തുള്ളിമരുന്ന്
 • srjenishsrjenish June 2013 +1 -1

  “മുല്ലപ്പൂവിൻ സുഗന്ധത്തിൽ
  കണ്ണിന്നെന്തു പ്രയോജനം
  താമരപ്പൂവിൻ ചന്തത്തെ
  നാസിക ഗ്രഹിച്ചീടുമോ?“

 • menonjalajamenonjalaja June 2013 +1 -1 (+1 / -0 )

  മുമ്പ് വായിച്ചതാണ്. ഒരിക്കൽ കൂടി വായിച്ചു. കൊള്ളാം . ഇഷ്ടപ്പെട്ടു.

 • srjenishsrjenish June 2013 +1 -1

  "ഇന്ദ്രിയങ്ങളതോരോന്നും
  ഓരോ കാരണത്തിൻ മാത്രമായ്
  ചേരും വിധേന ചേർത്താലേ
  പ്രയോജനമതായ് വരൂ."

 • menonjalajamenonjalaja June 2013 +1 -1

  ഈ കുന്നിക്കുരുക്കൾ ഓരോന്നായി രണ്ടോ മൂന്നോ ദിവസം ഇടവിട്ട് facebookൽ status message ആയി ഇടൂ. കുറെപ്പേർ വായിക്കും. share ചെയ്തെന്നുമിരിക്കും.

 • srjenishsrjenish June 2013 +1 -1 (+1 / -0 )

  നോക്കട്ടെ.. ഓഫീസിൽ ഫേസ്ബുക്ക് ബോക്ക് ചെയ്തിരിക്കുന്നു.. വീട്ടിലാണെങ്കിലോ മകനാണ് രാജാവ്..

 • srjenishsrjenish June 2013 +1 -1

  "മേഘനാദം ഭയത്തേയും
  സംഗീതം സന്തോഷത്തെയും
  ഭാവങ്ങൾ നമ്മിലാക്കുന്നു
  രണ്ടും ശബ്ദങ്ങൾ തന്നെയും."

 • srjenishsrjenish June 2013 +1 -1 (+2 / -0 )

  "ഒരേ സ്ഥാനത്തു നിൽക്കാതെ
  ഒരേ വേഗത്തിൽ നിത്യവും
  സഞ്ചരിക്കുന്നതൊന്നാണ്
  സമയം എന്ന അത്ഭുതം"

 • srjenishsrjenish June 2013 +1 -1 (+1 / -0 )

  “നല്ലവാക്കുര ചെയ്യുന്നോർ
  അതുതന്നെ ചൊല്ലിയാൽ മതി
  ദുർവാക്കു മാത്രം തോന്നുന്നോർ
  മൗനിയാകുന്നതുത്തമം.“

 • srjenishsrjenish June 2013 +1 -1 (+2 / -0 )

  “ബന്ധുവല്ലാത്തവരേ നാം
  അന്യരായി ഗണിച്ചിടും
  ജ്ഞാനിക്ക് അന്യരേയില്ല
  എല്ലാം ബന്ധുക്കൾ മാത്രമാം.“

 • srjenishsrjenish June 2013 +1 -1 (+2 / -0 )

  “ഏഴു സമുദ്രങ്ങൾ തന്നെ
  ജ്ഞാനമാണെന്നിരിക്കിലോ
  ഏകതുള്ളി ജലം പോലും
  എന്റെ കയ്യിലതില്ലെടോ“

 • srjenishsrjenish June 2013 +1 -1

  "ആകാശമാർഗ്ഗേ പക്ഷികൾ
  പറന്നീടുന്നതെങ്കിലും
  ആകാശം തന്റേതാണെന്ന്
  പക്ഷികൾ കരുതില്ലിഹ."

 • srjenishsrjenish June 2013 +1 -1 (+1 / -0 )

  “ശരീരത്തിൻ വിശപ്പിന്ന്
  ഭക്ഷണം തന്നെ ഉത്തമം
  ആത്മാവിന്റെ വിശപ്പിന്ന്
  ജ്ഞാനം തന്നെയുത്തമം.”

 • srjenishsrjenish June 2013 +1 -1

  “നന്ദികാട്ടും മൃഗംതന്നെ
  ശ്വാനനെന്നറിഞ്ഞീടണം
  നന്ദി കാട്ടാത്ത മർത്യന്മാർ
  ശ്വാവിനേക്കാൾ കുറഞ്ഞവർ‌.”

 • srjenishsrjenish June 2013 +1 -1 (+1 / -0 )

  “കേരളം തന്റെ വീടെന്ന്
  കേരളീയരതോർക്കണം
  തന്റെ വീടുപോൽ നോക്കേണം
  വീട്ടിലെ തന്റെ ഭാഷയും.”

 • srjenishsrjenish June 2013 +1 -1 (+1 / -0 )

  "പതിന്നാലു ലോകമുണ്ടെന്നു
  ചൊല്ലുന്നൂ പുരാണങ്ങളിൽ
  ഏതുലോകത്തു ചെന്നാലും
  ഭൂമിയോളമതാകിടാ."

 • srjenishsrjenish June 2013 +1 -1 (+1 / -0 )

  “വൃത്തിയെന്ന വാക്കുതന്നെ
  വൃത്തിയായി ഗ്രഹിക്കണം
  വൃത്തിയില്ലാത്ത മർത്യന്ന്
  വൃത്തിയില്ലാത്ത ജീവിതം.”

 • srjenishsrjenish June 2013 +1 -1

  “എല്ലാവർക്കും ദൈവമൊന്നെന്നു
  എല്ലാരും പറയുമെങ്കിലും
  പല പേരിലതാക്കീട്ട്
  പഴിചാരുന്നു തങ്ങളിൽ‌.“

 • kpcpisharodykpcpisharody November 2013 +1 -1

  എനിയ്ക്കു കമന്റ്സ് പോസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല. കമന്റ്സ് പേജില്‍ എനിക്കു മറ്റുള്ളവരുടെ കമന്റ്സ് കാണാം. പക്ഷെ ക്ലൂസ് ചോദിക്കാനോ ഹെല്പ് ചെയ്യാനോ പറ്റുന്നില്ല. ദയവായി സഹായിക്കുക

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion