ഇഷ്ട സിനിമ.
  • AdminAdmin December 2011 +1 -1

    അവരവര്‍ക്ക് ഇഷ്ടപ്പെട്ട സിനിമയെ പറ്റി പറയൂ. എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്നും പറയൂ.

  • AdminAdmin December 2011 +1 -1

    ഓരോ സിനിമയും പുതിയ ചര്‍ച്ചയാക്കൂ.


    click on "movies" Categories
    and click on "Start a New Discussion"

  • kadhakarankadhakaran December 2011 +1 -1

    എന്റെ (മാത്രം) അഭിപ്രായത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മികച്ച 10 സിനിമകള്‍ ഇവയാണ്. അവയിലെ പ്രേക്ഷക ശ്രദ്ധ നേടിയവയുണ്ടാകാം, പ്രേക്ഷകര്‍ പൂര്‍ണ്ണമായി അവഗണിച്ചവയുണ്ടാകാം, പ്രേക്ഷകര്‍ അംഗീകരിച്ചവ ഇല്ലാതിരിക്കാം. (ഞാന്‍ കണ്ട പടങ്ങള്‍ മാത്രം ഉല്‍പ്പെടുത്തിയിരിക്കുന്നു).

    1. ആദാമിന്റെ മകന്‍ അബു
    2. ഗദ്ദാമ
    3. പ്രണയം
    4. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
    5. മാണിക്യക്കല്ല്
    6. സാള്‍ട്ട് ആന്റ് പെപ്പര്‍
    7. ചാപ്പാ കുരിശ്
    8. ഇന്ത്യന്‍ റുപ്പീ
    9. ട്രാഫിക്ക്
    10. ഉറുമി

  • kadhakarankadhakaran December 2011 +1 -1

    ഇനി ആവറേജ് എന്ന ഗണത്തില്‍ പെടുത്താവുന്നവ

    1. ബ്യൂട്ടിഫുള്‍
    2. സെവന്‍സ്
    3. സീനിയേഴ്സ്
    4. വെള്ളരിപ്രാവിന്റെ ചങ്ങാതി
    5. റേസ്
    6. മേക്കപ് മാന്‍
    7. ഉലകം ചുറ്റും വാലിബന്‍
    8. സിറ്റി ഓഫ് ഗോഡ്
    9. സ്നേഹവീട്
    10. അര്‍ജ്ജുനന്‍ സാക്ഷി

  • kadhakarankadhakaran December 2011 +1 -1

    ഏറ്റവും മോശം (പ്രതീക്ഷ നല്കിയിട്ട് നമ്മെ തീര്‍ത്തും നിരാശപ്പെടുത്തിയവ)

    1. അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും
    2. ശങ്കരനും മോഹനനും
    3. ലിവിങ് റ്റുഗെദെര്
    4. ചൈന ടൗണ്‍
    5. വെനീസിലെ വ്യാപാരി
    6. ഇന്നാണ് ആ കല്യാണം
    7. തേജാ ഭായ് ആന്റ് ഫാമിലി
    8. ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്
    9. ഡബിള്‍സ്
    10. ദ ട്രെയിന്‍

  • kadhakarankadhakaran December 2011 +1 -1

    നിങ്ങളുടെ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു.

  • srjenishsrjenish December 2011 +1 -1

    കൃഷ്ണനും രാധയും ഇതില്‍ വന്നില്ലല്ലോ!!!

  • ponnilavponnilav December 2011 +1 -1

    അത് സിനിമയാണോ ജെനിഷേ :-))

  • srjenishsrjenish December 2011 +1 -1

    എന്താ സംശയം.. കണ്ടിട്ട് അഭിപ്രായം പറ... ;-)

  • kadhakarankadhakaran December 2011 +1 -1

    ഒരു ബിരിയാണിയുടെ മണം പോലും കൊള്ളില്ലെങ്കില്‍ പിന്നെയത് നല്ലതാണോ എന്നറിയാന്‍ കഴിച്ചു നോക്കണോ ജെനീഷേ? ^#(^

  • mujinedmujined December 2011 +1 -1

    കൃഷ്ണനും രാധയും സിനിമയല്ലേ? (ഞാന്‍ കണ്ടില്ല )
    പിന്നെയെങ്ങനെ സിനിമാകോട്ടയില്‍ തകര്‍ത്തോടി? റിക്കാര്‍ഡ് കളക്ഷന്‍ നേടി?

  • suresh_1970suresh_1970 December 2011 +1 -1

    നിങ്ങളിങ്ങനെ പ്രശ്നമുണ്ടാക്കിയാലെങ്ങനാ -
    കഥാകാരന്‍ പറഞ്ഞത്
    1. ഏറ്റവും നല്ല 10 സിനിമ
    2. ആവറേജ് 10 സിനിമ
    3. ഏറ്റവും മോസം 10 സിനിമ.

    മലയാളത്തില്‍ 30 സിനിമ മാത്രമല്ലല്ലോ ഉണ്ടായത് , ആ സ്ഥിതിക്ക് ഇതില്‍ പെടാത്തവ രണ്ടാമത്തെ ലിസ്റ്റിന്റെയും ഒന്നാമത്തെ ലിസ്റ്റിന്റെയും ഇടക്കോ രണ്ടാമത്തേതിന്റെയും മൂന്നാമത്തേതിന്റേയും ഇടക്കോ ആയിട്ടായിരിക്കേണ്ടേ സ്ഥാനം . ആയതിനാല്‍ ലിസ്റ്റിലില്ലാത്ത സിനിമകളെ കുറിച്ചു കുണ്ഠിതപ്പെടേണ്ട. !!! *-:)

  • srjenishsrjenish December 2011 +1 -1

    സുരേഷ് പറഞ്ഞതില്‍ കാര്യമുണ്ട്.. ഒന്നാമത്തേയും രണ്ടാമത്തേയും ലിസ്റ്റിനിടയിലാണ് ആ സിനിമയുടേ സ്ഥാനം എന്ന് ഉറപ്പിക്കട്ടേ? ;-)

  • AdminAdmin December 2011 +1 -1

    "പിന്നെയെങ്ങനെ സിനിമാകോട്ടയില്‍ തകര്‍ത്തോടി? റിക്കാര്‍ഡ് കളക്ഷന്‍ നേടി? "

    ഏതു റിക്കാര്‍ഡ് ???

  • ponnilavponnilav December 2011 +1 -1

    ആദ്യ പത്ത് എണ്ണത്തിന് മുഴുവന്‍ മാര്‍ക്ക് .
    എല്ലാം ഞാനും കണ്ടിട്ടുണ്ട് .
    രണ്ടാമത്തെ പത്തില്‍ അഞ്ചെണ്ണം കണ്ടതല്ല .
    മൂന്നാമത്തെ പത്തില്‍ രണ്ടെണ്ണമേ കണ്ടിട്ടുള്ളൂ .

  • mujinedmujined December 2011 +1 -1

    "പിന്നെയെങ്ങനെ സിനിമാകോട്ടയില്‍ തകര്‍ത്തോടി? റിക്കാര്‍ഡ് കളക്ഷന്‍ നേടി? "

    ഏതു റിക്കാര്‍ഡ് ???

    അഞ്ചുപൈസപോലും പരസ്യച്ചിലവില്ലാതെ ഇത്രയധികം പൈസ വാരിയ ഒരു സിനിമ ( പടം ) അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല!
    അതൊരു റിക്കാര്‍ഡ് തന്നെയല്ലേ?

  • menonjalajamenonjalaja December 2011 +1 -1

    നെറ്റില്‍ നല്ല പരസ്യമായിരുന്നുവെന്ന് ഞായറാഴ്ച സന്തോഷ് പറയുന്നുണ്ടായിരുന്നുവല്ലോ.

  • menonjalajamenonjalaja December 2011 +1 -1

    കഥാകാരന്റെ ഒന്നാം ലിസ്റ്റ് കൊള്ളാം . നല്ല സിനിമകള്‍. പ്രണയം കാണാന്‍ കഴിഞ്ഞില്ല.രണ്ടാം ലിസ്റ്റിലെ മൂന്നെണ്ണമേ കണ്ടിട്ടുള്ളൂ.മൂന്നാം ലിസ്റ്റിലെയും മൂന്നെണ്ണമേ കണ്ടിട്ടുള്ളൂ. കൃഷ്ണനും രാധയും കണ്ടിട്ടുമില്ല.കാണുമോ എന്നറിയില്ല.

  • AdminAdmin March 2012 +1 -1

    ...

  • suresh_1970suresh_1970 March 2012 +1 -1

    ... ... ....

  • vivek_rvvivek_rv March 2012 +1 -1

    ബ്യാരി മലയാളത്തിനോട് വളരെ അടുത്തുനില്‍ക്കുന്ന ഒരു ഭാഷയാണ്. കാസര്‍ഗോഡ് - മംഗലാപുരം ഭാഗത്താണ് ഇത് പ്രചാരത്തിലുള്ളത്.



    സംവിധായകനും മറ്റു ടെക്നീഷ്യന്‍സും മലയാളികള്, അഭിനേതാക്കളും .... എന്നിട്ടും മലയാളമാധ്യമങ്ങള്‍ ഈ സിനിമയെ ഗൗനിച്ചതായി കണ്ടില്ല. എവിടെയോ ഉള്ള ഒരു സിനിമ എന്ന മട്ടിലായിരുന്നൂ റിപ്പോര്‍ട്ടിംഗ്

  • vivek_rvvivek_rv March 2012 +1 -1

    ബ്യാരി ഭാഷയിലെ ഒരു ആല്‍ബം (ഉണ്ടുണ്ട് ... അവിടെയുമുണ്ട് ആ ശല്യം)

  • kadhakarankadhakaran March 2012 +1 -1

    നാട്ടില്‍ വെച്ച് ഏതാനും സിനിമകള്‍ കണ്ടു

    beutiful is not so beutiful
    secondshow should be a noonshow
    ഉന്നം പിഴച്ചു പോയ ഉന്നം
    അച്ഛന്റെ ആണ്മക്കള്‍ കണ്ട തീയേറ്ററില്‍ ആണ്‍പിള്ളേരില്ലാതെ പോയി
    മുല്ലശേരി മാധവന്‍ കുട്ടിയുടെ അഡ്രസ് പേരില്‍ മാത്രമേ ഉള്ളൂ

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion