great movie. And hopes this was adapted from any of the holliwood movie.
വൈശാലി. എംടി ഭരതന്‍ കൂട്ടുകെട്ടിലെ ഒരു ക്ലാസിക്ക് സിനിമ. നല്ല ഛായാഗ്രഹണം.നല്ല സംവിധാനം. ആ കഴുകനും മലമുകളില്‍ നിന്ന് പാറകള്‍ ഉരുണ്ടുവീഴുന്നതുമൊക്കെ എത്ര മനോഹരം. നല്ല അഭിനയം. നല്ല ഗാനങ്ങള്‍.
നെടുമുടി അവതരിപ്പിച്ച രാജഗുരു ഇങ്ങനെ മോശക്കാരനാക്കേണ്ടിയിരുന്നോ? ഒരു നല്ല രാജഗുരു ആണെങ്കിലും രാജ്യനന്മക്ക് വേണ്ടി ഇത്തരം പ്രവൃത്തികള്‍ ചെയ്യും.അന്നത്തെ രീതി വച്ച് അത് ശരിയുമാണ്. പിന്നെന്തിന്?
രാജ്യനന്മയ്ക്കു വേണ്ടി മാത്രമല്ലല്ലോ ജലജേച്ചീ രാജഗുരു അതു ചെയ്തത്. സ്വാര്‍ഥലാഭവും ഒരു കാരണമല്ലേ?
താഴ്വാരത്തിന്റെ ക്ലൈമാക്സ് സീനിലും കഴുകന്മാരെ കാണാം. ഇതിനു മാത്രം കഴുകന്മാര്‍ എവിടെയിരിക്കുന്നാവോ? :/
ഭരതന്റെ മിക്ക ചിത്രങ്ങളിലും പ്രകൃതിയും ജീവജാലങ്ങളും പ്രധാനകഥാപാത്രങ്ങളാകാറുണ്ട്. വൈശാലിയിലെ മാനിനേയും പുലിയേയും (അതോ കടുവയോ) ഓര്‍ക്കുക.
വൈശാലിയെപ്പറ്റിയുള്ള ഞാന്‍ വായിച്ച രണ്ട് തമാശകള്‍ പങ്കു വെയ്ക്കാം.
1. മാനും ഋശ്യശൃംഗനും ഒരുമിച്ച് പുഴയില്‍ നിന്നും വെള്ളം കുടിക്കുന്ന ഒരു സീനുണ്ടതില്‍. പക്ഷെ എന്തു ചെയ്തിട്ടും മാന്‍ വെള്ളം കുടിക്കുന്നില്ല. മാനിനുണ്ടോ ആക്ഷനും കട്ടും പിന്നെ പാഴായി പോകുന്ന ഫിലിമിന്റെ വിലയും ഒരു പ്രശ്നം. അവസാനം യൂണിറ്റിലെ ഒരു തമിഴനാണത്രെ (അതേയതെ, മുല്ലപ്പെരിയാര്‍ ഭീകരന്‍) പ്രശ്നം വളരെ ലളിതമായി പരിഹരിച്ചത്. മാനിനെ പിടിച്ചു കൊണ്ടുപോയി അതിന് കിലോക്കണക്കിന് ഉപ്പ് കൊടുത്തത്രെ. അര മണിക്കൂറിനകം മാന്‍ പരവേശത്തോടെ ഓടി വന്ന് വെള്ളം കുടിക്കാന്‍ തുടങ്ങി
2.രണ്ടാമത്തെ സംഭവം നടക്കുന്നത് വൈശാലിയുടെ പ്രിവ്യൂവിലാണ്. പ്രിവ്യൂ കഴിഞ്ഞ് സുഹൃത്തുകളായ സംവിധായകരുടെ അടുത്ത് സംസാരിച്ച് നില്‍ക്കുകയാണ് ഭരതന്‍. എല്ലാവര്‍ക്കും നല്ല അഭിപ്രായം മാത്രം. ഒന്നും പറയാതെ നില്ക്കുന്ന ഒരാളോട് ('ഉപ്പിന്റെ" സംവിധായകന്‍ പവിത്രനാണ് ആളെന്നാണെന്റെ ഓര്‍മ്മ)ഭരതന്‍ ചോദിച്ചു. "എങ്ങനെയുണ്ടാശാനേ?"
"കുഴപ്പമൊന്നുമില്ല. പക്ഷെ കാട്ടിലും പട്ടയം കൊടുക്കാന്‍ തുടങ്ങിയ സംഭവം ഞാനറിഞ്ഞില്ല കേട്ടോ."
കാര്യം മനസ്സിലാകാത്തവര്‍ വൈശാലിയിലെ ഋശ്യശൃംഗന്റെ ആശ്രമത്തിനു ചുറ്റും കെട്ടിയ വേലിയെപ്പറ്റി ഓര്‍ത്തു നോക്കൂ. നാട്ടിലല്ലാതെ കാട്ടിലുണ്ടോ അതിര്‍ത്തിയും അതിര്‍ത്തിവഴക്കുമൊക്കെ.
ഭരതന്‍ തന്നെയാണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും കലാ സംവിധായകന്‍ എന്നോര്‍ക്കുക.
ഭരതന്റെ ചിത്രങ്ങള്‍ നല്ല പാട്ടുകളാലും സമൃദ്ധമാണ്. അദ്ദേഹം തന്നെ സ്വന്തം ചിത്രങ്ങള്‍ക്ക്പാട്ടുകളെഴുതുകയും സംഗീതം കൊടുക്കുകയും ചെയ്തിരുന്നു
>>>>>രാജ്യനന്മയ്ക്കു വേണ്ടി മാത്രമല്ലല്ലോ ജലജേച്ചീ രാജഗുരു അതു ചെയ്തത്. സ്വാര്‍ഥലാഭവും ഒരു കാരണമല്ലേ?
അവിടെ ഒരു സ്വാര്‍ത്ഥത്തിന്റെ കഥയുടെ ആവശ്യമില്ലായിരുന്നു. ആ രാജഗുരുവിനെ നല്ലവാനായിത്തന്നെ കാണിക്കാമായിരുന്നു.
>>>അവിടെ ഒരു സ്വാര്‍ത്ഥത്തിന്റെ കഥയുടെ ആവശ്യമില്ലായിരുന്നു. ആ രാജഗുരുവിനെ നല്ലവാനായിത്തന്നെ കാണിക്കാമായിരുന്നു. >>>
എന്ന് പറഞ്ഞാലെങ്ങനാ? അതൊക്കെ എഴുത്തുകാരന്റെ സ്വാതന്ത്ര്യമല്ലേ?
ഈ രീതിയിലാണെങ്കില്‍, ആ ചതിയന്‍ ചന്തുവിനെ ഇത്ര വെള്ള പൂശേണ്ടിയിരുന്നോ എന്നും ചോദിച്ചുകൂടേ?
ഞാന്‍ ഒരു കാണിയുടെ അല്ലെങ്കില്‍ വിമര്‍ശകയുടെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. :)
എന്തൊക്കെ ഇഷ്ടപ്പെട്ടില്ല അവ എന്തുകൊണ്ടിഷ്ടപ്പെട്ടില്ല എന്നും പറയണമല്ലോ. ( ഇത് വായിച്ച് എം ടി യുടെ രചനകളില്‍ പുരോഗതി ഉണ്ടായാലോ! :) )
ആ കഥാപാത്രത്തെ മോശമാക്കിക്കാണിച്ചതുകൊണ്ട് ആ സിനിമയ്ക്ക് വിശേഷിച്ച് എന്തെങ്കിലും നേട്ടം ഉണ്ടായോ? നല്ലവനാക്കിക്കാണിച്ചിരുന്നുവെങ്കിലും കഥാഗതി ഇതുപോലെത്തന്നെ കൊണ്ടുപോകാമായിരുന്നു.
രാജ്യനന്മയ്ക്കായി അവിടത്തെ സുന്ദരിയായ കന്യകയെ ഉപയോഗിക്കുക എന്നത് പണ്ടത്തെ നാട്ടുനടപ്പായിരുന്നില്ലേ? അപ്പോള്‍ പിന്നെ ഈ കുടിലതയുടെ ആവശ്യമില്ലല്ലോ
എന്നിട്ട് രാജാവ് ദുഷ്ടനായില്ലേ? കാര്യം കഴിഞ്ഞപ്പോള്‍ അദ്ദേഹം ചെയ്തിരുന്ന വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറത്തിയില്ലേ? അതും രാജഗുരു പറഞ്ഞിട്ടാണെന്ന് പറയാം. എന്നാലും രാജാവിന് വേണമെങ്കില്‍ വൈശാലിയെ അംഗീകരിക്കാന്‍ കഴിയുമായിരുന്നു. അപ്പോള്‍ രാജാവിന്റെ മനസ്സിലും സ്വന്തം രാജ്യം എന്ന സ്വാര്‍ത്ഥം മാത്രമേയുണ്ടായിരുന്നുള്ളൂ. അത് രാജാക്കന്മാരുടെ പതിവുമാണ്. അതുകൊണ്ട് രാജഗുരുവിനെ ദുഷ്ടനാക്കേണ്ടിയിരുന്നില്ല എന്നൊരു അഭിപ്രായം എനിക്ക് തോന്നി. കഥാകൃത്തിന് അങ്ങനെ തോന്നിയില്ല.
രാജ്യത്തെ രക്ഷിക്കാനായി ആരെ വേണമെങ്കിലും ഈ പ്രവൃത്തിക്ക് രാജാവിന് അയയ്ക്കാം. അവിടെ അതിന് ഏറ്റവും അനുരൂപയായിട്ടുള്ളവള്‍ വൈശാലിയായിരുന്നു. അവളെ അയക്കാന്‍ അശോകന്റെ പ്രേമത്തിന്റെയും അതിനോടുള്ള രാജഗുരുവിന്റെ എതിര്‍പ്പിന്റെയും ഒന്നുമാവശ്യമുണ്ടായിരുന്നില്ല. രാജാവിന്റെ വില്ലത്തരം അവതരിപ്പിച്ചത് മനോഹരമായിരുന്നു എന്ന് ഞാനും സമ്മതിക്കുന്നു.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )