പ്രിയ സഖീ …
  • sanalnambiarsanalnambiar March 2012 +1 -1 (+1 / -0 )

    പ്രിയ സഖീ …
    യാത്ര പറയുന്നു ഞാനിന്നു നിന്നോട്
    മധുരങ്ങള്‍ തന്നൊരാ പ്രണയ കഥയോട്
    ആകില്ലെനിക്കു നിന്‍ കാന്തനായ് നില്‍ക്കുവാന്‍
    ആകില്ലെനിക്കെന്റെ പ്രണയം തുടരുവാന്‍
    എങ്കിലും നീ എന്റെ ഹൃദയത്തിന്‍ കോണിലായ്
    പ്രേമം പൊഴിക്കുന്ന ദീപമായ് നിന്നിടും…

    പ്രിയ സഖീ …
    മീട്ടുവാനില്ല നിന്‍ മൃദുലമാം തന്ത്രികള്‍
    തഴുകുവാനില്ല നിന്‍ മധുരമാമധരങ്ങള്‍
    നുകരുവാനില്ലൊരാ തുടിക്കുന്ന കണ്‍കളും
    പാടുവാനില്ലൊരാ പ്രണയ രാഗങ്ങളും
    എങ്കിലും നീ എന്റെ ഓര്‍മ്മക്കയത്തിലെ
    അദ്യാനുരാഗത്തിന്‍ സുഖമായ് ജ്വലിച്ചിടും…

    പ്രിയ സഖീ …
    വശ്യമാം കവിളിലേക്കൊഴുകുവാന്‍ നില്‍ക്കുന്ന
    കണ്ണുനീര്‍ തുള്ളികള്‍ കാണുവാന്‍ കരുത്തില്ല
    മാദകമാകിലും വിറയ്ക്കുന്ന ചുണ്ടിനെ
    തഴുകി ഉണര്‍ത്തുവാനാകില്ലെനിക്കിനി
    എങ്കിലും നീ തന്ന പുല്‍കലിന്‍ പുളകങ്ങള്‍
    എന്നുമെന്‍ ജീവനില്‍ കാത്തു സൂക്ഷിച്ചിടും …

    പ്രിയ സഖീ …
    മൗനമാണെങ്കിലും അറിയുന്നു ഞാന്‍ നിന്റെ
    ഹൃദയം തുടിക്കുന്ന പെരുമ്പറ ശബ്ദങ്ങള്‍
    എന്‍ അന്വയമറിയുന്ന പ്രിയ സഖീ നിന്നുടെ
    മാപ്പിനായ് സാദരം ചോദിച്ചുകൊള്ളട്ടെ ….

  • suresh_1970suresh_1970 March 2012 +1 -1

    അല്ല സരിക്കും എന്റെ പണിയെന്താ ? മോഹബ്ബത്തു മാത്രാണോ ?

    കലക്കീട്ടോ, ജോസൂട്ട്യേ !
    =D>

  • AdminAdmin March 2012 +1 -1

    പോരട്ടങ്ങട്

  • vivekrvvivekrv March 2012 +1 -1

    =D> =D> =D> =D>

  • sanalnambiarsanalnambiar March 2012 +1 -1

    വളരെ നന്ദി... വളരെ ബോര്‍ അകുമ്പോള്‍ പറയണം ..

  • suresh_1970suresh_1970 March 2012 +1 -1

    ഇജ്ജ് പ്രേമിച്ചോ, സനലേ !

  • mujinedmujined March 2012 +1 -1

    സനലേ, ഇനിയുമെന്തെങ്കിലുമൊക്കെ എഴതണേ! ബോറടിക്കുമ്പോള്‍ പറയാട്ടോ.

  • menonjalajamenonjalaja March 2012 +1 -1

    സനല്‍,

    =D> =D> =D>

    പിന്നെ എന്റെയൊരു രീതിയനുസരിച്ച് പറയട്ടെ, അക്ഷരത്തെറ്റില്ലെങ്കില്‍ കൂടുതല്‍ മനോഹരമായേനെ. :)

  • vivekrvvivekrv March 2012 +1 -1

    സനല്‍,

    ഹൃദയം, മൃദുലം തുടങ്ങിയ വാക്കുകളെപ്പറ്റിയാവും ജലജേച്ചി പറഞ്ഞത്. കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുമ്പോള്‍ പറ്റുന്നത്താവാം അത്.

    ഹൃ = h + r+ ^
    മൃ = m + r+ ^

    ഇനി എന്റെ റ്റ്യൂഷന്‍ ഫീസ് മണിയോര്‍ഡര്‍ അയച്ചേക്കൂ ...
    ;-)

  • suresh_1970suresh_1970 March 2012 +1 -1

    // പറ്റുന്നത്താവാം // - fees forfeited.

  • vivekrvvivekrv March 2012 +1 -1

    ശരി ശരി ... ഫീസ് സുരേഷിനയച്ചുകൊടുത്തേര്

  • kadhakarankadhakaran March 2012 +1 -1

    @ Sanal - =D>

  • sanalnambiarsanalnambiar April 2012 +1 -1

    എല്ലാവര്‍ ക്കും എന്റെ നന്ദി .
    ഹൃദയം , മൃദുലം - ശരിയാക്കി

  • sanalnambiarsanalnambiar April 2012 +1 -1

    Tried to edit....
    Permission Problem
    You do not have permission to access the requested resource.

  • AdminAdmin April 2012 +1 -1

    15 minutes time frame for you to edit.
    (ഞാന്‍ ശരിയാക്കിയിട്ടുണ്ട്)

  • suresh_1970suresh_1970 April 2012 +1 -1

    സനലി ന്റെ പ്രേമം വഴിമുട്ടിയോ ? എന്നാൽ വിരഹത്തെക്കുറിച്ചെഴുതൂ.

  • സ്വല്‍ പം തിരക്കിലായിപ്പോയി ... ശ്രമിക്കുന്നുണ്ട് ...

  • suresh_1970suresh_1970 July 2012 +1 -1

    # സ്വല്‍ പം തിരക്കിലായിപ്പോയി ... ശ്രമിക്കുന്നുണ്ട് ...

    വേഗം ശ്രമിക്കൂ, ഉടനെ ത്തന്നെ പ്രണയം പൂവിടട്ടേന്ന് ആശംസിക്കുന്നു !

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion