Comment Section (കു)

കു Edit
    ഹീനമായ, ഭൂമി
    base, earth


കു Edit
    ചതുര്‍ത്ഥ്യയം.


Entries from Datuk Database

കു1(-):: ക് എന്ന വ്യഞ്ജനത്തോട് "ഉ" എന്ന സ്വരം ചേര്‍ന്നുണ്ടാകുന്ന അക്ഷരം.
കു2(-):: "കുക്കുക" എന്നതിന്‍റെ ധാതുരൂപം.
കു4(-):: ദിഗ്വാചിയായ ഒരു തദ്ധിതപ്രത്യയം പദവുമായി ചേരുമ്പോള്‍ "ക്കു" എന്നും അനുനാസികാദേശദിത്വങ്ങള്‍കൊണ്ട് "ങ്ങു" എന്നും രൂപം (പ.മ. "ങ്കു"). ചുട്ടെഴുത്തുകളോടു ചേര്‍ത്തും പ്രയോഗം (ഗുണ്ടര്‍ട്ട് ഇതിനെ ഉദ്ദേശികാപ്രത്യയമായിത്തന്നെ കണക്കാക്കുന്നു) ഉദാഃ അങ്ങ്, ഇങ്ങ്, എങ്ങ്, തെക്ക്, വടക്ക്, കിഴക്ക്, മേക്ക്, നടുക്ക് തുടങ്ങിയവ.
കു5(-):: ഒരു അംഗപ്രത്യയം പ്രകൃതിയുണ്ടാക്കാന്‍ ധാതുക്കളോടു ചേര്‍ക്കുന്നു. വ്യഞ്ജനാംശം ഇരട്ടിച്ച് "ക്കു" എന്നും പ്രയോഗം. അനുനാസികാദേശദിത്വങ്ങള്‍കൊണ്ട് "ങ്ങു" എന്നും രൂപം. ഉദാഃ മിനുങ്ങു, ചുളുങ്ങു, പെരുകു, നീങ്ങു, നോക്കു ഇത്യാദി.
കു6(-):: സംഖ്യാഭേദകങ്ങളെ സംഖ്യാനാമങ്ങളാക്കുന്ന വിവര്‍ത്തകപ്രത്യയങ്ങളില്‍ ഒന്ന്. ഉദാഃ നാല്‍+കു = നാങ്കു, പതിനാങ്കു.
കു7(-):: കുത്സിതമായ, നികൃഷ്ടമായ. ഉദാ: കുചര്യ, കുജനനം
കു7(-):: ഹീനമായ, താണ. ഉദാ: കുധാന്യം
കു7(-):: ചെറുതായ, ഇളപ്പമായ
കു7(-):: കുറവുള്ള
കു7(-):: ചീത്തയായ. ഉദാ: കുചേല, കുകന്യക, കുമാര്‍ഗം. "കു" ശബ്ദം "കദ്", "കവ", "കാ", "കിം" എന്നീ ആദേശരൂപങ്ങളും കൈക്കൊള്ളാറുണ്ട്. ഉദാ: കദശ്വം = ചീത്തക്കുതിര
കു8(-):: കുതഃ, കുത്ര, കുവിദ്, കുഹ, ക്വ തുടങ്ങിയ പദങ്ങലുടെ അംഗമായി വരുന്ന ഒരു സാര്‍വനാമികരൂപം.
കു9(നാമം):: ഭൂമി
കു3(വ്യാകരണം):: ഉദ്ദേശികാവിഭക്തിപ്രത്യയം പദവുമായി ചേരുമ്പോള്‍ വ്യജ്ഞനാംശം ഇരട്ടിച്ച് "ക്കു" എന്നു മാറിക്കാണാം. നകാരാന്ത ശബ്ദങ്ങളോടു ചേരുമ്പോള്‍ "ക്" ലോപിച്ച് "ഉ" മാത്രമായും രൂപം

visit http://olam.in/ for details


comments powered by Disqus