ബുക്ക്‌ പോയിന്റ്
  • AdminAdmin November 2012 +1 -1

    എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ !

    ഒരു സന്തോഷ വാര്‍ത്ത അറിയിക്കുന്നു. മാതൃഭൂമിയും ഇപ്പോള്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സും മഷിത്തണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ആയതിനാല്‍ ഇപ്പോള്‍ മഷിത്തണ്ടിന്റെ ചിലവുകളുടെ 90% വരവായി!.

    ആയതിനാല്‍ പുസ്തക പ്രേമികള്‍ക്ക്‌ പുതിയ ഒരു സംഗതി കൊണ്ട് വരാം.

    ബുക്ക്‌ പോയിന്റ് (bp)! (ഒരു പോയിന്റ് = ഒരു രൂപയുടെ പുസ്തകം)

    പദപ്രശ്നം ഉണ്ടാക്കുന്നതിനു = 10 bp [100]
    ഒന്നാം സ്ഥാനം = 5bp [ 50]
    രണ്ടു- പതിനൊന്നു = 2 bp വീതം [ 20]
    പന്ത്രണ്ടു - ഇരുപത്തിഒന്ന് = 1bp വീതം [ 10]

    ഇവന്‍റ് ടോപ്‌ = 30 bp [ 30]
    ഇവന്റ് ടോപ്‌ അഞ്ചു പേര്‍ക്ക് = 30bp വീതം [150]
    ഇവന്റ് ടോപ്‌ നൂറു പേര്‍ക്ക് = 2bp വീതം [200]
    ഇവന്‍റ് മോഡരേറ്റര്‍ - 50bp [ 50]
    [=610]

    ഇത് പ്രകാരം ഇവന്‍റ് ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് 62bp+ കിട്ടുന്നതാണ്.
    മഷിത്തണ്ടിന്റെ ചിലവ് [=610] bp

    ഇതിനു പുറമേ
    ഗ്രാന്‍റ് ഇവന്‍റ് മോഡരേറ്റര്‍ = + 250bp [ 250]
    ഗ്രാന്‍റ് ഇവന്റ് ടോപ്‌ = +500bp [ 500]
    ഗ്രാന്‍റ് ഇവന്റ് 2nd = +200bp [ 200]
    ഗ്രാന്‍റ് ഇവന്റ് 3rd = +100bp [ 100]
    ഗ്രാന്‍റ് ഇവന്റ് ടോപ്‌ 10 = +100 bp [1000]
    ഗ്രാന്‍റ് ഇവന്റ് ടോപ്‌ 100 = +20 bp [2000]
    [=4050]

    അഞ്ചു ഈവന്റ്റ്‌ ഉള്ള ഒരു ഗ്രാന്‍ഡ്‌ ഇവന്‍റ് ചിലവ് = 4050 + 610 x5 = 4050+3050 = 7100 bp
    വര്‍ഷാവസാനം 100bp യില്‍ കൂടുതല്‍ ഉള്ളവര്‍ക്ക്‌ അത് പുസ്തകം ആയി മാറ്റാവുന്നതാണ്.

    കൂടുതല്‍ പേര്‍ക്ക് സമ്മാനം കിട്ടുവാന്‍ ഇത് ഇടവരുത്തും എന്ന് കരുതുന്നു.

  • AdminAdmin November 2012 +1 -1

    അടുത്ത വര്‍ഷം മുതലുള്ള മത്സരങ്ങള്‍ക്ക് സമ്മാനങ്ങള്‍ ഇങ്ങനെയാക്കി കൂടേ? അഭിപ്രായം അറിയിക്കുമല്ലോ.

    ഇതേ ഇടപാട് കൊള്ളാമെങ്കില്‍ ക്വിസ്‌, നിഘണ്ടു പ്രവര്‍ത്തനങ്ങളിലേക്കും വ്യാപിപിക്കാം, ഒരു പ്രോത്സാഹനമായി !!

  • mujinedmujined November 2012 +1 -1 (+1 / -0 )

    ദീപാവലി ആശംസകള്‍ !!!
    അതു കൊള്ളാമല്ലോ ബുക്ക് പോയന്‍റ് .
    ബുക്ക് പോയന്‍റ് കൂട്ടാന്‍ വേണ്ടി BP കൂട്ടേണ്ടിവരുമോ ;-)

  • AdminAdmin November 2012 +1 -1

    ശരീരത്തിലെ BP കൂട്ടുന്നവര്‍ക്ക് അതിന്റെ പേരില്‍ കുറച്ചു bp വേറെ കൊടുക്കാം എന്ന് കരുതി :-)

  • kpcpisharodykpcpisharody November 2012 +1 -1

    കൊള്ളാമല്ലോ മത്സരം. ഇത് എല്ലാവര്‍ക്കും ബുക്കുകള്‍ ഫ്രീ ആയി കിട്ടുമെന്ന് സാരം. ;-)

  • kpcpisharodykpcpisharody November 2012 +1 -1

    കൊള്ളാമല്ലോ മത്സരം. ഇത് എല്ലാവര്‍ക്കും ബുക്കുകള്‍ ഫ്രീ ആയി കിട്ടുമെന്ന് സാരം.

  • srjenishsrjenish November 2012 +1 -1

    മഷിത്തണ്ടിന്റെ ദീപാവലി സമ്മാനം കലക്കി...

    മഷിത്തണ്ട് ഉയരങ്ങളിലേക്ക് വളരുന്നുവെന്നറിഞ്ഞ് സന്തോഷം... BP ഒന്ന് ചെക്ക് ചെയ്യട്ടെ.. :)

  • menonjalajamenonjalaja November 2012 +1 -1

    ദീപാവലി സമ്മാനം കലക്കി!!!

    മഷിത്തണ്ടിന്റെ വളർച്ചയിൽ വളരെ സന്തോഷം!

    BP ഇത്തിരി കൂടിയിട്ടുണ്ടെന്ന് ഡോക്ടർ. അത് കുറയ്ക്കാൻ പുസ്തകങ്ങൾ സഹായിക്കുമല്ലോ അല്ലേ?

    മുൻകാലപ്രാബല്യം ഉണ്ടെങ്കിൽ 17724+ രൂപയുടെ പുസ്തകം കിട്ടിയേനെ. :) :)

  • mujinedmujined November 2012 +1 -1

    ശബ്ദതാരാവലി കിട്ടുമോ?

  • AdminAdmin November 2012 +1 -1

    >>> മുൻകാലപ്രാബല്യം ഉണ്ടെങ്കിൽ 17724+ രൂപയുടെ പുസ്തകം കിട്ടിയേനെ.

    ആ കണക്കില്‍ എവിടെയോ തെറ്റുണ്ടെന്ന് തോന്നുന്നു. എങ്ങിനെയാണ് കൂട്ടിയത്?

    21 പദപ്രശ്നം ഉണ്ടാക്കിയതിനു 210 രൂപയുടെ പുസ്തകങ്ങള്‍ ,
    ഒന്നാം സ്ഥാനം നേടിയതിനു..... അങ്ങിനെ പോകും കണക്കുകള്‍


  • menonjalajamenonjalaja November 2012 +1 -1

    ശരിയാണ്. ഞാൻ അത്ര ശ്രദ്ധിച്ചില്ല. മഷിത്തണ്ട് ടോപ്പർ സ്കോർ നോക്കി നേരമ്പോക്കായി എഴുതിയതാണ്. അല്ലെങ്കിലും അത്രയും പുസ്തകം വായിക്കാ നൊന്നും കഴിയില്ല. കണ്ണിലെ nerve weak ആണെന്ന് ഡോക്ടർ പറഞ്ഞതേയുള്ളൂ.

    എന്റെ BP പെതുവേ 140 അടുത്തൊക്കെയാണ്. ഇപ്പോൾ അഡ്മിൻ അത് വീണ്ടും കൂട്ടിയോ?

  • srjenishsrjenish November 2012 +1 -1

    ചേച്ചിയെ കണക്കു പഠിപ്പിച്ചത് മലയാളം സാറ് തന്നെ..

  • srjenishsrjenish November 2012 +1 -1

    ഒരു ക്വിസ്സ് ചോദ്യത്തിന് അര BP..

    നിഘണ്ടുവിലെ ഒരു പുതിയ പദത്തിന് അര BP... എന്റമ്മോ, എന്റെ BP 140 ആയി.. ;-)

  • menonjalajamenonjalaja November 2012 +1 -1

    അന്നൊക്കെ മലയാളവും കണക്കും പഠിപ്പിക്കുന്നത് ഒരാൾ തന്നെ.

    വളരെ പണ്ടത്തെ കാര്യമല്ലേ, മറന്നു പോയിട്ടുണ്ടാവും എന്ന് വിചാരിച്ചാൽ പോരേ? :)

  • menonjalajamenonjalaja November 2012 +1 -1

    അര BP യോ? . ഇന്നുവരെ ഒരു ഡോക്ടറും അങ്ങനെ പറഞ്ഞ ചരിത്രമില്ല.

  • menonjalajamenonjalaja November 2012 +1 -1

    ഞാൻ നാട്ടിൽ വന്നപ്പോൾ എല്ലാ കവലയിലും നോക്കി ജെനിഷിനെ കണ്ടില്ലല്ലോ. :) മഷിത്തണ്ടിലെ ഒരാളെ ലുലു കവലയിൽ വച്ചു കണ്ടു.

  • srjenishsrjenish November 2012 +1 -1

    അതാരെയാ?

  • srjenishsrjenish November 2012 +1 -1

    വെട്ടിക്കവലയില്‍ നോക്കാഞ്ഞതെന്തേ... എല്ലാ കവലയിലും കാണാന്‍ ഞാന്‍ ഒരു കവലച്ചട്ടമ്പിയല്ലല്ലോ... B-)

  • suresh_1970suresh_1970 November 2012 +1 -1 (+1 / -0 )

    എല്ലാ കവലയിലും കാണാന്‍ ഞാന്‍ ഒരു കവലച്ചട്ടമ്പിയല്ലല്ലോ.

    # ഇതു അതിലും വലിയ ഇന മാണെന്നു തോന്നുന്നു.

  • suresh_1970suresh_1970 November 2012 +1 -1

    ബിപി കൂട്ടാനുള്ള പരിപാടി മാത്രമേ ഉള്ളോ , ഷുഗറുകൂട്ടാനോ കുറക്കാനോ ഉള്ള പരിപാടിയും വേണ്ടേ ?

  • kadhakarankadhakaran November 2012 +1 -1

    പദപ്രശ്നം verify ചെയ്യുന്നതിന് point ഒന്നുമില്ലേ? ഞാന്‍ പ്രതിഷേധിക്കുന്നു. :-(

  • kadhakarankadhakaran November 2012 +1 -1

    ജലജേച്ചീ, നമ്മള്‍ പരസ്പരം കണ്ടത് ആരോടും പറയണ്ട :-ss

  • AdminAdmin November 2012 +1 -1

    >>> പദപ്രശ്നം verify ചെയ്യുന്നതിന് point ഒന്നുമില്ലേ? ഞാന്‍ പ്രതിഷേധിക്കുന്നു.

    അത് വിട്ടു പോകുവാന്‍ പാടില്ലാത്തതായിരുന്നു. പോസ്റ്റ്‌ റിവൈസ് ചെയ്തിട്ടുണ്ട്.
    ഗ്രാന്റ് ഇവന്റ് bp യും കൂട്ടി ചേര്‍ത്തിട്ടുണ്ട്.

  • menonjalajamenonjalaja November 2012 +1 -1

    ജെനിഷ്,

    ജോജുവിനെ.

    കഥാകാരാ ,

    പറയുന്നില്ല.

  • aparichithanaparichithan November 2012 +1 -1

    സംഗതി കൊള്ളാം.
    പോയിന്റ് നിശ്ചയിച്ചത് ശരിയായോ എന്ന സംശയം മാത്രം. ഒരു മത്സരത്തിലെ വിജയി ചുരുങ്ങിയത് 100bp എങ്കിലും അർഹിക്കുന്നില്ലേ?

  • AdminAdmin November 2012 +1 -1

    ഇത് പ്രകാരം ചിലപ്പോള്‍ 100bp യില്‍ അധികം ഒന്നാം സ്ഥാനക്കാരന് കിട്ടുവാന്‍ ഉള്ള സാധ്യതയുണ്ട്. കിട്ടുവാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും 85bp കിട്ടുവാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല എന്നാണു ഞങ്ങള്‍ കരുതുന്നത്.

  • menonjalajamenonjalaja November 2012 +1 -1

    അഭിപ്രായം പറയാൻ ഞങ്ങൾ കോക്കസിനു പുറമെ പിഷാരടിയും സുരേഷും മാത്രം !!!

  • menonjalajamenonjalaja November 2012 +1 -1

    മോഡറേറ്റർ ആയാലാണോ കളിച്ച് ആദ്യത്തെ 10 സ്ഥാനങ്ങളിൽ ഒന്നിൽ വന്നാലാണോ BP കൂടുക? :)

  • srjenishsrjenish November 2012 +1 -1

    രണ്ടായാലും ചേച്ചിക്ക് BP കൂടുതലല്ലേ... :)

    കളിച്ചാല്‍ 85BP കിട്ടും... മോഡറേറ്റര്‍ക്ക് മാക്സിമം 60BP.. പിന്നെ ചീത്തവിളി കേള്‍ക്കുമ്പോള്‍ മോഡറേറ്റര്‍മാരുടെ BP താനേ കൂടിക്കോളും...

  • m.s.priyam.s.priya November 2012 +1 -1

    എന്തായാലും ദീപാവലി സമ്മാനം അസലായിട്ടുണ്ട് !!!!!!
    എല്ലാവര്‍ക്കും എന്റെ ദീപാവലി ആശംസകള്‍ :)

  • suresh_1970suresh_1970 November 2012 +1 -1

    അമ്പതും അറുപതും BSP യൊന്നുമില്ല ആകെ പത്തൊമ്പതോ ഇരുപതോ മാത്രം , അതു തന്നെ ഒന്നു തരപ്പെടുത്താന്‍ സര്‍ദാറു കഷ്ടപ്പെടുന്നതു കണ്ടില്ലേ !

  • vivekrvvivekrv November 2012 +1 -1

    വളരെക്കാലമായി ഈ വഴിക്ക് വരാറില്ലായിരുന്നു.

    വളരെ നല്ല സംരംഭം ..... ഇതു വരെ ഒരു സമ്മാനവും കിട്ടാത്തവര്‍ക്കും ഉപകരിക്കും ​

  • srjenishsrjenish November 2012 +1 -1

    BP ചെക്ക് ചെയ്ത് തുടങ്ങിയോ?

  • AdminAdmin November 2012 +1 -1

    അടുത്ത ജനുവരിയില്‍ കുരുക്ഷേത്ര-3 തുടങ്ങാം. അപ്പോള്‍ BP കൂട്ടാം.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion