പ്രിയ സഖീ …
യാത്ര പറയുന്നു ഞാനിന്നു നിന്നോട്
മധുരങ്ങള്‍ തന്നൊരാ പ്രണയ കഥയോട്
ആകില്ലെനിക്കു നിന് കാന്തനായ് നില്ക്കുവാന്
ആകില്ലെനിക്കെന്റെ പ്രണയം തുടരുവാന്‍
എങ്കിലും നീ എന്റെ ഹൃദയത്തിന് കോണിലായ്
പ്രേമം പൊഴിക്കുന്ന ദീപമായ് നിന്നിടും…
പ്രിയ സഖീ …
മീട്ടുവാനില്ല നിന് മൃദുലമാം തന്ത്രികള്‍
തഴുകുവാനില്ല നിന് മധുരമാമധരങ്ങള്
നുകരുവാനില്ലൊരാ തുടിക്കുന്ന കണ്കളും
പാടുവാനില്ലൊരാ പ്രണയ രാഗങ്ങളും
എങ്കിലും നീ എന്റെ ഓര്‍മ്മക്കയത്തിലെ
അദ്യാനുരാഗത്തിന് സുഖമായ് ജ്വലിച്ചിടും…
പ്രിയ സഖീ …
വശ്യമാം കവിളിലേക്കൊഴുകുവാന് നില്ക്കുന്ന
കണ്ണുനീര് തുള്ളികള്‍ കാണുവാന്‍ കരുത്തില്ല
മാദകമാകിലും വിറയ്ക്കുന്ന ചുണ്ടിനെ
തഴുകി ഉണര്ത്തുവാനാകില്ലെനിക്കിനി
എങ്കിലും നീ തന്ന പുല്കലിന് പുളകങ്ങള്‍
എന്നുമെന്‍ ജീവനില്‍ കാത്തു സൂക്ഷിച്ചിടും …
പ്രിയ സഖീ …
മൗനമാണെങ്കിലും അറിയുന്നു ഞാന്‍ നിന്റെ
ഹൃദയം തുടിക്കുന്ന പെരുമ്പറ ശബ്ദങ്ങള്‍
എന്‍ അന്വയമറിയുന്ന പ്രിയ സഖീ നിന്നുടെ
മാപ്പിനായ് സാദരം ചോദിച്ചുകൊള്ളട്ടെ ….
അല്ല സരിക്കും എന്റെ പണിയെന്താ ? മോഹബ്ബത്തു മാത്രാണോ ?
കലക്കീട്ടോ, ജോസൂട്ട്യേ !
=D>
വളരെ നന്ദി... വളരെ ബോര് അകുമ്പോള് പറയണം ..
ഇജ്ജ് പ്രേമിച്ചോ, സനലേ !
സനല്‍,
=D> =D> =D>
പിന്നെ എന്റെയൊരു രീതിയനുസരിച്ച് പറയട്ടെ, അക്ഷരത്തെറ്റില്ലെങ്കില് കൂടുതല്‍ മനോഹരമായേനെ. :)
// പറ്റുന്നത്താവാം // - fees forfeited.
@ Sanal - =D>
എല്ലാവര് ക്കും എന്റെ നന്ദി .
ഹൃദയം , മൃദുലം - ശരിയാക്കി
Tried to edit....
Permission Problem
You do not have permission to access the requested resource.
സനലി ന്റെ പ്രേമം വഴിമുട്ടിയോ ? എന്നാൽ വിരഹത്തെക്കുറിച്ചെഴുതൂ.
സ്വല് പം തിരക്കിലായിപ്പോയി ... ശ്രമിക്കുന്നുണ്ട് ...
# സ്വല് പം തിരക്കിലായിപ്പോയി ... ശ്രമിക്കുന്നുണ്ട് ...
വേഗം ശ്രമിക്കൂ, ഉടനെ ത്തന്നെ പ്രണയം പൂവിടട്ടേന്ന് ആശംസിക്കുന്നു !
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )