രാഷ്ട്രീയം.
  • menonjalajamenonjalaja March 2012 +1 -1

    സംശയമില്ലാത്ത കാര്യം അതൊന്നു മാത്രം.

  • kadhakarankadhakaran April 2012 +1 -1

    വി കെ സിംഗ് അല്ലെങ്കിലും അല്പം കൂടുതല്‍ സംസാരിക്കുന്നുണ്ട്

  • suresh_1970suresh_1970 April 2012 +1 -1

    രാജ്യസഭാ സീറ്റും വേണമെന്ന് ലീഗ്‌ -- മലപ്പുറം: അഞ്ചാം മന്ത്രിസ്ഥാനത്തിന് പുറമേ രാജ്യസഭാ സീറ്റിനും അവകാശവാദം ഉന്നയിച്ച് മുസ്‌ലീം ലീഗ് നേതാക്കള്‍ രംഗത്ത്. രാജ്യസഭാ സീറ്റില്‍ ഒഴിവ് വരുന്നതില്‍ യു.ഡി.എഫിന് ലഭിക്കുന്ന രണ്ട് സീറ്റില്‍ ഒന്ന് ലീഗിന് അവകാശപ്പെട്ടതാണെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് ആവശ്യത്തില്‍ നിന്ന് പുറകോട്ടില്ലെന്നും ഇ.ടി. വ്യക്തമാക്കി. അനൂപ് ജേക്കബിനൊപ്പം ലീഗിന്റെ അഞ്ചാംമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് വ്യക്തമാക്കിയ ലീഗ് നേതാക്കള്‍ രാജ്യസഭാ സീറ്റിനുള്ള അവകാശവാദം നേരത്തെ ഉന്നയിച്ചതാണെന്നും അത് അംഗീകരിക്കപ്പെട്ടതാണെന്നും പറഞ്ഞു.

    മുഖ്യമന്ത്രി ക്കസേരയിലേക്കു നോക്കല്ലേ എന്നു ചാണ്ടിച്ചൻ പറയേണ്ടിവരും. ;;)

  • mujinedmujined April 2012 +1 -1

    പാവം അനൂപ്ജേക്കബിന്‍റെ കഷ്ടകാലം എത്രയോ നേരത്തെ മന്ത്രിയാവാമായിരുന്നു ലീഗങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ ( അനൂപ് ജേക്കബിനൊപ്പം ലീഗിന്റെ അഞ്ചാംമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന്).

  • vivek_rvvivek_rv April 2012 +1 -1 (+1 / -0 )

    നാട്ടിലൊക്കെ വിഡ്ഡിയാക്കുക എന്നതിനുപകരം "അഞ്ചാം മന്ത്രിയാക്കി" എന്നൊരു പ്രയോഗം വന്നെന്നു കേട്ടു. ശരിയാണോ എന്തോ? :-))

  • menonjalajamenonjalaja April 2012 +1 -1

    :-))

  • vivekrvvivekrv April 2012 +1 -1

    അഞ്ചാം മന്ത്രി യു ഡി എഫ് തീരുമാനിക്കുമെന്ന് ഹൈക്കമാണ്ടിനെ കണ്ടതിനു ശേഷം മുഖ്യമന്ത്രി.

    അങ്ങനെ തിരുനക്കരെ വഞ്ചി കൊണ്ടു പോയി കെട്ടിയിട്ട്, ശങ്കരന്‍ വീണ്ടും തെങ്ങില്‍ കയറി.

  • ഇന്നു കാസര്കോടു ജില്ലയില്‍ ഉച്ച ഒരു മണി വരെ ഹര്‍ത്താല്‍ (ഏന്ദൊസള്ഫാന്) . ഈ ഹര്‍ത്താല്‍ നാളേക്കാണു LDF പറഞ്ഞിരുന്നത്. നാളെ ചെന്നിത്തലയും ചാണ്ടിച്ചായനും വരുന്നത് പ്രമാണിച്ച് അതു ഇന്നത്തേക്കാക്കി .

    ഓര്മ്മയുണ്ടൊ ആ സിനിമ "സന്ദേശം " - ശങ്കാരാടി പറയുന്നത് "അന്നെന്റെ പേരക്കുട്ടിയുടെ പിറന്നാളാണു, ബന്ദ് വേറെ ദിവസം ആക്കണം " എന്നത്.

    ഒരേ ഒരു സംശയം മാത്രം അപ്പൊ ഈ ഹര്‍ത്താല്‍ ആര്‍ക്കെതിരെയാണ് ?

  • mujinedmujined May 2012 +1 -1

    കേരളത്തിലെ രാഷ്ടിയക്കാര്‍ ഉന്മത്തത്തിലാണെന്നു തോന്നുന്നു!!!!!!!

  • >>..........."ഉന്മത്തത്തിലാണെന്നു" തോന്നുന്നു >>>

    ഉന്മത്തം ???? 'ഉന്മാദം' എന്നാണോ ഉദ്ദേശിച്ചത്?

  • mujinedmujined May 2012 +1 -1

    'ബുദ്ധിഭ്രമം' ആണുദ്ദേശിച്ചത്.

  • mujinedmujined May 2012 +1 -1

    പെട്രോളിനു വിലകുറച്ചില്ലെങ്കിലും ' ഹര്‍ത്താല്‍ വിജയിപ്പിക്കുക' അതായിരുന്നു ഇന്നലത്തെ മുദ്രാവാക്യം.

  • ഇവിടെ അത്തരം കലാപരിപാടികളൊന്നുമില്ല. കഷ്ടം!!!

  • srjenishsrjenish May 2012 +1 -1

    ദുബായില്‍ പെട്രോള്‍ വില കുറയ്ക്കുന്നു എന്ന് കേട്ടു.. പിന്നെന്തിന് ഹര്‍ത്താല്‍‌? ഇവിടെ ഉള്ള ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുന്നു. നമ്മെ ഭരിക്കുന്നത് ശുദ്ധ കള്ളന്മാരും...

  • //// ഇവിടെ ഉള്ള ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുന്നു. നമ്മെ ഭരിക്കുന്നത് ശുദ്ധ കള്ളന്മാരും...

    അതു ശരിയല്ല , ഇവിടുള്ളോരും ഭരിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിത്തന്നെ , 10 ജന്‍പഥ് ലെ ജനങ്ങള്‍ക്കു വേണ്ടിയാണെന്നു മാത്രം .

  • srjenishsrjenish July 2012 +1 -1

    വിജയന്റെ പണി പാളി...

    മണിക്കൊരു മണികെട്ടാനും ഏറനാടന്‍ തമാശക്കാരന്‍ ഹംസയ്ക്കൊരു പണി കൊടുക്കാനും കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശം..

    “ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു..“

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion