Comment Section (കാ)

കാ Edit
    കായ്, ഭൂമി
    fruit, earth


Entries from Datuk Database

കാ(-):: ക് എന്ന വ്യഞ്ജനത്തില്‍ ആ എന്ന ദീര്‍ഘസ്വരം ചേര്‍ന്നുണ്ടാകുന്ന അക്ഷരം.
കാ1(-):: "കാക്കുക" എന്നതിന്‍റെ ധാതുരൂപം.
കാ2(-):: "കായുക" എന്നതിന്‍റെ ധാതുരൂപം.
കാ3(-):: "കായ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
കാ7(-):: (സമസ്തപദാദിയില്‍) കുത്സിത (ഹീന)മായ എന്ന അര്‍ത്ഥത്തില്‍ കു എന്നതിനുവരുന്ന രൂപഭേദം. ഉദാ: കാപഥം (കുത്സിതമായ മാര്‍ഗം) കാ പുരുഷന്‍ (ഹീനപുരുഷന്‍), കാ മധുരം (അല്‍പമായ മധുരം), കോഷ്ണം (കാ ഉഷ്ണം) അല്‍പം ഉഷ്ണം.
കാ4(നാമം):: കായ്, ഫലം. "സമ്പത്തുകാലത്തു തൈപത്തുവച്ചാല്‍ ആപത്തുകാലത്തു കാപത്തു തിന്നാം" (പഴ.)
കാ5(നാമം):: കാവ്. ഉദാ: പൂങ്കാ
കാ8(നാമം):: ഭൂമി
കാ8(നാമം):: ദുര്‍ഗ
കാ8(നാമം):: സരസ്വതി
കാ6(സാമാന്യ നാമം):: ഏവള്‍ (കിം ശബ്ദത്തിന്‍റെ സ്‌ത്രീലിംഗരൂപം പ്ര. ഏവ) ഉദാ: കാതിലോല? നല്ലതാളി (കാ അതിലോല? നല്ലത് ആളി)
കാ6(സാമാന്യ നാമം):: ഏതൊന്ന് (മലയാളത്തില്‍ നപുംസകലിംഗരൂപമുള്ള സ്‌ത്രീലിംഗ ശബ്ദങ്ങളുടെ വിശേഷണമായിവരുമ്പോള്‍)

visit http://olam.in/ for details


comments powered by Disqus