ്. കുന്തമാകുക = ഇല്ലാതാവുക, നശിക്കുക, പരാജയപ്പെടുക, കുഴപ്പത്തിലാകുക. "കുന്തം" എന്നുമാത്രമായും പ്രയോഗം. കുന്തം മറിയുക = തകരാറിലാകുക
visit http://olam.in/ for details