കാര്‍ത്തിക Edit
മൂന്നാമത്തെ നക്ഷത്രം
the third asterism, pleiades
Entries from Datuk Database
കാര്‍ത്തിക(നാമം):: ഇരുപത്തിയെട്ടുനക്ഷത്രങ്ങളില്‍ മൂന്നാമത്തേത്, ഇത് ആറുതാരകങ്ങള്‍ ചേര്‍ന്നതാണ് (ഏഴെന്നും പക്ഷം)
കാര്‍ത്തിക(നാമം):: കാര്‍ത്തിക നക്ഷത്രത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന ദിവസം
കാര്‍ത്തിക(നാമം):: കാര്‍ത്തികയില്‍ പൂര്‍ണചന്ദ്രന്‍ നില്‍ക്കുന്ന മാസം, വൃശ്ചികമാസം. (പ്ര.) കാര്‍ത്തിക വിളക്ക് = ലക്ഷ്മീപ്രീതിക്കുവേണ്ടി വൃശ്ചികമാസത്തിലെ കാര്‍ത്തികനാളില്‍ കൊളുത്തിവയ്ക്കുന്ന വിളക്ക്
കാര്‍ത്തിക(നാമം):: കാര്‍ത്തിക നക്ഷത്രത്തിന്‍റെ അധിദേവതകളായ ആറു ദേവിമാരില്‍ ഓരോരുത്തരേയും കുറിക്കുന്ന പേര്. സുബ്രഹ്മണ്യനെ ആദ്യമായി മുലയൂട്ടിയത് കാര്‍ത്തികമാരാണ് (കാര്‍ത്തികേയന്‍ നോക്കുക)
കാര്‍ത്തിക(നാമം):: മേത്തോന്നി, കാന്തള്‍ (കാര്‍ത്തിക മാസത്തില്‍ പൂക്കുന്നതിനാല്‍ ഈ പേര്‍)
കാര്‍ത്തിക(വിശേഷണം):: കൃത്തികാ നക്ഷത്രത്തെ സംബന്ധിച്ച
visit http://olam.in/ for details