Comment Section (കട്ട)

കട്ട Edit
    മോഷ്ടിച്ച
    stolen


കട്ട Edit
    മുണ്ടനായ, ഇഷ്ടിക
    short, dwarfish, brick


കട്ട് Edit
    മരിച്ചീനിയിലും മറ്റുമുള്ള വിഷാംശം
    a light poison in tubers like tapioca


കട്ട് Edit
    കെട്ട്


Entries from Datuk Database

കട്ട1(നാമം):: തടിക്കഷണം
കട്ട1(നാമം):: കട്ടിപിടിച്ച സാധനം, കട്ടയായ സാധനം, ഏതെങ്കിലും ദ്രവസാധനം ഉറഞ്ഞു ഘനീഭവിച്ചത്, കട്ടിയുള്ള സാധനത്തിന്‍റെ ഒരു കഷണം. ഉദാ: മഞ്ഞുകട്ട, ചെളിക്കട്ട. (പ്ര.) കട്ടകുത്തുക = കട്ടകുത്തി വരമ്പ് ഉണ്ടാക്കുക
കട്ട1(നാമം):: കുഴച്ച മണ്ണോ ചെളിയോ പ്രത്യേകരൂപത്തില്‍ അറുത്ത് ഉണക്കിയെടുത്തത് (ഭിത്തികെട്ടുവാനും മറ്റുമായി)
കട്ട1(നാമം):: തട്ട്, വേദി
കട്ട1(നാമം):: മെതിയടി, മരംകൊണ്ടുള്ള പാദരക്ഷ
കട്ട1(നാമം):: മുളയരി
കട്ട1(നാമം):: തടിയില്‍ വരകള്‍ ഇടുവാന്‍ ആശാരിമാര്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം (ത.മ.)
കട്ട1(നാമം):: ആഭരണങ്ങളില്‍ മൊട്ടുപോലെയോ തട്ടുപോലെയോ കനത്തുതടിച്ച ഭാഗം. ഉദാ: കട്ടവച്ച മോതിരം
കട്ട1(നാമം):: പിരിയാണികയറ്റി ഉറപ്പിക്കുന്നതിനു പിരിയിട്ട ദ്വാരത്തോടുകൂടിയ മൊട്ട്
കട്ട1(നാമം):: ഹാര്‍മോണിയത്തില്‍ വിരല്‍കൊണ്ട് അമര്‍ത്തി ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ളത്
കട്ട1(നാമം):: മീന്‍ വലയുടെ കയറില്‍ ഇടയ്ക്കിടെ കെട്ടിയിടുന്ന മരക്കഷണം
കട്ട്(നാമം):: മരിച്ചീനിയിലും മറ്റുമുള്ള വിഷാംശം
കട്ട2(വിശേഷണം):: ഉറഞ്ഞുകട്ടിയായിട്ടുള്ള, കൂടിയുറച്ച. ഉദാ: കട്ടത്തൈര്, കട്ടച്ചുണ്ണാമ്പ്
കട്ട2(വിശേഷണം):: പൊക്കം കുറഞ്ഞ, മുണ്ടനായ, ചെറിയ. താരത. കട്ടയാന്‍. കട്ടചിരല്‍ = തള്ളവിരല്‍

visit http://olam.in/ for details


comments powered by Disqus