രാഷ്ട്രീയം.
  • AdminAdmin December 2011 +1 -1

    പല രാഷ്ട്രീയ കക്ഷികളും ഉണ്ടാകും. വ്യക്തിഹത്യ ഒഴിവാക്കുക.

  • srjenishsrjenish December 2011 +1 -1

    മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്ട്രീയം നോക്കാതെ അഭിപ്രായം പറയുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ആകെ രണ്ടുപേര്‍ - സുധീരനും പ്രതാപനും..

    ഇടതുപക്ഷത്തില്‍ നിന്നും ആരും ഇല്ല..

  • srjenishsrjenish December 2011 +1 -1

    പല തവണ രാജിവച്ച് പേര് നേടിയ ആന്റണിക്ക് കേരളത്തിന്റെ പ്രശ്നത്തില്‍ രാജി വയ്ക്കാന്‍ മടി.. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാമെന്ന് കരുതി കടിച്ചു തൂങ്ങുകയാണ്.. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് ടിയാന്‍ വ്യക്തമാക്കിക്കഴിഞ്ഞു.. കഷ്ടം തന്നെ..

  • srjenishsrjenish December 2011 +1 -1

    മുഖ്യമന്ത്രിയും ജനസമ്പര്ക്കവും :-

    പണ്ടത്തെ രാജഭരണ കാലം.. രാജാവ് ഇടയ്ക്ക് ബോറടിമാറ്റാനായി നാടുകാണാനിറങ്ങും.. അപ്പോള്‍ അദ്ദേഹത്തെ മുഖം കാണിക്കാന്‍ നൂറുകണക്കിനാളുകള്‍ കവലകള്‍ തോറും കാത്തു നില്ക്കും. രാജാവിനെ താണുവണങ്ങി പരാതി പറയുന്നവര്‍ക്ക് മനസ്സലിഞ്ഞ് അദ്ദേഹം പണക്കിഴികള്‍ നല്കും.. പരാതികള്‍ക്ക് ഉടനടി പരിഹാരം..

    കാലം മാറി ജനാധിപത്യം വന്നതറിയാതെ ഇവിടെ ഒരു രാജാവ് നാടുനീളെ നടന്ന് പരാതി തീര്‍ത്തുകൊണ്ടിരിക്കുന്നു.. അദ്ദേഹത്തിനെ കണ്ട് മുതലക്കണ്ണീരോ മനുഷ്യക്കണ്ണീരോ ഒഴുക്കുന്നവര്‍ക്ക് പാര്‍ട്ടിയോ ഗ്രൂപ്പോ നോക്കാതെ സാന്ത്വനം. പരിപാടി നല്ലതുതന്നെ.. പക്ഷേ കരയുന്ന കുഞ്ഞിനു മാത്രം പാലും തേനും ഒഴുക്കാനല്ല അങ്ങയെ ജനങ്ങള്‍ തിരഞ്ഞെടുത്തതെന്ന് ഓര്‍ക്കുന്നത് നന്ന്.. ഇങ്ങനെ പ്രഹസനങ്ങള്‍ നടത്താതെ എന്നും വെറുതെയെങ്കിലും സെക്രട്ടേറിയറ്റില്‍ സന്ദര്‍ശനങ്ങള്‍ നടത്തിനോക്കൂ.. വരഷങ്ങളായി ആയിരക്കണക്കിന് പരാതികള്‍ കെട്ടിക്കിടക്കുന്ന ഗവണ്മെന്റ് ആഫീസുകള്‍ നേരെ നടത്തുന്നതിനുള്ള ആത്മാര്‍ത്ഥമായ പരിശ്രമം മാത്രം മതി, ഇപ്പോള്‍ നടക്കുന്ന ഈ പ്രഹസനത്തിലും കൂടുതല്‍ അര്‍ഹിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍. മന്ത്രിമാര്‍ രാജാവാകാന്‍ ശ്രമിക്കരുത്.. മുഖ്യമന്ത്രി പ്രത്യേകിച്ചും..

  • suresh_1970suresh_1970 December 2011 +1 -1

    മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ പ്പറ്റി അമിതമായി വികാരം കൊള്ളുന്നവര്‍ കഴിയുമെങ്കില്‍ കഴിഞലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സി ആര്‍ നീലകണ്ഠന്റെ ലേഖനമൊന്നു വായിക്കുക.

  • vivekrvvivekrv December 2011 +1 -1

    വായിക്കാന്‍ കഴിഞ്ഞില്ല സുരേഷേ, വല്ല ഓണ്‍ ലൈന്‍ പതിപ്പും ഉണ്ടോ?

  • kadhakarankadhakaran December 2011 +1 -1

    മുഖ്യമന്ത്രിയും ജനസമ്പര്ക്കവും - Genish You said it !!!!

  • kadhakarankadhakaran December 2011 +1 -1

    അടുത്ത കാലത്ത് വായിച്ചത് ഒന്നെടുത്തെഴുതാം.

    രണ്ടു രാജാക്കന്മാര്‍ കണ്ടു മുട്ടി. അവരുടെ സംസാരത്തില്‍ നിന്ന്.

    രാജാവ് 1 : എല്ലാ ദിവസവും ഞാന്‍ കൊട്ടാരത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്.എത്ര പേരാണെന്നോ ഭക്ഷണം കഴിച്ച് സന്തോഷിച്ച് പോകുന്നത്.

    രാജാവ് 2: ആണോ? ഞാനും ഈ പരിപാടി നടത്തി നോക്കിയതാ. പക്ഷെ ഒറ്റയൊരുത്തനും തിരിഞ്ഞു നോക്കിയില്ല. എല്ലാവര്‍ക്കും വീട്ടില്‍ തന്നെ ഭക്ഷണം ഉണ്ടാക്കാനുള്ള നിവൃത്തിയുണ്ടത്രെ. എന്താ ചെയ്ക?


    കുറച്ചു പേര്‍ക്കെങ്കിലും ഈ പരിപാടി കൊണ്ട് ഗുണം കിട്ടുന്നുണ്ടെന്നു കരുതുന്നവരോട് :

    കഴിഞ്ഞ ദിവസത്തെ പത്രവാര്‍ത്ത - ഒരു ജനസമ്പര്‍ക്ക പരിപാടിയില്‍ ചികിത്സയ്ക്കായി അപേക്ഷിച്ച നാലായിരം പേരില്‍ ആയിരത്തീരുന്നൂറോളം പേരുടെ മെഡിക്കല്‍ സര്‍ടിഫിക്കേറ്റ് തയാറാക്കിയത് ഒരേ ഡോക്ടര്‍

    ചികിത്സ നടത്തേണ്ടത് രോഗത്തിനാണ്. ലക്ഷണത്തിനല്ല. ബ്യൂറോക്രസിയെ നന്നാക്കുന്നതിനു പകരം അതിനെ ബൈ-പാസ് ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇങ്ങനെ എല്ലാകാര്യത്തിനും പരിഹാരം കാണാമെങ്കില്‍ ഇത്രമാത്രം ഉദ്യോഗസ്ഥരെന്തിന്? ഒരു മുഖ്യമന്ത്രി മാത്രം പോരേ? (കൂടി വന്നാല്‍ ഒരാള്‍ കൂടെ വേണം. ചോദിക്കുന്നത് പെട്ടിയില്‍ നിന്നെടുത്തു കൊടുക്കാന്‍)

    പിന്നൊരു കാര്യം - ഇത്തരം പരിപാടി തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയല്ല. പക്ഷെ ഇതിനു മുമ്പുണ്ടായിരുന്നവര്‍ ശ്രമിച്ചത് ബ്യൂറോക്രസിയെ സ്പീഡ് അപ് ചെയ്യുവാനാണ്. കിട്ടുന്ന അപേക്ഷകള്‍ പരാതികളായാണ് പരിഗണിച്ചിരുന്നത്. അതിനാല്‍ തന്നെ താഴെ തട്ടു വരെയുള്ള ഉദ്യോഗസ്ഥര്‍ അതില്‍ ഭാഗഭാക്കായിരുന്നു. ധാരാളം പേര്‍ക്ക് പരിഹാരവും കിട്ടി (ഞാനുള്‍പ്പെടെ​). പക്ഷെ മണിക്കൂറിനകമുള്ള തീര്‍പ്പുകളൊന്നും പ്രതീക്ഷിക്കരുത്.

    ഇപ്പോള്‍ നടക്കുന്നത് ഒരു പൊറാട്റ്റു നാടകം മാത്രം. എല്ലാവരും ഹാപ്പി - സാഹായിക്കുന്നവരും സഹായം കിട്ടുന്നവരും ഉദ്യോഗസ്ഥരും എല്ലാം (ധന വകുപ്പൊഴികെ).


    പക്ഷെ എത്ര നാള്‍ ഇതു തുടരും? ചുവപ്പു പരവതാനിക്കറ്റിയില്‍ കുഴിച്ചു മൂടിയവ ഒരു നാള്‍ പുറത്തു വരിക തന്നെ ചെയ്യും. അപ്പോള്‍ ഉണ്ടാകാന്‍ പോകുന്ന ദുര്‍ഗന്ധം ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങായിരിക്കും എന്നുള്ളതില്‍ സംശയം വേണ്ട.

  • suresh_1970suresh_1970 December 2011 +1 -1

    വെറുതെ ജനസമ്പര്‍ക്കത്തെ കുറ്റം പറഞ്ഞ് നടക്കണതുകൂടി ഇല്ല്യാണ്ടാക്കരുത് !

    പകരം ഇതൊന്നു പരീക്ഷിച്ചൂടെ - എല്ലാ ജില്ലാ ഭരണ ആസ്ഥാനങ്ങളും സ്റ്റേഡിയത്തിലേക്ക് മാറ്റുക. ജില്ലാ കളക്ടറടക്കമുള്ളവര്‍ അവിടെയിരുനന്‍ സമ്പര്ക്കിച്ച് പരാതിക്കു പരിഹാരമാക്കട്ടേ. പകരം ഒഴിവാകുന്ന ഗവര്‍മേന്റ് സ്ഥാപനങ്ങള്‍ വീടില്ലാത്തവര്ക്കായി നല്‍കട്ടേ. അതും മന്ത്രിക്കു ഉദ്ഘാടിക്കാം . ജനാധിപത്യം ജയിക്കട്ടേ . ജനാധിപത്യം == ജനങ്ങളുടെ മേലുള്ള ആധിപത്യമല്ലേ മാഷേ ?

  • menonjalajamenonjalaja December 2011 +1 -1

    ഇത് മഹാബലിയും യുധിഷ്ഠിരനും തമ്മിലുള്ള സംഭാഷണമല്ലേ?

  • srjenishsrjenish December 2011 +1 -1

    ഞങ്ങളുടെ നാടിന്റെ പൊന്നോമന പുത്രന്‍ രക്ഷപെട്ടതു കണ്ടാ.. സുപ്രീം കോടതി വരെ മിണ്ടിയില്ല.. അതാണ് കൊട്ടാരക്കരക്കാരന്‍... :)

  • srjenishsrjenish December 2011 +1 -1

    പ്രധാനമത്രിയുടെ ഗതികേട് നോക്കണേ!! ആര് പറഞ്ഞാലും കേള്‍ക്കാത്ത കുമാരിയെ കാണാന്‍ പ്രധാനമത്രിക്ക് തമിഴ്നാട്ടിലേക്ക് വണ്ടി കയറുകയല്ലാതെ വേറെ വഴിയില്ലാതായി.. പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുതെന്ന് കാലുപിടിച്ച് അഭ്യര്‍ത്ഥിക്കാന്‍. കഷ്ടം..

  • aparichithanaparichithan December 2011 +1 -1

    ഈ രാജ്യത്തെ സകല പ്രശ്നങ്ങള്‍ക്കും പരിഹാരം ലോക്പാല്‍ ആണെന്ന് പലരും ധരിച്ചുവച്ചതായി തോന്നുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടെ നിയമങ്ങളില്ലാത്തതിന്റെ കുഴപ്പമാണോ? 'പുല്ല് തിന്നാത്ത പശുക്കള്‍' പിന്നെയും പുതിയ ഏടുകളില്‍ കയറിക്കൂടുമെന്നല്ലാതെ പുതിയ നിയമം ഇവിടുത്തെ അഴിമതി തുടച്ചുനീക്കുമോ?

    അണ്ണാ ഹസാരെ തരംഗം അവസാനിച്ച ലക്ഷണമാണ് കാണാനാവുന്നത്.
    മാത്രമല്ല, പുതിയ സംഭവവികാസങ്ങള്‍ പലതും അണ്ണാ സംഘത്തിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് സംശയങ്ങളുയര്‍ത്തുന്നുമുണ്ട്. വാസ്തവത്തില്‍ ചില വന്‍കിട മാധ്യമ സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകളും സ്പോണ്സര്‍ ചെയ്തതായിരുന്നില്ലേ ഈ സമരമാമാങ്കം?

    'എന്റെ ജീവിതമാണെന്റെ സന്ദേശം' എന്ന് നെഞ്ചത്ത് കൈ വെച്ച് പറയാന്‍ കഴിവുള്ള ഒരു നേതാവ് ഇനിയെന്നെങ്കിലും നമുക്കുണ്ടാവുമോ? :-?

  • aparichithanaparichithan December 2011 +1 -1 (+1 / -0 )

    Deleted

  • mujinedmujined December 2011 +1 -1

    ലോക് പാല്‍ നിയമം പാസാക്കിയതുകൊണ്ടൊന്നും നമ്മുടെ രാജ്യത്തെ അഴിമതികളൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല.
    ലോക് പാലിന്റെ മേലാളന്മാര്‍ ആവുന്നതും ഇവര്‍തന്നെയല്ലേ? ഇവരും കൈയിട്ടുവാരില്ലെന്ന് വല്ല ഉറപ്പുമുണ്ടോ?

  • srjenishsrjenish January 2012 +1 -1


    ആ ചിന്താഗതി ശരിയല്ല.. പോലീസ് ഡിപ്പാര്‍ട്ടുമെന്റ് ഇല്ലാത്ത ഒരിടത്ത് പുതുതായി ഒരെണ്ണം തുടങ്ങുന്നൂ എന്ന് വിചാരിക്കുക!! അപ്പോള്‍ ആളുകള്‍ പറയുകയാണ്, ഇത് തുടങ്ങിയാലെങ്ങാനും കുറ്റകൃത്യങ്ങള്‍ ഇല്ലാതാകുമോ.. വെറുതെ തുടങ്ങിയിട്ടൊന്നും ഒരു കാര്യവുമില്ല.. ഒരിക്കലും കുറ്റകൃത്യങ്ങള്‍ ഇല്ലാതാകില്ല.. പറയുന്നത് ശരിയാണ്.. എന്ന് പറഞ്ഞ് അത് വേണ്ടാ എന്നാണോ? ഒരു രാജ്യവും അഴിമതികളില്‍ നിന്നും മുക്തമല്ല.. പക്ഷേ അത് തടയാനായി പരമാവധി ശ്രമിക്കുന്നതുകൊണ്ട് ഒരുപരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് വരും..

    ഈ അഴിമതി എന്നത് ചെയ്യുന്നതും നമ്മളാണ് അതിനെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്നതും നമ്മളാണ്.. ഏറ്റവും ചെറിയ ഒരു ഉദാഹരണം പറഞ്ഞാല്‍, ഒരു സിനിമാ തിയേറ്ററില്‍ നമ്മള്‍ ചെന്നപ്പോള്‍ ടിക്കറ്റ് തീര്‍ന്നുപോയെന്ന് വിചാരിക്കുക. മിക്കവരും ബ്ലാക്കില്‍ ടിക്കറ്റ് കിട്ടുമോ എന്ന് നോക്കും. ബ്ലാക്കില്‍ വാങ്ങാന്‍ ആളുള്ളതുകൊണ്ടാണ് വിക്കാനും ആളുള്ളത്. ഇതുപോലെ തന്നെയാണ് എല്ലാ സ്ഥാ‍പനങ്ങളുടെയും കാര്യം. ഏതെങ്കിലും സ്ഥാപനത്തില്‍ ഒരു കാര്യം സാധിക്കാന്‍ ചെന്നാല്‍ എങ്ങനയും ഒരു മുന്‍‌ഗണന ഉണ്ടാക്കാനാണ് അധികം പേരും ശ്രമിക്കുക. അത് കൈക്കൂലി വഴിയോ, സ്വാധീനം വഴിയോ എന്നതില്‍ മാത്രമേ വ്യത്യാസമുള്ളൂ.

  • srjenishsrjenish January 2012 +1 -1

    വളരെ വികലമായ ഒരു രീതിക്ക് ഇന്നലെ സര്‍ക്കാര്‍ തിരികൊളുത്തി. നായന്മാര്‍ക്ക് മാത്രം ഒരു ദിവസം അവധി.. ഇനി മുതല്‍ ഏത് സമുദായത്തിനും ചോദിക്കാം വര്‍ഷത്തില്‍ ഒരു അവധി ദിവസം. എല്ലാ സാമുദായിക സംഘടനകളും സംഘടിക്കുക.. അങ്ങനെ കേരളത്തെ ശരിക്കും ഒരു ഭ്രാന്താലയമാക്കുക..

  • suresh_1970suresh_1970 January 2012 +1 -1

    # വളരെ വികലമായ ഒരു രീതിക്ക് ഇന്നലെ സര്‍ക്കാര്‍ തിരികൊളുത്തി. നായന്മാര്‍ക്ക് മാത്രം ഒരു ദിവസം അവധി.

    മുസ്ലീങ്ങള്‍ക്കു നബിദിനം ,
    ക്രൈസ്തവര്‍ക്ക് തിരുപ്പിറവി ക്രിസ്തുമസ്,
    ഈഴവര്‍ക്ക് ഗുരു ജയന്തിയും സമാധിയും ,
    സര്‍ദാര്‍ മാര്‍ക്ക് ഗുരുക്കന്മാരുടെ ബലിദാന ദിനങ്ങള്‍ ,
    ചട്ടമ്പികള്ക്ക് ( :-)) ) ചട്ടമ്പി സ്വാമി ദിനം ,
    അയ്യങ്ക്കളി ദിനം ,

    ഇത്രയൊക്കെ ആവാമെങ്കില്‍ മന്നം ജയന്തി ദേശീയ അവധിയെങ്കിലും ആക്കണമെന്നു സുകുമാരന്‍ നായരാവശ്യപ്പെട്ടാല്‍ അതിലെന്താ ഇത്ര തെറ്റ് :-)

  • AdminAdmin January 2012 +1 -1

    +1 :-)

  • srjenishsrjenish January 2012 +1 -1

    ഇതിലൊരു പ്രത്യേകതയുണ്ട്.. ബാക്കിയെല്ലാം എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുമ്പോള്‍ ഇത് നായന്മാര്‍ക്ക് മാത്രമായിപ്പോയി..

  • vivekrvvivekrv January 2012 +1 -1

    പണ്ടേ മന്നം ജയന്തിയും മന്നം സമാധിയും എന്‍ എസ് എസിന് അവധിയല്ലേ? എന്റെ സ്കൂളിന് അവധിയായിരുന്നു.

  • suresh_1970suresh_1970 January 2012 +1 -1

    # എന്റെ സ്കൂളിന് അവധിയായിരുന്നു.

    എന്നിട്ടും എന്തോരം പഠിച്ചു. ഹമ്പടാ....... =D>

  • kadhakarankadhakaran January 2012 +1 -1

    നബിദിനം, ക്രിസ്തുമസ്, ഗുരു ജയന്തിയും സമാധിയും, ഗുരുനാനാക്ക് ജയന്തി, ) ചട്ടമ്പി സ്വാമി ദിനം, അയ്യങ്ക്കളി ദിനം -

    ഇതൊക്കെ എല്ലാവരും ആഘോഷിക്കുന്നതാണോ ജെനീഷേ (കുടിയന്മാരൊഴിച്ച്)? ;;)

    എന്റെ അഭിപ്രായത്തില്‍ 3 ദേശീയ അവധിദിനങ്ങളൊഴിച്ച് ബാക്കി അഞ്ചോ ആറോ അവധികള്‍ നിയന്ത്രിതമാക്കണം. വേണ്ടവര്‍ എടുക്കുക അല്ലാത്തവര്‍ പണിയെടുക്കുക.ആഘോഷങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കുക. ഏതാണ്ട് 25 എണ്ണം. അതില്‍ നിന്ന് അഞ്ചോ ആറോ ഓരോരുത്തര്‍ക്കും തിരഞ്ഞെടുക്കാം.


  • srjenishsrjenish January 2012 +1 -1

    @Kadhakara

    ഇതൊക്കെ എല്ലാവരും ആഘോഷിക്കുന്നതാണോ ജെനീഷേ (കുടിയന്മാരൊഴിച്ച്)?

    ആഘോഷിച്ചാലും ഇല്ലെങ്കിലും ഇവ പൊതു അവധിയല്ലേ? ആര്‍ക്ക് വേണമെങ്കിലും ആഘോഷിക്കാം..അല്ലാതെ ഒരു ക്ലാസ്സിലെ നായര്‍ കുട്ടികള്‍ വരണ്ട, അല്ലെങ്കില്‍ ഒരു സ്ഥാപനത്തിലെ നായര്‍ സമുദായത്തിലുള്ളയാള്‍ അവധിയെടുത്തോ.. ബാക്കി എല്ലാവരും വരണം എന്നതല്ലല്ലോ ശരി..

    ഇങ്ങനെ പോയാല്‍ കേരളത്തില്‍ 100 കണക്കിന് ജാതികളുണ്ട്.. അവരൊക്കെ ഈ ആവശ്യവുമായി വന്നാല്‍ സാധിച്ച് കൊടുക്കുമോ? അതോ വോട്ട് ബാങ്ക് നോക്കിയാണ് ആനുകൂല്യങ്ങള്‍ എന്നുണ്ടോ?

  • kadhakarankadhakaran January 2012 +1 -1

    അതിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയമല്ല ഞാന്‍ പറയുന്നത്.

    ഓരോരുത്തരും അവനവനു വേണ്ട അവധിയെടുക്കുക. അല്ലാതെ ഗുരുനാനാക്ക് ജയന്തിക്ക് അവധി കിട്ടുന്നതുകൊണ്ട് എനിക്കെന്തു പ്രയോജനം?

  • vivekrvvivekrv January 2012 +1 -1

    എന്നിട്ടും എന്തോരം പഠിച്ചു. ഹമ്പടാ >:D<

    ഹതെയതെ ...

  • kadhakarankadhakaran January 2012 +1 -1

    അങ്ങനെ ചെയ്യുന്നത് പല സമുദായങ്ങളുള്ള നമ്മുടെ രാജ്യത്തിന് ഭൂഷണമല്ല. ദീപാവലിയും (എന്തിന് ഓണവും ക്രിസ്തുമസും നോമ്പുമൊക്കെ) എല്ലാവരും ആഘോഷിക്കുന്നവയാണ്. അവയൊക്കെത്തന്നെ പൊതുവധിദിനങ്ങളായി നില നില്‍ക്കണം.

  • mujinedmujined January 2012 +1 -1

    ഇവിടെയെന്നാണ് ആഘോഷമില്ലാത്തത്, എല്ലാദിവസവും ആഘോഷമല്ലേ? എന്തിനിവിടെ ഇതിനൊക്കെ അവധി നല്‍കുന്നു. ഒരവധിക്ക് കോടിക്കണക്കിന് രൂപയുടെ മൂല്യ നഷ്ടമല്ലേ രാജ്യത്തിന് വരുന്നത്
    ഞാന്‍ പറയുന്നത് എല്ലാ ശനിയും, ഞായറും അവധി നല്‍കി ഓരോ സമുദായവും മാറി മാറി ആഘോഷങ്ങള്‍ ആഘോഷിക്കട്ടെ ;;)

  • AdminAdmin January 2012 +1 -1

    :-))

  • vivekrvvivekrv January 2012 +1 -1

    "അങ്ങനെ ചെയ്യുന്നത് പല സമുദായങ്ങളുള്ള നമ്മുടെ രാജ്യത്തിന് ഭൂഷണമല്ല. ദീപാവലിയും (എന്തിന് ഓണവും ക്രിസ്തുമസും നോമ്പുമൊക്കെ) എല്ലാവരും ആഘോഷിക്കുന്നവയാണ്. അവയൊക്കെത്തന്നെ പൊതുവധിദിനങ്ങളായി നില നില്‍ക്കണം."

    അതെയതെ ... ഇവിടെ പൊതു അവധികള്‍ ആഘോഷിച്ച് മതസൗഹാര്‍ദ്ദം അങ്ങനെ വളര്‍ന്ന് പടര്‍ന്നു പന്തലിച്ച് നില്‍ക്കുകയല്ലേ?

    ക്രിസ്തുമസിനും നബിദിനത്തിനും ഹിന്ദുക്കള്‍ക്ക് അവധിയെടുക്കാന്‍ തടസമുണ്ടെന്നു ഞാന്‍ പറഞ്ഞില്ലല്ലോ? അത്ര മതസൗഹാര്‍ദ്ദമുള്ളവര്‍ മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ അവധിയെടുക്കട്ടെ.

  • ponnilavponnilav January 2012 +1 -1

    ഈ അവധിയൊക്കെ ഖത്തറിലേക്ക് കൂടി അയച്ചു തന്നാല്‍
    പദപ്രശ്നം സമയത്ത് കളിക്കാമായിരുന്നു :-(

  • suresh_1970suresh_1970 January 2012 +1 -1

    തച്ചങ്കരിയെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. തീവ്രവാദ ബന്ധമില്ല എന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍. http://www.mathrubhumi.com/story.php?id=243801


    ==> തച്ചങ്കരിക്ക് തീവ്രവാതമില്ല ചെറിയ വാതമേയുള്ളൂ കുറച്ചു ദിവസം വീട്ടിലിരുന്നാല്‍ മാറുമെന്നാണോ മുഖ്യന്‍ ഉദ്ദേശിച്ചത് ?

  • ponnilavponnilav January 2012 +1 -1

    കഴിഞ്ഞ പത്തു ദിവസമായി ഇവിടെ വാര്‍ത്തയൊന്നുമില്ലേ ?
    ഇത്ര വറ്റി വരണ്ടോ കേരള രാഷ്ട്രീയം ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    പിറവം തെരഞ്ഞെടുപ്പു ഫലം എന്താവും ?
    ഒന്നൂഹിക്കൂ.
    നൂം ആലോചിച്ചിട്ട് ഒരു ഇതും പിടീം കിട്ടണില്യ .
    ആരെങ്കിലും ഒന്ന് പറയൂ .
    ഊഹത്തില്‍ ജയിച്ചാല്‍ മാര്‍ച്ച് 21 നു ഊഹശിരോമണി പട്ടം തരാം .
    എന്താ ?

    വെറുതെ പറഞ്ഞാല്‍ പോരാ. കാരണവും നിരത്തണം .എന്നാലെ ഊഹം സ്വീകരിക്കൂ

  • menonjalajamenonjalaja February 2012 +1 -1

    ഇതൊക്കെ ഊഹിക്കാന്‍ ശ്രമിക്കുന്ന സമയത്ത് മുറ്റത്തെ നാല് പുല്ല് പറിച്ചുകൂടേ?????

  • vivekrvvivekrv February 2012 +1 -1

    എന്റെ മുറ്റത്ത് പുല്ലില്ലാത്തതിനാല്‍ (മുറ്റം പോലുമില്ല) ഞാന്‍ ഊഹിക്കാം.

    അനൂപിനാണ് ജയസാധ്യത. ആരു ജയിച്ചാലും ഭൂരിപക്ഷം രണ്ടായിരത്തില്‍ താഴെ.

  • ponnilavponnilav February 2012 +1 -1

    എന്റെ ആഗ്രഹം അനൂപ്‌ ജയിക്കണം എന്നാണ്.
    കാരണം അനൂപ്‌ എന്റെ സുഹൃത്താണ് .
    രാഷ്ട്രീയ സൗഹൃദം അല്ല.
    എന്റെ അറിവില്‍ അദ്ദേഹം ഒരു നല്ല മനുഷ്യനാണ് .
    രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ മാത്രം തൊലിക്കട്ടി ഉണ്ടോ എന്ന് മാത്രമേ സംശയം ഉള്ളൂ.

  • mujinedmujined February 2012 +1 -1

    വോട്ടെടുപ്പ് മാറ്റിയതുകൊണ്ട് അനൂപ് ജയിക്കാന്‍ സാധ്യതയുണ്ട്.
    അനൂപ് ജയിക്കട്ടെ എന്തെങ്കിലും കാര്യ സാധ്യത്തിന് നിളച്ചേച്ചിയെ ഒന്ന് നേരാം വണ്ണം കണ്ടാല്‍ മതിയല്ലോ? :-))

  • ponnilavponnilav February 2012 +1 -1 (+1 / -0 )

    കാര്യമില്ല. ഞാന്‍ സൗഹൃദത്തെ മുതലെടുക്കുന്നതില്‍ വിശ്വസിക്കുന്നില്ല .
    അതല്ലേ നല്ലത് . :-)) :-)) :-))

  • menonjalajamenonjalaja February 2012 +1 -1

    രാഷ്ട്രീയക്കാരെ ചീത്തയാക്കുന്നവര്‍ ആര്?

  • ponnilavponnilav February 2012 +1 -1

    രാഷ്ട്രീയക്കാരെ ചീത്തയാക്കുന്നത്‌ അനുയായികള്‍
    അനുയായികളെ ചീത്തയാക്കുന്നത്‌ ജനങ്ങള്‍
    ജനങ്ങളെ ചീത്തയാക്കുന്നത്‌ രാഷ്ട്രീയക്കാര്‍ .
    ഇവരെയെല്ലാം ചീത്തയാക്കുന്നത്‌ പണം.
    ഇതാണ് അഴിമതി ചങ്ങല .
    ഇനി പറയൂ .ആര് ആരെയാണ് ചീത്തയാക്കുന്നത്‌ ?

  • mujinedmujined February 2012 +1 -1

    ജനം ജനത്തെത്തന്നെ

  • suresh_1970suresh_1970 March 2012 +1 -1 (+1 / -0 )

    ## ഞാന്‍ സൗഹൃദത്തെ മുതലെടുക്കുന്നതില്‍ വിശ്വസിക്കുന്നില്ല

    പണം പണമാണു കാര്യം മുജീബെ !

  • suresh_1970suresh_1970 March 2012 +1 -1

    watch election results

    http://ibnlive.in.com/elections2012/

  • suresh_1970suresh_1970 March 2012 +1 -1

    രാഹുല്‍ ഗാന്ധി പിറവത്തു വരേണ്ട കാര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി !

    നല്ല അടി നാട്ടില്‍ കിട്ടില്ലേ , ഈ പൊള്ളാച്ചിയില്‍ നിന്നു വേണോ എന്നു ജയറാമിനോട് ഒടുവില്‍ ഒരു സിനിമയില്‍ ചോദിക്കുന്ന സീന്‍ ഓര്‍മ്മവരുന്നു !

  • menonjalajamenonjalaja March 2012 +1 -1

    :-))

  • vivekrvvivekrv March 2012 +1 -1

    വാര്‍ത്ത: വി കെ സിംഗ് കോഴയുടെ കാര്യം പറഞ്ഞപ്പോള്‍ താന്‍ തലയില്‍ കൈ വെച്ചുപോയെന്ന് എ കെ ആന്റണി.

    ഒരു പഴഞ്ചൊല്ലുള്ളത് ഓര്‍ത്തതാവും.

    കള്ളന്മാരെക്കാള്‍ കള്ളന്മാരെ സഹായിക്കുന്നവരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്.

  • AdminAdmin March 2012 +1 -1

    ശുദ്ധഗതിക്കാര്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് ഒരു ചൊല്ല് ഇല്ലേ... ഉണ്ടോ.. ഉവ്വോ?

  • AdminAdmin March 2012 +1 -1

    എനിക്ക് തോന്നുന്നത് സിംഗ് മന്ത്രിക്കു പണി കൊടുക്കാന്‍ തന്നെ എന്നാണ്. അവസാനം ആ പുള്ളി പുറത്താകും എന്ന് തോന്നുന്നു.

  • suresh_1970suresh_1970 March 2012 +1 -1

    മാതൃഭൂമി - ന്യൂഡല്‍ഹി: സൈനിക വാഹനങ്ങള്‍ വാങ്ങിയതിന് കരസേനാ മേധാവിയ്ക്ക് കൈക്കൂലി വാഗ്ദാനം ലഭിച്ചുവെന്നത് സംബന്ധിച്ച വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തല്‍. 14 കോടി രൂപയുടെ കൈക്കൂലി വാഗ്ദാനത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടിരിക്കെ 2009 ല്‍ സൈന്യത്തിലേക്ക് ട്രക്കുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിരോധമന്ത്രിയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ഒരു ദേശീയ പത്രമാണ് വെളിപ്പെടുത്തിയത്.

    വാര്‍ത്ത: വി കെ സിംഗ് കോഴയുടെ കാര്യം പറഞ്ഞപ്പോള്‍ താന്‍ തലയില്‍ കൈ വെച്ചുപോയെന്ന് എ കെ ആന്റണി.

    ഇതും ഇവനറിഞ്ഞോ കര്ത്താവേ !! എന്നു തോന്നിയിട്ടാവും .

  • vivekrvvivekrv March 2012 +1 -1

    സി ബി ഐ ഒരു പുണ്ണാക്കും കാട്ടാന്‍ പോകുന്നിലെന്ന് നമുക്കറിയാം. മറ്റു പലതും പോലെ തെളിവില്ലാതെ ഇതുമവസാനിക്കും.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion