1 :-( :)
കഥാകാരനു നാടുണ്ട്
കഥാകാരനു വീടുണ്ട്
കഥകാരനു പേരുണ്ട്
മുഖം മാത്രമില്ലാത്തതെന്തെ ?
വെറും പൊയ്മുഖം മാത്രമായതതെന്തേ ?
ഇത്തവണ ഇവിടത്തെ ഉത്സവത്തിന്റെ നാലാം ദിവസം തൃത്താല കേശവപ്പൊതുവാൾക്കുള്ള tribute ആയിരുന്നു. മൂന്നുമണിക്കൂറോളം നീണ്ട ഡബിൾ തായമ്പക ഉണ്ടായിരുന്നു .കൽപ്പാത്തി ബാലകൃഷ്ണനും കല്ലൂർ ഉണ്ണികൃഷ്ണനുമായിരുന്നു കലാകാരന്മാർ.
എന്റെ ഗ്രാമത്തെപ്പറ്റി :
ഒറ്റപ്പാലത്തുനിന്നും നിളയുടെകുറുകെപ്പാലമേറീട്ടതിന്മേൽ
തെറ്റാതങ്ങേപ്പുറത്തേയ്ക്കണയുക, ചെറുതാം ഗ്രാമമാം 'മായനൂരായ് '
ചുറ്റീടാമെന്റെയൊപ്പം വയലുക-ളരുവി-ക്കുന്നു-കാവുണ്ടു, നന്നായ്
ചുറ്റും പൂക്കൾ ചിരിക്കും വനികയുമതിലായ് കണ്ടിടാം, കൊണ്ടുനിൽക്കാം
മായന്നൂക്കാരന് =D>
=D> =D> =D>
പുതിയ ആളാണല്ലോ?
ഞാൻ +1കൊടുത്തിരുന്നു . എന്നാലും എല്ലാവരും കയ്യടിക്കുമ്പോൾ എനിക്കും കയ്യടിക്കണമെന്ന് തോന്നുന്നു. :)
=D> =D> =D>
പുതിയ ആളെ കളിക്കളത്തിൽ കണ്ടില്ലെന്നു തോന്നുന്നു. അങ്ങോട്ടും വരൂ.
ആ നീളൻ പാലത്തിലൂടെയുള്ള യാത്ര ഒരു അനുഭവം തന്നെയാണ് അല്ലേ മായന്നൂർക്കാരാ. .
സ്വാഗതം പറഞ്ഞതിൽ എല്ലാവർക്കും നന്ദി. ജലജാജി പറഞ്ഞതു ശരിയാണ്. പക്ഷേ, ആ പാലം ഞങ്ങൾക്കു കിട്ടാനായി ഏകദേശം 45 കൊല്ലം കാത്തിരിയ്ക്കേണ്ടി വന്നു എന്നതു പരമാർത്ഥം. പാലം വരുന്നതിനു മുൻപ് മായന്നൂരുകാരെ കണ്ടാൽ എളുപ്പം തിരിച്ചറിയാം. പുഴ ഇറങ്ങിക്കടക്കുന്ന കാരണം വസ്ത്രം മുഴുവൻ ഈറനാവും... നാട്ടുകാർക്ക് എല്ലാറ്റിനും ഒറ്റപ്പാലത്തിനെ ആശ്രയിക്കണം താനും... സ്കൂളുകൾ നാട്ടിലുണ്ട്. കോളേജ് മറ്റു സ്ഥാപനങ്ങൾ എല്ലാം ഇക്കരെ പാലക്കാടു ജില്ലയിൽ. ... വെള്ളം നിറഞ്ഞാൽ വള്ളം തന്നെ ശരണം. കടത്തുകടക്കാനുള്ള ബുദ്ധിമുട്ട്..... ഒരു പാട് അനുഭവിച്ചു. അവസാനം ഒരു പാലം കിട്ടി... അതിൽ ജനപ്രതിനിധികൾക്ക് നന്ദി ചൊല്ലുന്നു.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )