അല്പം തമാശിച്ചാലോ?
  • vivekrvvivekrv April 2012 +1 -1

    Breaking News on Dooradarshan : "Water and presence of whales and sharks found on Moon's Surface by ISRO chandrayan satelite"

    Breaking news on TVs outside Inda : " Indian satelite lost control and fell in to Indian Ocean"

  • suresh_1970suresh_1970 April 2012 +1 -1 (+1 / -0 )

    മലയാളികൾ എവിടെയും എത്തും. വെള്ളം മാത്രമല്ല കുപ്പിയും ഗ്ലാസും അച്ചാർ പാക്കറ്റും കൂടിയുണ്ടാകും ചന്ദ്രയാൻ അവിടെയെത്തുമ്പൊൾ.

    നിങ്ങളീ കുറിയിൽ ചേരൂ, ചന്ദ്രനിൽ നാലുസെന്റ് ഭൂമി (?) തരാക്കിത്തരാന്നു പറയണകാലവും വരു ന്നു.

  • kadhakarankadhakaran April 2012 +1 -1

    ഞാന്‍ ഒരേക്കറു മേടിച്ച് കപ്പ നട്ടു കഴിഞ്ഞു.

  • menonjalajamenonjalaja April 2012 +1 -1

    ചന്ദ്രനില്‍ ചെന്നാ‍ലും കപ്പ !! ഞാന്‍ അങ്ങോട്ടേയ്ക്കില്ലേ!!! :)

  • mujinedmujined April 2012 +1 -1 (+1 / -0 )

    ജലജേച്ചി കപ്പക്കച്ചവടക്കാരന്‍റെ മകളാണോ? കപ്പയെ ഇത്ര ഭയക്കാന്‍?

  • menonjalajamenonjalaja April 2012 +1 -1

    എന്റെ നാട്ടില്‍ കപ്പയ്കിത്തിരി അന്തസ്സ് കുറവാണ്. ( പണ്ടൊരിക്കല്‍ ഭക്ഷണത്തിലെ ജാതിയെക്കുറിച്ച് ഞാന്‍ എഴുതിയതുപോലെ ഇപ്പോള്‍ ആഭിജാത്യത്തെക്കുറിച്ച് എഴുതുന്നു, അല്ലേ? :-)) )

  • aparichithanaparichithan April 2012 +1 -1

    കപ്പ സാധാരണക്കാരന്റെ ഭക്ഷണമായത് കൊണ്ടാവും ആഢ്യന്‍മാര്‍ക്കിത്ര പുച്ഛം!

  • vivek_rvvivek_rv April 2012 +1 -1

    ടെലിവിഷന്‍ ചാനലിലെ മാതൃകാദമ്പതികള്‍ എന്ന പരിപാടിയുടെ സമ്മാനവിതരണദിവസം, തിരഞ്ഞെടുക്കപ്പെട്ട ഭാര്യാഭര്‍ത്താക്കന്മാരില്‍ ഭാര്യമാത്രം സമ്മാനം വാങ്ങാന്‍ എത്തിച്ചേര്‍ന്നതുകണ്ട് പരിപാടിയുടെ പ്രൊഡ്യൂസര്‍: എവിടെപ്പോയി നിങ്ങടെ ആ മാതൃകാ ഭര്‍ത്താവ്?
    സ്ത്രീ: ഓ, ഞങ്ങളങ്ങ് ഡൈവോഴ്‌സ് ചെയ്തു. സമ്മാനം വാങ്ങാന്‍ അതിയാന്‍ എത്തിയിട്ടുണ്ടോ എന്ന് അറിയത്തില്ല.

  • suresh_1970suresh_1970 April 2012 +1 -1 (+1 / -0 )

    അതു കൊണ്ടല്ലേ അവർ മാതൃകാ ദമ്പതികളായത്. അല്ലെങ്കിൽ ജീവിതാവസാനം വ രെ പരസ്പരം പീഢിപ്പിച്ചു ജീവിച്ചേനെ!.

  • menonjalajamenonjalaja April 2012 +1 -1

    ശരിയാണെന്ന് തോന്നുന്നു സുബൈര്‍. അരി വാങ്ങാനില്ലാത്തവരാണ് കൊള്ളി പുഴുങ്ങിക്കഴിക്കുക എന്ന് ഞാന്‍ വീട്ടില്‍ ധാരാളം കേട്ടിട്ടുണ്ട്. ആരെങ്കിലും അറിഞ്ഞാല്‍ നാണക്കേടാണെന്ന് പറയുമെങ്കിലും കൊള്ളി ഉപയോഗിക്കാതിരിക്കാറില്ല. പക്ഷേ അതിഥികള്‍ ഉള്ളപ്പോള്‍ കൊള്ളിക്ക് വിലക്കാണ്. ഇതേ കാര്യം തന്നെ ശ്രീ എം കെ കെ നായര്‍ ആത്മകഥയില്‍ പറയുന്നുണ്ട്. അപ്പോള്‍ എന്റെ വീട്ടില്‍(നാട്ടില്‍) മാത്രമല്ല ഈ മനോഭാവം.
    തിരുവിതാംകൂര്‍ രാജാവ് നടപ്പിലാക്കിയതുകൊണ്ടാണ് തിരുവിതാംകൂറില്‍ കപ്പയ്ക്ക് ആഭിജാത്യം കിട്ടിയതെന്നും ആ ആത്മകഥയില്‍ പറയുന്നുണ്ട്.

  • vivekrvvivekrv April 2012 +1 -1 (+1 / -0 )

    വേഗത്തില്‍ ഓടിപ്പോകുന്ന ഒരാളോട് മറ്റൊരാള്‍: 'എന്തിനാ ഓടുന്നത്?'
    ഓടുന്നയാള്‍ (ഒരല്പം സ്​പീഡുകുറച്ചുകൊണ്ട്): തല്ലുനടക്കുന്നതു തീര്‍ക്കാന്‍ ഓടുകയാണ്.'
    'ആരൊക്കെത്തമ്മിലാ തല്ല്?' മറ്റെയാള്‍ വീണ്ടും ചോദിച്ചു.
    'ഞാനും എന്റെ ഭാര്യയും തമ്മില്‍' ഓടുന്നയാള്‍ പറഞ്ഞു.

  • vivek_rvvivek_rv April 2012 +1 -1

    ഒരാള്‍ സാമൂഹ്യപരിഷ്‌കരണത്തെക്കുറിച്ച് എത്രയോ നേരമായി പ്രസംഗിക്കുകയാണ്. കേള്‍വിക്കാര്‍ ഓരോരുത്തരായി എഴുന്നേറ്റുപോയ്ത്തുടങ്ങി. ഒടുവില്‍ ഒരു സ്ത്രീയും മൈക്കുസെറ്റുകാരനും മാത്രം ബാക്കിയായി. മൈക്കുസെറ്റുകാരനും ആ അറുബോറന്‍ പ്രസംഗം കേട്ട് ഉറക്കം വന്നുതുടങ്ങി. 'ഇയാളുടെ വാ അടപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ?' അവിടെ ശേഷിച്ച സ്ത്രീയോട് അയാള്‍ ചോദിച്ചു.
    'കഴിഞ്ഞ ഇരുപതു വര്‍ഷമായി ഞാനും അതിനൊരു വഴിയന്വേഷിക്കുകയാണ്.' അവര്‍ പറഞ്ഞു 'ഞാനിയാടെ കെട്ടിയവളാണ്.

  • kadhakarankadhakaran April 2012 +1 -1

    ഇതെല്ലാം "സ്ത്രീപര്‍വ്വത്തില്‍" വേണ്ടേ പോസ്റ്റ് ചെയ്യാന്‍ ..

    മഹിളാമണികളെയൊന്നും ഈ വഴിക്ക് ഇപ്പോള്‍ കാണാറില്ലല്ലോ ... :-ss

  • vivekrvvivekrv April 2012 +1 -1

    സാബു: 'അവിവാഹിതരേക്കാള്‍ ദീര്‍ഘമായിരിക്കും വിവാഹിതരുടെ ജീവിതകാലമെന്നു പറഞ്ഞു കേള്‍ക്കുന്നുണ്ടല്ലോ?'
    ബാബു: 'ദീര്‍ഘമായി തോന്നുന്നതാണെടോ .....

  • vivek_rvvivek_rv April 2012 +1 -1 (+1 / -0 )

    സൈക്യാട്രിസ്റ്റിനോട് ഒരു യുവതി: 'സര്‍, എന്റെ ഹസ്ബന്റിന് കാര്യമായി എന്തോ പ്രോബ്ലമുണ്ട്. മാനസികരോഗമാണെന്ന് ഞാന്‍ സംശയിക്കുന്നു. ഞാന്‍ മണിക്കൂറുകളോളം അദ്ദേഹത്തോടു വര്‍ത്തമാനം പറഞ്ഞാലും അതൊന്നും കേട്ടഭാവം അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ഉണ്ടാകുന്നില്ല.'
    സൈക്യാട്രിസ്റ്റ്: 'ഇത് മാനസികരോഗമല്ലല്ലോ, മാനസികശക്തിയല്ലേ... ഐ മീന്‍ സഹനശക്തി...'

  • srjenishsrjenish April 2012 +1 -1

    ഭര്‍ത്താക്കന്മാര്‍ ഒരു സ്‌പ്ലിറ്റ് എ.സി പോലെയാണ്. വെളിയില്‍ എത്ര വലിയ ശബ്ദമുണ്ടാക്കിയാലും വീട്ടിനകത്ത് ശബ്ദമുണ്ടാക്കാതെ ശാന്തനായി ഒരു റിമോട്ടിനാല്‍ നിയന്ത്രിക്കപ്പെട്ട് ഇരിക്കാനായി രൂപകല്പന ചെയ്യപ്പെട്ടവര്‍......

  • vivek_rvvivek_rv April 2012 +1 -1 (+1 / -0 )

    ദാമ്പത്യം ഒരു വാഹനമാണ്. അതിന്റെ ഡ്രൈവര്‍ സീറ്റില്‍ ഭര്‍ത്താവിനെ സസന്തോഷം ഭാര്യ പ്രതിഷ്ഠിക്കും. എല്ലാ നിയന്ത്രണവും ഭര്‍ത്താവിനു വിട്ടു കൊടുക്കും, ക്ലച്ച് ഒഴികെ ....അതിന്റെ നിയന്ത്രണം ഭാര്യയുടെ കയ്യിലായിരിക്കും

  • അതാണു പലരുടേയും ലൈഫു ക്ലച്ചു പിടിക്കാത്തതിന്റെ രഹസ്യം !

  • mujinedmujined May 2012 +1 -1 (+1 / -0 )

    ക്ലച്ചു പിടിക്കാന്‍ ഒരു വിദ്യ, എന്തു ചെയ്യുന്നതിനു മുമ്പും ഭാര്യയോട് അഭിപ്രായം ആരായുക, അതിനുശേഷം അവര്‍ പറയുന്നതിനു നേര്‍ വിപരീതം പ്രവര്‍ത്തിക്കുക!

  • // എല്ലാ നിയന്ത്രണവും ഭര്‍ത്താവിനു വിട്ടു കൊടുക്കും, ക്ലച്ച് ഒഴികെ

    അതാപറയണത് സൈക്കിളോടിച്ച് ശീലിക്കണംന്ന് !

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion