സംശയങ്ങള്‍ , തീര്‍പ്പുകള്‍
  • aparichithanaparichithan January 2012 +1 -1

    >>>അപരിചിതന്‍ പോലെയുള്ളവര്‍ക്ക് ‌ ഒരു ഐഡി മാത്രമേ ഉള്ളൂ. അവര്‍ക്ക്‌ ഒരു പരിമിതികളും ഇല്ല.

    അപ്പൊ സംശയിക്കുന്നവരുടെ പട്ടികയില്‍ ഞാന്‍ ഇല്ലെന്ന്‍ തീര്‍ച്ചയായി!!

  • menonjalajamenonjalaja January 2012 +1 -1

    ഫേക്കിന്റെ പേരെന്തായിരുന്നു?

  • AdminAdmin January 2012 +1 -1

    അപരിചിതന്‍ എന്ന ഐഡിയില്‍ കളിച്ചോളൂ എന്നാണു ഉദ്ദേശിച്ചത്. 'മറ്റേ ഐഡി'യില്‍ കളി വേണ്ടാ. :-))

  • vivekrvvivekrv January 2012 +1 -1

    ഫേക്കിന്റെ പേരെന്തായിരുന്നു?

    - ഏതായാലും വിദൂഷകന്‍ അല്ല. :-))

  • aparichithanaparichithan January 2012 +1 -1

    അഡ്മിന്‍ രാഷ്ട്രീയക്കാരനാണോ? :-S

  • AdminAdmin January 2012 +1 -1

    ഇറങ്ങാന്‍ ഉള്ള യോഗ്യത ആയോ?

  • aparichithanaparichithan January 2012 +1 -1

    പറഞ്ഞ കാര്യങ്ങള്‍ ഇടയ്ക്കിടെ മാറ്റിപ്പറയാന്‍ കഴിയുന്നവര്‍ക്ക് രാഷ്ട്രീയത്തില്‍ ശോഭിക്കാനാവും എന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? :)

  • menonjalajamenonjalaja January 2012 +1 -1

    അപ്പോള്‍ അത് ഒരു ‘ഇറക്ക’മാണെന്ന് അഡ്‌മിന് അറിയാം അല്ലേ?

  • AdminAdmin January 2012 +1 -1

    കണ്ഫ്യൂഷനില്‍ ആക്കുക എന്നതാണല്ലോ നമ്മുടെ ദൌത്യം.

  • AdminAdmin January 2012 +1 -1

    നിങ്ങളുടെ അറിവിലേക്ക്, സജീവമായ ആറു (എട്ടില്‍ ) ഫേക്ക് ഐഡികള്‍ ഉള്ളവര്‍ വരെ മഷിത്തണ്ടില്‍ ഉണ്ട്. ആര്‍ക്കും ഉപദ്രവം ഉണ്ടാക്കാത്തത് കാരണം അവര്‍ വിലസട്ടെ. അപകടകരമാകുമ്പോള്‍ ചിലര്‍ക്ക് വാണിംഗ് കൊടുക്കാറുണ്ട്.

  • suresh_1970suresh_1970 January 2012 +1 -1

    ശരാശരി ഒരു പദപ്രശ്നം കളിക്കുന്നത് 40 - 50 പേര്‍ , 6 ഫേക്ക് id കള്‍ വരെ ഉണ്ടത്രേ , അപ്പോ പദപ്രശ്നം കളിക്കുന്നവരില്‍ ശരിക്കും ജീവനുള്ള unique ആയിട്ടുള്ള പേരെത്രയുണ്ട് . അപ്പോ ഇതൊരു ഊതി വീര്‍പ്പിച്ച ബലൂണാണോ ?

  • vivekrvvivekrv January 2012 +1 -1

    fake id എന്നത് കൊണ്ട് എന്താണുദേശിക്കുന്നത്? കമന്റ് പേജില്‍ വേറെ പേരില്‍ വരുന്നവരെയാണോ (പോഴന്‍, അപരിചിതന്‍ തുടങ്ങിയവര്‍)? അതോ ഒന്നിലധികം ലോഗിന്‍ ഉപയോഗിച്ച് കളിക്കുന്നവരെയാണോ? (ഞാനും എന്റെ ഏതാണ്ട്‌ അമ്പതോളം ലോഗിന്‍ ഐ ഡികളും (പഴയ മാതൃഭൂമി പദപ്രശ്ന മത്സരത്തിനുപയോഗിച്ചത്. ഇപ്പോള്‍ സജീവമാല്ലാത്തത്:-))

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    എന്നെപ്പോലെ ഫേക്ക് അല്ലാത്തവര്‍ക്കും കൂടി ചീത്ത പ്പേര് ഉണ്ടാക്കുമല്ലോ ഈ വിരുതന്മാര്‍ .
    എന്നാലും വിവേകേ ജ്ജ് ആള് കൊള്ളാട്ടോ .കളിക്കുന്നതിനേക്കാള്‍ മിടുക്കനാ ഓന്‍ ഫേക്ക് ഐ ഡി ഉണ്ടാക്കാന്‍ .
    രാഷ്ട്രീയക്കാരു കാണണ്ട വോട്ടര്‍പ്പട്ടിക ഉണ്ടാക്കാന്‍ ചാക്കിട്ടു പിടിക്കുവേ . :-)) :-)) :-D

  • mujinedmujined January 2012 +1 -1

    ഇന്നു രാവിലെയാണോ പ്രവേശനം കിട്ടിയത്?
    വിദൂഷകാ, കൂടെയുള്ളത് 'വിദുഷി' യാണോ?

  • kadhakarankadhakaran January 2012 +1 -1

    പേരില്ലാത്തവര്‍ക്കും ജീവിക്കണ്ടേ?

  • AdminAdmin January 2012 +1 -1

    വിവേക്‌, നാലെണ്ണം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഭാര്യയുടെ വേറെയും. എന്തിനാണ് , എങ്ങിനെയാണ് അതുകൊണ്ട് ഉപയോഗം/ദുരുപയോഗം ഉണ്ടായത് എന്ന് മാത്രം ശ്രദ്ധയില്‍ വന്നിട്ടില്ല. ഈ ഫോറത്തില്‍ തന്നെ താങ്കളുടെ രണ്ടു ഐഡികള്‍ ഉണ്ടല്ലോ? ഒരേ പേരില്‍ :-))

    പദപ്രശ്നത്തില്‍ റെഫെറന്‍സ് നു വേണ്ടിയാണോ ഫേക്ക് ഉണ്ടാക്കിയത്?

  • vivekrvvivekrv January 2012 +1 -1

    പിന്നല്ലാതെ. സാഹചര്യങ്ങളാണ് മനുഷ്യനെ കുറ്റവാളികളാക്കുന്നത് എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണത്. റഫറന്‍സ് പോയിന്റുകള്‍ മാത്രം അടിസ്ഥാനമാക്കിയല്ലേ ആദ്യ പദപ്രശ്നത്തില്‍ വിജയിയെ പ്രഖ്യാപിച്ചത്. പിന്നെ എങ്ങനെ ഫേക്ക് ഐ ഡി ഉണ്ടാക്കാതിരിക്കും? (അതല്ലാതെ എന്ത് ദുരുപയോഗം? )

    ഇപ്പോള്‍ സജീവമായ നാല് ഐ ഡികള്‍ ഏതാണാവോ? ഭാര്യ പോലും ഇപ്പോള്‍ കളിക്കാറില്ല. (അതും ഫേക്ക് ID അല്ല. പണ്ട് കളിച്ചിരുന്നു. ഞാന്‍ അപ്രൂവര്‍ ആയപ്പോള്‍ നിറുത്തിയതാണ്. പിന്നെ സമയക്കുറവും).

    എനിക്കൊരു മെയില്‍ അയക്കുമോ?

  • AdminAdmin January 2012 +1 -1

    >>സജീവമായ നാല് ഐ ഡികള്‍ ഏതാണാവോ?

    സജീവമായതാണ് എന്ന് ഞാന്‍ പറഞ്ഞില്ല. നാലെണ്ണം ശ്രദ്ധിച്ചു എന്നേ പറഞ്ഞുള്ളൂ.

  • vivekrvvivekrv January 2012 +1 -1

    ഹത്രയേ ഉള്ളോ?

    അമ്പതിലധികമുണ്ട് എന്ന് ഞാന്‍ തന്നെ പറഞ്ഞല്ലോ? പിന്നെയാ വെറും നാല്. :-?

  • srjenishsrjenish January 2012 +1 -1

    :-)) ...

    ചുരുക്കം പറഞ്ഞാല്‍ എല്ലാം മായയാണ്...

    @vivek


    ഫേക്ക് ഐഡി ഉണ്ടാക്കുമ്പോള്‍ നമ്മള്‍ കൊടുക്കുന്ന e-mail id വ്യത്യസ്തമായിരിക്കണ്ടേ?

  • vivekrvvivekrv January 2012 +1 -1

    പിന്നെ വേണ്ടേ?

    എന്നാല്‍ പിന്നെ fake IDs ഉണ്ടാക്കുന്നതെങ്ങനെ എന്നൊരു study class തന്നേക്കാം. ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടാലോ? അഡ്മിന്‍, മാപ്പാക്കണേ ;;)

    അതില്‍ മുക്കാലും എന്റെ കൂട്ടുകാരുടെ തന്നെ പേരിലാ ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ fake എന്ന് പറയാന്‍ പറ്റില്ല. അവര്‍ കളിക്കാത്തത് എന്റെ കുറ്റമാണോ? :-ss (മിക്കവാറും തമിഴന്മാരും തെലുങ്കന്മാരും ബംഗാളികളും ഒക്കെയാ)

    രണ്ടാമത്തെ കൂട്ടം ശരിക്കും fake ആണ്. ഒരാള്‍ പദപ്രശ്നം കളിക്കാന്‍ വരികയാണെന്ന് സങ്കല്‍പ്പിക്കുക. ഉദാഹരണം: മോഹന്‍ ലാല്‍. ഉടനെ തന്നെ നമ്മള്‍ ഒരു വ്യാജ ഇമെയില്‍ ഉണ്ടാക്കണം. rediff, yahoo, gmail തുടങ്ങിയവയില്‍ കയറി പുതിയൊരു ID ഉണ്ടാക്കുന്നു. mymohanlal123@rediffmail.com. ഇങ്ങനെയെന്തെങ്കിലും. പിന്നെ മഷിത്തണ്ടില്‍ അതെ പേരില്‍ ഒരു ID ഉണ്ടാക്കണം. അല്പം കഷ്ടപ്പാടാ. നല്ല ആത്മാര്‍ഥത ഉണ്ടെങ്കിലേ ഈ പണിക്ക് ഇറങ്ങാവൂ. (20 minute വേണം ഒരു ഐ ഡി ക്ക്)

    എന്റെ പോളിസി അതാണ്‌. എന്ത് വൃത്തികെട്ട പ്രവൃത്തി ആണെങ്കിലും 100% ആത്മാര്‍ഥത. [-X

  • srjenishsrjenish January 2012 +1 -1

    ഹൊ.. വിവേകിനെ സമ്മതിക്കണം... എന്തൊരു ആത്മാര്‍ത്ഥത... :O

  • kadhakarankadhakaran January 2012 +1 -1

    ഇത്തരം frod കള്‍ അരങ്ങു വാഴുന്ന ഇവിടെയാണോ എന്നെ തപ്പി നിങ്ങള്‍ സമയം കളയുന്നത്? :-ss

  • kadhakarankadhakaran January 2012 +1 -1

    @ ജലജേച്ചി - "nila എന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ നില എന്നല്ലേ വായിക്കേണ്ടത്, നിള എന്നല്ലല്ലോ എന്ന് പറയുന്നവരുണ്ട്. ആ അര്‍ത്ഥത്തിലല്ലേ നിള എഴുതിയത് കഥാകാരന്‍ മലയാളിയല്ലല്ലേ എന്ന്. ആ മറുപടിയാണെനിക്കിഷ്ടമായത്. " >>>>>>

    അതെങ്ങനെയാ ശരിയാവുക ജലജേച്ചി? മലയാളത്തിലാണ് നിള/നിലാ പേരെഴുതിയിരിക്കുന്നത്. അത് ഇംഗ്ലിഷിലാക്കി വായിക്കേണ്ട കാര്യമൊന്നുമില്ലല്ലൊ? അതു കൊണ്ട് ആ ഇഷ്ടപ്പെടല്‍ എനിക്കിഷ്ടപ്പെട്ടില്ല :(

    "അതിന്റെ വിശദീകരണം ഒരിക്കല്‍ മാഷ് നല്‍കിയിരുന്നു." - അത് വെച്ച് നോക്കുമ്പോള്‍ പൗര്‍ണമിയുടെ നിലാവ് എന്ന അര്‍ഥത്തില്‍ "നിലാ പൗര്‍ണമി" എന്ന വാക്കല്ലേ ശരി?

    >>>>>>അന്നത്തെ കമന്റില്‍ സൂചിപ്പിച്ചത് . ‘പൗര്‍ണമിക്കന്യ‘ ഇതില്‍ ക്ക വേണ്ടല്ലോ എന്നാണ്. അങ്ങനെയല്ല മനസ്സിലാക്കിയത് അല്ലേ?>>>>> മനസ്സിലാക്കിയതല്ലല്ലോ കാര്യം. ഒരാള്‍ പറഞ്ഞതില്‍ നിന്ന് നമുക്ക് വേണ്ടതെടുക്കുക അല്ലെങ്കില്‍ പറഞ്ഞത് വളച്ചൊടിക്കുക ... അതല്ലേ പ്രധാനം :):):)
    പിന്നെ പാടുന്നത് പൗര്‍ണമികന്യ എന്നാണ്.)

    @ Nila Paurnami

    "നിളാ പൗര്‍ണമി" എന്ന പേര് യാതൊരു മാറ്റവും ഇല്ലാതെ പാസ്പോര്‍ട്ടില്‍ പോലും ഉള്ളതാണ് >>>>>

    Nila Paurnami എന്നല്ലേ? അല്ലാതെ മലയാളത്തിലല്ലല്ലൊ ഉള്ളത്? അത് നിലാപൗര്‍ണമി എന്നല്ലേ വായിക്കേണ്ടത്? :)

    നിള/നിലാ - login ID യുടെ നോക്കൂ. 'പൊന്നിലവ്' എന്നല്ലേ അത്? അല്ലാതെ "പൊന്‍നിള" എന്നല്ലല്ലോ?

  • srjenishsrjenish January 2012 +1 -1

    ആരോപണവിധേയനായ ഒരാള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാനായി മറ്റൊരാളുടെ പേരിന്റെ നിരര്‍ഥകതയെ ചോദ്യം ചെയ്യുന്നു.. കലികാലം... :p

  • ponnilavponnilav January 2012 +1 -1

    ഇതൊരു വഴിക്കാക്കാതെ കഥാകാരന് സമാധാനം കിട്ടാത്ത സ്ഥിതിക്ക്
    വേറൊരു പേര് കൂടി തരാം . വാക്കുകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്
    ആലോചിച്ചു ബാക്കിയുള്ള സമാധാനം കൂടി കളഞ്ഞോളൂ .
    'ചന്ദ്രകമല്‍ ' ( എന്റെ വീട്ടുപേര് )

  • ponnilavponnilav January 2012 +1 -1

    >>>>>>>>Nila Paurnami എന്നല്ലേ? അല്ലാതെ മലയാളത്തിലല്ലല്ലൊ ഉള്ളത്? അത് നിലാപൗര്‍ണമി എന്നല്ലേ വായിക്കേണ്ടത്? <<<<<<<<<br />ഞാന്‍ നല്ല മലയാളത്തില്‍ വ്യക്തമായി എഴുതിയ പേര് ഇംഗ്ലീഷില്‍ എഴുതിയിട്ട് തെറ്റിച്ചു വായിക്കണമെന്ന് എന്താണ് കഥാകാരാ
    ഒരു വാശി . കഥാകാരന്‍ ഇങ്ങനെ കഥയില്ലാത്തവന്‍ ആയാലോ ?

    അത് കഥാകാരന്‍ അങ്ങനെ വായിക്കുന്നതില്‍ എനിക്ക് വിരോധമില്ല .
    എന്റെ പേര് മുഴുവന്‍ ആളുകളും ശരിയായി വായിക്കണമെന്ന് ശഠിക്കാന്‍ ഞാനാര് ?
    മലയാളികള്‍ എങ്കിലും തെറ്റാതെ വായിക്കാറുണ്ട് .( കഥാകാരന്‍ മലയാളി അല്ലല്ലോ . മലയാലി അല്ലേ)
    മലയാളം പേരുകള്‍ ഇംഗ്ലീഷില്‍ എഴുതിയാല്‍ കൃത്യമായി വായിക്കാന്‍ പ്രയാസമാണ് .
    സംസ്കൃതവുമായി ബന്ധമുണ്ടെങ്കില്‍ ബാക്കി ഭാരതീയര്‍ ശരിയായി വായിക്കും .


  • ponnilavponnilav January 2012 +1 -1

    >>>>>>>>>നിള/നിലാ - login ID യുടെ നോക്കൂ. 'പൊന്നിലവ്' എന്നല്ലേ അത്? അല്ലാതെ "പൊന്‍നിള" എന്നല്ലല്ലോ?<<<<<<<<<<br />
    ലോഗിന്‍ ഐ ഡി യില്‍ സ്വന്തം പേര് വേണം എന്ന് നിര്‍ബന്ധമില്ലല്ലോ .
    മോളെ (നെല്ലി അരുണ്‍ ) വിളിക്കുന്ന പൊന്നു എന്ന പേരിന്റെ ആദ്യ അക്ഷരങ്ങള്‍ പൊന്‍ നിളയോട് ചേര്‍ത്തപ്പോള്‍ കിട്ടിയതാണ്
    ponnila എന്നത് . സ്വയം പൊന്ന് എന്ന് വിളിക്കുന്നതിലെ അപാകതയോര്‍ത്താണ് ponnilav എന്ന് ആക്കിയത് .
    അതും ഇപ്പോള്‍ ഒരു പാരയായോ ?

  • kadhakarankadhakaran January 2012 +1 -1

    ചന്ദ്രകമലും നിളയുമായി എന്ത് ബന്ധം? നിലാവുമായാണ് അതിനു കൂടുതല്‍ ബന്ധം :-D

    "നിലാപൗര്‍ണമി" ........ എന്തു നല്ല പേര് :)

    അതിനെ നിളാ എന്ന് വിളിച്ച് വൃത്തികേടാക്കാതെ [-(

    പേര് മാറ്റുന്നതാ നല്ലത്.
    :)>-

  • kadhakarankadhakaran January 2012 +1 -1

    വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടും ആരെയും ഇങ്ങോട്ട് കാണുന്നില്ലല്ലോ? =((

  • menonjalajamenonjalaja January 2012 +1 -1

    >>>>ഒരാള്‍ പറഞ്ഞതില്‍ നിന്ന് നമുക്ക് വേണ്ടതെടുക്കുക അല്ലെങ്കില്‍ പറഞ്ഞത് വളച്ചൊടിക്കുക ... അതല്ലേ പ്രധാനം :>>>>>>>
    നിള എന്നെഴുതിയത് നിലാ എന്ന് വായിക്കുന്നതും ഇതിന്റെ ഒരു ഭാഗമായിരിക്കും അല്ലേ? കൂടുതല്‍ എഴുതാന്‍ ഇപ്പോള്‍ സമയമില്ല. മാത്രമല്ല നിള എഴുതിയിട്ടുമുണ്ടല്ലോ.

  • menonjalajamenonjalaja January 2012 +1 -1

    നിളാ, പകല്‍ ഷിഫ്റ്റ് ജോലിചെയ്യുന്ന ഭാര്യയെയും രാത്രി ഷിഫ്റ്റ് ചെയ്യുന്ന ഭര്‍ത്താവിനെയും കുറിച്ചുള്ള സിനിമാക്കഥ പോലെയാണോ ഈ ചന്ദ്രകമലം.?

  • menonjalajamenonjalaja January 2012 +1 -1

    ഇനി കുറച്ചു ദിവസം ഇവിടം പഴയതുപോലെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കഥാകാരന്‍ കൊണ്ടു വന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നുണ്ടെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല. നാളെ നോക്കട്ടെ.

  • vivekrvvivekrv January 2012 +1 -1

    വിദൂഷകന്‍ ആരാനെന്നൊരു ചര്ച്ചയുടെ ആവശ്യമില്ലെന്ന് തോന്നുന്നു. എനിക്കാളെ പിടി കിട്ടി.

    ഇനി അതും ഞാനാണെന്നും പറഞ്ഞാരെന്കിലും വരുമോ എന്തോ? :-S

  • ponnilavponnilav January 2012 +1 -1

    എനിക്കും ആളെ പിടികിട്ടി.
    വിവേകല്ലേ ? :-))

  • vivekrvvivekrv January 2012 +1 -1

    ദേ വന്നു കഴിഞ്ഞു. നിങ്ങളുടെയൊന്നും മനസ്സ് ശുദ്ധമല്ല. അതാ പ്രശനം. :O

  • mujinedmujined January 2012 +1 -1

    ഈ പേജിലെ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുണ്ടാവാന്‍ ഉടനെയെങ്ങും സാധ്യത വളരെ കുറവ്, കാരണം ആര് ആരൊക്കെയാണെന്ന് അവനവന് തന്നെയറിയില്ല.എലാവര്‍ക്കും എല്ലാവരെയും പിടികിട്ടി, പക്ഷെ ആരെയും ആരും തിരിച്ചറിയുന്നില്ല.തിരിച്ചറിവിന്റെ കാലം എന്നു വരുമോ എന്തോ? :-?

  • ponnilavponnilav January 2012 +1 -1

    മനസ്സ് ശുദ്ധമായത് കൊണ്ടാണ് വിവേകേ സത്യം പെട്ടെന്ന് പിടികിട്ടിയത് .
    ഏതായാലും വിവേക് സംശയത്തിന്റെ നിഴലില്‍ തന്നെ .
    കഥാകാരന്‍ ?
    വിദൂഷകന്‍ ?
    അതോ രണ്ടുപേരും ?
    മൂന്നാമത്തെ സംശയം ആണ് ശരി എന്ന് തോന്നുന്നു . :-))

  • ponnilavponnilav January 2012 +1 -1

    >>>>>>>>"നിലാപൗര്‍ണമി" ........ എന്തു നല്ല പേര് <<<<<<<<br />
    തെറ്റിച്ചു വായിച്ചാല്‍ പോലും എന്ത് നല്ല പേര് അല്ലെ കഥാകാരാ ? :) :)
    ശരിയായി വായിച്ചു നോക്കൂ കൂടുതല്‍ നന്നായി തോന്നും . ;;)

  • ponnilavponnilav January 2012 +1 -1

    മുജീബേ , എന്ത് പറ്റി? തിരിച്ചറിവുകള്‍ നഷ്ടപ്പെട്ടോ ? അതോ കിട്ടിയോ ?
    ഏതായാലും തലയ്ക്കു ഒന്ന് കിട്ടിയത് പോലെ തോന്നുന്നുണ്ട് :-))

  • ponnilavponnilav January 2012 +1 -1

    ഷിഫ്ട് ഡ്യൂട്ടി തന്നെ ജലജേച്ചി .
    രാത്രിയുടെയും പകലിന്റെയും സൗന്ദര്യം ഇങ്ങു പോരട്ടെ എന്ന് കരുതി .

  • ponnilavponnilav January 2012 +1 -1

    >>>>>>>വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടും ആരെയും ഇങ്ങോട്ട് കാണുന്നില്ലല്ലോ? ,<<<<<<<<<<br />
    അനാവശ്യവിവാദങ്ങളിലേക്ക് ( അടിസ്ഥാനരഹിതവും ) എന്റെ പേര് വലിച്ചിഴച്ചതിന് നിരുപാധികം മാപ്പ് പറയുക. :-(
    വോട്ടു നേടാന്‍ രാഷ്ട്രീയക്കാരും പ്രചാരം കൂട്ടാന്‍ മാധ്യമങ്ങളും ചെയ്യുന്ന ഈ കുതന്ത്രം എവിടെ നിന്ന് കിട്ടി ?
    മാനഹാനി, ധനനഷ്ടം ,സമയനഷ്ടം , മാനസികപീഡനം എന്നിവയ്ക്ക് കാരണമായ ആരോപണം പിന്‍വലിക്കുകയും
    മാപ്പുപറയുകയും ചെയ്തില്ലെങ്കില്‍ കോടതി കേറേണ്ടി വരും . :-((
    നമ്മുടെ കോടതികളുടെ വേഗത അറിയാവുന്നത് കൊണ്ട് നീതിപീഠം ഞാന്‍ തന്നെ . :-D
    ഒന്നാം പ്രതി: കഥാകാരന്‍ ( ആരോ ആവട്ടെ )
    കൂട്ടുപ്രതി :അഡ്മിന്‍ (കുറ്റം നിശ്ശബ്ദം കണ്ടുനിന്നു എന്ന ഗുരുതരമായ കുറ്റം
    . ഇനി കഥാകാരനും അഡ്മിനും ഒരാളാണെങ്കില്‍ കാര്യം കുശാല്‍. ) [-X
    നീതിപൂര്‍വ്വം പ്രവര്‍ത്തിച്ച ജലജേച്ചിക്ക് മാപ്പ് കിട്ടുകയാണെങ്കില്‍ ഒരെണ്ണം തരാം .
    കേരളത്തിന്റെ വേണോ ? തമിഴ്നാടിന്റെ വേണോ ? :-)) :-))

  • vivekrvvivekrv January 2012 +1 -1

    ഹതു ശരി. ഇപ്പോള്‍ എല്ലാം എന്റെ തലയ്ക്കാണോ? =(( ഇനി അട്മിനും വിവേകാണെന്ന് പറയുമോ? =P~ =P~ =P~ =P~

  • AdminAdmin January 2012 +1 -1

    >>> കൂട്ടുപ്രതി :അഡ്മിന്‍ (കുറ്റം നിശ്ശബ്ദം കണ്ടുനിന്നു എന്ന ഗുരുതരമായ കുറ്റം

    :-D

    കഥാകാരനെ മാത്രമല്ല വിദൂഷകനെയും ഞാന്‍ പ്രോട്ടെക്റ്റ്‌ ചെയ്യുന്നില്ലേ? സ്മരണ വേണം സ്മരണ.



  • m.s.priyam.s.priya January 2012 +1 -1

    ഇത്രയേറെ സംശയങ്ങളോ!! ഇപ്പോഴാ എല്ലാം ഒന്നു വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞത്. വായിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി, ഇതിന്റെ 'തലവരി' ശരിയല്ല. കാരണം ഇവിടെ സംശയങ്ങള്‍ മാത്രമേ കാണുന്നുള്ളൂ, തീര്‍പ്പുകള്‍ ഇല്ല :-D

  • m.s.priyam.s.priya January 2012 +1 -1

    ഹതു ശരി. ഇപ്പോള്‍ എല്ലാം എന്റെ തലയ്ക്കാണോ? ഇനി അട്മിനും വിവേകാണെന്ന് പറയുമോ?

    ഇതു കണ്ടപ്പോള്‍ എനിക്കും ചെറുതായൊരു സംശയമില്ലാതില്ല $-)

  • mujinedmujined January 2012 +1 -1

    പ്രിയചേച്ചിയുടെയും തലയ്ക്ക് കൊട്ട് കിട്ടിയെന്നാ തോന്നുന്നെ,
    ' ഫേക്ക് ഐഡി' ക്കാരാണ് ഇതിനൊക്കെ കാരണം, അവരെ ഉടന്‍ പുറത്താക്കുക, അല്ലെങ്കില്‍ തനിനിറം കാണിച്ച് പുറത്തുവരുക.അവരെ സംരക്ഷിക്കുന്ന അഡ്മിന്‍ നീതിപാലിക്കുക! L-)

  • ponnilavponnilav January 2012 +1 -1

    മുജീബേ സമരം വിളിക്കണോ ?

  • ponnilavponnilav January 2012 +1 -1

    എല്ലാവരെയും സംരക്ഷിക്കുന്ന നല്ല മനസിന്‌ നന്ദി അഡ്മിന്‍ .
    പക്ഷെ എന്റെ പേര് സംരക്ഷിക്കണ്ടേ ?
    നിളാ പൗര്‍ണമി സിന്ദാബാദ് ( സമരത്തിന്‌ പ്രചോദനം മുജീബ് ) :-)) :-))

  • ponnilavponnilav January 2012 +1 -1

    അപ്പോള്‍ അഡ്മിന്റെ കയ്യില്‍ മാപ്പില്ല . :-((
    ഇനി കഥാകാരന്റെ കയ്യില്‍ ഉണ്ടോ ആവോ ? :-(
    കേരളത്തിന്റെയും തമിഴ്നാടിന്റെയും ഇല്ലെങ്കില്‍
    ഇന്ത്യ , പാകിസ്ഥാന്‍ ഏതു ആയാലും മതി . ;-)
    പക്ഷെ ഒരെണ്ണം കൂടുതല്‍ വേണം ജലജേച്ചിക്ക്
    കൊടുക്കാനാണ് . :-D

    അടിക്കുറിപ്പ് : എന്റെ കയ്യില്‍ ധാരാളം ഉണ്ട് . യവനസാഹിത്യം പദപ്രശ്നത്തിനു ശേഷം കിട്ടിയതാണ് .
    അത് തരാം .മതിയാവുമോ ? :-)) :-))

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion