ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ഹൈക്കോടതി ബഞ്ചിലോ, സുപ്രീം കോടതി കസേരയിലോ പരാതികൊടുക്കുമെന്നു അച്ചപ്പം പത്രസമ്മേളനത്തില്‍ പറഞ്ഞു !!! ;;)
മറ്റുള്ളവയും കക്ഷി ചേരുമായിരിക്കും.!!
അമ്മ്യാരുദോശയുടെയും മുട്ടമാലയുടെ ജാതിയില്‍ പെട്ടവരുടെയും പത്രക്കുറിപ്പ് നാളെ ഇറങ്ങും.
മാങ്ങാച്ചട്ട്ണി , തേങ്ങാച്ചട്ട്ണി തുടങ്ങിയവ ദോശകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്നു ഭീഷണിപ്പെടുതിതിയിട്ടുണ്ട്, അവരെ അവശ ദോശ എന്ന ഗണത്തില്‍ പെടുത്തുന്നില്ലെങ്കില്‍ !
“വടക്കന്‍ മുസ്ലിം പലഹാരമായ മണ്ടയും”
എസ് കെ പൊറ്റെക്കാട് ഒരു ദേശത്തിന്റെ കഥയില്‍ (പേജ് 287) എഴുതിയിരിക്കുന്നു.പാചകക്കുറിപ്പും എഴുതിയിട്ടുണ്ട്.
അമ്മ്യാര്‍ദോശയ്ക്ക് വേറെ പേരുണ്ടെന്ന് തോന്നുന്നു. ഹോട്ടലില്‍ കിട്ടുന്ന അടൈ( അവിയല്‍) പോലെ ഒന്ന്.
അമ്പുപെരുന്നാളിന്റെ കഥയൊന്നുമെനിക്കറിയില്ല. വിശുദ്ധനായ സബസ്ത്യാനോസിന്റെ തിരുനാളാണന്ന്. അദ്ദേഹത്തിന്റെ വിഗ്രഹത്തിന്മേല്‍ അമ്പ് കാണാം. പെരുന്നാള്‍ ദിവസം എഴുന്നള്ളിക്കുന്ന അമ്പ് ഒരു പാത്രത്തില്‍ വച്ചിരിക്കുകയാണ്. ഈ പാത്രത്തിനെ കാസ എന്നാണ് പറയുക എന്നാണറിവ്. അസുഖം വിശേഷിച്ചും വസൂരി വന്നാല്‍ ഇദ്ദേഹത്തിന് അമ്പെടുത്തുവച്ചാല്‍ മാറുമെന്നാണ് വിശ്വാസം. തൃശ്ശൂരില്‍ മിക്ക പള്ളികളിലും അമ്പുപെരുന്നാള്‍ ഉണ്ടെന്ന് തോന്നുന്നു. അമ്പുപ്രദക്ഷിണസമയത്ത് ഓരോ വീട്ടിലെ കുട്ടികള്‍ (ഇല്ലെങ്കില്‍ വലിയവര്‍) ആണ് അമ്പിന്റെ തട്ടം മാറിമാറി പിടിക്കുക. ആ തട്ടത്തില്‍ മെഴുകുതിരി കൊളുത്തിവച്ചിട്ടുണ്ടാവും. പിന്നെ ബാന്‍ഡ് സെറ്റ് നല്ല നല്ല സിനിമാപ്പാട്ടുകള്‍ വായിക്കും. ഉണ്ട അമ്പുപെരുന്നാളിന്റെ വിശേഷപ്പെട്ട പലഹാരമായിരുന്നുവെന്ന് തോന്നുന്നു. ഇത്രയൊക്കെയേ എനിക്കറിയൂ. ഈ പെരുന്നാള്‍ മറ്റു പലയിടത്തും ഇല്ല അല്ലേ? വേറെ ആരെങ്കിലും കൂടുതല്‍ വിശദമായി എഴുതുമെന്ന് പ്രതീക്ഷിക്കാം.
ഈ വെബ്‌സൈറ്റുകള്‍ നോക്കൂ.
http://www.manoramaonline.com/advt/festival/saints/jan20.htm
http://en.wikipedia.org/wiki/Saint_Sebastian
ഉണ്ട എന്നു പറയുന്നത് അരിയുണ്ടയാണോ?
അരിയുണ്ട തന്നെ. അവലോസുണ്ട എന്നും പറയാം.
അമ്പുപെരുന്നാള്‍ തൃശൂരിലെല്ലായിടത്തുമുള്ളതാണ്.
അഡ്‌മിന്‍ കൂടുതല്‍ വിശദമായി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
ആണെന്നാണെന്റെ അറിവ്. ഒരിക്കല്‍ അഡ്‌മിന്‍ എഴുതിയിരുന്നുവല്ലോ.
ഞാന്‍ തൃശൂര്‍ക്കാരനാണ്. അമ്പ് പെരുന്നാള്‍ ഇവിടെ സുലഭം.
സ്തെബസ്ത്യാനോസ് ആണ് ഈ പെരുന്നാളില്‍ ഓര്‍ക്കുന്നത്.
ആദ്യകാല ക്രിസ്ത്യാനികളെ ഉപദ്രവിച്ചിരുന്ന ഒരു ചക്രവര്‍ത്തിയുടെ (ഡിയോക്ലെഷ്യന്‍ ആണെന്ന് തോന്നുന്നു ) സേനാപതി ആയിരുന്നു, ഇദ്ദേഹം. ക്രിസ്ത്യാനികളെ ഉപദ്രവിക്കാന്‍ ഇദ്ദേഹത്തെ നിയോഗിച്ചു. പറ്റില്ലെന്ന് ഇദ്ദേഹം. അപ്പോഴാണ് ഇദ്ദേഹം ക്രിസ്ത്യാനിയാണ് ചക്രവര്‍ത്തി അറിയുന്നത്. മതം മാറുവാന്‍ ചക്രവര്‍ത്തി.അവരെ ഉപദ്രവിക്കുന്നതിനേക്കാള്‍ തന്നെ രക്ത സാക്ഷിയാവാന് താത്പര്യം എന്നായി ഇദ്ദേഹം. അദ്ദേഹത്തെ അമ്പെയ്ത്ത് കൊല്ലുവാന്‍ ഉത്തരവിട്ടു. ദേഹമാസകലം അമ്പ് തറച്ചു അബോധാവസ്ഥയില്‍ ആയപ്പോള്‍ പട്ടാളക്കാര്‍ അദ്ദേഹം മരിച്ചു എന്ന് കരുതി. ഒരാഴ്ചയോ മറ്റോ കഴിഞ്ഞപ്പോള്‍ ബോധം വന്നു. ഏതോ ഭക്ത സ്ത്രീ പരിചരിച്ചു. നടക്കാന്‍ പ്രാപ്തി ആയ്യപ്പോള്‍ നേരെ ചക്രവര്‍ത്തിയുടെ അടുത്തേക്ക് പോയി.പിന്നീട് ഇദ്ദേഹത്തെ ഗദ കൊണ്ട് അടിച്ചു കൊന്നു. രക്തസാക്ഷിത്വം വരിച്ച ആദിമ ക്രൈസ്തവന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ ഓര്‍മ്മ പെരുന്നാളുകള്‍ ആഘോഷിക്കുന്ന പള്ളികള്‍ ധാരാളമാണ്.
പൊതുവേ , ഏതെങ്കിലും ഒരു വിശുദ്ധന്റെ ഓര്‍മ്മ ആചരിക്കാന്‍ ആണ് ഈ പെരുന്നാളുകള്‍ .
ജീവിതത്തില്‍ യേശു പഠിപ്പിച്ച ഏതെങ്കിലും ഒന്ന് ജീവിതത്തില്‍ പകര്തിയവര്‍ ആണ് ഇവര്‍ .
അവരുടെ മാനനീയ ജീവിത മാതൃക ഓര്‍ക്കുവാന്‍ ഒരു അവസരം. അതോടൊപ്പം അവര്‍ക്ക് സാധിച്ചത് നമുക്കും സാധിക്കണം എന്ന് ക്രിസ്ത്യാനികളെ ഓര്‍മ്മപ്പെടുത്താന്‍ ആണ് ഈ സംഭവം.
പക്ഷെ എത്ര പേര്‍ അവരെ അന്ന് ഓര്‍മ്മിക്കുന്നു എന്തു ചിന്തിക്കാന്‍ സമയമായിരിക്കുന്നു.
ഈ അമ്പു പെരുന്നാളെന്താ തൃശൂരില്‍ മാത്രമായി ഒതുങ്ങിപ്പോയത്?
അവലോസുണ്ടയേയും മറ്റും മതം തിരിച്ചവരെ എന്റെ എളിയ അഭിപ്രായത്തില്‍ വെടി വെച്ചു കൊല്ലണം
ചുമ്മാതല്ല കേരളം ഒരു ഭ്രാന്താലയമാണെന്ന് വിവേകാനന്ദന്‍ പറഞ്ഞത്
അവലോസുണ്ട അത്ര പ്രശ്നമില്ല. അച്ചപ്പവും കുഴലപ്പവും തനി ക്രിസ്ത്യന്‍ തന്നെ .
എസ്.കെ .പൊറ്റെക്കാട് വെടികൊള്ളാതെ തന്നെ മരിച്ചുപോയല്ലോ കഥാകാരാ. വെടിവയ്പ് ആദ്യം എവിടെ നിന്നാണ് തുടങ്ങുന്നത്? വനിതയില്‍ നിന്നോ ഗൃഹലക്ഷ്മിയില്‍ നിന്നോ?
മതമില്ലാത്ത/മതേതരമായ പലഹാരങ്ങളുടെ ഒരു ലിസ്റ്റ് പറയാമോ? :)
പലഹാരങ്ങള്‍ ഉണ്ടാക്കുന്നവരനുസരിച്ചാണോ അതിന്റെ മതം ഉണ്ടാകുന്നത്?
(അങ്ങനെയാണെങ്കില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഇനി മുതല്‍ കേരളത്തില്‍ ഇഡ്ഡലി, ദോശ, രസം, സാമ്പാര്‍ ഇവയൊന്നും നാം ഉണ്ടാക്കരുത്)
>>>>>> എസ്.കെ .പൊറ്റെക്കാട് വെടികൊള്ളാതെ തന്നെ മരിച്ചുപോയല്ലോ കഥാകാരാ. വെടിവയ്പ് ആദ്യം എവിടെ നിന്നാണ് തുടങ്ങുന്നത്? വനിതയില്‍ നിന്നോ ഗൃഹലക്ഷ്മിയില്‍ നിന്നോ? >>>>>
പഴയ കാലത്തുള്ളവരെ വെറുതെ വിട്ടേക്കാം. ഇന്നും പറയുന്നവരെ വേണം വെടി വെച്ചു കൊല്ലാന്‍. ഉപരിപ്ലവ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നവരെയും ...
(എന്റെ കയ്യില്‍ തോക്കു കിട്ടുകയും ആരേയും കൊല്ലാന്‍ എനിക്ക് അനുവാദം കിട്ടുകയും മറ്റാരുടെ കയ്യിലും തോക്കില്ലാതിരിക്കുകയും .......ഹൊ എന്തൊരു സുവര്‍ണ കാലം)
പൊറാട്ടയ്ക്ക് മതമില്ലെന്നു തോന്നുന്നു
മതമില്ലാത്ത പൊറാട്ട B-)
ആഘോഷങ്ങളെക്കുറിച്ചെഴുതാന്‍ ആര്‍ക്കും താല്പര്യമില്ലേ? ഇന്ന് തിരുവാതിരയായിട്ട് ആരുമതേക്കുറിച്ചെന്തേ എഴുതാതിരുന്നത്?
തിരുവാതിരയെപ്പറ്റി മഹിളാമണികള്‍ എഴുതട്ടെ.
ജലജേച്ചി തന്നെ എഴുതൂ
തിരുവാതിരയെപ്പറ്റി ഓര്‍മ്മകള്‍ മാത്രമേയുള്ളൂ. ഇവിടെ ധനുമാസക്കുളിരുണ്ടെങ്കിലും തിരുവാതിര ആഘോഷിക്കാറില്ല.
ധനുമാസത്തിലെ കുളിര്‍കാറ്റ് മനസ്സില്‍ കൊണ്ടുവരുന്നത് തിരുവാതിരയുടെ ഓര്‍മ്മകളാണ് ,എവിടെയായാലും. ( കൃസ്തുമസ്സ് ഓര്‍മ്മകളാണത് കൊണ്ടുവരുന്നതെന്ന് ഒരിക്കല്‍ അഡ്‌മിന്‍ എഴുതിയിരുന്നതോര്‍ക്കുന്നു. ) കുട്ടിക്കാലത്തെ തിരുവാതിരയുടെ ഓര്‍മ്മ . (ഞാന്‍ വലുതായപ്പോഴേയ്ക്കും ഇതൊക്കെ ഇല്ലാതായും വേണ്ടാതായും കഴിഞ്ഞിരുന്നു.)
തിരുവാതിരദിവസം അതിരാവിലെ ശിവക്ഷേത്രത്തിനടുത്തുള്ള പുഴക്കടവിലാണ് കുളി. അങ്ങോട്ടുള്ള യാത്രയില്‍ തണുത്ത് വിറച്ച് പല്ലുകള്‍ കിടുകിടുക്കും .കുളിക്കാന്‍ പോകുമ്പോള്‍ തിരുവാതിരപ്പാട്ടുകള്‍ പാടേണ്ടതാണെങ്കിലും ഞങ്ങളുടെ സംഘത്തില്‍ ആരും പാടിയിരുന്നില്ല. കുളി എന്നു പറഞ്ഞാല്‍ വെറും കുളിയല്ല .തുടിച്ചുകുളി. അതു ചെയ്യാനറിയുന്നവര്‍ ചെയ്യും. മറ്റുള്ളവര്‍ ചെയ്യാന്‍ ശ്രമിക്കും. അത്ര തന്നെ. തുടിക്കുന്നതോടൊപ്പം മലരുവറുക്കുക എന്ന ഒന്നുണ്ട്. മനോഹരമാണത്. വെള്ളത്തുള്ളികള്‍ ഉയര്‍ന്ന് ചിതറിവീഴും.ഒരു കൊച്ചുജലധാര. ഇത് ചെയ്യാനറിയുന്നവര്‍ വിരളമായിരുന്നു. കുളികഴിഞ്ഞ് പുഴക്കരയില്‍ ഇരുന്ന് അലക്കിയതുടുത്ത് അണിഞ്ഞൊരുങ്ങുക, പഴവും ഇളനീരും കഴിക്കുക, മൂന്നും കൂട്ടി മുറുക്കുക തുടങ്ങിയവ കഴിഞ്ഞാണ് ക്ഷേത്രദര്‍ശനം.
അന്ന് അരിയാഹാരമില്ല. ഉപ്പുമാവ്, ഗോതമ്പുചോറ്, ചാമച്ചോറ് ഇവയാണ് ഭക്ഷണം. പിന്നെ പയറുവര്‍ഗ്ഗങ്ങളും കിഴങ്ങുകളും ചേര്‍ത്തുണ്ടാക്കുന്ന പുഴുക്ക് . അത് കൊല്ലത്തിലൊരിക്കല്‍ മാത്രമുണ്ടാക്കുന്ന ഒരു വിഭവമാണ്. കൂവ കുറുക്കിയതാണന്നത്തെ വിശിഷ്ടഭോജ്യം. അതുകൊണ്ട് വൈകുന്നേരമാകുമ്പോഴേക്കും ക്ഷീണമാകും. (മിത്ഥ്യ എന്ന സിനിമയില്‍ നായകന്‍ നായികയോട് ചോദിക്കുന്നുണ്ട് എന്നെങ്കിലും പട്ടിണി അറിഞ്ഞിട്ടുണ്ടോ തിരുവാതിരനൊയമ്പിന്റേതല്ലാതെ എന്ന്. അപ്പോള്‍ ഞാനീ പട്ടിണിയെക്കുറിച്ചാണോര്‍ത്തത്. ) .തിരുവാതിരകളിയൊന്നും കണ്ടതായ ഓര്‍മ്മയില്ല. പക്ഷേ ഊഞ്ഞാലാട്ടം ഉണ്ട്. വയസ്സായ സ്ത്രീകള്‍ പോലും അന്ന് ഊഞ്ഞാലില്‍ ആടും. അല്ലെങ്കില്‍ വെറുതെയൊന്നിരിക്കുകയെങ്കിലും ചെയ്യും.അത്ര നിര്‍ബന്ധമായ ചടങ്ങാണത്. കൂട്ടത്തില്‍ പറയട്ടെ, ഓണത്തിന് ഞങ്ങളുടെ ഭാഗത്ത് ഊഞ്ഞാലാട്ടമില്ല.
ധനുമാസത്തില്‍ തിരുവാതിര
ഭഗവാന്‍ തന്റെ തിരുനാളല്ലോ
ഭഗവാന് തിരുനൊയമ്പ്
ഭഗവതിക്കും തിരുനൊയമ്പ്
തിരുവാതിര തീക്കട്ട പോലെ എന്നാണ് പറയുക
രാവിലെ ഉപ്പുമാവ്, ഉച്ചയ്ക്ക് പുഴുക്ക് .... ഇതാണ് പട്ടിണിയെങ്കില്‍ ഞാന്‍ പണ്ട് മിക്ക ദിവസവും പട്ടിണിയായിരുന്നു എന്ന് പറയേണ്ടി വരും :)
മുജീബെ, തീക്കട്ടയില്‍ വരെ ഉറുമ്പരിക്കും .....
@Kadhakaran
##രാവിലെ ഉപ്പുമാവ്, ഉച്ചയ്ക്ക് പുഴുക്ക് .... ചേച്ചി പട്ടിണിയില്‍
=D> =D>
അതല്ലേ ഞാന്‍ മിത്ഥ്യയിലെ കാര്യം എഴുതിയത്.
കൂട്ടത്തില്‍ പറയട്ടെ ഈ പുഴുക്ക് എന്ന് പറയുന്നത് ഒരു കൂട്ടാനാണ്.
കാവത്തിന്റെ പുഴുക്കും , കൂവ്വ പായസവും ഓര്‍മ്മിപ്പിക്കല്ലേ ചേച്ച്യേ.
തന്ന വിഷയം തന്നെ ആരും എഴുതിയിട്ടില്ലല്ലൊ. പിന്നെന്തിന് പുതിയ വിഷയം?
നിളയ്ക്കിഷ്ടമുള്ള വിഷയത്തെക്കുറിച്ച് ഒരു കുറിപ്പെഴുതൂ. പണ്ടത്തെ ഗണപതിക്കിടലിനെപ്പറ്റിയായാലോ? അതു പോലുള്ള പ്രശസ്തി കുറഞ്ഞ ചടങ്ങുകളെക്കുറിച്ച് മറ്റുള്ളവരും എഴുതൂ. ഒരു കൊച്ചു സാംസ്കാരികവിനിമയം എന്ന് വലുതാക്കിപറയാം.
മോറങ്ങേറെ വിയർക്കിണോ വിശറിണോ വീശ്വാളണോ വീശണോ
ഏർന്നേരായി വിശക്ക്ണതില്ലയോ സദാ കുത്തൃക്ക്‌ണതെന്തേ ഭവാൻ?
നാർണോ, ന്നൂണിനു ചോറണോഥ കറിണോ കണ്ണ്യാങ്ങ്യണോ കപ്ലണോ?
നേരേ ചൊൽക മടിച്ചിടാ, തതു മുഴോൻ മാഴ്കാതെ നൽകീടുവാൻ!
മുഖമങ്ങേറെ വിയർക്കുന്നോ വിശറി വേണോ വീശുപാള വേണോ വീശണോ
ഏറെ നേരമായി വിശക്കുന്നുണ്ടാവില്ലേ? സദാ കുത്തിയിരിക്കുന്നതെന്തേ ഭവാൻ?
എടാ നാരായണാ, ഇന്നു് ഊണിനു ചോറാണോ അതോ കറി (ണോ) കണ്ണിമാങ്ങയാണോ കപ്ലങ്ങ (പപ്പായ) യാണോ?
നേരെ പറയൂ, മടിയ്ക്കാതെ, അതു മുഴുവൻ (ഒട്ടും ബാക്കി വെക്കാൻ ശ്രമിക്കാതെ) വിളമ്പാൻ!
വെണ്മണി മഹൻ (കദംബൻ) നമ്പൂരി (1844-93) തൃശ്ശൂർക്കാർടെ ചുരുക്കുഭാഷേപ്പറ്റി പർഞ്ഞത്ണു്. (എഴുതീത്ണു് ന്നു പറയാൻ പറ്റ്ല്യ. ഋഗ്വേദപണ്ഡിതനും നിമിഷകവിയുമായിരുന്നെങ്കിലും തുടങ്ങിവെച്ച ഒരു കവിതയും അദ്ദേഹം എഴുതിപ്പൂർത്തിയാക്കിയില്ല. എഴുതാൻ മഹാ അലസനായിരുന്നുവത്രേ. 49 വയ്സ്‌ല് വസൂരി അട്ച്ച് മരിച്ചുപോയി.)
“പാല്പായസായില്യേ?“ എന്നു ഞങ്ങ്ൾ തൃശ്ശൂക്കാരു് ചോയ്ച്ചാ
“പത്തുനാല്പതു ദിവസമായില്ലേ‘ എന്നു മൻസിലാക്കിക്കൊള്ളണം.
[ഒരു കാലത്ത് പ്രസിദ്ധമായിരുന്ന ഈ ശ്ലോകം നെറ്റിൽ മുഴുവൻ തെരഞ്ഞിട്ടും പൂർണ്ണരൂപത്തിൽ കണ്ടെത്താനായില്ല. എന്നാൽ ഇവിടെ കിടക്കട്ടെ എന്നു കരുതി.]
മഷിത്തണ്ടിന്റെ നീരൂറ്റിക്കുടിച്ചിരുന്ന ഒരു പഴയ ജീവിയാണു് ഞാൻ. ഇടയ്ക്കു് എങ്ങനെയോ തട്ടിത്തെറിച്ചുപോയി. ശ്ലോകം തെരഞ്ഞുവന്നപ്പോൾ മഷിത്തണ്ടിൽ ഇതേക്കുറിച്ചൊരു ചർച്ച കണ്ടു (അവിടെയും ശ്ലോകം മുഴുവനുമില്ല). എങ്കിൽ അതും ചേർത്തിടാമെന്നു കരുതിയപ്പോൾ ഫോറത്തിലേക്ക് തിരിച്ചുവിട്ടു.
ഇത്തരം ഫോറങ്ങൾ നല്ലതുതന്നെ. പക്ഷേ രണ്ടു ദോഷങ്ങൾ ഉണ്ടു്.
ഒന്നു് : അവയിൽ നടക്കുന്ന വിലപ്പെട്ട ചർച്ചകൾ പുറംലോകമോ സെർച്ച് എഞ്ചിനുകളോ കാണില്ല. അതു ഭാഷയെസംബന്ധിച്ചിടത്തോളം ഗുരുതരമായ നഷ്ടമാണു്. ഉരുത്തിരിഞ്ഞുവരുന്ന വസ്തുതകളും തെളിവുകളും മറ്റും മറ്റൊരിടത്തും അറിയാതെ പോവും. പിന്നെയും പിന്നെയും ചക്രം കണ്ടുപിടിക്കേണ്ടി വരും.
രണ്ടു്: ചർച്ചകളിലെ പുതിയ കമന്റുകളും മറ്റും അതിൽ പങ്കെടുക്കുന്നവരുടെ മെയിൽ ബോക്സിലേക്കു് തന്നത്താൻ എത്തണം. അങ്ങിനെയില്ലെങ്കിൽ, കൃത്യാന്തരബാഹുല്യങ്ങൾക്കിടയിൽ ചർച്ചാതാളുകളിലേക്കു് തിരിച്ചെത്താനോ അതിന്റെ അനന്തരവികാസങ്ങളെപ്പറ്റി അറിയാനോ പറ്റാതെ വരും. ചർച്ചാവേദികൾക്കു വംശനാശം സംഭവിക്കുന്നതു് അങ്ങനെയാണു്. (ഈ ഫോറത്തിലും ആ പ്രശ്നമുണ്ടോ എന്നു നോക്കിയിട്ടില്ല.)
സ്വാഗതം വിശ്വം. (ഇവിടെ കണ്ടതില്‍ സന്തോഷം. ക്വിസില്‍ കണ്ടിരുന്നു. )
പദപ്രശ്നത്തിന്റെ പുതിയ രൂപം സന്ദര്‍ശിക്കുമല്ലോ
-----
ഈ ഫോറം സെർച്ച് എഞ്ചിനുകളില്‍ കൊടുക്കാം. പ്രത്യേകിച്ച് ഗൂഗിളില്‍
എങ്ങിനെ മെയില്‍ കിട്ടും?
1: "My Preferences"
Notify me when people comment on my bookmarked discussions
2: ഓരോ ചര്‍ച്ചയുടെയും നേരെ ഒരു സ്റ്റാര്‍ മാര്‍ക്ക് കാണാം. അതില്‍ ഞെക്കിയാല്‍ ആ ചര്‍ച്ച ബുക്ക്മാര്‍ക്ക് ചെയ്യാം.
പുതിയ (പഴയ) ആള്കാര്‍ക്ക് സ്വാഗതം .... :)
vishwam ,
ഇപ്പൊ ആരും നീരൂറ്റി ജൂസ്സാക്കാത്തോണ്ടാണോന്നു നിശ്യല്ല്യ മഷിത്തണ്ട് പുതിയ തണ്ടും ഇലേം ഒക്ക്യായി പടര്‍ന്നു കഴിഞ്ഞു .
വീണ്ടും മഷിത്തണ്ട് ജൂസ്സിന്റെ സ്വാദ് നോക്കാന്‍ ഇങ്ങ്ട് വര്വാ :)
വിശ്വം എന്താ തുടരാത്തത്?
ഇത് നമ്മുടെ സന്ദീപ് വിശ്വം ആണോ? അതോ അതിലെ വിശ്വം ആണോ? അതോ അതിലൊന്നും പെടാത്തയാളാണോ?
ഇന്ന് ശിവരാത്രി .ശിവന്‍ നീലകണ്ഠനായ ദിവസം.
ഇന്ന് തിങ്കളാഴ്ചയാണെന്ന വിചാരത്തിലാണ് ഇന്ന് ശിവരാത്രി എന്നെഴുതിയത്. അതുകൊണ്ട് മേലെയുള്ള കമന്റ് നാളെ മാത്രം വായിക്കുക. അല്ലെങ്കില്‍ വായിക്കാതിരിക്കുക
ഇന്ന് തിങ്കളാഴ്ച തന്നെ . പക്ഷെ ഞായര്‍ന്നു പറയും .
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )