കേരളം ഇരുട്ടിലേക്ക് പോകുന്നുവെങ്കില്‍ അതിനു കാരണം ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികളാണ്.. ഇതുപോലെ ഭീമാകാരമായ അണക്കെട്ടുകള്‍ നിര്‍മ്മിച്ച് ആവാസവ്യവസ്ഥയെയും ഭൂമിയ്യുടെ സന്തുലിതാവസ്ഥയെയും തകര്‍ക്കാതെ ഇതുപോലെയുള്ള പ്രശ്നമേഖലയിലെങ്കിലും ചെറിയ ചെറിയ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ച് ആവശ്യങ്ങള്‍ നടത്താന്‍ ഇനിയെങ്കിലും നാം മുതിരേണ്ടതാണ്..
ഈ ‘നാം’ ആരാണ് ? ഞാന്‍ ഒഴികെ എല്ലാവരും എന്നാണ് അധികാരപ്പെട്ടവര്‍ പോലും വിചാരിക്കുന്നതെന്ന് തോന്നുന്നു.
മുല്ലപ്പെരിയാര്‍ പോലുള്ള ഗ്രാവിറ്റി ഡാമുകള്‍ തകരനമെന്കില് റിച്ചാര് സ്കെയിലില്‍ എട്ടോ ഒമ്പതോ രെഖപെടുത്തണം. അന്ങ്ങിനെയൊരു പ്രശ്നം അവിടെയില്ലെന്ന് തോന്നുന്നു.കൂടാതെ ഡാം തകരുകയാണെങ്കില്‍ പിന്നെയങ്ങോട്ട് മുഴു പട്ടിണിയാണ് തമിഴ്നാടിന് വരുവാന്‍ പോകുന്നത് എന്ന് ജയലളിതയ്ക്ക് അറിയാം. അങ്ങിനെ വരുമ്പോള്‍ ഡാം താരതമ്യേന സുരക്ഷിതമാണോ എന്നാണു
ഞാന്‍ ചിന്തിക്കുന്നത്?
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ പ്പറ്റി അമിതമായി വികാരം കൊള്ളുന്നവര്‍ കഴിയുമെങ്കില്‍ കഴിഞലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സി ആര് നീലകണ്ഠന്റെ ലേഖനമൊന്നു വായിക്കുക.
മാതൃഭൂമി ലേഖനം വായിച്ചില്ല. പക്ഷെ ഈ വിഷയവുമായി ബന്ധപ്പെട്ട് ചില വസ്തുതകള്‍ പലരും മറച്ചു വയ്ക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇടുക്കിയില്‍ അനുഭവപ്പെടുന്നത് പോലുള്ള ചെറുചലനങ്ങള്‍, ദിവസവും ലോകത്തില്‍ 3000 തവണയെങ്കിലും ഉണ്ടാവുന്നുണ്ടത്രേ! അപ്പോള്‍ 'ഇതാ പൊട്ടുന്നേ' എന്ന് മുറവിളിയിടുന്നതില് വല്യ കാര്യമൊന്നുമില്ല. അഥവാ പൊട്ടിയാല്‍ തന്നെ ഇടുക്കി ഡാം അത് താങ്ങാന്‍ പര്യാപ്തമാണ്. ഇതിനെക്കുറിച്ച് വിദഗ്ധപഠനം നടത്തിയാല്‍ അത് വീണ്ടും കേരളത്തിനെതിരായേ വരൂ. മുന്‍പത്തെ പഠനം നടത്തിയ സമിതിയുടെ കണ്ടെത്തലുകള്‍ ശരിയെന്നു സമ്മതിച്ചു ഒപ്പ് വച്ചയാളാണ് നമ്മുടെ വിദഗ്ധന്‍ ശ്രീ എം കെ പരമേശ്വരന്.അന്ന് വിയോജനക്കുറിപ്പൊന്നും എഴുതാതിരുന്ന അദ്ദേഹത്തിന് ഇനി മറിച്ചൊരു നിലപടെടുക്കാനാവുമോ?
ഇതിങ്ങനെ സജീവമാക്കി നിർത്തേണ്ടത് കേരളത്തിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. അത് കൊണ്ടാണ് പലപ്പോഴും പ്രകോപനപരമായ പ്രസ്ഥാവങ്ങളുമായി ഇക്കൂട്ടര്‍ സാമാന്യജനത്തെ ഇളക്കിവിടുന്നത്. വെള്ളത്തിന്റെ വില ശരിക്കും അറിയുന്നവരാണ് തമിഴന്മാര്. അതുകൊണ്ടുതന്നെയാണ് വെള്ളം നിഷേധിക്കുന്നതായുള്ള പ്രചാരണങ്ങള്‍ അവര്‍ വളരെ വികാരപരമായി ഏറ്റെടുക്കുന്നതും.
>>കേരളം ഇരുട്ടിലേക്ക് പോകുന്നുവെങ്കില്‍ അതിനു കാരണം ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികളാണ്.. ഇതുപോലെ ഭീമാകാരമായ അണക്കെട്ടുകള്‍ നിര്‍മ്മിച്ച് ആവാസവ്യവസ്ഥയെയും ഭൂമിയ്യുടെ സന്തുലിതാവസ്ഥയെയും തകര്‍ക്കാതെ ഇതുപോലെയുള്ള പ്രശ്നമേഖലയിലെങ്കിലും ചെറിയ ചെറിയ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ച് ആവശ്യങ്ങള്‍ നടത്താന്‍ ഇനിയെങ്കിലും നാം മുതിരേണ്ടതാണ്..>>
കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പവര്‍കട്ടില്ലാതെ പിടിച്ചു നില്ക്കുന്നുവെങ്കില് അതില്‍ ഇടുക്കിയുടെ സംഭാവന വളരെ കൂടുതലാണ്. അത്രയും വൈദ്യുതി ലഭിക്കണമെങ്കില്‍ എത്ര ചെക്ക് ഡാം കെട്ടേണ്ടി വരുമെന്നാലോചിക്കുക. ഇടുക്കി പോലുള്ള ജലവൈദ്യുത പദ്ധതികള്‍ക്ക് പകരം കൂടംകുള ത്തുണ്ടാക്കുന്നത് പോലുള്ള ആണവനിലയങ്ങള്‍ വേണമോ എന്ന് കൂടി ആലോചിക്കുന്നത് നന്നായിരിക്കും.
1. പുതിയ അണക്കെട്ടു മാത്രം മതിയോ, കരാറു വേണ്ടേ ?
2. പുതിയ കരാറുണ്ടെങ്കില്‍ അതിന്റെ കാലാവധി യെത്ര ?
3. 71 കരാറു പുതുക്കിയ സര്‍ക്കാര്‍ അതു ഉപയോഗിച്ചു വൈദ്യുതി ഉണ്ടാക്കാനനുമതിയും പുതുതായി നല്കി. ആ വൈദ്യുതിയുടെ എത്ര അംശം നമുക്കു കിട്ടുന്നുണ്ട്, അതിനു കൊടുക്കുന്ന വിലയെത്ര ? അതേപോലെ വെള്ളത്തിനു കിട്ടുന്ന വിലയെത്ര ?
4. 71 ലെ കരാറു തെറ്റാണെന്നു കോണ്‍ഗ്രസ്സും , സി പി ഐയും ഇനിയെങ്കിലും സമ്മതിക്കുമോ ?
5. പുതിയ അണക്കെട്ടിന്റെ ആയുസ്സെത്ര ? അതു ഭൂകമ്പങ്ങള്‍ താങ്ങാന്‍ ശക്തിയുള്ളതാണെന്ന് ആരു ഉറപ്പുതരും ?
6. കേരളത്തിന്റെ കോടതികളിലിതുവരെ നല്കിയ സത്യ വാങ്ങ്മൂലങ്ങള് പബ്ളിഷ് ചെയ്യുമോ ?
7. ഈ ഡാമിലെ വെള്ളമുപയോഗിക്കുന്ന ഇടങ്ങളില്‍ കേരളത്തിലെ പ്രമുഖര്‍ക്ക് അനധികൃത ഭൂമിയുണ്ടെന്നു തമിഴ്നാട് ആരോപിക്കുന്നു ? ഇറ്റിലെത്ര സത്യമുണ്ടെന്നു നമ്മുടെ വാര്ത്താമധ്യമങ്ങള് അന്വേഷിക്കാത്തതെന്തുകൊണ്ട് ?
8. മുല്ലപ്പെരിയാര്‍ പൊട്ടാന്തക്കവണ്ണമുള്ള ഭൂകമ്പമുണ്ടായാല്‍ ഇടുക്കി അണക്കെട്ടു സുരക്ഷിതമായി ഉണ്ടാകുമെന്നുറപ്പുണ്ടോ ?
9. അതേ തീവ്രത്യിലുള്ള ഭൂകമ്പം ഇടുക്കി ഡമിനത്താണു ഉണ്ടാവുന്നതെങ്കില്‍ ഇടുക്കി അണക്കെട്ടു സുരക്ഷിതമായി ഉണ്ടാകുമെന്നുറപ്പുണ്ടോ ?
10. കരാറു റദ്ദാക്കാനുള്ള അധികാരം നിയമസഭക്കുണ്ടെന്നു റവന്യൂ മന്ത്രിയും / നിയമജ്ഞരും പറയുന്നു. കേന്ദ്രം ഇടപെടുന്നില്ലെങ്കില്‍ ആ കരാര്‍ എന്നു റദ്ദാക്കും ?
11. പുതിയ അണക്കെട്ടുണ്ടാക്കാനുള്ള നിര്‍മ്മാണാ സമയമെത്രയാണ്.
12. അതു വരെ മുല്ലപ്പെരിയാര്‍ പൊട്ടില്ലാ എന്നുറപ്പുണ്ടോ ?
13. അഥവാ പൊട്ടിയാല്‍ (നിര്‍മ്മാണം നടക്കുന്ന സമയത്ത്) അപകടം കൂടുതലാവില്ലേ ?
Con'td
"പൊട്ടിയാല്‍ തന്നെ ഇടുക്കി ഡാം അത് താങ്ങാന്‍ പര്യാപ്തമാണ്"
രണ്ടുമൂന്നു സംശയങ്ങള്‍
1. 136 അടി ഉയരത്തില്‍ നില്ക്കുന്ന വെള്ളം, ഡാം പൊട്ടിയാല്‍ നമ്മളുദ്ദേശിക്കുന്ന വഴിയെ തന്നെ വരുമോ? (വെള്ളം അങ്ങനെ നമ്മുടെ ഇഷ്ടാനുസരണം വരുമെങ്കില്‍ ഡാമുകളുടെ തന്നെ ആവശ്യമെന്ത്? ചുമ്മാ പറഞ്ഞാല്‍ പോരേ: "വാളമീന്‍ കല്പ്പിക്കുന്നു , ഞാന്‍ ഇച്ഛിക്കുന്നു. വെള്ളമേ നീ 150 അടി ഉയരത്തില്‍ നില്ക്കൂ". എങ്ങനെയുണ്ട് ഐഡിയ?)
2. ഇനി ഇടുക്കി ഡാം തടുക്കുമെന്നു തന്നെ ഇരിക്കട്ടെ. മുല്ലപ്പെരിയാര്‍ ഡാം മുതല്‍ ഇടുക്കി തടാകം വരെയുള്ളവരുടെ കാര്യമോ?
ലോകത്തില്‍ എല്ലാ ദിവസവും ഉണ്ടാകുന്ന ഭൂരിഭാഗം ഭൂചലനങ്ങളും സമുദ്രത്തിനടിയിലല്ലേ? അങ്ങനെയാണോ എല്ലാ ദിവസവും ഭൂചലനമുണ്ടാകുന്ന ഒരു കരപ്രദേശം? പ്രത്യേകിച്ച് (ഉറപ്പൊന്നുമില്ലെന്ന് മിക്കവരും പറയുന്ന) ഒരു അണക്കെട്ടുള്ള സ്ഥലം?
(ഞാനീ പോളീടെക്നിക്കിലെങ്ങും പഠിച്ചിട്ടില്ലാത്തതിനാല്‍ ഇതൊന്നും അറിയില്ല. ഡാമും ഭൂകമ്പങ്ങളും വെള്ളവും മറ്റും പോളിടെക്നിക്കിലൊക്കെ പഠിച്ചിട്ടുണ്ടോ ആവോ?)
@Aparichithan
താങ്ങളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിച്ച് മുല്ലപ്പെരിയാര്‍ ഇനിയും ഒരു 50 വര്‍ഷം പൊട്ടാതെ നില്‍ക്കുമെന്ന് വയ്ക്കുക.. അതിനു ശേഷമോ? എന്നെങ്കിലും ആ ഡാം ഒന്ന് പൊളിക്കേണ്ടേ? അപ്പോഴോ?
ഒരു പാലം നിര്‍മ്മിക്കാന്‍ 5 വര്‍ഷം പോരാ നമ്മുടെ ആള്‍ക്കാര്‍ക്ക്.. അപ്പോള്‍ ഒരു ഡാമിന്റെ കാര്യമോ? പൊട്ടാറാകുമ്പോള്‍ കെട്ടാന്‍ ഇതെന്താ കല്ല്യാണമോ വല്ലോം ആണോ?
എന്റെ അഭിപ്രായത്തില്‍ ഇങ്ങനെ കിടന്നു തര്‍ക്കിക്കാതെ അവരെറിഞ്ഞ കമ്പിനു ഒരു മുഴം നീളത്തില്‍ നീട്ടിയൊരു എറി എറിയുക.. ഇപ്പോള്‍ തമിഴ്നാടിന് ഇടുക്കി വേണം.. ഇടുക്കി മാത്രം പോരാ കേരളം മൊത്തത്തില്‍ അങ്ങ് ഏറ്റെടുത്തോളാന്‍ പറയുക.. അങ്ങനെയെങ്കിലും നട്ടെല്ലുള്ള ഭരണാധികാരികള്‍ ഉണ്ടാകട്ടെ നമുക്ക്.. :)
50 വര്‍ഷത്തെ ആയുസ്സ് മാത്രം വിധിച്ചിട്ടുള്ള ഈ ഡാം 100 വര്‍ഷത്തിലധികമായി തകരാറൊന്നും കൂടാതെ തുടരുന്നു. എന്നാലും ഒരു പുതുക്കിപ്പണിയല്‍ ആവശ്യം തന്നെയല്ലേ?
അങ്ങനെയെങ്ങാന്‍ കൊടുത്താല്‍ വലിയ താമസമില്ലാതെ അവരു കുത്തുപാളയെടുക്കും. പിന്നെ ഡാമും വേണ്ട വേള്ളവും വേണ്ട എങ്ങനെയെങ്കിലും ഇതൊക്കെ ഒന്നു തിരിച്ചെടുത്താല്‍ മതി എന്നും പറഞ്ഞ് നമ്മുടെ പുറകെ തന്നെ വരും. വേണമെങ്കില്‍ കന്യാകുമാരിയും നാഗര്‍കോവിലും കോയമ്പത്തൂരും ഇങ്ങോട്ടെഴുതിത്തരും. കൂട്ടത്തില്‍ ഒരു നാലു നദിയും പത്ത് അണക്കെട്ടും ഫ്രീ ....
മലയാളികളെ അവര്‍ക്ക് ശരിക്കറിയില്ല.
"50 വര്‍ഷത്തെ ആയുസ്സ് മാത്രം വിധിച്ചിട്ടുള്ള ഈ ഡാം 100 വര്‍ഷത്തിലധികമായി തകരാറൊന്നും കൂടാതെ തുടരുന്നു. എന്നാലും ഒരു പുതുക്കിപ്പണിയല്‍ ആവശ്യം തന്നെയല്ലേ? "
ശരിക്കും നമ്മുടെ രാഷ്ട്രീയക്കാരുടെ ഭാഷ പോലെയിരിക്കുന്നു. ശരിക്കും ജലജേച്ചി ആരുടെ കൂടെയാ?
എന്റെ ജാതകമെഴുതിക്കാന്‍ ചെന്നപ്പോള്‍ എന്റെ അച്ഛന്റെ അച്ഛനോട് നാട്ടിലെ പ്രധാന ജ്യോത്സ്യന് മുഖത്തു നോക്കി പറഞ്ഞത്രെ, ഒരു മൂന്നു വയസ്സു കഴിഞ്ഞിട്ട് ജീവിച്ചിരുപ്പുണ്ടെങ്കില്‍ എഴുതിയാല്‍ മതിയെന്ന്.
ആ ഞാന്‍ ഒരു പത്തിരുപത്തഞ്ച് കൊല്ലമായിട്ട് (ജാതകം പിന്നെ എഴുതിച്ചില്ല) ഒരു കുഴപ്പവുമില്ലാതെ നടക്കുന്നില്ലേ? എന്നു വെച്ച് ഇനിയും 50 കൊല്ലം ജീവിച്ചിരിക്കാമെന്ന് വല്ല ഉറപ്പുണ്ടോ? (കയ്യിലിരുപ്പ് അത്തരമാ) അത്രയേയുള്ളൂ ഈ ഡാമിന്റെയും വര്‍ഷങ്ങളുടേയും കഥ.
(വഴിയില്‍ പറയട്ടെ, അന്നു തുടങ്ങിയ ജ്യോത്സ്യവിരോധം ഇന്നും തീര്‍ന്നിട്ടില്ല. ഇനിയൊട്ടു തീരുമെന്ന് കരുതുന്നുമില്ല.)
@Kadhakaran
എല്ലാ ജ്യോത്സ്യന്മാരും അങ്ങനെ പറയുന്നതാണല്ലോ... എന്റടുത്തും പറഞ്ഞു.. ബാലാരിഷ്ടതകളെല്ലാം കഴിഞ്ഞിട്ട് ജാതകമെഴുതിയാല്‍ മതിയെന്ന്..
അപ്പോ കഥാകാരനും ജെനീഷും ഒരു ഡാമാണ്. :-D
damn ആണോ ? <):) :-D
ഒന്നായ ഞങ്ങളെയിനി മേലാല്‍
രണ്ടെന്നു കണ്ടാലിണ്ടലുണ്ടാവും
"ബാലാരിഷ്ടതകളെല്ലാം കഴിഞ്ഞിട്ട് ജാതകമെഴുതിയാല്‍ മതി" അതെന്താ അങ്ങനെ?
പുതിയ അണക്കെട്ട് ഉണ്ടാക്കണം. അതില്‍ നിന്നും തമിഴ് നാടിന് വേണമെങ്കില്‍ വെള്ളം കൊടുക്കാം. പ്രതിഫലം കിട്ടണം
(പാവങ്ങളല്ലേ, ജീവിച്ചു പൊക്കോട്ടെ... പട്ടിണി കിടന്നു ചാകണ്ട - അവരല്ല നമ്മള്)
വേറെ രാജ്യം വേണമെന്ന് ആദ്യം വാദിച്ചു.. നടന്നില്ല
സ്വന്തം ഭാഷ ദേശീയഭാഷയാക്കണമെന്നായി അടുത്തത്.. അതും നടന്നില്ല
തൊഴില്‍ തേടിപ്പോയ രാജ്യം വെട്ടിപ്പിടിക്കാന്‍ നോക്കി.. പരാജയപ്പെട്ടു
പ്രധാനമന്ത്രിയെ കൊന്നവരെ വെറുതെ വിടണമെന്ന ആവശ്യം.. പരിഗണനയില്‍
ഇപ്പോള്‍ ഇടുക്കി അവര്‍ക്കു വേണം പോലും..
ഇവന്മാരെ തളക്കാന്‍ നട്ടെല്ലില്ലേ ഇന്ത്യന്‍ ഭരണകൂടത്തിന്? :O
പ്രതികരണങ്ങളൊക്കെ തണുത്ത് തുടങ്ങി.. തമിഴന്മാര് കളിച്ച് കളിച്ച് കയ്യാങ്കളിയും തുടങ്ങി.. എന്ത് ചോദിച്ചാലും അതെല്ലാം അടഞ്ഞ അദ്ധ്യായമാണെന്ന് മുഖ്യന്..
നമ്മുടെ നദി, നമ്മുടെ സ്ഥലം, നമ്മുടെ വെള്ളം എല്ലാം നമ്മുടെ.. 116 വര്‍ഷം ആക്രിവിലയ്ക്ക് വെള്ളം കൊടുത്ത് അവന്മാരെ വളര്‍ത്തിയതും നമ്മള്.. ഇപ്പോഴോ?
എന്തായാലും അവിടെ മലയാളികളെ ഓടിച്ചിട്ടടിക്കുന്നു.. അത് കയ്യും കെട്ടി അവരും നമ്മുടെ ഗവണ്മെന്റും കണ്ട് നില്ക്കുന്നു.. ഒരു മാസത്തേക്ക് തമിഴ് രജിസ്ട്രേഷനുള്ള ഒരൊറ്റ വാഹനവും കേരളത്തിലേക്ക് കടത്തി വിടാതിരിക്കണമെന്നാണ് എന്റെ അഭിപ്രായം.. കോഴിയും മുട്ടയും പച്ചക്കറിയുമൊക്കെ കുറച്ച് നമുക്ക് നാടിനു വേണ്ടി പട്ടിണി കിടക്കാം..കൂടാതെ മറ്റെല്ലാ നദി കരാറുകളും റദ്ദാക്കുകയും വേണം.. അപ്പോള്‍ കാണാം കളി.. അവന്മാര്ക്ക് കക്കാന്‍ വരാന്‍ പോലും സ്ഥലമില്ലാതാകും.. അല്ലാതിങ്ങനെ തമിഴന്മാരുടെ ആട്ടും തുപ്പും അടിയും ചവിട്ടും കൊണ്ട് മലായാളികളെത്രനാള് കഴിയും..
ഇത്രയുമൊക്കെ പ്രവചിച്ച സ്ഥിതിക്ക് ഉമ്മന്‍ ചാണ്ടിയെയും ജയലളിതയേയുമൊക്കെ പറ്റി പരാമര്‍ശിക്കാമായിരുന്നു. :-D
വിഷമിക്കരുത്. മലയാളിക്ക് മലയാളിയെന്ന സ്വത്ത ബോധമില്ല, അവനെ നയിക്കുന്നത് നായരും , ഈഴവനും , മുസ്ലീമും , ക്രൈസ്തവനും , ദളിതനും എന്നിങ്ങനെ യുള്ള വിഭാഗീയ സ്വത്ത ചിന്തകളാണ്. അതുകൊണ്ട് അവന്റെ ആവശ്യങ്ങളുടെ രോദനം വിഭജിച്ചു പോകുന്നു. തമിഴനു തമിഴന്റെ തമിഴന് എന്ന ബോധത്തിനുമേലെയല്ല മറ്റൊന്നും. ഒരു ഉദാഹരണം പറയാം. ഒരു തമിഴന് ഉന്നത ഉദ്യോഗസ്ഥന് ഒരു സാദാ തൊഴിലാളിയെ കണ്ടാലും , അതേ ഔന്നത്യമുള്ള മറ്റു ആപ്പീസര്‍മാരെ കണ്ടാലും തമിഴിലേ സംസാരിക്കൂ. മലയാളിയാകട്ടേ ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷില്‍ കുറഞ്ഞത് സംസാരിക്കുന്നത് ഒരു കുറവായിട്ടല്ലേ കാണുക ?
ചിദമ്പരം - ആഭ്യന്തര മന്ത്രി എന്നതിനപ്പുറം ഒരു തമിഴനാണെന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്, അതു കൊണ്ടാണു താനും അദ്ദേഹത്തിന്റെ പ്രസംഗം വിവാദമായതും. വോട്ടു തരുന്നവരോടുള്ള പ്രതിബദ്ധതയുമാണത്. ആന്റണിക്കും , അഹമ്മദിനും ഇല്ലാതെ പോയതും അതാണ്. കേരളത്തിന്റെ മന്ത്രിയല്ല ഇന്ത്യയുടെ മന്ത്രിയാണെന്നു പറയുമ്പോള്‍ , നമ്മള് അദ്ദേഹത്തിന്റെ ദേശീയതയെ ക്കുറിച്ചഭിമാനം കൊള്ളും , മറിച്ച് അടുത്ത തവണ വോട്ടു ചോദിച്ച് വാ അന്നേരം ഒരു പണിതരാം എന്നു ചിന്തിക്കുന്നില്ല.
നമ്മളോട് ഇങ്ങോട്ടില്ലാത്ത ദേശീയത നമുക്കുവേണോ. ഒരു ട്രെയിന്‍ ആണെങ്കിലും , റെയില്‍ സോണ്‍ ആണെങ്കിലും തമിഴന്റെ കാലു പിടിക്കണം. നമ്മുടെ രാഷ്ട്രീയക്കാരന്റെ കഴിവുകേടുകളേക്കള് നമ്മള്‍ക്കു തന്നെ നമ്മുടെ ആവശ്യങ്ങളോട് ശരിയായ രീതിയില്‍ പ്രതികരിക്കാത്തവരെ ജനാധിപത്യരീതിയില്‍ തന്നെ കൈകാര്യം ചെയ്യാനുള്ള മനസ്സുറപ്പുണ്ടാകുമ്പോള് ഒരു നല്ല മാറ്റം വരുമെന്നാശിക്കാം .
@Suresh
അങ്ങനെ വരുമ്പോള്‍, ഇന്ത്യയുടെ പ്രധാനമന്ത്രിയെ കൊന്നവരെ വെറുതെ വിടണമെന്ന് തമിഴര്‍ വാദിക്കുമ്പോള്‍ നമ്മള് അവരുടെ സ്വത്ത ബോധത്തെ അഭിനന്ദിച്ച് അവരുടെ ആവശ്യം അംഗീകരിക്കുകയാണ് വേണ്ടത്.. എത്ര പേര് നമ്മുടെ കൂടെയുണ്ടെന്നതല്ല കാര്യം, സത്യവും ധര്‍മ്മവും എവിടെയാണെന്നുള്ളതാണ്.. തമിഴര്‍ക്ക് അവരുടെ ആള്ക്കാര് മാത്രമാണ് ഉത്തമര്‍ എന്ന ഒരു ബോധമാണ് ഉള്ളത്.. ഇത് തന്നെയായിരുന്നു ഹിറ്റ്ലറുടെയും ചിന്തകള്‍.. അതിനെ അഭിനന്ദിക്കുകയല്ല.. മുളയിലേ നുള്ളിക്കളയുകയാണ് വേണ്ടത്..
>>>മലയാളിക്ക് മലയാളിയെന്ന സ്വത്ത ബോധമില്ല>>>
മലയാളിക്ക് സ്വത്വ ബോധമില്ലെങ്കിലെന്താ, 'സ്വത്ത്' ബോധം ആവശ്യത്തില്‍ കൂടുതല്‍ ഉണ്ടല്ലോ. തമിഴനെ പിണക്കിയാല്‍ നഷ്ടമാവുന്ന സ്വത്തിനെപ്പറ്റി ബോധമുള്ളത് കൊണ്ടാണല്ലോ നമ്മുടെ താരങ്ങളുള്‍പ്പടെ പലരും ഈ വിഷയത്തില്‍ പ്രതികരിക്കാത്തത്.
വേറെ ചിലരാവട്ടെ, ഈ വിഷയം തീവ്രമായി കൊണ്ടാടുന്നതും ഇതേ സ്വത്ത് വിചാരം കാരണം തന്നെ. വോട്ടുബാങ്കും ജനകീയ നാട്യങ്ങളും തങ്ങളുടെ മൈലേജ് കൂട്ടുമെന്ന് രാഷ്ട്രീയത്തിന്റെ എബിസിഡി അറിയുന്ന ആര്‍ക്കും അറിയാവുന്നതല്ലേ? അതിനുള്ള ചില അഭ്യാസങ്ങള്‍ എന്നതില്‍ കവിഞ്ഞ് നമ്മുടെ എത്ര നേതാക്കന്മാര്ക്ക് ഈ വിഷയത്തില്‍ യഥാര്‍ത്ഥമായ താത്പര്യമുണ്ട്? തമിഴ്നാട്ടില്‍ പലയിടത്തും മലയാളികള്‍ ആക്രമിക്കപ്പെട്ടിട്ടും ഇവിടുത്തെ ഭരണനേതൃത്വത്തിന് ചെറുവിരലനക്കാന്‍ കഴിയാത്തതെന്തുകൊണ്ട്?
ഒരു ജനതയ്ക്ക് അവരര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമേ ലഭിക്കൂ എന്ന് പണ്ടാരാണ്ട് പറഞ്ഞത് കൂടി ഇതിനൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്.
കേരളത്തില്‍ വില പേശാന്‍ കഴിവുള്ള ആരും ഇല്ല. ഇവിടെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിരിച്ചു വിട്ടു കേന്ദ്രത്തിന് പുറത്തു നിന്ന് പിന്തുണ കൊടുക്കണം. ആര് ഭരിച്ചാലും ഇവിടെത്തെ ഭരണാധികാരികള്‍ പുറത്തു നിന്ന് പിന്തുണയ്ക്കുക. ആവശ്യങ്ങള്‍ അംഗീകാരിച്ചില്ലെങ്കില് പിന്തുണ പിന്‍വലിക്കും എന്ന് ഭീക്ഷിണിപ്പെടുത്തുക. അപ്പോള്‍ കേന്ദ്രന് വരും. ഉള്ളില്‍ ഇരുന്നിട്ട് വലിയ കാര്യമൊന്നും കാണുന്നില്ല.
ഇപ്പോഴും അങ്ങിനെ യല്ലേ അഡ്മിന്, കേരളത്തിന്റെ പുറത്തു കയറിനിന്നു തമിഴ്നാട് വില പേശുന്നു. ഇവന്മാര് നമ്മടെ മേത്തുള്ളതോണ്ട് നമ്മടെ നേതാക്കള്ടെ ശബ്ദം പുറത്തു വരാത്തതാണ്.
@Admin
പച്ചക്കറി തരില്ലെങ്കില്‍ അത് നമ്മളേക്കാള്‍ ഏറെ അവിടുത്തെ കര്‍ഷകരെയാണ് ബാധിക്കുക. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കടം മേടിച്ചും കഷ്ടപ്പെട്ടും വിത്തിറക്കി കിട്ടുന്ന ലാഭത്തെക്കുറിച്ച് സ്വപ്നം കാണുന്ന കര്‍ഷകര്‍ വിപണിയില്ലാതെ കഷ്ടപ്പെടും.. പച്ചക്കറിയായതിനാല്‍ കൂടുതല്‍ കാലം സൂക്ഷിക്കാനും പറ്റില്ല.. മകന് മരിച്ചാലും മരുമകള്‍ വിധവയാകുമല്ലോ എന്നായിരിക്കും ജയലളിത അമ്മച്ചി ചിന്തിക്കുക.. അത് മനസ്സിലാക്കാതെയാണ് അവിടുത്തെ സാധാരണക്കാര്‍ ഈ കോലാഹലങ്ങളെല്ലാം ഉണ്ടാക്കുന്നത്.. വെള്ളവും കൊടുക്കാം ഒരു നയാപൈസയും തരാതെ ഡാമും ഞങ്ങള്‍ കെട്ടിത്തരാം എന്ന് പറയുമ്പോള്‍ അതിനെയും എതിര്‍ക്കുന്ന ഇവന്മാര്ക്ക് ബുദ്ധിയുടെ സ്ഥാനത്ത് മറ്റെന്തോ ആണോ പിടിപ്പിച്ചിരിക്കുന്നതെന്ന് സംശയിച്ചാല്‍ എങ്ങനെ തെറ്റ് പറയും..
നമ്മള് ജയിക്കണമെങ്കില്‍ സുപ്രീം കോടതി കനിയണം. സമരമാര്‍ഗ്ഗത്തിലൂടെ നമുക്ക് വിജയിക്കാന്‍ പ്രയാസമാണ്. തമിഴ്നാട്ടില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വരും. ഇപ്പോഴത്തെ പച്ചക്കറിയുടെ നഷ്ടം അല്ല അവര്‍ നോക്കുന്നത്, മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥിരമായ അവകാശത്തിലാണ് അവരുടെ കണ്ണ്.
കുറച്ചു ചോദ്യങ്ങള്‍
(ഉത്തരം അറിയുന്നതും അറിയാത്തതും അറിഞ്ഞിട്ടു കാര്യമില്ലാത്തതും )
മുല്ലപ്പെരിയാര്‍ തകരുമോ എന്ന ഭീതിയില്‍ കഴിയുന്ന ലക്ഷക്കണക്കിന്
ജനതയ്ക്ക് പുതിയൊരു അണക്കെട്ട് വരുന്നതുവരെ
എന്ത് സമാധാനമാണ് ഉള്ളത് ?
കേരളാതമിഴ്നാട് അതിര്‍ത്തിയില്‍ കഴിയുന്ന മലയാളികള്‍ക്ക് ,
തമിഴര്‍ക്കു സ്വസ്ഥമായ ജീവിതം എന്ന് തിരിച്ചു കിട്ടും ?
എല്ലാവരും കരുതും പോലെ ഇടുക്കി അണക്കെട്ടിനു
മുല്ലപ്പെരിയാറിലെ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയുമോ?
ഇല്ല എന്ന് ഉത്തരം പറയാന്‍ രണ്ടാമതൊന്നു
ആലോചിക്കേണ്ടതില്ല .
അണക്കെട്ട് പൊട്ടിയാല്‍ വെള്ളം മാത്രമാണോ ഇടുക്കിയിലെത്തുന്നത് ?
അല്ല. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെയുള്ള
പ്രദേശം തന്നെയാണ് .
മലയും കാടും ലക്ഷക്കണക്കിന് മനുഷ്യരുള്‍പ്പെടെയുള്ള
ജീവജാലങ്ങളും ഒന്നാകെ ആ വെള്ളത്തോടൊപ്പം ഇടുക്കിയിലെത്തും .
ഇടുക്കിയില്‍ മുല്ലപ്പെരിയാര്‍ തകര്‍ക്കാന്‍ ശക്തമായ ഒരു ഭൂചലനം
ഉണ്ടാവുകയില്ല എന്ന് പറയാന്‍ ആര്‍ക്കു കഴിയും ?
ഇനിയാണ് യഥാര്‍ത്ഥ ചോദ്യം.
മുല്ലപ്പെരിയാര്‍ ഒരു ആറ്റം ബോംബ് ആയി
നെറുകയില്‍ ഇരിക്കുമ്പോഴും നമുക്കെന്തു ചെയ്യാന്‍ കഴിയും ?
ജയളിതയുടെ കോലം കത്തിച്ചും ഉമ്മന്‍ചാണ്ടിയെ തെറിവിളിച്ചും
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമോ?
ഇവിടെ ഖത്തറില്‍ ജീവനില്‍ പേടിയില്ലാതെ കഴിയുമ്പോള്‍ പോലും
ഇടുക്കിയില്‍ നേരിയ ഭൂചലനം എന്ന് കേള്‍ക്കുന്ന ദിവസം രാത്രികളില്‍
മുല്ലപ്പെരിയാര്‍ തകര്‍ത്ത് എറിയുന്ന ജീവിതങ്ങള്‍
സ്വപ്നങ്ങളില്‍ വന്നു വേട്ടയാടുന്നു . അതില്‍ ബന്ധുക്കളെ അന്വേഷിച്ചു
ഞെട്ടിയുണരുന്നു . തകര്‍ന്നടിഞ്ഞ ഭൂമിയില്‍ സ്വപ്നങ്ങള്‍
കൂട്ടിവച്ചുണ്ടാക്കിയ വീടിന്റെ അവശിഷ്ടങ്ങള്‍
തെരഞ്ഞായിരിക്കുമോ ഇനി നാട്ടിലേക്ക് പോകേണ്ടി
വരുന്നത് എന്ന് ഭയക്കാതെ ഉറങ്ങാനാവുമോ ?
നാട്ടില്‍ ജീവിക്കുന്നവരുടെ പെടിയെത്രയാവും ?
ഇടുക്കിയിലും മൂലമറ്റത്തുമെല്ലാം ഉറ്റവരുള്ള എനിക്ക്
മുല്ലപ്പെരിയാര്‍ ഉണ്ടാക്കുന്ന ഭീതി മനസ്സുകൊണ്ട് തൊടാം .
പക്ഷെ എന്ത് ചെയ്യാന്‍ കഴിയും ?
ഇവ ഉത്തരം കിട്ടാന്‍ വേണ്ടിയുള്ള ചോദ്യമല്ല .
ഉത്തരം കിട്ടിയിട്ടും കാര്യമില്ലാത്ത ചോദ്യങ്ങളാണ് .
വെറുതെ ചോദിച്ചു സമയം കൊല്ലാന്‍ മാത്രമുള്ള ചോദ്യങ്ങള്‍
ഇനിയുമെത്രയോ ഉണ്ട് മനസ്സില്‍ .
ഇനി മുല്ല പ്പെരിയാറ് പൊട്ടീന്നു തന്നെ ഇരിക്കട്ടെ, എല്ലം കൂടി അറബികടലിലേക്ക് തന്നെ പൊയ്ക്കോളണമെന്നില്ലാലോ ? ഇത്രയും പ്രദേശത്ത് ജീവന് നഷ്ടപ്പെടുന്ന മനുഷ്യരടക്കമുള്ള ജന്തുക്കളുടെ മൃത ശരീരങ്ങള്‍ ചീഞ്ഞഴുകി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നം ഈ അഞ്ചു ജില്ലയിലുള്ളവര്ക്കുമാത്രമല്ലാ എന്നോര്‍ക്കുക. ഒറീസ്സ യിലുണ്ടായ വെള്ളപൊക്കത്തിന്റെ കെടുതികല് ഇനിയും ഉണങ്ങിയിട്ടില്ലെന്നു കൂടി ഓര്‍മ്മവേണം.
>>>>>മുല്ലപ്പെരിയാര്‍ തകരുമോ എന്ന ഭീതിയില്‍ കഴിയുന്ന ലക്ഷക്കണക്കിന്
ജനതയ്ക്ക് പുതിയൊരു അണക്കെട്ട് വരുന്നതുവരെ
എന്ത് സമാധാനമാണ് ഉള്ളത്
പുതിയ അണക്കെട്ട് വന്നുകഴിഞ്ഞാലെങ്കിലും സമാധാനത്തോടെ ജീവിക്കാമല്ലോ. ഇതിപ്പോള്‍ ഒരിക്കലും സമാധാനം കിട്ടില്ല എന്ന സ്ഥിതിയല്ലേ?
മുല്ലപെരിയാര്‍ ഡാം തകരോ എന്നറിയാന്‍ വിദഗ്ദ പരിശോധന വേണം.
തകര്‍ന്നാല്‍ ഇടുക്കി വരെയുള്ള പ്രദേശങ്ങള്‍ തകരും എന്നത് നൂറു ശതമാനം ഉറപ്പ്.
ഇടുക്കി ഡാം ആര്‍ച്ച് ഡാം ആയതിനാല്‍ അതിനു മുല്ലപ്പെരിയാറിലെ ജലം താങ്ങുവാന്‍ ശേഷിയുണ്ട് എന്നാണു അറിവ്. പക്ഷെ അപകടങ്ങള്‍ ഒന്നും പ്രവചിക്കാന്‍ പറ്റില്ലല്ലോ!
വെള്ളം ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കാള്‍ കൂടുതല്‍ പ്രശ്നം പകര്‍ച്ച വ്യാധികള്‍ ഉണ്ടാക്കും.
മുല്ലപ്പെരിയാര്‍വിഷയത്തിൽ പല നിഗമനങ്ങളും അതിശയോക്തി കലർന്നതല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ ലിങ്ക് ഒന്നു വായിച്ചുനോക്കൂ:
http://www.mathrubhumi.com/article.php?id=1316265
ജനങ്ങളുടെ സുരക്ഷ പരമപ്രധാനമായതിനാൽ ഡാമിന്റെ ബലക്ഷയത്തെപ്പറ്റിയുള്ള നേരിയ ആശങ്കകൾ പോലും കണക്കിലെടുക്കേണ്ടതു തന്നെ.അതിനാൽ പുതിയ ഡാം വേണമെന്നുള്ള കാര്യത്തിലും എതിരഭിപ്രായമുണ്ടാവേണ്ടതില്ല. പക്ഷെ നേരത്തെ പറഞതുപൊലെ ഡാം പൊട്ടിയാൽ കേരളം രണ്ടായി പിളർന്നുപോവുമെന്നും മറ്റുമുള്ള പ്രചാരണങ്ങൾ ജനങ്ങളെ അനാവശ്യമായ ഭീതിയിലേക്ക് തള്ളി വിടുവാനേ ഉപകരിക്കൂ.
മനസ്സിലാവാത്തത് മറ്റൊരു കാര്യമാണ്.
നിലവിലുള്ള ഡാമിനെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിൽ പുതിയ ഡാം കെട്ടുന്നതിനെ തമിഴർ ഇത്ര തീവ്രമായി എതിർക്കുന്നതെന്തുകൊണ്ടാണ്? ഇപ്പോഴുള്ള ഡാം സുരക്ഷിതമാണെൻകിൽ പോലും
കേരളം സ്വന്തം ചെലവിൽ പുതിയ ഡാം കെട്ടുന്നതിനെ
തമിഴർ എതിർക്കേണ്ട കാര്യമില്ലല്ലോ. അപ്പോൾ പിന്നെ എന്തിനാണ് അവർ ഇത്രമാത്രം പ്രകോപിതരാവുന്നത്? പുതിയ ഡാം വന്നാൽ തമിഴ്നാടിന് വെള്ളം നിഷേധിക്കപ്പെടും എന്ന് അന്നാട്ടിലെ രാഷ്ട്രീയക്കാർ അവിടുത്തെ സാധാരണക്കാരെ വിശ്വസിപ്പിച്ചിട്ടുണ്ടാവാം.
അതേ സമയം ഭരണ നേതൃത്വം ഭയക്കുന്നത് മറ്റൊന്നാണ്.
പുതിയ അണക്കെട്ട് വന്നാൽ പുതിയ കരാറും വേണ്ടിവരും.
അതിൽ അവർക്കനുകൂലമായ പല വ്യവസ്ഥകളും ഇല്ലാതായേക്കും.
അപ്പോൾ പരമാവധി വിലപേശൽ ശേഷി ഉണ്ടാക്കിയെടുക്കാനുള്ള സമ്മർദ്ദതന്ത്രങ്ങളാണ് പുതിയ ഡാമിനെ എതിർക്കാൻ കാരണം.
നിവൃത്തിയില്ലാതെ ഒടുവിൽ ഇപ്പോഴുള്ള അതേ വ്യവസ്ഥകൾ പാലിച്ചുകൊണ്ടുതന്നെ നമ്മൾ തുടർന്നും വെള്ളം നല്കാൻ
തയ്യാറാവുമെന്ന് അവർ കരുതുന്നു.
വാല്‍ക്കഷ്ണം :
ജീവനില്പ്പേടിയില്ലാതെ കഴിയാൻ പറ്റിയ
എതെങ്കിലും ഒരിടം ഈ ഭൂലോകത്തിലുണ്ടോ?
നല്ലൊരു ഭൂമികുലുക്കമുണ്ടായാൽ മുല്ലപ്പെരിയാറല്ല ഇടുക്കി തന്നെ തകർന്നുപോവില്ലേ? മാത്രമോ, കേരളത്തിൽ ദിവസം തോറും പൊങ്ങിവരുന്ന അംബരചുംബികളായ എത്ര കെട്ടിടങ്ങൾക്ക് നേരിയ ഭൂചലനത്തെപ്പോലും പ്രതിരോധിക്കാനാവും?
മുല്ലപ്പെരിയാർ പോലുള്ള വിഷയങ്ങളൊന്നും
തങ്ങളെ ബാധിക്കുന്നതല്ലെന്ന് കരുതി ആ കെട്ടിടങ്ങളുടെ സുരക്ഷയിൽ വിശ്വാസമർപ്പിച്ച് കഴിയുന്നവരുടെ സ്ഥിതി എന്താവും?
കുറച്ച് വർഷങ്ങൾക്ക് മുമ്പ് സുനാമി എന്ന വാക്ക് എത്ര മലയാളികൾക്കറിയാമായിരുന്നു?
ഓർക്കുക, ആദ്യയാത്രയിൽത്തന്നെ കടലിലാണ്ടുപോയ ടൈറ്റാനിക് ഒരിക്കലും അപകടത്തിൽ പെടില്ലെന്നായിരുന്നു അതിന്റെ ശില്പികൾ വിശ്വസിച്ചിരുന്നത്!
ഇടുക്കി എന്തിനു സന്ദര്‍ശിക്കണം... മുല്ലപ്പെരിയാറ് പൊട്ടുമോ എന്നറിയാന്‍ ഇടുക്കിയില്‍ നോക്കിയിട്ടെന്ത് കാര്യം..അതോ ഇനി മുല്ലപ്പെരിയാര്‍ എന്തായാലും പൊട്ടും, ഇടുക്കിയെങ്കിലും സംരക്ഷിക്കാമെന്നാണോ? മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെയുള്ള ജനങ്ങളെ ഇവരൊന്നും കാണാത്തതെന്തേ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )