മുല്ലപ്പെരിയാര്‍
  • ponnilavponnilav December 2011 +1 -1

    :-( :-(

  • menonjalajamenonjalaja December 2011 +1 -1

    മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെള്ളത്തോടൊപ്പം അനുബന്ധപ്രദേശങ്ങളും ഒഴുകിവരുമ്പൊള്‍ താങ്ങാന്‍ ശക്തിയുണ്ടോ എന്ന് നോക്കാനാവണം.

  • ponnilavponnilav December 2011 +1 -1

    താങ്ങാന്‍ കഴിയില്ല എന്ന് ആര്‍ക്കാണ് അറിയാത്തത് ?
    വെള്ളമല്ലേ താങ്ങാന്‍ കഴിയൂ .

  • menonjalajamenonjalaja December 2011 +1 -1

    ഈ നോക്കലൊക്കെ ഒരു പ്രഹസനമല്ലേ?

  • ponnilavponnilav December 2011 +1 -1

    [-O<

  • mujinedmujined December 2011 +1 -1

    മുല്ലപ്പരിയാര്‍ പ്രശ്നം തീര്‍ന്നെന്നാ തോന്നുന്നേ,
    വാര്‍ത്തയില്‍പോലും ഒന്നും കേള്‍ക്കാനില്ല.
    ഇനി അടുത്ത ഭൂകമ്പമെങ്ങും ഉണ്ടായാലറിയാം പ്രശ്നമൊന്ന് ചൂടു പിടിക്കുമോയെന്ന്?
    നമ്മുടെ മുഖ്യനെന്താ മുല്ലപ്പെരിയാറില്‍ പോവാത്തത്?

  • kadhakarankadhakaran December 2011 +1 -1

    പ്രശ്നമൊന്നും തീര്‍ന്നില്ല മുജീബേ, മാദ്ധ്യമങ്ങള്‍ക്ക് വേറെ വിഷയം കിട്ടിക്കാണും

  • menonjalajamenonjalaja December 2011 +1 -1

    മഴ മാറിയില്ലേ . ഇനി അടുത്ത മഴക്കാലം വരട്ടെ.

  • mujinedmujined December 2011 +1 -1

    latest News:- മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ആലുവ മണപ്പുറത്ത് സന്ദര്‍ശനം നടത്തി.
    മുല്ലപ്പെരിയാര്‍ തകരുമോ ? ഇല്ലയോ? എന്ന് ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മിശ്ര ( കമ്മീഷന്‍ )

  • srjenishsrjenish January 2012 +1 -1

    Latest News :- മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍ താണ്ഡവമാടിയ 'താനേ' ചുഴലിക്കാറ്റ് തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളില്‍ മരണം വിതച്ചു.

    ശബരിമലയിലെ അയ്യപ്പന്റെ കോപമാണ് ഈ ചുഴലിക്കാറ്റിന് കാരണമെന്നാണ് ശാസ്ത്ര-അജ്ഞന്മാരുടെ നിഗമനം. തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തജനങ്ങളെ ശബരിമല ദര്‍ശനത്തിന് അയയ്ക്കാത്തതും ശബരിമല മോഡലില്‍ തമിഴ്നാട്ടില്‍ പുതിയ അമ്പലം പണിയാന്‍ പദ്ധതിയിടുന്നതുമാണ് അദ്ദേഹത്തിന്റെ കോപത്തിന് കാരണമെന്ന്‍ കരുതപ്പെടുന്നു..

    വിവരം കെട്ടവന്മാരെ നേരെ ആക്കാന്‍ വിവരക്കേട് തന്നെ ആശ്രയം..

  • suresh_1970suresh_1970 January 2012 +1 -1

    മുല്ലപ്പെരിയാര്‍ വിദഗ്ദസമിതി വൈദഗ്ദ്യം കാണിച്ചിരിക്കുന്നു. ഡാമിനു നല്ല ബിര്‍ലാ വൈറ്റുകൊടുത്താല്‍ മതി, പുതിയ ഡമുണ്ടാക്കേണ്ട എന്നാണ് അവരുടെ അഭിപ്രായം.

    ഇനി ഡാമെന്ന അക്ഷരം മിണ്ടിപ്പോകരുത്. കോടതിയലക്ഷ്യമാകും.

    ഓം ചിദംബരായ നമ:
    ഓം സഹസ്ര തട്ടയേ നമ:
    ഓം മെഹ്തായ നമ:
    ഓം ജയലളിതായ നമ:
    ഓം കരുണാനിധയേ നമ:

    ഇതു നൂറ്റേട്ടു പ്രവശ്യം ജപിച്ചു ഉറങ്ങിയാല്‍ മതി, ഡാമു പൊട്ടില്ല. കണ്ടാലും ,കേട്ടാലും , കൊണ്ടാലും പഠിക്കാത്ത രാഷ്ട്രീയ പ്രബുദ്ധരേ നിങ്ങളൊക്കെ അനുഭവിക്കുന്നത് മറ്റാരുടേയും കുറ്റം കൊണ്ടല്ല.

    ണ്ടാലും പടിക്കാത്ത രാഷ്ട്രീയ പ്രബുദ്ധരേ നിങ്ങളൊക്കെ അനുഭവിക്കുന്നത് മറ്റാരുടേയും കുറ്റം കൊണ്ടല്ല.

  • AdminAdmin January 2012 +1 -1

    എന്തായാലും പച്ചക്കറിയുടെ കാര്യത്തില്‍ അവന്മാരുടെ പണി പാളി.

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    എന്തായി ചേട്ടന്മാരെ മുല്ലപ്പെരിയാര്‍ ?
    മറന്നോ ?
    അതോ ഇപ്പൊ ആവശ്യത്തിനു ഉറപ്പായോ വീണ്ടും ?

  • suresh_1970suresh_1970 February 2012 +1 -1

    മുല്ല പ്പെരിയാര്‍ ഇപ്പോ പൊട്ടും ന്നു പറഞ്ഞിട്ടു ഉള്ള വെള്ളം ഒഴുക്കി കളഞ്ഞിട്ട് ഇപ്പോ ഡാമില് വെള്ളം ഇല്ല്യാലോ കാരണ്ടു കട്ടുവേണം കാട്ടുവേണം എന്നു പറഞ്ഞോണ്ടിരിക്കുന്നു ! കട്ട് കട്ട് കറണ്ട് വരെ ആയി !

  • mujinedmujined March 2012 +1 -1

    ഇടുക്കിയില്‍ ഭൂചലനം മുല്ലപ്പെരിയാര്‍ പശ്നം ചൂടുപിടിക്കാന്‍ സാധ്യത.

  • suresh_1970suresh_1970 March 2012 +1 -1

    പിറവം കഴിയണ വരെ പുതിയ പ്രശ്നങ്ങള്‍ ഉന്‍ണ്ടാക്കരുത് !

  • kadhakarankadhakaran March 2012 +1 -1

    വോട്ട് ചെയ്യാന്‍ പറ്റില്ലല്ലോ? :-((

  • vivekrvvivekrv March 2012 +1 -1

    നാടേതാണ്ട് പിടി കിട്ടി :)>-

  • suresh_1970suresh_1970 March 2012 +1 -1

    പെട്രൊളിനു ഇനിയും അഞ്ചു രൂപ കൂട്ടാന്‍ പോകുന്നുവെന്നു മീഡിയകള്‍ ? ഈ പിറവത്തേ കുറിച്ചൊന്നും ആ ദല്ഹീക്കാര്‍ക്കറിയില്ലേ ആവോ ?

  • suresh_1970suresh_1970 March 2012 +1 -1

    കഥാകാരന്‍ യു പി ഇലക്ഷനു പോയതായിരുന്നൊ ? തിരിച്ചുവന്ന ദിവസം കണ്ടിട്ടു തോന്നിയതാണേ :O

  • mujinedmujined May 2012 +1 -1

    ഡാം സുരക്ഷിതം, ഇനി പേടിക്കാനില്ല : സമിതി
    KT തോമസ് കീ ജയ്!!!

  • srjenishsrjenish May 2012 +1 -1

    പി.ജെ.ജോസഫ് ഇപ്പോള്‍ സുഖമായി കിടന്നുറങ്ങാറുണ്ട് എന്നാണ് കേട്ടത്....

  • മുല്ലപ്പെരിയാര്‍ പൊട്ടും പൊട്ടാതിരിക്കും - എന്നാല്‍

    പ്രതിവര്‍ഷം രണ്ടു കോടി ലിറ്റര്‍ വിദേശ (സ്വദേശ) മദ്യം നിര്‍മ്മിക്കാനുള്ള ഡിസ്റ്റിലറി പാലക്കാട് മുതലമടയില്‍ തുടങ്ങാനുള്ള അനുമതിയുടെ വിജ്ഞാപനമായി (ഏഷ്യാനെറ്റ് ന്യൂസ്) . അതു എക്സൈസു മന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ ഗവര്‍ണറുടെ ആപ്പീസിന്നു സെക്രട്ടറി അനുമതി വാങ്ങിയിട്ടു ചെയ്തതാകാമെന്നു എം എല്‍ എ പ്രതാപന്‍ .

    നാലുകോടി ജനങ്ങള്‍ക്കായി രണ്ടു കോടി ലിറ്റര്‍ ഉത്പാദിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കിയ ചാണ്ടിച്ചന് "ഫുള്‍" അഭിനന്ദനങ്ങള്‍. ഇപ്പൊഴാ ഒരു സമാധാനമായത് ഇനി ഒരു വര്‍ഷം ഒരു പൈന്റെങ്കിലും നമ്മുടെ സര്‍ക്കാരിന്റെ സാധനം അടിക്കാലോ. ഈ തീരുമാനത്തിനെതിരായി സം സാരിക്കുന്ന സുധീരന്‍, പ്രതാപന്‍ ആദിയായവരോടെന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

    ഈ മധുര മനോജ്ഞകേരളത്തെക്കുറിച്ചോര്‍ത്തു നോക്കൂ - സ്വാര്‍ത്ഥലാഭത്തിനായി പ്രതിയോഗികളെ പേപ്പട്ടിയെ കൊല്ലുന്നതിലും ക്രൂരമായി കൊല്ലുന്ന രാഷ്ട്രീയം . പൊതുജനത്തെ കുടിപ്പിച്ചു പണ്ടാരടക്കാനായി കച്ചകെട്ടിയിരിക്കുന്ന മറ്റൊരു രാഷ്ട്രീയം .

  • mujinedmujined May 2012 +1 -1

    "ഡാം പുനര്‍നിര്‍മ്മിക്കണമെന്നുള്ള കേരളത്തിന്‍റെ ആവശ്യം ഉപാധികളോടെ കമ്മീഷന്‍
    അംഗീകരിച്ചു" - മുഖ്യമന്ത്രി
    ഭൂകമ്പം ഉണ്ടായാല്‍ പോലും തകരാത്താ ഡാം പുനര്‍ നിര്‍മ്മിച്ച് പൊതു ഖജനാവ് എന്തിനു കാലിയാക്കണം? മുഖ്യാ...

  • srjenishsrjenish May 2012 +1 -1

    സ്വപ്നത്തിലായിരിക്കും അംഗീകരിച്ചത്...

  • mujinedmujined May 2012 +1 -1

    മുല്ലപ്പെരിയാര് അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാധ്യതാ മേഖലയിലാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി വിലാസ് റാവു ദേശ്മുഖ്.
    ഭൂകമ്പമുണ്ടായാല്‍ തകരാത്ത ഡാമിനെപ്പറ്റി പറഞ്ഞ് പേടിപ്പിക്കല്ലേ!!!


നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion