അം Edit
വേഗത്തില്‍, അല്പം
അം Edit
ശിശുക്കളുടെ ആഹാരം, അമ്മുണ്ണുക
അം Edit
സൗന്ദര്യമുള്ള, സൗന്ദര്യം
Entries from Datuk Database
അം1(-):: തിര്യഗ്ജന്തുക്കളുടെയും അചേതനപദാര്‍ഥങ്ങളുടെയും മറ്റും പേരായ അകാരാന്തപുല്ലിംഗശബ്ദങ്ങള്‍ സംസ്കൃതത്തില്‍നിന്നും മറ്റും മലയാളത്തില്‍ നപുംസകശബ്ദങ്ങളായി സ്വീകരിക്കുമ്പോള്‍ അന്ത്യമായ അകാരത്തിന്‍റെ സ്ഥാനത്തുവരുന്ന ശബ്ദം. ഉദാ: സം.അശ്വ: - മ. അശ്വം. സം. കാല: - മ. കാലം. ഇത്യാദി.
അം2(-):: നപുംസകലിംഗത്തിലുള്ള പല മലയാളനാമപദങ്ങളുടെയും അന്തം. സംസ്കൃതത്തിലെ നപുംസകനാമങ്ങളുടെ അന്തത്തിലെ "അം"-ല്‍ നിന്ന് വ്യത്യസ്തമാണിത്. മരം, വെള്ളം ഇത്യാദി ശുദ്ധമലയാളരൂപങ്ങളിലും ഇതു കാണപ്പെടുന്നു എന്നതു തന്നെ തെളിവ്. ഇതു നപുംസകലിംഗപ്രത്യയമാണെന്നും അല്ല വെറും അംഗപ്രത്യയമാണെന്നും രണ്ടുപക്ഷമുണ്ട്. മരം, വെള്ളം തുടങ്ങിയ ദ്രവ്യനാമങ്ങളില്‍ ലിംഗപ്രത്യയമായും അനക്കം, ആട്ടം മുതലായ ക്രിയാനാമങ്ങളില്‍ അംഗപ്രത്യയമായും എടുക്കാമെന്ന് മറ്റൊരഭിപ്രായം.
അം3(-):: ഒരു കൃതികൃത്പ്രത്യയം. ഉദാ: ഓട്ടം, ചാട്ടം, പിണക്കം.
visit http://olam.in/ for details