കേരളം നേരിടുന്ന സാമൂഹികപ്രശ്നങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാം .
മദ്യപാനം , ഉപഭോഗസംസ്കാരം , അഴിമതി ഇങ്ങനെ സമൂഹത്തില്‍ അര്‍ബുദം പോലെ പടര്‍ന്നു നമ്മെ നാശത്തിലേക്ക് തള്ളിവിടുന്ന പ്രശ്നങ്ങള്‍ക്ക്
നിങ്ങളാല്‍ കഴിയുന്ന പരിഹാരങ്ങള്‍ നിര്‍ദേശിക്കൂ . സമൂഹത്തെ മുഴുവന്‍ നന്നാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നമുക്കെങ്കിലും നന്നാവാം . അതൊരു മാതൃകയാവട്ടെ
കഴിഞ്ഞ ദിവസം സൂര്യയില്‍ സെലിബ്രിറ്റി ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്ന എന്റെ കണ്ണ് നല്ലപാതി വന്ന് പൊത്തിപ്പിടിച്ചു. എന്താണെന്ന് അറിയാതെ അമ്പരന്ന് ഞാന്‍ അവളുടെ വിരലിനിടയിലൂടെ നോക്കി. കണ്ടത് കലണ്ടര്‍ ഗേള്‍സിനെ.. അവള്‍ക്ക് രണ്ട് കയ്യല്ലേ ഉള്ളൂ.. എന്റെ കണ്ണ് പൊത്തിയതുകൊണ്ട് കിട്ടുണ്ണിക്ക് സുഖമായി അത് കാണാന്‍ പറ്റി.. ഈ പെണ്പിള്ളാര് ഇങ്ങനെ തുടങ്ങിയാല്‍ ഞങ്ങള്‍ ആണുങ്ങള് എങ്ങനെ ജീവിക്കും?
പണ്ടൊക്കെ എന്ത് കാണിക്കണം, എന്ത് കാണിക്കരുത് എന്നതിനെക്കുറിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക് ചില നിയന്ത്രണങ്ങളൊക്കെയുണ്ടായിരുന്നു. ഒരു വസ്ത്രത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് ഒരു ന്യൂസ് റീഡറെ ദൂരദര്‍ശനില്‍ നിന്നും പുറത്താക്കിയ വാര്‍ത്ത ഓര്‍ക്കുന്നു. ഇന്നോ?
ഞാന്‍ കണ്ടില്ല കേട്ടോ
ജീവിക്കാന്‍ വേണ്ടി കെട്ടുന്ന ഓരോ വേഷങ്ങള്‍ അല്ലെ അതൊക്കെ ?
എന്തിനാ സെലിബ്രിറ്റി ക്രിക്കറ്റ് .ആളെ കൂട്ടാന്‍ .
അത് ഞരമ്പ് രോഗികളായ കുറെ പേരെ കൂട്ടാന്‍ സംഘാടകരുടെ സ്ഥിരം വിദ്യ .
അല്ലെങ്കിലും അത് കാണാതെ കണ്ണ് പൊത്തിയിട്ടെന്തു കാര്യം ?
ഒരു സന്ന്യാസിയുടെയും ശിഷ്യന്റെയും കഥ കേട്ടിട്ടില്ലേ ? യുവതിയെ എടുത്തു മറുകരയില്‍ എത്തിച്ച കഥ .
ഒന്ന് ജീവിച്ചുപോകാന്‍ സ്ത്രീകള്‍ക്ക് രണ്ടു കൈ പോരെന്നായി
'ആത്മഹത്യയും കുട്ടികളും ' ഇന്ന് ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യൂ.
സങ്കീര്‍ണമായ മാനസികാവസ്ഥകളിലൂടെ കടന്നു പോകുന്ന കുട്ടികളെ കൈകാര്യം ചെയ്യുക ഇന്ന് വളരെ ബുദ്ധിമുട്ടാണ് . നിങ്ങള്‍ സ്വന്തം വീടുകളില്‍ അഭിമുഖീകരിക്കുന്ന, അഭിമുഖീകരിക്കാന്‍ സാധ്യത ഏറെയുള്ള ഒരു പ്രശ്നം എന്ന നിലയില്‍ ഈ വിഷയം ഒന്ന് ശ്രദ്ധിക്കൂ .
ആത്മഹത്യ ചെയ്ത ഒരു കുട്ടിയുടെയും മാതാപിതാക്കള്‍ കുട്ടിക്ക് അതിനുള്ള യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്ന് മാത്രമേ പറഞ്ഞു കേട്ടിട്ടുള്ളൂ.
എന്ത് കൊണ്ടാണ് ആ സാഹചര്യം മാതാപിതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് ?
നിങ്ങള്‍ പറയൂ ...
ഇന്ന് കുട്ടികള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ നിസാര കാര്യം മതി.ഒരു TV ഷോ കാണുമ്പോള്‍ അതു കാണരുതെന്നു പറഞ്ഞാല്‍ മതി .പിന്നെ പിണക്കമായി അത് ചിലപ്പോള്‍ ആത്മഹത്യ വെയെത്തിയേക്കും.ഇന്ന് മാതാപിതാക്കള്‍ ആകെ വിഷമത്തിലാണ് കുട്ടികള്‍ എന്താവശ്യപ്പെട്ടാലും അത് നിറവേറ്റിക്കൊടുക്കാന്നിര്ബന്ധിതരാവുന്നു.അല്ലെങ്കില്‍ അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല.ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് ഇന്ന് ഒരു പ്രതിവിധിയില്ലാതായിരിക്കുകയാണ് അതിന് പ്രതിവിധി കണ്ടെത്തിയാല്‍ ഒരു പക്ഷെ ഇതിനൊരു പരിഹാരമുണ്ടായേക്കാം.
കുട്ട്യോള്‍ക്ക് മാത്രോല്ല ഇപ്പൊ ആത്മഹത്യ ചെയ്യാന്‍ കാര്യം വേണ്ടാത്തത്.
എല്ലാരും ആ വഴിക്കല്ലേപ്പോ പോണത് .
പക്ഷെ കുട്ട്യോളെ ങ്ങനെ ചെയ്യാന്‍ വിട്വാച്ച അത് കഷ്ടാണേ .
അച്ഛനും അമ്മേം ന്നു പറഞ്ഞു നടക്കണവര് കുട്യോലെ മനസ്സിലാക്കില്യാച്ച എന്താ ചെയ്യാ .
വെറുതെ ഒരു ടി.വി ഒന്നും ഒരു പ്രശ്നല്ല .കുട്യോളോട് പറേണ്ട പോലെ പറയാച്ചാ പ്രശ്നോല്ല്യ.
അല്ലാതെ വെറുതെ ഓരോ കാട്ടിക്കൂട്ടലും പണത്തിനു പുറകെ പായലുമല്ലേ അവറ്റൊള്‍ക്ക് പണി .
പിന്നെങ്ങനെ കാര്യം ശരിയാവും ന്റെ കര്‍ത്താവേ
##ഇന്ന് മാതാപിതാക്കള്‍ ആകെ വിഷമത്തിലാണ് കുട്ടികള്‍ എന്താവശ്യപ്പെട്ടാലും അത് നിറവേറ്റിക്കൊടുക്കാന്നിര്ബന്ധിതരാവുന്നു.
ഇത് തന്നെയാണ് അടിസ്ഥാനമായ പ്രശ്നം. കുട്ടികള്‍ എന്താവശ്യപ്പെട്ടാലും അത് നിറവേറ്റിക്കൊടുക്കുന്ന മാതാപിതാക്കള്‍ അവരെ നേര് വഴിക്ക് നയിക്കുകയല്ല, വഴിതെറ്റിക്കുകയാണ് ചെയ്യുന്നത്..
ഇവിടെ പ്രതികരിക്കാനുമില്ലേ ആരും . ഒന്നുമില്ലെങ്കിലും സ്വന്തം കുട്ടികളെ നല്ല രീതിയില്‍
വളര്‍ത്താനുള്ള അറിവെങ്കിലും നാം നേടേണ്ടത് അല്ലെ ? ഒരു തിരിച്ചടി നേരിടുന്നതുവരെ നാം അതെക്കുറിച്ച് അജ്ഞരാണ് .
അല്ലെങ്കിലും നമ്മള് മാതാപിതാക്കള്‍ക്ക് കുട്ടികളെ വിശ്വാസമാണ് . അധ്യാപര്‍ക്ക് അവരെക്കുറിച്ച് പറയാനുള്ളത് പോലും കേള്‍ക്കാന്‍ താല്പര്യം കാണിക്കുന്നില്ല പല മാതാപിതാക്കളും. പലരും കുട്ടി ചെയ്യുന്ന തെറ്റുകള്‍ ന്യായീകരിക്കാന്‍ ശ്രമിക്കും . പലരുടെയും പരാതി അവന് ചോദിച്ചതെല്ലാം വാങ്ങിക്കൊടുക്കുന്നുണ്ട് പിന്നെ അവനു പഠിച്ചാല്‍ എന്താണ് എന്നാണു.
നാം ചിന്തിക്കേണ്ടത് എന്തുകൊണ്ടാണ് കുട്ടികളുടെ വാശിക്ക് നാം കൂട്ട് നില്കേണ്ടി വരുന്നത് എന്നാണു .
എന്റെ അനിയന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവന്റെ ഒരു സഹപാഠി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അദ്ധ്യാപിക അടിച്ചു എന്നായിരുന്നു കാരണം. ഒരു ആത്മഹത്യാക്കുറിപ്പും തയ്യാറാക്കി. അതിങ്ങനെയായായിരുന്നു. ഞാന്‍ തൂങ്ങിമരിച്ചതല്ല എന്ന ----ടീച്ചര്‍ കൊന്ന് കെട്ടിത്തൂക്കിയതാണ്.അടുത്തിരുന്ന കുട്ടി ഇതെല്ലാം കണ്ട് പരിഭ്രമിച്ച് അദ്ധ്യാപകരെ വിവരം അറിയിച്ചു. അതോടെ ആ പരിപാടി പാളിപ്പോയി.
പിന്നെ ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന ഒരു കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരണം റെക്കോഡില്‍ അദ്ധ്യാപിക സൈന്‍ ചെയ്യില്ലെന്ന് പറഞ്ഞു. (റെക്കോഡില്‍ തെറ്റെന്തെങ്കിലും ഉണ്ടായിക്കാണും). രാത്രി ഹോസ്റ്റലില്‍ വച്ച് ആ കുട്ടി കുറെ ഉറക്കഗുളികകള്‍ കഴിച്ചു.(എങ്ങനെ കിട്ടിയെന്നറിയില്ല) . കഴിച്ച ശേഷം മുറിയിലുണ്ടായിരുന്ന കൂട്ടുകാരിയോട് വീരവാദം മുഴക്കി. അങ്ങനെ അത് വെറും ശ്രമമായിക്കലാശിച്ചു. ഏതാനും ദിവസത്തെ ആസ്പത്രിവാസത്തിനു ശേഷം ആകുട്ടി വീണ്ടും ക്ലാസ്സില്‍ വന്നു തുടങ്ങി. എന്തായാലും തെറ്റുള്ള റെക്കൊഡുകള്‍ പിന്നീടും ആകുട്ടിക്ക് സൈന്‍ ചെയ്തുകിട്ടിയിട്ടുണ്ടാവില്ലെന്ന് ഉറപ്പ്.
ഈ ലോകത്തില്‍ ഒരാള്‍ ഏറ്റവും അധികം സ്നേഹിക്കുക തന്നെത്തന്നെ ആണ്. അതുകൊണ്ടുതന്നെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഒരാള്‍ക്ക് ആരെ കൊല്ലാനും മടികാണില്ല.. ആത്മഹത്യ ഒരു കൊലപാതകം തന്നെയാണ്. ആത്മഹത്യയില്‍ നിന്നും രക്ഷപെടുന്നവര്‍ക്ക് അതിനുള്ള ശിക്ഷ കൊടുക്കുക തന്നെ വേണം. അവര്‍ സഹതാപം അര്‍ഹിക്കുന്നില്ല..
ഈ പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍,വിശേഷിച്ചും കണക്കും സയന്‍സും പഠിക്കുന്നവര്‍ ശരിക്കും അനുകമ്പാര്‍ഹരാണ്. ക്ലാസ്സിലെ പഠനം, പിന്നെ ട്യൂഷന്, എന്‍ട്രന്‍സ് കോച്ചിങ്ങ്, സംഗീതം, നൃത്തം , മറ്റുള്ളവരുമായി താരതമ്യം അങ്ങനെ എന്തെല്ലാം. അവര്‍ക്ക് സമ്മര്‍ദ്ദം കൊടുക്കാനായി മാത്രമല്ലേ ഇവയില്‍ പലതും ഉപകരിക്കുന്നത്. രക്ഷപ്പെടണമെന്ന് കുറെപ്പേര്‍ക്കെങ്കിലും തോന്നുന്നുണ്ടാവില്ലേ? അതിന്റെ പ്രതിഫലനമായിക്കൂടേ അവരുടെ ആത്മഹത്യകള്‍.
ഇതിന് ഒരു പരിഹാരം മാതാപിതാക്കള്‍ നന്നാവുക എന്നതാണ്. അത്ര എളുപ്പമല്ല അല്ലേ?
ഇപ്പോള്‍ പ്രേമനൈരാശ്യം കൊണ്ടുള്ള ആത്മഹത്യകള്‍ പഴയതുപോലെ വ്യാപകമല്ലെന്ന് തോന്നുന്നു. അത് വളരെ സന്തോഷം നല്കുന്ന കാര്യം തന്നെ.
ഇന്ന് പക്ഷെ കേരളത്തില്‍ ആത്മഹത്യകള്‍ കൂടുന്നു . കൂട്ട ആത്മഹത്യ ചെയ്യുന്നു അല്ലെങ്കില്‍ കുടുംബത്തിലെ ബാക്കിയുള്ളവരെ കൊന്നു കുടുംബനാഥന് ആത്മഹത്യ ചെയ്യുന്നു .ഇതാണ് ഇന്നത്തെ പ്രവണത . അത് പോലെ കുട്ടികള്‍ കുറ്റവാളികള്‍ ആകുന്നതും ആത്മഹത്യ ചെയ്യുന്നതും ഇന്ന് സാധാരണമാണ് . കടക്കെണി ഇന്ന് പ്രധാന വില്ലനായി നില്ക്കുന്നു .അതിനു കാരണം ആര്‍ഭാടം എന്ന ഭ്രാന്ത് തന്നെ . വമ്പന്‍ വാഗ്ദാനങ്ങളുമായി ജനങ്ങളുടെ ആര്ഭാടപ്രവണതയെ ആളിക്കത്തിച്ചു ചൂഷണം ചെയ്യുന്ന ബാങ്കുകളും ഇന്ന് കുറവല്ല. കൊക്കില്‍ ഒതുങ്ങുന്നത് കൊത്തുക എന്ന ശീലം മലയാളി മറന്ന അന്ന് തുടങ്ങി പതനവും .
കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ഒഴിവാക്കാന്‍ ചെയ്യേണ്ടത് അവരെ ആത്മവിശ്വാസത്തോടെ വളരാന്‍ അനുവദിക്കുക എന്നതാണ് . മാതാപിതാക്കളുടെ സ്നേഹമാണ് അവര്‍ക്കാവശ്യം .അല്ലാതെ കുറ്റപ്പെടുത്തലുകള്‍ അല്ല. അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. ഓരോ കുട്ടിക്കും ഉള്ള കഴിവുകള്‍ വ്യത്യസ്തമാണ് . അവരുടെ ബുദ്ധിക്കും കഴിവിനും അപ്പുറം മാതാപിതാക്കള്‍ സ്വപ്നങ്ങള്‍ കാണരുത് . അവ യാഥാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കരുത് . ചെറിയ ക്ലാസ്സുകളില്‍ കുട്ടികളെ ശ്രദ്ധിക്കാതെ വിട്ടിട്ടു പബ്ലിക് പരീക്ഷക്ക് മുന്‍പ് മാത്രം കുട്ടികളെ അമിതമായി ശ്രദ്ധിച്ചു അവര്‍ക്ക് തലവേദന സൃഷ്ടിക്കുന്നവരാണ് മിക്ക മാതാപിതാക്കളും . അത് താങ്ങാനാവാതെ വരുമ്പോള്‍ അവര്‍ വീട് വിട്ടു പോകും , ആത്മഹത്യ ചെയ്യും . അത് കഴിഞ്ഞിട്ട് അവനു അതിനുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്ന് കണ്ണടച്ച് ഇരുട്ടാക്കിയിട്ടു കാര്യമില്ല.
മാതാപിതാക്കള്‍ നന്നാവില്ല ജലജേച്ചി . അവര്‍ സ്വന്തം മക്കളെയല്ല അയല്പക്കത്തെ കുട്ടികളെയാണ് കാണുന്നത് . അവരെക്കാള്‍ തന്റെ കുട്ടിയെ എങ്ങനെ മിടുക്കരാക്കാം എന്ന് മാത്രമേ ചിന്തിക്കൂ . അവിടെ തന്റെ കുട്ടിയുടെ മനസ്സ് ആര് കാണുന്നു . എല്ലാ മാതാപിതാക്കള്‍ക്കും(ഞാനുള്‍പ്പെടെ ) കുട്ടികളെക്കുറിച്ചു അമിത പ്രതീക്ഷകളാണ് . അവ പ്രവൃത്തിയില്‍ വരുത്താന്‍ നാം കുട്ടികള്‍ക്ക് അമിത ഭാരം നല്കുന്നു.തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന തന്ത്രം തന്നെ . തുമ്പികള്‍ ചിറകറ്റു വീഴുന്നത് കല്ലെടുപ്പിക്കുന്ന നാം അറിയാതെ പോകരുത്.
>>>അതിനു കാരണം ആര്‍ഭാടം എന്ന ഭ്രാന്ത് തന്നെ <<<<br /> അത്യാര്‍ത്തി എന്ന വാക്കല്ലേ കൂടുതല്‍ യോജിക്കുക!!!
അത് നല്ല ചുട്ട തല്ലു കിട്ടാത്തോണ്ടാ . ഹല്ലാ പിന്നെ :-((
"എനിക്ക് ഒരു ആര്ഭാടഭ്രമവുമില്ല.
ഒരു നാലായിരം സ്ക്വയര്‍ ഫീറ്റ് വീട് . ഒരു ബെന്‍സ് ...... അങ്ങനെ ചെറിയ മോഹങ്ങള്‍ മാത്രം .
അത് ഭ്രാന്താണോ ?" ഇങ്ങനെ ചോദിക്കും ഇന്ന് മലയാളി .
അത് നേടാന്‍ എന്തും ചെയ്യും ? കൈക്കൂലി , കൊള്ള, കൊല .
അവസാനം കിട്ടും ഒരു വലിയ കോട്ട . പൂജപ്പുരയിലോ മറ്റോ.
കോടിക്കണക്കിനു രൂപയുടെ അഴിമതി കാണിക്കുന്ന രാഷ്ട്രീയക്കാരെ എന്ത് ചെയ്യണം ? അവര്‍ക്ക് വെറും 'അഴി' മാത്രം കിട്ടിയാല്‍ മതിയോ ?
അഴിമതിക്കാരും പീഡനക്കാരും നിയമസഭയിലിരുന്നു പോലും അശ്ലീലചിത്രങ്ങള്‍ കാണുന്നവരുമായ രാഷ്ട്രീയക്കാരെ ജയിപ്പിച്ചു വിടുന്ന ജനങ്ങള്‍ക്ക് എന്ത് ശിക്ഷയാണ് വേണ്ടത്?
അച്ഛനും മകനും തമ്മിലുള്ള രാഷ്ട്രീയനാടകങ്ങള്‍ക്ക് വേണ്ടി തെരുവില്‍ തമ്മില്‍ത്തല്ലുന്ന രാഷ്ട്രീയക്കോമാളികളെ യഥാര്‍ത്ഥത്തില്‍ എന്ത് വിളിക്കാം ?
എന്താണ് ചെയ്യേണ്ടത് അവരെ ?
ആലോചിക്കുമ്പോള്‍ എനിക്ക് ഈ ലോകത്ത് ജീവിക്കണോ എന്ന് തന്നെ തോന്നിപ്പോകുന്നു . പക്ഷെ എന്ത് ചെയ്യും ?
ഇപ്പോൾ പകുതിയിലധികം പഞ്ചായത്തുകളിലും സ്ത്രീകളല്ലേ ഭരിക്കുന്നത്? അഴിമതി എന്താണെന്ന്പോലും അറിയാത്ത ശുദ്ധപാവങ്ങൾ......
അപ്പോ ഈ അഴുക്കുചാലൊക്കെ ഇനി നന്നാവുമായിരിക്കും!!
നന്നാവും നന്നാവും, കാത്തിരുന്നോളൂ.
നന്നാവും നന്നാവും നോക്കിയിരുന്നോളൂ . കീശ നന്നാവും :-))
അതൊക്കെ ഒരു പാവക്കൂത്തല്ലേ ന്റെ മുജീബേ. സൂത്രധാരന്‍ പുരുഷന് തന്നെ. കൂട്ടത്തില്‍ ഒന്നോ രണ്ടോ കാണും ചുണയുള്ള പെണ്ണുങ്ങള് ബാക്കി രാഷ്ട്രീയക്കരുടെം ഭര്ത്താക്കന്മാരുടെം ചരടിലെ പാവകള്‍ .വെറും പാവങ്ങള്‍ :-((
ശരി തന്നെ . കേരളത്തില്‍ സ്ത്രീകള്‍ തെരഞ്ഞെടുപ്പു രംഗത്ത് വരുന്നത് അത് വനിതാ വാര്‍ഡു ആയതു കൊണ്ടാണ് . മത്സരിക്കുന്നവര്‍ അധികവും രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികള്‍ അറിയാത്തവര്‍. പലപ്പോഴും മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി മത്സരിക്കുന്നവര്‍. അവര്‍ക്ക് അവരെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടി പറയുന്നതിനപ്പുറം മറ്റൊന്നും ചെയ്യാനാവില്ല. അപ്പോള്‍ അവര്‍ പാവകള്‍ തന്നെ. ഇതൊന്നുമല്ല ശരിയായ സ്ത്രീ സംവരണം . അല്ലെങ്കിലും സംവരണം അല്ലല്ലോ . സ്വാതന്ത്ര്യമല്ലേ വേണ്ടത് ?
എന്നാല്‍ സ്കൂളില്‍ പഠിക്കുമ്പോ തന്നെ പെണ്‍കുട്ട്യോളെ ആ രാഷ്ട്രീയ പാഠശാലയിലേക്ക് അയക്യ.
അവര്‍ അങ്ങ് കൊണ്ടും കൊടുത്തും വളരട്ടെ എന്നാണോ ആവോ ?
ആ ലക്ഷ്മണരേഖ പുരുഷന്മാര് വരയ്ക്കാതിരുന്നാല്‍ പോരേ? അത്തരം ഒരു വ്യക്തിത്വം ആണ്‍കുട്ടികളും സ്വായത്തമാക്കേണ്ടതല്ലേ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )