പണ്ഡിതന് ഒരിന്റര്‍വ്യൂവില്‍ പറഞ്ഞത് - അദ്ദേഹം മലയാള പ്രേക്ഷകര്‍ക്ക് അവരര്‍ഹിക്കുന്ന സിനിമ യാണു നല്‍കിയതെന്നാണു.
ഒരുതരത്തില്‍ അതു ശരിയുമാണ്. മേല്‍വിലാസം , ടി ഡി ദാസന്‍ പോലുള്ള സിനിമകള്‍ കാണാതെ പോകുകയും , തമിഴന്റെയും തെലുങ്കന്റെയും സിനിമകള്‍ ആഘോഷമാക്കുകയും ചെയ്യുന്ന നമ്മള്‍ ഇതു തന്നെയല്ലേ അര്‍ഹിക്കുന്നത് ?
അമ്മയും അച്ഛനും മാക്ടയും തുടങ്ങി അനേകായിരം സംഘടനകളുണ്ടായിട്ടും ജനപ്രിയ ചിത്രങ്ങളോ, സാമ്പത്തിക ലാഭം നേടുന്ന ശരാശരി ചിത്രങ്ങളോ നിര്‍മ്മിക്കാന്‍ നമ്മുക്കാവുന്നില്ലെങ്കില്‍ - ഇദ്ദേഹത്തിന്റെ സിനിമയുടെ അരോചകത്വം നമ്മേ അലോസരപ്പെടുത്തേണ്ടതുണ്ടോ ?
അതേ ഇന്റര്‍വ്യൂവില്‍ നടന്‍ ബാബുരാജ് പണ്ഡിതന് തലക്ക് വല്ല അസുഖവുമുണ്ടോന്നു ചോദിക്കുന്നത് കേട്ടു. ഡോക്ടറതു പരോക്ഷമായി സമ്മതിക്കുകയും ചെയ്തു ! ആ ചോദ്യം ആ സിനിമ കാണാന്‍ കയറി പ്രേക്ഷകരോടു ചോദിക്കുന്നതിനു സമാനമല്ലേ. റിലീസായി മൂന്നാമ്പക്കം തീയ്യറ്ററില്‍നിന്നു തൂത്തെറിയപ്പെടുന്ന സിനിമയുടേയോ, നാലാളു കാണുന്ന തറപ്പടത്തിന്റേയോ സംവിധായകനോടോ ഇവരീ ചോദ്യം ചോദിക്കുമോ ?
മിനിമം പ്രവര്‍ത്തന സ്വാതന്ത്ര്യം പണ്ഡിതനു നല്കിക്കൂടെ, അയാളുടെ ഒന്നു രണ്ടു സിനിമക്കപ്പുറത്തേക്ക് ഈ പ്രേക്ഷകരുടെ തള്ളിച്ച ഉണ്ടാവില്ല എന്നിരിക്കേ ഇവരീ ചന്ദ്രഹാസം ഇളക്കുന്നതെന്തിനാണ്.
സായിപ്പിന്റെയും ഗോസായിമാരുടെയും തലയിലുദിച്ച സിനിമകള്‍ മലയാളത്തിലേക്കു കൂടുമാറ്റി സൂപ്പര്‍ സംവിധായകരും നടന്മാരും ആയ നമ്മുടെ സിനിമക്കാര്‍ / നിരൂപകര്‍ പലരും ഈ മോഷണത്തെ പറ്റി ഇന്നു വരെ ശരിയായി പ്രതികരിച്ചിട്ടുണ്ടോ ?
ഒന്നുറപ്പ്, ഇവന്മാര്‍ സിനിമയെടുത്താലും ഇല്ലെങ്കിലും എന്ന പോലെ ത്തന്നെ പണ്ടിതന്‍ എടുത്താലും ഇല്ലെങ്കിലും മലയാള സിനിമയില്‍ ഒരു മാറ്റവും വരില്ലെന്നു സാരം.
>>>അതേ ഇന്റര്‍വ്യൂവില്‍ നടന്‍ ബാബുരാജ് പണ്ഡിതന് തലക്ക് വല്ല അസുഖവുമുണ്ടോന്നു ചോദിക്കുന്നത് കേട്ടു. ഡോക്ടറതു പരോക്ഷമായി സമ്മതിക്കുകയും ചെയ്തു ! >>>
അതിന്റെ മറുപടിയും പണ്ഡിറ്റ് പറഞ്ഞിട്ടുണ്ടായിരുന്നു.
ഈ ബാബുരാജ് സംവിധാനിച്ച 'മനുഷ്യമൃഗം' തിയേറ്ററില്‍ നിന്ന്
ഏതു വഴിക്കാണ് ഓടിപ്പോയത് എന്ന്‍ കണ്ടവരാരുമില്ല.
ചര്‍ച്ചയില്‍ ഇക്കാര്യം പണ്ഡിതര്‍ സൂചിപ്പിച്ചിരുന്നു.
ആദ്യമൊക്കെ നമ്മുടെ പണ്ഡിറ്റ് കുറച്ചുകൂടി നോര്‍മല്‍ ആയിട്ടാണ് ഇന്റര്‍വ്യൂകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.. പക്ഷേ ഇപ്പോ വന്നുവന്ന് പുള്ളി അസാധാരണമായി അഭിനയിക്കുന്നോ എന്ന് സംശയം.. വീണിടം വിഷ്ണുലോകം..
ഒരു കവിത വായിച്ചിട്ട് കവി മനസ്സില്‍ പോയിട്ട് മാനത്തുപോലും കാണാത്ത അര്‍ത്ഥതലങ്ങളാണ് പല വ്യാഖ്യാതാക്കളും കല്‍പ്പിക്കാറുള്ളത്.. അതുപോലെ തന്നെ നമ്മുടെ പണ്ഡിറ്റിനെ ഒരു ഭയങ്കര ജീനിയസ്സായിട്ടാണ് ഇന്റര്‍വ്യൂകളില്‍ വിശേഷിപ്പിക്കുന്നത്..
ഇവിടെപ്പോലും ചര്‍ച്ച ചെയ്യാന്‍ മാത്രം എന്തു മഹത്ത്വമാണീ സന്തോഷ് പണ്ഡിറ്റിനുള്ളത്? ആ സിനിമയ്ക്കെന്താണ് സവിശേഷത?
ടിഡി ദാസന്‍ ഞാന്‍ കണ്ടിട്ടുണ്ട് . നല്ല സിനിമയാണ്. മേല്‍വിലാസം ഏതു സിനിമയാണ്? ആരാണ് സംവിധാനം, അഭിനയം?
@ ജെനീഷ്
"മുട്ടയുടെ നിറം വെളുപ്പാണെന്ന് കരുതി കോഴിയുടെ നിറം വെളുപ്പാകുമോ?"
മഹത്വചനങ്ങള്‍ വളച്ചൊടിക്കരുത്. ശരിയായ വാചകം താഴെക്കൊടുക്കുന്നു.
ഒരു കോഴിയുടെ നിറം കറുപ്പാണെന്നു കരുതി അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്നു കരുതരുത്.
jalaja chechi,
http://www.thehindu.com/life-and-style/metroplus/article2096349.ece
search melvilaasam - you get lot of clippings.
വായിച്ചു സുരേഷ്. ഇത്തരം സിനിമകളൊന്നും ഇവിടെ തിയേറ്ററില്‍ വരില്ല. സി ഡി ഇറങ്ങിയിട്ടുണ്ടെങ്കില്‍ കാണാന്‍ പറ്റും.
അങ്ങനെയും ആവാം. ഇനി അതുചെയ്യാന്‍ പഠിക്കണം. എനിക്ക് കമ്പ്യൂട്ടറില്‍ കാണാന്‍ ഇഷ്ടമില്ല.
ചേച്ചീ, ആരോടും പറയാതെ download ചെയ്ത് കണ്ടാല്‍ പോരേ?
its available in net, go for torrent download. print is ok.
ഈ സിനിമക്കാരുടെ ഇടപെടലുകൊണ്ടാണ് ആ സിനിമക്കീ ഗതി വന്നത്.
അപ്പോള്‍ ശ്രീനിവാസന്‍ നായകനായിട്ടുള്ള ചിത്രങ്ങളോ. ? സൗന്ദര്യത്തില്‍ ശ്രീനിവാസനേക്കാളും താഴെയാണെന്നു പണ്ഡിറ്റ്ജി കരുതുന്നുണ്ടോ ? ഉണ്ടെങ്കില്‍ അതൊരുതരം കൊംപ്ളെക്സ് ആണ്. ആര്‍ട്ട് , മുഖ്യധാര , ജനകീയ , ദളിത, പീഡിത എന്നൊന്നും പറയണ്ട, ഇതാണെന്റെ സിനിമ എനുപറയാനുള്ള ധൈര്യമാണു വേണ്ടത്. അല്ലാതെ ലാലു വിളിച്ചിരുന്നു , മമ്മൂട്ടി വിളിച്ചിരുന്നു ഗംഭീരമാണെന്നു പറഞ്ഞു എന്നു പറഞ്ഞതു കൊണ്ട് സിനിമ നല്ല സിനിമ യാവില്ല. ഞാന്‍ നേരത്തെ പറഞ്ഞതും ഇതാണ് മേല്‍വിലാസവും , ടി ഡി ദാസനും , ആദാമിന്റെ മകന്‍ അബുവും തിരസ്കരിച്ച പ്രേക്ഷക സമൂഹം ആവശ്യപ്പെടുന്ന സിനിമ എന്താണ് ? അവരര്‍ഹിക്കുന്ന തെന്താണ് ? മാണിക്യക്കല്ലു സിനിമയുമായി ബന്ധപ്പെട്ടു വന്ന ഒരാരോപണം ആദ്യത്തെ ആഴ്ച്ച കഴിയുമ്പോള്‍ തന്നെ തിയ്യറ്ററുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നു വെന്നു, അതില്‍ കൂടുതല്‍ ഓടിയ തിയ്യറ്ററുകളില്‍ സാമന്യം ഭേദപ്പെട്ട ജന പിന്തുണയും ഉണ്ടായി. പണ്ഡിറ്റ് പടമെടുക്കട്ടേ, വാടകക്കോ, വാങ്ങിയിട്ടോ തീയ്യറ്ററില്‍ കാണിക്കുകയും ചെയ്യട്ടേ, സിഥിരമായി പ്രദര്‍ശന വിജയം നേടാനായാല്‍ ജനങ്ങളും സിനിമാലോകവും അദ്ദേഹത്തെ അംഗീകരിക്കും , അതുവരേ ഈ ചര്‍ച്ച ഇങ്ങനെ നീട്ടികൊണ്ടു പോണോ ?
ജെനിഷ് ,
സന്തോഷ് പണ്ഡിറ്റിന്റെ ആ സിനിമ കണ്ടോ ? എന്താണഭിപ്രായം ?
അതോ ഒരോളത്തിനു ചര്‍ച്ചയാവാമെന്നോ?
ഈ ഒരു പേജിന്റെ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല .
ഒരാള്‍ ഒരു കാര്യം പെര്‍ഫെക്റ്റ് ആയി ചെയ്യുന്നതല്ലേ നല്ലത് ?
ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ മോശമായി ചെയ്തു എന്നതാണോ
സന്തോഷ് പണ്ഡിറ്റിന്റെ നേട്ടം ?
ഇതുപോലെ മോശമായി ഈ കാര്യങ്ങളൊക്കെ ചെയ്യാന്‍
കഴിവുള്ള ധാരാളം പേര്‍ ഉണ്ടാവും .അവര്‍ക്കൊന്നും
ഇത്ര വിവരദോഷമുണ്ടാവാന്‍ സാധ്യതയില്ല .
ഒരാളുടെ വിവരക്കേടിനെ ആഘോഷമാക്കി മാറ്റി
മാറി നിന്ന് പരിഹസിക്കുന്ന മലയാളിയുടെ പ്രതിനിധിയാവേണ്ട
കാര്യമുണ്ടോ ?
കേരളത്തിലെ തൊണ്ണൂറു ശതമാനം മലയാളിയും സൗന്ദര്യമില്ലാത്തവരാണോ ?
സന്തോഷ് പണ്ഡിറ്റ് എന്ന 'സകലകലാവല്ലഭനു' സ്വന്തം സൗന്ദര്യത്തെക്കുറിച്ച്
തോന്നിയ അപകര്‍ഷതാബോധം നാം തലയില്‍ താങ്ങേണ്ട കാര്യമുണ്ടോ ?
സൗന്ദര്യം ഇല്ലാത്തത് മലയാളിയുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും ആണ് .
അതിന്റെ തെളിവാണല്ലോ ഉള്ളില്‍ പരിഹസിച്ചുകൊണ്ട്
സന്തോഷ് പണ്ഡിറ്റിന് ജയ് വിളിക്കുന്ന സമൂഹം .
സ്വന്തം ദൈനംദിന ജീവിതത്തെ ബാധിക്കുന്നതുവരെ
അയല്‍ക്കാരന്റെ പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന
മലയാളിയുടെ സാമൂഹ്യബോധം .
പകലുപോലും സ്ത്രീകളെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കാത്ത
മലയാളിയുടെ സദാചാരബോധം .
ആരാണ് പെര്‍ഫെക്റ്റ്? ആരും പെര്‍ഫെക്റ്റല്ലാത്ത ഈ ലോകത്ത് ആര് ചെയ്യുന്നതും പെര്‍ഫെക്റ്റ് എന്ന് പറയാന്‍ കഴിയുമോ? ആസ്വാദനം എന്നത് വ്യക്തിയില്‍ അധിഷ്ഠിതമാണ്.. അതുപോലെതന്നെയാണ് സൌന്ദര്യവും..
ശ്രീനിവാസന്റെ ഹാസ്യങ്ങളില്‍ അപകര്‍ഷതാബോധം തോന്നാത്തവര്‍ക്ക് എന്തുകൊണ്ട് പണ്ഡിറ്റിന്റെ കാര്യം വരുമ്പോള്‍ തോന്നുന്നു.. ഡാന്‍സ് ഒട്ടും വശമില്ലാത്ത ഒരാളാണ് ഞാന്‍.. പണ്ഡിറ്റിന്റെ ഡാന്‍സിനേക്കാള്‍ എത്രയോ മോശമായാണ് ഞാന്‍ ചെയ്യുന്നതെന്നറിയാന്‍ ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് കാണിച്ചാല്‍ മാത്രം മതി.. പണ്ഡിറ്റിനെ വിമര്‍ശിക്കുന്നവര്‍ “കൊലവെറി” യിലെ നായകന്റെ ആദ്യകാല സിനിമകള്‍ ഒന്ന് കണ്ടു നോക്കൂ... കരഞ്ഞുപോകും.. തീര്‍ച്ച.. നായകന്മാരെല്ലാം മമ്മൂട്ടിയെപ്പോലെ ഇരുന്നാല്‍ എന്റെ കഥ എങ്ങനെ സിനിമയാകും.. :-((
കൃഷ്ണനും രാധയും എന്തിന് ചര്‍ച്ച ചെയ്യപ്പെടണം?
http://malayal.am/node/13345
ഈ ഡിജിറ്റല്‍ യുഗത്തിലും സാധാരണക്കാരന് സിനിമ അകലെനിന്ന് കാണാവുന്ന ഒരത്ഭുതമാണ്. എത്ര കഴിവുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ ലക്ഷങ്ങളോ കോടികളോ വേണം. എന്നാല്‍ വെറും അഞ്ചു ലക്ഷം രൂപ കൊണ്ടും സിനിമ നിര്‍മ്മിക്കാമെന്ന് സന്തോഷ് തെളിയിച്ചിരിക്കുന്നു. ഏതെങ്കിലും ഒരു തീയറ്ററില്‍ രണ്ടാഴ്‌ച കളിച്ചാല്‍ പോലും മുതല്‍മുടക്ക് തിരിച്ചുപിടിക്കാം.
അദ്ദേഹം ഛായാഗ്രഹണം ഒഴികെയുള്ള സിനിമയുടെ സമസ്തമേഖലയെയും കീഴടക്കിയാണ് തന്റെ സൃഷ്ടി നടത്തിയതെന്നത് ഒരു വലിയ കാര്യം തന്നെയല്ലേ.. കഥ, തിരക്കഥ, ഡയലോഗ്, സംവിധാനം, ഹീറോ, നിര്‍മ്മാണം, വിതരണം, ഗാനരചന, സംഗീതം, ആലാപനം, ശബ്‌ദലേഖനം, ശബ്‌ദമിശ്രണം,വസ്‌ത്രാലങ്കാരം,കലാസംവിധാനം, ചിത്രസംയോജനം, നിര്‍മ്മാണനിയന്ത്രണം,വാര്‍ത്താവിതരണം,നൃത്തസംവിധാനം,ഗ്രാഫിക്‌സ്,ടൈറ്റിലിംഗ്,സംഘട്ടനം എന്നിങ്ങനെ വര്‍ഷങ്ങളുടെ പരിചയം കൊണ്ട് സ്വായത്തമാക്കാവുന്ന മേഖലകളെയെല്ലാം ഒരൊറ്റ സിനിമയിലൂടെ തന്റെ കാല്‍ക്കീഴിലാക്കി.. എന്നിട്ടും അദ്ദേഹത്തെ അംഗീകരിക്കാന്‍ എന്തേ ചിലര്‍ക്കിത്ര മടി?
സുബൈറിന്റെ ആ ലിങ്കിന്റെ ആദ്യഭാഗം ഞാന്‍ വായിച്ചുനോക്കി. (തുടര്‍ന്ന് വായിക്കണമെന്ന് തോന്നിയില്ല).മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവര്‍ക്ക് കഷണ്ടിയുണ്ട് ,സന്തോഷ് പണ്ഡിറ്റിനതില്ല എന്നൊക്കെ എഴുതിക്കണ്ടു. ഇതും കലയുമായി എന്തു ബന്ധം?
>>>>ആ ലിങ്കിന്റെ ആദ്യഭാഗം ഞാന്‍ വായിച്ചുനോക്കി. (തുടര്‍ന്ന് വായിക്കണമെന്ന് തോന്നിയില്ല).മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവര്‍ക്ക് കഷണ്ടിയുണ്ട് ,സന്തോഷ് പണ്ഡിറ്റിനതില്ല എന്നൊക്കെ എഴുതിക്കണ്ടു. ഇതും കലയുമായി എന്തു ബന്ധം?>>>>
ചേച്ചീ,
ആ ലേഖനം മുഴുവന്‍ വായിച്ചുനോക്കൂ. അപ്പോള്‍ മനസ്സിലാകും.
വായിച്ചു.പണ്ഡിറ്റ് വലിയ സംഭവംതന്നെ. ആ ലേഖനം എഴുതിയയാള്‍ അതിലും വലിയ സംഭവം. ലേഖനശൃംഖല നീണ്ടുനീണ്ടുപോവുകയല്ലേ?????? “മമ്മൂട്ടിയുടെ ആ സുവിദിതമായ മമ്മൂട്ടിയാണു മൂത്തത്, മലയാളസിനിമയല്ല എന്ന ഭാവം” എന്നുതുടങ്ങുന്ന ഖണ്ഡിക എനിക്കേതായാലും ഇഷ്ടപ്പെട്ടു. എല്ലാ നടന്മാരെയും ഒരേപോലെ കുറ്റം പറഞ്ഞത് വായിച്ചപ്പോള്‍ മനസ്സില്‍ ഒരു കുളിര്. ഇനി ജലദോഷം പിടിക്കാതിരുന്നാല്‍ മതിയായിരുന്നു. :)
ഓരോ സിനിമയും കാണുമ്പോള്‍ നമ്മള്‍ എങ്ങനെയാണ് അതിനെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അത് തരുന്ന ആസ്വാദനം. “ഭരതം” എന്ന സിനിമ കാണുന്ന മൂഡില്‍ “കമ്മീഷണര്‍” കണ്ടാല്‍ എങ്ങനിരിക്കും.. അതുപോലെ തന്നെയാണ് താരതമ്യം ചെയ്യുമ്പോഴും വേണ്ടത്.. “കൃഷ്ണനും രാധയും” എന്ന സിനിമയെ എന്തിനാണ് നാം “അമര”ത്തിനോട് താരതമ്യം ചെയ്യുന്നത്. caricature നെ ഒരു portrait-നോട് താരതമ്യം ചെയ്തിട്ട് എന്തിനാണ് നാം കുറ്റം കണ്ടുപിടിക്കുന്നത്.. caricature-നെ അതിന്റെ രീതിയില്‍ ആസ്വദിക്കാനും portrait-നെ മറ്റൊരു രീതിയില്‍ ആസ്വദിക്കാനും കഴിയാത്തവരാണ് തങ്ങളുടെ കഴിവുകേട് ഈ സിനിമയുടെ മണ്ടയ്ക്ക് വച്ചുകെട്ടുന്നത്.. ഈ സിനിമയിലെ കഥാപാത്രങ്ങള്‍ കാര്‍ട്ടൂണുകളായിരുന്നെങ്കില്‍ ആരും കുറ്റം പറയുമായിരുന്നില്ല..
അതിനാല്‍ ആദ്യം നിങ്ങളുടെ ആസ്വാദനത്തിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുക.. എന്നിട്ട് കുറ്റം പറയുക.. ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട് തനിക്ക് സീരിയസ്സ് സിനിമകളോടാണ് പഥ്യമെന്ന്.. ചിലര്‍ക്കാകട്ടെ തമാശ മാത്രം മതി.. ഇത് അവരുടെ കഴിവുകേടാണ് കാണിക്കുന്നത്.. രണ്ടും കാണാനുള്ള കഴിവുകള്‍ ഓരോരുത്തരും വളര്‍ത്തുകയാണ് വേണ്ടത്.. ആസ്വാദനവും ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു കഴിവാണ്..
പണ്ഡിറ്റിന്റെ സിനിമ കാണാന്‍ ഏതൊക്കെ കഴിവുകളാണ് വര്‍ദ്ധിപ്പിക്കേണ്ടത് ? ഒറ്റമൂലി വല്ലതും നിലവിലുണ്ടോ ?
ഈ സാധനം (സിനിമ) നെറ്റില്‍ കിട്ടാനുണ്ടോ ? തിയാറ്ററില്‍ പോയി കാണാനുള്ള ഭാഗ്യം സിദ്ധിച്ചില്ല, എങ്ങിനെ കാണാതിരിക്കും. ഇനി ഈ ആനയെ കണ്ടിട്ടേ അഭിപ്രായം പറയൂ.
ജെനീഷ്, സുബൈര്‍ -
(മുകളില്‍ കാണിച്ച ലിങ്ക് തുറക്കുന്നില്ല. അതിനാല്‍ വായിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ എല്ലാ മാധ്യമങ്ങളും എടുത്തിട്ടലക്കിയ ഒരു വിഷയത്തില്‍ പുതിയതെന്തെങ്കിലും അതു തരുമെന്നെനിക്ക് പ്രതീക്ഷയുമില്ല.)
നിങ്ങളാരെങ്കിലും ആ ചിത്രം കണ്ടോ? അതിനു ശേഷവും അതിനെ ഒരു കലാരൂപമായി നിങ്ങള്‍ കണക്കാക്കുന്നുണ്ടോ?
പതിനഞ്ച്-പതിനാറ് കര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്തത് വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നുണ്ടല്ലോ. അതിലൊന്നിനെങ്കിലും മിനിമം നിലവാരം ഉണ്ടോ എന്നാരെങ്കിലും അന്വേഷിച്ചോ? (എട്ടു കാര്യങ്ങള്‍ സ്വന്തമായി ചെയ്ത ബാലചന്ദ്രമേനോന്‍ നമുക്കിടയിലുണ്ട്). ഒരു വിഡ്ഡിയ്ക്ക് പതിനഞ്ച് ഭാഷയറിയാമെങ്കില്‍ അവന്‍ പതിനഞ്ച് ഭാഷയിലും വിഡ്ഡിത്തം പറയും എന്നല്ലാതെ എന്തുണ്ട് പ്രയോജനം?
ആസ്വാദന നിലവാരത്തിന്റെ കാര്യം - എല്ലാത്തരം ചിത്രങ്ങളും ആസ്വദിക്കുന്ന ഒരാളാണ് ഞാന്‍ - അതിലെന്തെങ്കിലും ആസ്വദിക്കാനുണ്ടെങ്കില്‍. ഭരതവും കിലുക്കവും അഭിമന്യുവും മതിലുകളും ഇന്‍ ഹരിഹര്‍ നഗറുമെല്ലാം ഓരോന്നുമര്‍ഹിക്കുന്ന അസ്വാദന നിലവാരത്തില്‍ കാണാന്‍ ഒരു വിഷമവുമില്ല. ഇപ്പോളും അവ നമ്മെ രസിപ്പിക്കുന്നു.
എന്നാല്‍ ഇന്നിറങ്ങുന്ന മിക്ക ചിത്രങ്ങളും നിരാശപ്പെടുത്താറാണ് പതിവ്. (ഒരോ കൊല്ലവും ഇറങ്ങുന്ന അറുപതെഴുപത് ചിത്രങ്ങളില്‍ ഏതാണ്ട് നാല്പതോളം മലയാളം സിനിമകളും ഞാന്‍ കാണാറുണ്ട്.) വിരലിലെണ്ണാവുന്നവയൊഴിച്ചാല്‍ മറ്റെല്ലാം മറക്കാനിഷ്ടപ്പെടുന്നവ.
പ്രിയദര്‍ശന്റെ കാര്യമെടുക്കാം. എടുത്ത എല്ലാ ചിത്രങ്ങളും കോപ്പിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും താളവട്ടം, ചിത്രം, കിലുക്കം, തേന്‍മാവിന്‍ കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങളുടെ ആകര്‍ഷണത പിന്നീടെടുത്ത ചിത്രങ്ങള്‍ക്കുണ്ടോ? ചന്ദ്രലേഖയും വെട്ടവും പിന്നെയും സഹിക്കാം. കാണികള്‍ക്കിതാണ് വേണ്ടതെന്ന് അവര്‍ തന്നെ തീരുമാനിക്കുകയാണ് (പ്രിയദര്‍ശന്‍ മാത്രമല്ല, പഴയ തലമുറയിലെ പല പ്രമുഖരും).
ബം ബം ബോലെ, കാഞ്ചീവരം തുടങ്ങിയ സിനിമകള്‍ ഉണ്ടാക്കാനറിയാമെന്നു തെളിയിച്ച പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രം ഒന്നു കണ്ടു നോക്കണം. ഇദ്ദേഹത്തെയാണല്ലോ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചത്. കഷ്ടം !!!!!
മറ്റൊരു കാര്യം പറയാന്‍ വിട്ടു പോയി. കോപ്പിയടിക്കുന്ന ചിത്രങ്ങളില്‍ കോപ്പിയടിച്ച ഗാനങ്ങള്‍ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണെന്നു തോന്നുന്നു. എല്ലാ ചിത്രങ്ങളിലും കേള്‍ക്കാം.
തേന്‍മാവിന്‍ കൊമ്പത്ത് മുതല്‍ അത് കൂടുതല്‍ പുറത്ത്വരാന്‍ തുടങ്ങിയെന്ന് മാത്രം
>>>>>ഈ സാധനം (സിനിമ) നെറ്റില്‍ കിട്ടാനുണ്ടോ ? തിയാറ്ററില്‍ പോയി കാണാനുള്ള ഭാഗ്യം സിദ്ധിച്ചില്ല, എങ്ങിനെ കാണാതിരിക്കും. ഇനി ഈ ആനയെ കണ്ടിട്ടേ അഭിപ്രായം പറയൂ.
പരസ്യത്തിന്റെ ഒരു ഗുണം!!! മഷിത്തണ്ടിലും പരസ്യം വന്നാല്‍ പിന്നെ കാണാതെന്തുചെയ്യും!!
>>>>>>കാണികള്‍ക്കിതാണ് വേണ്ടതെന്ന് അവര്‍ തന്നെ തീരുമാനിക്കുകയാണ്
എന്റെ അഭിപ്രായം തന്നെയാണ് കഥാകാരനും അല്ലേ? :)
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )