Comment Section (ഏ)

Edit
    അക്ഷരമാലയിലെ പന്ത്രണ്ടാമത്തെ സ്വരം, എ എന്നതിന്റെ ദീര്‍ഘരൂപം,നീരസം മുതലായവയെ, ദ്യോതിപ്പിക്കുന്നത്
    the twelfth vowel of the alphabet, long form of the, letter, denotes displeasure, contempt etc


Edit
    ഓര്‍മ്മ, ആക്ഷേപം, മനസ്സലിവ്


Entries from Datuk Database

ഏ1(-):: മലയാളത്തിലെ പതിനൊന്നാമത്തെ അക്ഷരം. "എ" എന്നതിന്‍റെ ദീര്‍ഘരൂപം. ദ്രാവിഡ ഭാഷകള്‍ക്കും സംസ്കൃതത്തിനും സമാനം. കണ്ഠ്യതാലവ്യം. ഈ സ്വരത്തിന്‍റെ ഇപ്പോഴത്തെ ലിപി [ഏ, ഏ-] ഏര്‍പ്പെടുന്നതുവരെ ഹ്രസ്വ എകാരലിപി [എ, എ-] തന്നെ ഇതിനും ഉപയോഗിച്ചിരുന്നു. "എ" നോക്കുക.
ഏ2(-):: ഒരു ചുട്ടെഴുത്ത്. "എ" എന്നതിന്‍റെ ദീര്‍ഘരൂപം. "എ" നോക്കുക. താരത. എത്, എവന്‍, എവള്‍, എവര്‍. "എ" ദീര്‍ഘിച്ച് "ഏ" എന്നായിത്തീരുന്ന ഈ വികാരം സാധാരണ നിയമമല്ലെന്നതും ശ്രദ്ധിക്കുക.
ഏ4(-):: പ്രതിഗ്രാഹികാ വിഭക്തിപ്രത്യയം. "എ" എന്ന ഹ്രസ്വരൂപം സമീചീനം. ദീര്‍ഘ്ജരൂപവും കാണാം. വിശേഷിച്ചും സമുച്ചയം ചേരുമ്പോള്‍.
ഏ5(-):: ചിലപ്പോള്‍ സംബന്ധികാഭാസരൂപമായും നില്‍ക്കും. ഉദാ: അങ്ങേ ഭൃത്യന്‍ (അങ്ങയുടെ ഭൃത്യന്‍).
ഏ6(-):: ആധാരികാഭാസപ്രത്യയം. "ഇന്‍" പ്രത്യയത്തിന്‍റെമേല്‍ ചേര്‍ന്നോ അല്ലാതെയോ. ഉദാ: രാവിലേ, അകമേ, വടക്കേ, മേലേ, കീഴേ. ഇതിനുപിന്‍പില്‍ വരുന്ന ദൃഢാക്ഷരങ്ങള്‍ ഇരട്ടിക്കും. ഉദാ: രാവിലേക്കാറ്റ്, അകത്തേക്കണ്ണ്, വടക്കേക്കോട്ട, മേലേക്കിട, കീഴേച്ചുണ്ട്. ആധാരികാഭാസ വിഭക്തിക്കുപിന്നില്‍ ചേര്‍ക്കുമ്പോള്‍ "ഉള്ള" എന്ന അര്‍ത്ഥത്തെ ദ്യോതിപ്പിക്കും. ഉദാ: കാട്ടിലേ ആന, അകത്തേ പരിഷ (ഹ്രസ്വമായും കാണാം. ഉദാ: കാട്ടിലെ ആന).
ഏ7(-):: അവധാരകനിപാതം. ഉദാ: വന്നേ മതിയാകൂ, കണ്ടാലേ അടങ്ങൂ.
ഏ8(-):: ചോദ്യാര്‍ഥത്തില്‍ അല്ല, ഇല്ല മുതലായവയോടു ചേരുന്ന നിപാതം. ഉദാ: അല്ലേ, ഇല്ലേ, എന്തേ. ചോദ്യാവധാരകാര്‍ഥങ്ങള്‍ ചേര്‍ത്ത് (അല്ലോ എന്ന അര്‍ത്ഥത്തിലും) പ്രയോഗം. ഉദാ: ഞാന്‍ പറഞ്ഞതുപോലെ പറ്റിയേ. പറ്റിയല്ലോ, സംഭവിച്ചലോ എന്ന് അര്‍ത്ഥം.
ഏ9(-):: സംബോധനാര്‍ഥത്തില്‍ നാമങ്ങളോടുചേര്‍ക്കുന്ന ഒരു നിപാതം. ഉദാ: അമേ, തളേ, പൊന്നേ, കണ്ണേ.
ഏ10(-):: തന്‍വിനയെച്ചപ്രത്യയം ഉദാ: പോകവേ, വരവേ. ഹ്രസ്വമായ "എ" ചേര്‍ന്നരൂപം പ്രയോഗത്തില്‍ അധികം. പോകെ, വരെ.
ഏ11(-):: ചില അവ്യയശബ്ദങ്ങളില്‍ "ആയി" എന്ന അര്‍ത്ഥത്തില്‍ ചേരുന്ന ഒരു നിപാതം. ഉദാ: കുറേ, ചെമ്മേ, നന്നേ, നേരേ.
ഏ12(-):: അപേക്ഷ, നിര്‍ദേശം, നിവേദനം മുതലായ അര്‍ത്ഥങ്ങള്‍ സൂചിപ്പിക്കാന്‍ ക്രിയാരൂപങ്ങളോടു ചേര്‍ക്കുന്ന നിപാതം. ഉദാ: ഇങ്ങോട്ടുനോക്കിയേ, അങ്ങോട്ടുപോയേ.
ഏ13(-):: ചില വ്യാക്ഷേപങ്ങളുടെ അന്തം. ഉദാ: അയ്യേ, ഛേ, കഷ്ടമേ.
ഏ15(-):: വാക്യാലങ്കാരമായും പ്രയോഗം. പ്രത്യയാംശവും മറ്റുമായ ഹ്രസ്വ "എ" കാരത്തെ വൃത്തകാര്യമായോ ഉദാസീനമായ ഉച്ചാരണംകൊണ്ടോ "ഏ" എന്നു നീട്ടി പ്രയോഗിക്കുന്നതും സാധാരണമാണ്.
ഏ14(വ്യാകരണം):: പൂര്‍ണസംഖ്യയോടു കീഴ്കണക്കു ചേര്‍ത്തു പറയുമ്പോള്‍ സമുച്ചയാര്‍ഥത്തില്‍ ചേര്‍ക്കുന്ന ഇടനില. ഉദാ: ഒന്നേകാല്‍, ഒന്നേമുക്കാല്‍
ഏ3(വ്യാക്ഷേപകം):: നീരസം മുതലായവയെ ദ്യോതിപ്പിക്കുന്നത്
ഏ3(വ്യാക്ഷേപകം):: ശ്രദ്ധയെക്ഷണിക്കാന്‍ ഉള്ള ഒരു ശബ്ദം

visit http://olam.in/ for details


comments powered by Disqus