അശ്മലോഷ്ടന്യായം Edit
ഒരു ന്യായം. മണ്‍കട്ടയെ പഞ്ഞിയുമായി സാദൃശ്യപ്പെടുത്തുമ്പോള്‍ അതിനു കനം, കൂടുതലുണ്ടെങ്കിലും കല്ലുമായി നോക്കുമ്പോള്‍ കനം കുറവുള്ളതുപോലെ,ഒരാളെ അയാളെക്കാള്‍ താണവനോടു, താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഉന്നതനായി കരുതാമെങ്കിലും ഉയര്‍ന്നവനോടൊത്തു നോക്കുമ്പോള്‍, നിസ്സാരനായി ഗണിക്കണം എന്ന ന്യായം