പുരാണങ്ങള്‍ … വേദങ്ങള്‍ …
  • AdminAdmin December 2011 +1 -1

    ഒന്നാം ഭാഗം : http://mashithantu.com/cw-discuss/?p=879

    പുരാണങ്ങള്‍ , വേദങ്ങള്‍ , ബൈബിള്‍ , ഖുര്‍ആന്‍ എന്നിവ ഇവിടെ ചര്‍ച്ച ചെയ്യാം.

  • suresh_1970suresh_1970 December 2011 +1 -1

    മുമ്പൊരിക്കല്‍ ചോദിച്ചതാണ്. മറുപടി കിട്ടാത്തതിനാല്‍ വീണ്ടും ചോദികുന്നു.

    എന്റെ മകളുടെ സംശയമാണ്. ശിവ ഭഗവാനു, പാര്‍വതി ദേവിയും മക്കളായി ഗണപതിയും, കാര്‍ത്തികേയനും എല്ലം ഉണ്ട്, വിഷ്ണു ഭഗവാനും ലക്ഷ്മി ദേവിക്കും മക്കളില്ലേ , ഉണ്ടെങ്കില്‍ അവരുടെ പേരെന്താണ്.

  • menonjalajamenonjalaja December 2011 +1 -1

    മഹാവിഷ്ണുവിന്റെ ഔരസപുത്രനായി പ്രത്യേകപ്രാധാന്യമുള്ള ആരുമില്ല. എന്നാല്‍ പുത്രന്മാരായി സങ്കല്‍പ്പിക്കാവുന്നതില്‍ പ്രഥമപുരുഷന്‍ ബ്രഹ്മാവാണ്. കൂടാതെ ഒരിക്കല്‍ മഹാവിഷ്ണു തേജോരൂപിയായ ഒരു പുത്രനെ തന്റെ മനസ്സ് കൊണ്ട് സൃഷ്ടിക്കുകയുണ്ടായി. ആ പുത്രന് വിരജാവ് എന്ന് പേരിട്ടു. ഇദ്ദേഹം രാജ്യം ഭരിക്കാനിഷ്ടമില്ലാതെ സന്ന്യാസം സ്വീകരിച്ചു. ഇദ്ദേഹത്തിന് കീര്‍ത്തിമാന്‍ എന്നൊരു പുത്രനുണ്ടായിരുന്നു. മഹാവിഷ്ണുവിന്റെ മറ്റൊരു പുത്രന്‍ ശാസ്താവാണ്.

    അവലംബം - വെട്ടം മാണി

  • balamuraleebalamuralee February 2012 +1 -1

    നമ്മളെല്ലാം കേട്ടിടുണ്ട് കേരളം സൃഷ്ടിച്ചത് പരശു രാമന്‍ ആണെന്ന് . അതുപോലെ മഹാബലി ആണ് കേരളം ഭരിച്ചിരുന്നത്.
    വാമനന്‍ ആണ് മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തിയത് . ദശാവതാര ക്രമമ നുസരിച്ചു വാമനന് ശേഷമാണു പരശുരാമന്‍ . പിന്നെ ഇതെങ്ങനെ ശരിയാകും . ശരിക്കും മഹാബലി കേരളം തന്നെയാണോ ഭരിച്ചത്. പുരാണങ്ങളില്‍ പ്രഹ്ലാദ പുത്രനായ ഒരു ബലിയുടെ കാര്യം പറയുന്നുട് . ഇതിന്റെ വിശദീകരണം ആര്ക്കെങ്ങിലും അറിയാമെങ്ങില്‍ എഴുതൂ

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    അങ്ങനെ മുരളി എത്തി . തുടരൂ .... =D>

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    മഹാബലിയുടെ ഈ കഥ ചെറിയ വ്യത്യാസങ്ങളോടെ ഇന്ത്യയുടെ പല ഭാഗത്തും പറയാറുണ്ട്‌.
    യഥാര്‍ത്ഥത്തില്‍ സവര്‍ണ മേധാവിത്വത്തിന്റെ സൃഷ്ടിയാണ് ഈ ഐതിഹ്യങ്ങള്‍ . കേരളത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രാഹ്മണര്‍ ഉണ്ടാക്കിയ കഥയല്ലേ മുരളി ഈ പരശുരാമകഥ. പരശുരാമന്‍ പാപം തീരാന്‍ മഴുവെറിഞ്ഞു ഭൂമിയുണ്ടാക്കി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തത്രേ . അപ്പോള്‍ എവിടെ കുടിയേറിയ ബ്രാഹ്മണര്‍ ആരായി . ദ്രാവിഡരുടെ കൂടി ഉടമ അല്ല്യോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion