form two groups for crossword administration, approval etc
  • aneeshmelananeeshmelan December 2010 +1 -1

    നിള Vs നിശ ആയിരുന്നെങ്കില്‍ കുറച്ചൂടെ നന്നായിരുന്നു എന്ന് തോന്നുന്നു
    ഇവന്റെ നെയിം - സിന്ദൂരം,മകുടം,കണിക്കൊന്ന(കൂടുതല്‍ ആലോചിക്കട്ടെ)
    ഇവന്റ് എണ്ണം എനിക്ക് അത്ര പിടുത്തം ഇല്ല
    ഒരാള്‍ക്ക്‌ മൂന്നു എണ്ണം നിര്‍മിക്കാം
    വലുപ്പം 11x11(ഡെഡ് സെല്‍ എന്ന സങ്കല്പം ഒഴിവാക്കാന്‍ പറ്റില്ലേ?)
    വിഷയത്തില്‍ കണ്ടു പിടുത്തം,വലുത്/ചെറുത്‌,സയന്‍സ് എന്നിവ കൂടി ഉള്‍പ്പെടുത്താന്‍ പറ്റുമോ?

  • vivek_rvvivek_rv December 2010 +1 -1

    some queries ..... (Sorry for using English .... My malayalam s/w not working in this PC)

    - Can the events be divided in to smaller groups (say a set of 10 /12 / 15). (We can change the rules including bonus points)
    - "അക്ഷരവിന്യാസളെക്കുറിച്ച് സമഗ്രമായ നിര്‍ദ്ദേശങ്ങളും നിയമങ്ങളും ഉണ്ടെങ്കില്‍ നന്നായിരുന്നു. അതുവഴി പല പരാതികളും കുറയ്ക്കാന്‍ സാധിച്ചേക്കും. ഇക്കാര്യത്തില്‍ പോഴനും വിവേകിനും മറ്റും പലതും പറയാനുണ്ടാവും" - Let them be as same as the ongoing ... We could only limit those who has very unusual letters

  • AdminAdmin December 2010 +1 -1

    കുരുക്ഷേത്ര മഷിത്തണ്ട് നടത്തുന്ന ഒരു ഈവന്റ് ആണ്. അതില്‍ അമ്പത് പദപ്രശ്നങ്ങള്‍ ഉണ്ട്. അതില്‍ തന്നെ അഞ്ചു ചെറിയ ഈവേന്റുകള്‍ ഉണ്ടായിരുന്നു. അത് പോലെയുണ്ടോ എന്നാണോ വിവേക്‌ ചോദിച്ചത്.

  • sanjupsanjup December 2010 +1 -1

    വിവേക് പറഞ്ഞതിന്റെ തുടര്‍ച്ച എന്നുള്ള രീതിയില്‍ പറഞ്ഞോട്ടെ,ഒന്‍പത് ഇവന്റുകളായി ഒരു പദപ്രശ്നം നടത്താമോ നമുക്ക്?ഇപ്പോള്‍ കുരുക്ഷേത്ര നടത്തുന്നതു പോലെ.എന്റെ മനസ്സില്‍ തോന്നുന്ന ഒരു പേരും 9 ഇവന്റ് പേരുകളും.
    രത്ന പ്രഭ/രത്നശോഭ
    ഇവന്റ്സ്:വജ്രം,മരതകം,പുഷ്യരാഗം,വൈഡൂര്യം,ഇന്ദ്രനീലം,ഗോമേദകം,പവിഴം,മുത്ത്,മാണിക്യം.

    ഒരു അഭിപ്രായം മാത്രം..ആര് എന്ത് തീരുമാനിച്ചാലും എല്ലാറ്റിനും നോം കൂടെയുണ്ട് :)

  • jaymrojaymro December 2010 +1 -1


    അനീഷ്, നിർദ്ദേശം നന്നു്‌.
     രണ്ടു ഗ്രൂപ്പിന്റേയും പേരുകൾ തമ്മിൽ ഒരു പൊരുത്തവും എന്നാൽ പ്രകടമായ വ്യത്യാസവും വേണ്ടേ?
     അതിനു ദ്വ്യക്ഷരിയായ 'നിള'യ്ക്കു ത്ര്യക്ഷരിയായ 'നളിനി'യാണു നല്ല മറുപടി എന്നു തോന്നുന്നു.
    മുജീബിന്റെ അഭിപ്രായത്തോടു യോജിക്കുന്നു.
    ഗ്രൂപ്പിന്റെ പേർ 'നളിനി' എന്നുറപ്പിക്കുന്നു. 

    ഒരു പുതിയ യാത്ര തുടങ്ങുകയല്ലേ? ആദ്യ event 'പ്രയാണം' നന്നായിരിക്കുമെന്നു തോന്നുന്നു.
     'പാരിജാതം' നല്ല പേരാണു്‌. അതുൾപ്പെടെ മറ്റു പേരുകൾ തുടർന്നു വരുന്ന ഇവന്റിനു വേണ്ടി കരുതിവയ്ക്കാം. 
    ബാക്കിയൊക്കെ അങ്ങനെ തന്നെ.

  • jaymrojaymro December 2010 +1 -1

    വലുപ്പം 11*11ൽ ക്ലിപ്തപ്പെടുത്തണമെന്നില്ലല്ലോ. അതിൽ കുറയാതിരുന്നാൽ മതി എന്നാണെന്റെ അഭിപ്രായം.
    വിഷയം, മുജീബ് സൂചിപ്പിച്ച പോലെ ഏതുമായ്ക്കോട്ടേ. അതു സ്രഷ്ടാക്കളുടെ താത്പര്യം
     അനുസരിച്ചാകുന്നതല്ലേ നല്ലത്?
    ജനറൽ/പലവക ഉള്ളപ്പോൾ എല്ലാം അതിൽ വരില്ലേ? 
    അനീഷ് സൂചിപ്പിച്ച വിഷയങ്ങൾ മാത്രമായി ഒരു പദപ്രശ്നം തയ്യാറായാലും കൊടുക്കാനെന്താണു വിഷമം? 

  • jaymrojaymro December 2010 +1 -1


    Admin,
    could you please change the comment size limitation? At least better to make it 500 characters.

  • jaymrojaymro December 2010 +1 -1


    നിയമങ്ങളുടെ കാര്യത്തിൽ വിവേക് പറഞ്ഞതിനോടു യോജിക്കുന്നു.
    പരിശോധനയിൽ അക്ഷരങ്ങൾ സാധാരണ പ്രയോഗങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നു നോക്കിയാൽ പോരേ? 
    സ്കോറിംഗ്, മാതൃഭൂമിയുടെ രീതി കൂടുതൽ അഭികാമ്യമാണു്‌.1,5,11,21 എന്നീ സ്ഥാനങ്ങൾക്കുള്ള പോയന്റു വ്യത്യാസം.

  • mujinedmujined December 2010 +1 -1

    All,
    വിവേകിന്റെയും, ജയകുമാരിന്റെയും അഭിപ്രായത്തോട് യോജിക്കുന്നു.
    പിന്നെ വാക്കുകളുടെ കാര്യത്തില്‍ ഓരോ സൈറ്റിലും വാക്കുകള്‍ പല രീതിയിലാണ്‌ കിടക്കുന്നത് അപ്പോള്‍ അതിന്റെ കാര്യത്തില്‍ എന്ത് ചെയ്യും എന്നുള്ള സംശയം ഉണ്ട്. complaints വരുന്നത് അവിടെയാണ് .
    പോഴന്റെ പ്രയാണം മുന്‍പോട്ടു പോകട്ടെ!....

  • vikasvenattuvikasvenattu December 2010 +1 -1

    എല്ലാ കാര്യങ്ങളിലും (ഒന്നൊഴിച്ച്) തീരുമാനമായല്ലോ.

    1. പദപ്രശ്നം ഉണ്ടാക്കുന്നതിനുള്ള നിയമാവലി നിലവിലുള്ളതുതന്നെ.

    %ഓരോ പദപ്രശ്നത്തിനും 11 x 11 വലുപ്പമെങ്കിലുമുണ്ടാവണം.
    %വിഷയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാക്കള്‍ക്ക് കൊടുക്കണം.
    %പ്രത്യേക വിഷയത്തിനു കീഴില്‍ വരാത്തവയെ പലവക/ജനറല്‍ രീതിയില്‍ തരം തിരിക്കാം.
    %പരിശോധകര്‍ക്ക് അക്ഷരക്രമങ്ങള്‍ വിലയിരുത്തി തിരുത്തലുകള്‍ നിര്‍ദ്ദേശിക്കാം.

    2. ആദ്യ ഗ്രൂപ്പ് നിള, അവരുടെ ആദ്യ സംരംഭം ‘സമസ്യ’
    3. രണ്ടാമത്തെ ഗ്രൂപ്പ് നളിനി, അവരുടെ ആദ്യ സംരംഭം ‘പ്രയാണം’.

    4. സ്കോറിംഗ് രീതി മാതൃഭൂമിയുടേതുതന്നെ.

    തീരുമാനമാകേണ്ടത് - സമസ്യയിലും പ്രയാണത്തിലുമായി എത്ര പദപ്രശ്നങ്ങള്‍ വേണം?

    ശുഭദിനം :)

  • AdminAdmin December 2010 +1 -1

    പോഴന്‍, 2000 --> 4000 അക്ഷരങ്ങള്‍ സെറ്റിങ്ങില്‍ മാറ്റിയിട്ടുണ്ട്. അത് സ്പാം കമന്റുകളെ ഒഴിവാക്കാനാണ്. ജോജുവിന്റെ ഇന്‍പുട്ട് എന്തെങ്കിലും വേണമെങ്കില്‍ ഒര്മിപ്പിക്കം.

  • AdminAdmin December 2010 +1 -1

    sanju,
    സബ് ഈവേന്റുകള്‍ നടത്താന്‍ വകുപ്പുണ്ട്. എന്നിരുന്നാലും ആദ്യത്തേത് ചെറിയ ഒരെണ്ണം ആകുന്നതാണ് നല്ലത്. നിങ്ങള്‍ക്ക്‌ അപ്പ്രൂവല്‍ പഠിക്കാന്‍ സമയം കിട്ടും. "പ്രയാണം" ത്തില്‍ പത്തും, "സമസ്യ" അഞ്ചും വച്ച് തുടങ്ങാം. അതിനു ശേഷം "നിള" യില്‍ "രത്നപ്രഭ" നടത്താം.

  • sanjupsanjup December 2010 +1 -1

    അപ്പോള്‍ എല്ലാം തീരുമാനമായി.യാത്ര തുടങ്ങാം.

  • AdminAdmin December 2010 +1 -1

    അവസാനമായി ഒരു (ഭംഗി) വാക്ക്‌ .

    നിങ്ങള്‍ മഷിത്തണ്ടിന്റെ അഡ്മിന്‍ വിഭാഗത്തിലേക്ക്‌ പ്രവേശിക്കുകയാണ്. അതുകൊണ്ട് തന്നെ മഷിതണ്ടിനും മറ്റു വ്യക്തികള്‍ക്കും കളിക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുത്. എല്ലാ പദപ്രശ്നങ്ങളും നിങ്ങള്‍ക്ക്‌ കാണാം. അതിന്റെ ഉത്തരങ്ങള്‍ ബന്ധുക്കളുമായോ സഹപ്രവര്‍ത്തകന്മാരുമായോ ഏതെങ്കിലും കളിക്കാരുമായോ പങ്കു വയ്ക്കരുത്. പ്രത്യക്ഷമായോ പരോക്ഷമായോ ഒരൊറ്റ ക്ലൂ പോലും കൊടുക്കരുത്.

    അതിനുള്ള ഉത്തരവാദിത്ത്വവും മറ്റും നിങ്ങള്‍ക്ക് ഉണ്ട് എന്ന ബോധ്യത്തിലാണ് ഇത് നിങ്ങളെ ഏല്‍പ്പിക്കാന്‍ മഷിത്തണ്ട് തീരുമാനിച്ചത്. നിങ്ങളെ വിശ്വാസം ഉള്ളത് കൊണ്ട് തന്നെയാണ് ഇങ്ങനെയൊരു നീക്കം നടത്തിയത് തന്നെ.

    ഒരു കാര്യം ശ്രദ്ധിക്കുക. അമിതമായി മഷിത്തണ്ടില്‍ സമയം കളയരുത്. ദിവസം അര മണിക്കൂര്‍ വീതം (മാത്രം) നീക്കി വയ്ക്കുക. ഞങ്ങളുടെ പലരുടെയും വ്യക്തിപരമായ ജീവിതം താളം തെറ്റിച്ചുകൊണ്ടിരിക്കുന്ന വെറും ഒരു ഹോബി പ്രോജെക്ടിലേക്കാണ് നിങ്ങള്‍ കാലെടുത്തു വയ്ക്കുന്നത്. ഈ കര്‍ത്തവ്യം ആസ്വദിക്കുവാന്‍ പറ്റുന്നില്ല എന്ന് കാണുകയാണെങ്കില്‍ പിന്മാറുക.

    എന്ന് ടെസ്റ്റിങ തുടങ്ങാം എന്നും മറ്റും ഉള്ള നിര്‍ദ്ദേശങ്ങള്‍ ജോജു തരും. അടുത്ത ആഴ്ച പ്രതീക്ഷിച്ചാല്‍ മതി.

  • vivek_rvvivek_rv December 2010 +1 -1

    Great !!! On your marks ... Set .... Ready .....

    By the way, any way to get notifications for new comments here?

  • vivek_rvvivek_rv December 2010 +1 -1

    One more query .......

    Can the first event (for both the teams) fully contributed by our team? Means the full set will be created by us?

  • vivek_rvvivek_rv December 2010 +1 -1

    us means - members of the same team ....

  • AdminAdmin December 2010 +1 -1

    അത് വേണോ ? അതൊരു തെറ്റായ മെസ്സേജ് മറ്റു കളിക്കാര്‍ക്ക്‌ കൊടുക്കുമോ? ഒരു തരത്തില്‍ നിങ്ങളുടെ തന്നെ പദപ്രശ്നങ്ങള്‍ ആണ് കൂടുതലും.

    നോട്ടിഫിക്കേഷന്‍ ഞാന്‍ നോക്കി. അങ്ങിനെ ഒരു സെറ്റിംഗ്സ് കാണുന്നില്ല. നെറ്റില്‍ തപ്പട്ടെ. എന്തെങ്കിലും വഴി തെളിയാതിരിക്കില്ല.

  • vikasvenattuvikasvenattu December 2010 +1 -1

    ആദ്യ ടെസ്റ്റ് ഡോസിനു കാത്തിരിക്കുന്നു. :)

  • AdminAdmin December 2010 +1 -1

    ഓരോ ഡിസ്കഷന്റെയും സൈഡില്‍ കാണുന്ന സ്റ്റാര്‍ അടയാളത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മതി തുടര്‍ന്നുള്ള കമന്റുകള്‍ നിങ്ങളുടെ മെയില്‍ ബോക്സില്‍ വരും.

  • vivek_rvvivek_rv December 2010 +1 -1

    @ Admin - പ്രശ്നമില്ല ..ഒരു അഭിപ്രായം ചോദിച്ചു എന്നേയുള്ളൂ ...

  • vivek_rvvivek_rv December 2010 +1 -1

    കുരുക്ഷേത്ര കഴിഞ്ഞു തുടങ്ങിയാല്‍ പോരെ? ഒരു ചെറിയ ഇടവേള വേണോ? എല്ലാവരും എന്ത് പറയുന്നു?

  • jaymrojaymro December 2010 +1 -1

    Thanks, Admin.
    അടുത്ത മത്സരത്തിനു ഒരാഴ്ചയെങ്കിലും ഇടവേള നല്ലതാണു്‌, കളിക്കാർക്ക്.
    അപ്പോഴേക്കും നമുക്കു പദപ്രശ്നങ്ങൾ റെഡിയാക്കി വയ്ക്കാം.
    അഞ്ചു വീതമുള്ള ഒരു ടെസ്റ്റ് ഡോസ് നല്ലതു തന്നെ.

  • vivek_rvvivek_rv December 2010 +1 -1

    എനിക്ക് ഇപ്പോഴും അങ്ങോട്ട്‌ മുഴുവന്‍ മനസ്സിലായില്ല. മനസ്സിലായത് പറയാം

    രണ്ടു ഗ്രൂപ്പ്‌..... രണ്ടു ഗ്രൂപ്പും മത്സരം വേറെ വേറെ നടത്തും..... ഒരു ഗ്രൂപിലെ മത്സരത്തില്‍ ആ ഗ്രൂപിലെ മൂന്നു പേര്‍ക്കും പങ്കെടുക്കാന്‍ പറ്റില്ല .... ശരി അല്ലെ ?

    ആര്‍ക്കും പദ പ്രശ്നങ്ങള്‍ submit ചെയ്യാം (except അതേ ഗ്രൂപ്പ്‌ മെംബേര്‍സ്). അവ event നടത്തുന്ന ഗ്രൂപിലെ ആള്‍ക്കാര്‍ verify ചെയ്യണം (അതോ ലീഡര്‍ മാത്രമോ) ?

    ചെയ്യുന്നത് എങ്ങനെയെന്നു വഴിയെ പറയും .... അല്ലെ?

  • mujinedmujined December 2010 +1 -1

    വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ, കയറിയിരുന്നിട്ട് അങ്ങോട്ട് പോകുന്നില്ലല്ലോ?....

  • jojujohncjojujohnc December 2010 +1 -1

    രണ്ടു ഗ്രൂപ്പ്‌..... രണ്ടു ഗ്രൂപ്പും മത്സരം വേറെ വേറെ നടത്തും..... ഒരു ഗ്രൂപിലെ മത്സരത്തില്‍ ആ ഗ്രൂപിലെ മൂന്നു പേര്‍ക്കും പങ്കെടുക്കാന്‍ പറ്റില്ല .... ശരി അല്ലെ ?
    ---- YES

    ആര്‍ക്കും പദ പ്രശ്നങ്ങള്‍ submit ചെയ്യാം (except അതേ ഗ്രൂപ്പ്‌ മെംബേര്‍സ്). അവ event നടത്തുന്ന ഗ്രൂപിലെ ആള്‍ക്കാര്‍ verify ചെയ്യണം (അതോ ലീഡര്‍ മാത്രമോ) ?
    ---- ANYONE can submit crosswords. OWNER can choose/assign any ONE MEMBER (as APPROVER) to verify that crossword. THE APPROVER can verify it. (Creator and approver

    കുരുക്ഷേത്ര കഴിഞ്ഞു തുടങ്ങിയാല്‍ പോരെ? ഒരു ചെറിയ ഇടവേള വേണോ? എല്ലാവരും എന്ത് പറയുന്നു?
    ---- Better. We will start new competition on Jan first week.

    NILA may start with 5 crosswords on Jan first week. (finish it in two weeks)
    NALINI may start their competition after NILA. make it 10 crosswords. (finish it in 3 weeks)

    we may decide rest of the things later. No Need for Prizes.

  • jaymrojaymro December 2010 +1 -1

    OK, Admin. We will start competition in January.
    By that time we will make them ready.

  • mujinedmujined December 2010 +1 -1

    ഇന്ന് ഇങ്ങോട്ട് ആരും നോക്കിക്കണ്ടില്ല? 'വിശ്രമത്തിലായിരിക്കും' അടുത്ത അങ്കത്തിനായി, അല്ലേ?

  • AdminAdmin December 2010 +1 -1

    എല്ലാം തീരുമാനമായില്ലേ?

  • vikasvenattuvikasvenattu December 2010 +1 -1

    എല്ലാം തീരുമാനമായി. അപ്പ്രൂവ് ചെയ്യാനുള്ള പദപ്രശ്നങ്ങള്‍ എവിടെ? തിടുക്കമില്ല. കുരുക്ഷേത്ര കഴിഞ്ഞായാലും മതി :)

  • vivek_rvvivek_rv December 2010 +1 -1

    Did anybody notice that the discussion can be visible without giving the login credentials? To post a comment only you need to login ....

    What about others?

    Is this a bug?

  • vivek_rvvivek_rv December 2010 +1 -1

    How to submit crosswords? We will only announce the event after "Kurukshethra". Right?

  • jaymrojaymro December 2010 +1 -1

    ഡിസ്കഷൻ എല്ലാവർക്കും കാണാം എന്നു വിവേക് പറഞ്ഞത് ശരിയാണു്‌.
    ഇതിനൊരു confidentiality നല്ലതാണെന്നു തോന്നുന്നു, അത്ര വലിയ ആനക്കാര്യമൊന്നും ഇല്ലെങ്കിലും. 
    അതൊക്കെ അഡ്മിനറിയാത്തതല്ലല്ലോ എന്നു കരുതാം.

  • AdminAdmin December 2010 +1 -1

    confidential ആയ കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യരുത്. അത് മെയില്‍ ആയി അയയ്ക്കുക . ഈ ഫോറം അടുത്ത് തന്നെ പബ്ലിഷ് ചെയ്യും. പദപ്രശ്ന മത്സരങ്ങള്‍ ഒഴിച്ച് മറ്റെന്തും ഇവിടെ ചര്‍ച്ച ചെയ്യുന്ന തരത്തില്‍ .

  • jaymrojaymro December 2010 +1 -1

    പദപ്രശ്നങ്ങൾ പരിശോധിക്കാൻ പുറപ്പെടും മുമ്പ് മനസ്സിൽ വയ്ക്കേണ്ട ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കട്ടെ.
    ഇപ്പോഴത്തെ ചോദ്യങ്ങളെ പോലെയുള്ള പ്രശ്നോത്തരി ശൈലി മാറണം. 
    'ചോദ്യങ്ങളി'ൽ നിന്നു 'സൂചനകളി'ലേക്കു വരണം. അതും കുറഞ്ഞ വാക്കുകളിൽ.
     ( സ്രഷ്ടാവിനെക്കൊണ്ടു മാറ്റിക്കുകയോ അപ്രൂവർ മാറ്റുകയോ ചെയ്യണം.)
     
    അല്പം ആലോചിക്കാനുള്ള അവസരം കൊടുക്കണം. നേരിട്ടുള്ള സൂചനകൾ കഴിവതും ഒഴിവാക്കണം.
     എന്നാൽ ഏറെ ആശയക്കുഴപ്പമുണ്ടാക്കുകയുമരുത്. ഒഴിവാക്കാൻ പറ്റാത്തിടത്തുമാത്രം ചോദ്യരൂപമാകാം.
    (കത്രിക നന്നായി പ്രയോഗിക്കണം. മാത്രമല്ല, തുന്നലും നന്നായി പഠിക്കണം) :)

    ചില ഉദാഹരണങ്ങൾ:1. നാലുകെട്ട്- 
    സൂചന-i. നോവൽ(എംടി)
    ii. വാസ്തുശൈലി.
    2. ഹിഗ്വിറ്റ-
    സൂചന- i. ഗോളി.('ഗോളടിക്കുന്ന' എന്നു ഒരാർഭാടത്തിനു വേണമെങ്കിൽ ചേർക്കാം). 
    ii. കൊളമ്പിയൻ ഫുട്ബാൾ.
      iii. കളിക്കാരൻ(കൊളംബിയ)
    iv.എൻ.എസ്.മാധവൻ.
    3. താമര-
    സൂചന-i. പുഷ്പം.
    ii. തെരഞ്ഞെടുപ്പു ചിഹ്നം.('തെരഞ്ഞെടുപ്പ്' എന്നോ 'ചിഹ്നം' എന്നോ മാത്രമായാൽ ആശയക്കുഴപ്പമാകും.)
    iii. ഇരിപ്പിടം(ദേവി)

    അധികസൂചന വേണമെന്നുള്ളതു ബ്രാക്കറ്റിൽ കൊടുക്കാം. It should help to narrow down players' thoughts.
    അവാർഡുകൾ/സമ്മാനങ്ങൾ തുടങ്ങിയവയുടെ പേരുമാത്രം കൊടുക്കാം. അധികസൂചനയായി രാജ്യം/സ്ഥലം/വർഷം/ഇനം ഇവയിലൊന്നോ രണ്ടോ മാത്രം ഒപ്പം കൊടുക്കാം.
    കളിക്കാരന്റെ മനസ്സിലുള്ള ചോയിസുകളെ കൊടുത്തിട്ടുള്ള അക്ഷരവു/ങ്ങളുമായി താരതമ്യപ്പെടുത്തി  കൃത്യമായതു കണ്ടെത്തട്ടെ.(മുമ്പൊരു ചർച്ചയിൽ ഇതേപ്പറ്റി അഡ്മിൻ തന്നെ പറഞ്ഞതോർക്കുക.)

    Above all- "Use commonsense". It should lead and rule.

  • vikasvenattuvikasvenattu December 2010 +1 -1

    ജയകുമാറിന്റെ അഭിപ്രായത്തോടു യോജിക്കുന്നു. ഈ നിര്‍ദ്ദേശം, ഒരുപക്ഷേ, അത്ര എളുപ്പം പ്രാവര്‍ത്തികമായിക്കൊള്ളണമെന്നില്ല. പദപ്രശ്നം മോഡറേറ്റ് ചെയ്യുന്നവര്‍ക്ക് - പദപ്രശ്നസൃഷ്ടാക്കളുമായി കൂടിയാലോചിച്ചതിനുശേഷം - സൂചനകള്‍ മേല്‍പ്പറഞ്ഞതുപോലെയാക്കിയെടുക്കാന്‍ സാധിച്ചേക്കും. എന്തായാലും ഒരു കൈ നോക്കിക്കളയാം. :)

  • menonjalajamenonjalaja December 2010 +1 -1

    അപ്പോള്‍ ഞാന്‍ ഇപ്പോള്‍ എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഞാന്‍ മുമ്പയച്ച പദപ്രശ്നങ്ങള്‍ വീണ്ടും എഡിറ്റ് ചെയ്യണമല്ലോ
    ഇനി അതും കൂടി ചെയ്തിട്ട് അയയ്ക്കാം.

  • mujinedmujined December 2010 +1 -1

    ജയകുമാറിന്റെ അഭിപ്രായത്തോട് യോചിക്കുന്നു പക്ഷെ
    സൂചനകള്‍ ചെറുതകുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്യതയുണ്ട്
    ഉദാ: ഒരു സൂചന 'വീട്ടുനട'
    Ans : പത്തനംതിട്ട . മുന്‍പത്തെ ഒരു പദപ്രശ്നത്തിലെ ഒന്നാണിത്
    ഇതിന്റെ വിശദീകരണം എങ്ങിനെയും ആയിക്കോട്ടെ. ഇത്തരം സൂചനകള്‍ നിര്‍ബന്ധമായും മറ്റെണ്ടാതയിരുന്നു. ഇങ്ങനെയുള്ള സൂചനകള്‍ മൂലം വെറുതെ സമയം കളയാമെന്നല്ലാതെ ഒരു പ്രയോജനവും ഇല്ല .
    നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒര്മയുണ്ടയിരിക്കുമല്ലോ? അപ്പോള്‍ ഇങ്ങനെയുള്ള സൂചനകള്‍ മാറ്റി അപ്പ്രുവര്‍ പുതിയ സൂചനകള്‍ നല്‍കണം അല്ലെങ്കില്‍ സൃഷ്ട്ടാവിനെക്കൊണ്ട് വീണ്ടും എഡിറ്റ്‌ ചെയ്യിക്കണം എന്നിട്ട് മാത്രമേ അപ്പ്രൂവ് ചെയ്യാവു .

  • sanjupsanjup December 2010 +1 -1

    അങ്ങനെ കുരുക്ഷേത്ര യുദ്ധവും കഴിഞ്ഞു..
    നമ്മുടെ അങ്കം ഇനി എന്നാ?

  • vivek_rvvivek_rv December 2010 +1 -1

    ധാരാളം ലിങ്കുകള്‍ ഉണ്ടായെങ്കില്‍ മാത്രമേ ജയകുമാറിന്റെ നിര്‍ദേശം വിജയമാകുകയുള്ളൂ. അല്ലെങ്കില്‍ ചുമ്മാ സമയം കളയാനെ അത് ഉപകരിക്കൂ. എല്ലാവര്ക്കും ഒരേ നിലവാരം പുലര്‍ത്താന്‍ കഴിയില്ല എന്നത് ഓര്‍ക്കണം.

  • vivek_rvvivek_rv December 2010 +1 -1

    പിന്നെ വൈവിധ്യമുള്ള മത്സരങ്ങള്‍ വേണം.

    പല തരം പദ പ്രശ്നങ്ങള്‍ നമുക്ക് schedule ചെയ്യാമെന്ന് കരുതുന്നു.
    1 - സാധാരണ (എളുപ്പമുള്ളവ)
    2 - ഒരല്പം കടുപ്പമുള്ളവ (ജയകുമാര്‍ നിര്‍ദേശിച്ചത് മാതിരി)
    3 - കഠിനം

    ഇതിനു മൂന്നിനും പല തരം സ്കോറിംഗ് pattern ഉപയോഗിക്കാം.

    ഉദാഹരണം. കഠിനം.

    - ആരും ഇവ ഒറ്റയടിക്ക് പൂര്‍ത്തിയാക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ല.
    അതിനാല്‍ ആദ്യത്തെ 5 മണിക്കൂറില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് (എല്ലാവര്ക്കും) 110 points .

    അഞ്ചു മണിക്കൂറിനു ശേഷം എക്സ്ട്രാ ക്ലൂ കൊടുക്കും. (അത് കമന്റ്‌ ആകാം / പുതിയ ചില linking ചോദ്യങ്ങള്‍ ആകാം/ കുറച്ചു കൂടി വിശദീകരിച്ച ചോദ്യങ്ങള്‍ ആകാം.)

    അത് കൂടി ഉപയോഗിച്ച് പൂരിപ്പിക്കുന്നവര്‍ക്ക് 108 points ....

    (24 മണിക്കൂര്‍ കഴിഞ്ഞു വീണ്ടും വേണമെങ്കില്‍ അടുത്ത സെറ്റ് ക്ലൂ കൊടുക്കാം)

    അങ്ങനെ അങ്ങനെ ...

    ഒരു തരം സൂചനകളും (indirect ഉള്‍പ്പെടെ) കമന്റുകളില്‍ അനുവദിക്കരുത്. അതിനു കമന്റ് മോഡറേറ്റര്‍ കൂടി മനസ്സ് വെക്കണം. ബിജോയ്‌/ ജോജു / അഡ്മിന്‍ please take care. അല്ലെങ്കില്‍ പദ പ്രശനം നടത്തുന്ന ഗ്രൂപിനെ ആ ചുമതല കൂടി ഏല്‍പ്പിക്കാം. പറ്റുമെങ്കില്‍ .......

  • vivek_rvvivek_rv December 2010 +1 -1

    ഇപ്പോള്‍ മഷി തണ്ടില്‍ approval കാത്തു കിടക്കുന്ന പദ പ്രശ്നങ്ങള്‍ തീര്‍ത്തതിനു ശേഷം മാത്രം പുതിയവ സ്വീകരിച്ചാല്‍ മതി എന്നാണ് എന്റെ അഭിപ്രായം.

  • vivek_rvvivek_rv December 2010 +1 -1

    Where were my today's comments :( :( ?

  • AdminAdmin December 2010 +1 -1

    @വിവേക്‌

    indirect ഉള്‍പ്പെടെ ഒരു തരം സൂചനകളും കൊടുക്കാതിരിക്കാന്‍ എളുപ്പം കഴിയും. 24 മണിക്കൂര്‍ കഴിഞ്ഞു അപ്പ്രൂവ് ചെയ്‌താല്‍ മതി. കുഴപ്പം എന്താണെന്ന് വച്ചാല്‍ പലരും, ക്ലൂ ആവശ്യപെടുന്നതും , അഭിനന്ദനം അറിയിക്കുന്നതും indirect ക്ലൂ കൊടുക്കുന്നതും ഒരേ കമന്റില്‍ ആണ്.

    പദപ്രശ്നത്തിന്റെ കാഠിന്യം അനുസരിച്ച് മാര്‍ക്ക്‌ കൊടുക്കുന്ന സിസ്റ്റം ഇത് വരെ ഇല്ല. അത് വരുവാന്‍ സമയം എടുക്കും.

    എന്റെ അഭിപ്രായത്തില്‍ എല്ലാ പദപ്രശ്നങ്ങളിലും എല്ലാ തരം ക്ലൂകളും ഉള്‍പെടുത്തുക.

    1 - സാധാരണ (എളുപ്പമുള്ളവ) (75%)
    2 - ഒരല്പം കടുപ്പമുള്ളവ (ജയകുമാര്‍ നിര്‍ദേശിച്ചത് മാതിരി) (20%)
    3 - കഠിനം (5%)

    ക്ലൂ അനുസരിച്ച് കടുപ്പം കൂട്ടാവുന്നതെയുള്ളൂ. വല്ലപ്പോഴും എളുപ്പമുള്ള പദപ്രശ്നങ്ങള്‍ വരുന്നത് കൂടുതല്‍ കളിക്കാര്‍ക്കും ഒരു സമാധാനം കിട്ടും എന്ന് തോന്നുന്നു.

  • aneeshmelananeeshmelan December 2010 +1 -1

    ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തില്‍ ആയി ഉത്തരം വരുന്ന പദപ്രശ്നങ്ങള്‍ കുറയ്ക്കുന്നത് നന്ന്
    ഇതിന്റെയും ടൈമിംഗ് പഴയത് പോലെ തന്നെ ആണോ?

  • vivek_rvvivek_rv December 2010 +1 -1

    soft ware സമ്മതിക്കുന്നില്ലെങ്കില്‍ scoring pattern നമുക്ക് അതേ പടി തുടരാം ... clue കൊടുക്കുന്നതില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി. ക്ലൂ ഉള്ള കമന്റുകള്‍ എഡിറ്റ്‌ ചെയ്തു കൊടുത്താല്‍ പോരെ?

    പിന്നെ പറഞ്ഞത് പോലെ സൂചനകള്‍ ആണല്ലോ (തെറ്റുകളും പട വിന്യാസങ്ങളും മാറ്റി നിറുത്തിയാല്‍) പദ പ്രശ്നത്തിന്റെ കടുപ്പം നിര്‍ണ്ണയിക്കുന്നത്.

    ബാക്കി ആരെയും കാണുന്നില്ലല്ലോ. എല്ലാവരും അവധിയില്‍ ആണോ ?

  • vivek_rvvivek_rv December 2010 +1 -1

    കുറച്ചു പദ പ്രശനം കിട്ടിയിരുന്നെങ്കില്‍ ........ ചുമ്മാ verify ചെയ്യാമായിരുന്നു ...........

    (എന്നത്തേക്ക് നമുക്ക് തുടങ്ങാന്‍ പറ്റും? ഞാന്‍ ഇപ്പോളെ റെഡി ആണ് . shutdown ആയതിനാല്‍ പണി ലേശം കുറവുണ്ട്. )

  • vikasvenattuvikasvenattu December 2010 +1 -1

    ഞാന്‍ തിരിച്ചെത്തി. അധികം താമസമില്ലാതെ അടുത്ത ഈവന്റ് തുടങ്ങാന്‍ കഴിഞ്ഞേക്കും. :)

  • mujinedmujined December 2010 +1 -1

    അടുത്ത പരിപാടി എന്താണാവോ? ഒന്നും കാണുന്നില്ലല്ലോ ?

  • jojujohncjojujohnc January 2011 +1 -1

    I will update the site today and I will assign multiple crosswords to Jaykumar and Vikas.
    They will distribute crossword among the group.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion