Comment Section (ഉള്ള്)

ഉള്ള് Edit
    മനസ്സ്, സാരം
    mind, substance


ഉള്ള്
(പര്യായം) മനസ്സ്


ഉള്ള Edit
    ഉണ്ടായിരിക്കുന്ന, നേരായ
    being, existing


Entries from Datuk Database

ഉള്ള(അവ്യയം):: ഉള്ളിടത്ത്, ഉള്ളപ്പോള്‍, ഉള്ളപോലെ, ഉള്ളവണ്ണം. (പ്ര.) ഉള്ളകാലം, ഉള്ളകാലവും, ഉള്ളകാലമെല്ലാം = എക്കാലവും, എന്നും, ജീവിച്ചിരിക്കുന്ന കാലം മുഴുവനും. ഉള്ള പക്ഷം = ഉണ്ട് എങ്കില്‍
ഉള്ള്(നാമം):: അകം, പുറം
ഉള്ള്(നാമം):: ഹൃദയം, മനസ്സ്
ഉള്ള്(നാമം):: സൂഷ്മസ്ഥിതി, സത്യാവസ്ഥ
ഉള്ള്(നാമം):: ആശയം, ഉദ്ദേശ്യം, മനസ്സിലിരിപ്പ്
ഉള്ള്(നാമം):: ഉള്ളിലെ സ്ഥിതി, രഹസ്യം
ഉള്ള്(നാമം):: കൂട്ട്, ആത്മാര്‍ഥത. (പ്ര.) ഉള്ളില്‍ = (കാലക്ലിപ്തി സൂചകം) അകത്ത്, ഇടയ്ക്ക്. ഉള്ള് അഴിയുക = അകം അഴിയുക, ദയ തോന്നുക, മനസ്സലിയുക. ഉള്ള് ഇടിയുക = നിരാശപ്പെടുക. ഉള്ളു തുറന്നു സംസാരിക്കുക, ഉള്ളുവിട്ടു സംസാരിക്കുക = ഒന്നും മറച്ചുവയ്ക്കാതെ എല്ലാം പറയുക. ഉള്ളുരുകുക = സഹിക്കവയ്യാത്ത സന്താപം നേരിടുക. ഉള്ളുരുക്കം = മനോദു:ഖം. "ഉള്ളുരുക്കത്തിനു മരുന്നില്ല" (പഴ.). ഉള്ളുലയുക = മനസ്സു പതറുക, മന:പ്രയാസം ഉണ്ടാവുക, ദു:ഖം ഉണ്ടാവുക. ഉള്ളുവയ്ക്കുക = ശ്രദ്ധിക്കുക, മനസ്സിരുത്തുക. ഉള്ളുറപ്പ് = മനസ്സിന്‍റെ ധൈര്യം
ഉള്ള(വിശേഷണം):: ഉണ്ടായിരിക്കുന്ന, ഭവിക്കുന്ന, വര്‍ത്തിക്കുന്ന, ജീവിക്കുന്ന, സ്വായത്തമായിരിക്കുന്ന, അത് ഉള്ള, അതിനോട് ഉള്ള, അതിനാല്‍ ഉള്ള, അതില്‍ ഉള്ള എന്നപോലെ വിഭക്തി രൂപങ്ങളില്‍ ചേരും. ഉദാ: ധനം ഉള്ള, അവളോട് ഉള്ള, അവന് ഉള്ള, അതിനാല്‍ ഉള്ള, രാജ്യത്ത് ഉള്ള, കേരളത്തില്‍ ഉള്ള ജനങ്ങള്‍, മനസ്സില്‍ ഉള്ള ചിന്ത. ആധാരികാഭാസങ്ങളോടും മറ്റു വിഭക്തികളോടും അവ്യയങ്ങളും ചേരുന്നതിന് ഉദാ: ഇരുട്ടത്തുള്ള, മുമ്പുള്ള, വടക്കുള്ള. വിനയച്ചങ്ങളോടു ചേരുന്നതിന് ഉദാ: കണ്ടിട്ടുള്ള, പോകാന്‍ ഉള്ള, പോയാല്‍ ഉള്ള
ഉള്ള(വിശേഷണം):: ശരിയായ, നേരായ, യഥാര്‍ഥമായ, സത്യമായ, വാസ്തവത്തില്‍ ഉണ്ടായിരിക്കുന്ന. ഇതിനോട് പ്രത്യയങ്ങള്‍ ചേര്‍ത്ത് ആഖ്യാത നാമങ്ങള്‍ ഉണ്ടാക്കാം. ഉള്ളത്, ഉള്ളവ, ഉള്ളവന്‍, ഉള്ളവള്‍, ഉള്ളവര്‍

visit http://olam.in/ for details


comments powered by Disqus