സ്ത്രീപര്‍വം
 • vivekrvvivekrv February 2012 +1 -1

  തല്ലിയാല്‍ തിരിച്ചു തല്ലുന്ന കാര്യമായിരിക്കും മുജീബ് പറഞ്ഞത്.

  തിരിച്ചു തല്ലിയപ്പോള്‍ തല്ല് നിറുത്തിയെങ്കില്‍ അതേ അടവ് കുടി നിറുത്താനും എടുത്തുകൂടേ? എന്നു വെച്ചാല്‍ ഭാര്യയും കുടി തുടങ്ങുക B-)

 • menonjalajamenonjalaja February 2012 +1 -1

  കുടിക്കുന്ന ചില സ്ത്രീകളെ എനിക്കറിയാം. അവരുടെയൊന്നും ഭര്‍ത്താക്കന്മാര്‍ കുടി നിര്‍ത്തിയിട്ടില്ല. ഭര്‍ത്താവിന് കമ്പനി കൊടുക്കുന്നു എന്നാണ് ചില ഭാര്യമാരുടെ ഭാഷ്യം.

 • menonjalajamenonjalaja February 2012 +1 -1

  അടി നിര്‍ത്തിയത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രം.

 • vivekrvvivekrv February 2012 +1 -1

  അതൊക്കെ വെറും ഭാഷ്യമല്ലേ ജലജേച്ചി.

  ഞാനുദ്ദേശിച്ചത് തല്ലുകിട്ടിയപ്പോള്‍ അടി നിറുത്തിയ വീട്ടിലെ കാര്യം മാത്രമാണ്

 • mujinedmujined February 2012 +1 -1

  ഞാന്‍ കയ്യടിച്ചത് തിരിച്ചടിച്ചതിന്, അത് കുറച്ച് നേരത്തേയായിരുന്നെങ്കില്‍
  എത്ര നന്നായിരുന്നു.
  കുടി നിര്‍ത്താന്‍ ഭാര്യ കൂടി കുടി തുടങ്ങിയാല്‍ അയാളുടെ കാര്യം ഹാ! കഷ്ടം, ഭാര്യ കുടിക്കാതെ ഇങ്ങനെ കിട്ടിയെങ്കില്‍ കുടിച്ചിട്ട് കിട്ടിയാല്‍ പിന്നെ പറയണോ!!!

 • VIDOOSHAKANVIDOOSHAKAN February 2012 +1 -1

  എല്ലാരും എന്തരോ പറയണൂ. പറഞ്ഞിട്ടെന്താ കാര്യം ?
  ഒന്നൂല്ല. ആരും നന്നാവില്ല .ഒന്നും മാറുകയും ഇല്ല .
  പെണ്ണ് സഹിക്ക്യന്നെ .അല്ലാതെന്തു ചെയ്യാന്‍ .
  കള്ളൂടി തൊടങ്ങ്വ , ചവിട്ട്വ, അടിക്ക്യ ഇതന്നെ ആണിനെ വെരട്ടാന്‍ ഇനി ചെയ്യേണ്ടത് .
  ആണുങ്ങള് എന്നുവച്ചാ തനി മന്ദൂസുകള് തന്നെ ന്നെ പോലെ .
  നേരെ നിന്ന് പെണ്ണ് രണ്ടു ചോദിച്ചാ തിരിഞ്ഞു ഓടും .
  ന്നിട്ട് കള്ളൂടിച്ചാ തോന്നും എന്നെക്കാള്‍ വലിയവന്‍ ആരൂല്ലാന്നു .പിന്നെ ഭാര്യ വെറും പന്ത്. തട്ടുക തന്നെ.
  നാണം ഉണ്ടോ ഇവറ്റൊള്‍ക്ക്. ശിവ ശിവ

 • VIDOOSHAKANVIDOOSHAKAN February 2012 +1 -1

  അഡ്മിന്‍,
  നിളയെ പേടിച്ചു കയ്യടി ഒന്നില്‍ ഒതുക്കിയത് മോശമല്ലേ ? :-))

 • VIDOOSHAKANVIDOOSHAKAN February 2012 +1 -1

  തെറ്റുധാരണയെക്കുറിച്ച് ഉള്ള തെറ്റുദ്ധരിക്കല്‍ ആര് മാറ്റും ?
  നോം പള്ളിക്കൂടം കണ്ടിട്ടില്ലല്ലോ . പിന്നെ എങ്ങനെ ശരിയായി മനസ്സിലാക്കും

 • menonjalajamenonjalaja February 2012 +1 -1

  നാലു വയസ്സുവരെയുള്ള കാലം നമുക്ക് ഓര്‍മ്മയില്ല എന്നത് ശരിതന്നെ.അതുകൊണ്ട് അവര്‍ക്ക് മോഹങ്ങളും മോഹഭംഗങ്ങളും ഇല്ല എന്ന് വരുമോ?
  ഇനി അമ്മമാരുടെ കാര്യമോ? അവര്‍ക്ക് ശൈശവലീലകള്‍ കണ്ടാനന്ദിക്കാനുള്ള അവസരമല്ലേ നഷ്ടപ്പെടുന്നത്? കുട്ടികളില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും നല്ല കാര്യം അതാണ്. അവര്‍ വലുതായിക്കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള ഒരു ആനന്ദം നമുക്ക് ലഭിക്കുകയില്ല. അതിനാല്‍ അച്ഛനമ്മമാര്‍ കഴിയുന്നതും ഇത് നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി പിന്നിലുള്ളവര്‍ക്ക് ഇതിനുള്ള സഹായം ഗവണ്മെന്റ് / കമ്പനി നല്‍കണം. ഏറ്റവും കഷ്ടം കുറച്ച് പ്രായമായിക്കഴിഞ്ഞാല്‍ ജോലിസാധ്യതകള്‍ കുറയുന്നതാണ്.

  അമ്മൂമ്മയും മുത്തശ്ശനും കൂടെ വന്നുനില്‍ക്കുക എന്നത് വളരെ നല്ല കാര്യം തന്നെ. പക്ഷേ അത് എല്ലാവര്‍ക്കും സാധിക്കുമോ? കുട്ടിയെ നോക്കാനും അവരുടെ പിന്നാലെ ഓടാനുമുള്ള ആരോഗ്യം വേണം. അവര്‍ക്ക് സ്വന്തം വീട് വിട്ടുനില്‍ക്കാനുള്ള സാഹചര്യം വേണം.അവര്‍ക്ക് ജോലി ഉണ്ടാവുക, അനിയന്‍/അനിയത്തി വിദ്യാര്‍ത്ഥിയായി ഉണ്ടാവുക , മറ്റൊരു മകളുടെ/മകന്റെ കൂടെ നില്‍ക്കേണ്ടിവരുക ഇങ്ങനെ പല കാര്യങ്ങളില്ലേ?
  പേരക്കുട്ടിയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സന്തോഷത്തോടെ ചെയ്യാന്‍ അമ്മൂമ്മയും മുത്തശ്ശനും തയ്യാറായിരിക്കും. കുട്ടിയെ അവരെ ഏല്പിച്ചുപോകുമ്പോള്‍ അമ്മയ്ക്കും അച്ഛനും സന്തോഷമായിരിക്കും അപ്പോള്‍ അമ്മൂമ്മ അമ്മറോളും മുത്തശ്ശന്‍ അച്ഛന്‍ റോളും ചെയ്യേണ്ടിവരുന്നു. എപ്പോഴാണ് അവര്‍ അമ്മൂമ്മയാകുന്നതിന്റെയും മുത്തശ്ശനാകുന്നതിന്റെയും സുഖം അനുഭവിക്കുക?

  കുട്ടികള്‍ അവരവരുടെ പ്രായത്തിനനുസരിച്ചുള്ള പ്രാപ്തി കാണിച്ചാല്‍ മതിയല്ലോ. അല്ലെങ്കിലും ഈയിടെ കുട്ടികള്‍ക്ക് ഇത്തിരി തിടുക്കം കൂടുതലാണ്. ഇവിടെ എന്റെ പേരക്കുട്ടിക്ക് ഫെബ്.3 ന് ആറുമാസം ആയതേയുള്ളൂ. നാലഞ്ച് ദിവസമായി പിടിച്ചുനില്‍ക്കാന്‍ തുടങ്ങിയിട്ട്. ഇതിനൊക്കെ ഇനിയും സമയമുണ്ടല്ലോ എന്ന് ഞാന്‍ അവനോട് എന്നും പറയും. അവന്‍ എന്നെ നോക്കി തൊണ്ണുകാട്ടിച്ചിരിക്കും. എന്തുമനോഹരമായ ചിരി!!

 • suresh_1970suresh_1970 February 2012 +1 -1

  അവന്‍ എന്നെ നോക്കി തൊണ്ണുകാട്ടിച്ചിരിക്കും :-h :X

 • srjenishsrjenish February 2012 +1 -1 (+1 / -0 )

  ##അഞ്ച് വയസ്സിന് മുന്‍പ് പഠിച്ച കാര്യങ്ങള്‍ മാത്രമേ ഒരു മനുഷ്യന്‍ ജീവിതാവസാനം വരെ ഓര്‍മ്മിക്കുന്നുള്ളൂ..

  ഒരു കുഞ്ഞിന്റെ ബുദ്ധിവികാസത്തിന്റെ ആദ്യപടി എന്നത് 5 വയസ്സു വരെയുള്ള കാലമാണ്.. ഒരു കെട്ടിടത്തിന്റെ അടിസ്ഥാനം എത്രയും പ്രധാനമാണോ അതുപോലെ തന്നെയാണ് ഈ കാലവും. 5 വയസ്സിന് മുന്‍പ് പഠിച്ചതൊന്നും ഓര്‍ക്കുന്നില്ല എന്ന് പറയുന്നത് ഒരു തമാശയായാണ് എനിക്ക് തോന്നുന്നത്.. ഞാന്‍ നിക്കാനും നടക്കാനും പഠിച്ചത് 5 വയസ്സിന് മുന്‍പാണ്.. അത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ടെന്നാണ് എന്റെ വിശ്വാസം. അതുപോലെ എന്തെല്ലാമാ‍ണ് 5 വയസ്സിനുള്ളില്‍ ഞാന്‍ പഠിച്ചത്.. സ്നേഹം, ദേഷ്യം, കള്ളത്തരം എന്ന് വേണ്ട ഒരു മനുഷ്യനായി മാറുന്നതിനുള്ള ആദ്യപ്രതികരണങ്ങളെല്ലാം പഠിക്കുന്നത് ആ കാലത്താണ്. ഒട്ടു മിക്ക മൃഗങ്ങളെയും പക്ഷികളെയും ആ കാലത്ത് തിരിച്ചറിയാന്‍ പഠിക്കുന്നു. ബന്ധുക്കളെയും അവരുടെ സ്ഥാനങ്ങളും ഓരോരുത്തരോടുമെങ്ങനെ പെരുമാറണമെന്നുമെല്ലാം പഠിക്കുന്നത് ആ കാലത്താണ്. ഇപ്പോള്‍ പലരും അനര്‍ഗളനിര്‍ഗളം പ്രയോഗിക്കുന്ന ഭാഷയുടെ അടിസ്ഥാനവും ആ കാലഘട്ടത്തിലാണ് ഇടുന്നതെന്ന് ഓര്‍ക്കുന്നത് നല്ലത്.. അതിനാലാണ് ഒരു കുഞ്ഞ് ഏത് രീതിയില്‍ വളരണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഈ കാലഘട്ടത്തിലെങ്കിലും അവനൊപ്പം കാണണമെന്ന് പറയുന്നത്. അവിടെ അമ്മ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കേണ്ടത്...

 • srjenishsrjenish February 2012 +1 -1

  ##ജോലിക്ക് പോകുന്ന അമ്മമാരും കുട്ടികളെ മുലയൂട്ടുന്നുണ്ട്. സമയം അല്പം മാറുമെന്നു മാത്രം . മാത്രമല്ല കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്നതിനേക്കാള്‍ കരുതലും ക്ഷമയോടെയുള്ള പരിചരണവും നല്‍കാന്‍ കഴിയുന്നത്‌ അപ്പൂപ്പനും അമ്മൂമ്മക്കുമാണ്.##

  നിള,
  വളരെ തെറ്റായ നിരീക്ഷണമാണിത്. ഒരു അമ്മയില്‍ നിന്നും പ്രതീക്ഷിക്കാത്തവിധം വിചിത്രവും. ഒരു കുഞ്ഞിന് 6 മാസം വരെ അമ്മയുടെ പാല്‍ മാത്രമേ പ്രധാന ഭക്ഷണമായി നല്‍കാവൂ എന്നാണ് ഏത് pediatrician-നും പറയുക. അതുപോലെ 2 വയസ്സുവരെയെങ്കിലും പാല്‍ നല്‍കുന്നത് കുഞ്ഞിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. പ്രസവം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോഴേക്കും ജോലിക്ക് പോയിത്തുടങ്ങുന്ന അമ്മമാര്‍ എങ്ങനെയാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുക? 2 മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന് പാല്‍ കൊടുക്കണം. രാവിലെ ജോലിക്ക് പോകുന്ന അമ്മയ്ക്ക് ഇതിനെങ്ങനെ കഴിയാനാണ്? കുഞ്ഞ് പാല്‍ കുടിക്കാത്തതുകൊണ്ട് അമ്മമാര്‍ക്കുണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങള്‍ വേറെയും. അമ്മ ജോലിക്കു പോകുന്ന സമയത്ത് കുഞ്ഞിന് മറ്റ് പാനീയങ്ങള്‍ കൊടുക്കുന്നതിനാല്‍ പിന്നീട് അമ്മയുടെ പാലിനോട് വിരക്തി തോന്നിത്തുടങ്ങുന്നു. കുഞ്ഞ് വേണ്ടവിധം കുടിക്കാത്തതിനാല്‍ അമ്മയുടെ പാല്‍ 6 മാസത്തിനുള്ളില്‍ തന്നെ നില്‍ക്കുന്നു. ഇതുമൂലം കുഞ്ഞുങ്ങള്‍ക്ക് പെട്ടന്ന് പലതരത്തിലുള്ള രോഗങ്ങള്‍ വന്നുതുടങ്ങുന്നു. ഇത് ഇപ്പോഴത്തെ കുടുംബങ്ങളില്‍ സര്‍വ്വസാധാരണമാണ്..

 • mujinedmujined February 2012 +1 -1

  >>നാലു വയസ്സുവരെയുള്ള കാലം നമുക്ക് ഓര്‍മ്മയില്ല എന്നത് ശരിതന്നെ.അതുകൊണ്ട് അവര്‍ക്ക് മോഹങ്ങളും മോഹഭംഗങ്ങളും ഇല്ല എന്ന് വരുമോ?<< <br />
  നാലുവയസ്സുവരെയുള്ള മോഹങ്ങളും മോഹഭംഗങ്ങളും ആരെങ്കിലും ഓര്‍ത്തിരിക്കുമ? അതു കഴിഞ്ഞുള്ള കാലഘട്ടങ്ങളിലേത് ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തേക്കാം.

  ചേച്ചിക്കെന്തെങ്കിലും ഓര്‍മ്മയുണ്ടോ? അങ്ങിനെയാണെങ്കില്‍ ആ ഓര്‍മ്മശക്തി അപാരം തന്നെ! :-))

 • vivekrvvivekrv February 2012 +1 -1

  നാലു വയസ്സു വരെയുള്ള പലതും ഞാന്‍ അവ്യക്തമായി ഓര്‍മ്മിക്കുന്നുണ്ട്.

  എന്റെ അമ്മ റ്റീച്ചറായിരുന്നു. അതിനാല്‍ അമ്മ സ്കൂളില്‍ പോകുന്ന വഴിയില്‍ എന്നെ അച്ഛന്റെ മൂത്ത സഹോദരന്റെ വീട്ടിലാക്കുകയായിരുന്നു അക്കാലത്ത് പതിവ്. അതെല്ലാം നല്ല ഓര്‍മ്മയുണ്ട്. അമ്മയും ചേച്ചിയും വരാന്‍ കൊതിയോടെ കാത്തിരിക്കുന്ന വൈകുന്നേരങ്ങളാണ് കൂടുതല്‍ ഓര്‍മ്മകളില്‍ തെളിയുന്നത്. (അച്ഛന്‍ വരാന്‍ പിന്നെയും വൈകും.) വളരെ ചെറുപ്പത്തിലെ തന്നെ ശനിയും ഞായറും തിരിച്ചറിയാന്‍ ഞാന്‍ പഠിച്ചതും അങ്ങനെ തന്നെ. സ്കൂളില്‍ പോകുന്നതിനു മുമ്പേ വെള്ളിയാഴ്ച വൈകുന്നേരങ്ങളെ സ്നേഹിക്കാന്‍ ഞാന്‍ പഠിച്ചതും അങ്ങനെയാണ്.

  നാലര വയസ്സില്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി. (കളരിയും അങ്കന്‍വാടിയും എനിക്കന്യം. നേരെ ഒന്നാം ക്ലാസില്‍. അക്കാലത്ത് മിക്കവരും നേരെ സ്കൂളിലേക്കായിരുന്നു പോക്കെന്നു തോന്നുന്നു). അതെല്ലാം വളരെ ഓര്‍മ്മയുണ്ട്.


  PS: സിനിമകളില്‍ ഓപ്പോളാണ് എന്റെ അവ്യക്തമായ ആദ്യ ഓര്‍മ്മ. പ്രത്യേകിച്ച് ഏറ്റുമാനൂരമ്പലത്തിലെഴുന്നളത്തെന്ന പാട്ട്. കണ്ടത് ഏതാണ്ട് രണ്ടു രണ്ടര വയസ്സില്‍ (റിലീസിംഗ് തീയേറ്ററിലല്ല കണ്ടതെന്നു വരെ എനിക്കോര്‍മ്മയുണ്ട്). അതിനു ശേഷം കണ്ട മാമാട്ടിക്കുട്ടിയമ്മ, കുട്ടിച്ചാത്തന്‍ തുടങ്ങിയ സിനിമകളുടെ പല രംഗങ്ങളും ഓര്‍മ്മയുണ്ട്. കണ്ടത് ഏതാണ്ട് നാലു വയസ്സിലായതിനാല്‍ കൂടുതല്‍ രംഗങ്ങള്‍ ഓര്‍മ്മയുണ്ട്.

 • menonjalajamenonjalaja February 2012 +1 -1

  മോഹഭംഗം അതനുഭവിക്കുന്ന നിമിഷത്തിലല്ലേ ഏറ്റവും തീവ്രം. പിന്നീടത് ഓര്‍മ്മയില്ല എന്നു കരുതി അതിന്റെ തീവ്രതയ്ക്ക് കുറവുണ്ടാകുമോ? അമ്മയടുത്തില്ലാത്തതിന്റെ സങ്കടം ചെറിയ കുട്ടികളും അനുഭവിക്കുന്നുണ്ട് .അവര്‍ക്ക് അത് പറഞ്ഞറിയിക്കാനാവുന്നില്ലെന്നു മാത്രം.


  വിവേകിന് എപ്പോഴും ഒന്നാം റാങ്ക് കിട്ടുന്നതിന്റെ കാര്യം ഇപ്പോള്‍ പിടി കിട്ടി.

 • ponnilavponnilav February 2012 +1 -1

  ഇവിടെ ആളനക്കമായി. ഇനി എനിക്കൊന്നു വിശ്രമിക്കാം അല്ലെ ?
  തിരക്കാണ് വിശദമായ ഉത്തരം പുറകെ വരും .ചര്‍ച്ച തടരൂ .

  വിവേക്, രണ്ടര വയസിന്റെ ഓര്‍മ നേരിട്ടുള്ളതാകില്ല.
  അല്പം കൂടി മുതിര്‍ന്നതിനു ശേഷം മുതിരുന്നവരുടെ വാക്കുകളില്‍ നിന്ന് കേട്ട്
  മനസ്സില്‍ രൂപപ്പെട്ടതാവാനെ വഴിയുള്ളൂ.

  ഒരു ചെറിയ ഉദാഹരണം _
  മോളെയും കൂട്ടി ഞങ്ങള്‍ ആദ്യം തീയേറ്ററില്‍ പോയി കണ്ടത് കാഴ്ച എന്ന സിനിമ ആണ്. അന്നവള്‍ക്ക് രണ്ടു വയസ്സുപോലുമില്ല എന്നാണു ഓര്‍മ.
  അവള്‍ക്കു അതെക്കുറിച്ച് ഓര്‍മയുണ്ടാവാന്‍ യാതൊരു വഴിയുമില്ല. ഇടയ്ക്കു സിനിമ അടുത്തിടെ ടീവിയില്‍ കണ്ടപ്പോള്‍ ഞാന്‍ അന്ന് തീയേറ്ററില്‍ പോയി കണ്ട കാര്യവും മോള്‍ ആദ്യം കണ്ട സിനിമയാണ് അതെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ അവള്‍ക്കു അത് കണ്ട കാര്യം നല്ല ഒര്മയുള്ളത് പോലെ പറയും. ആര് കേട്ടാലും തോന്നും അവള്‍ക്കു ആ കാര്യങ്ങള്‍ ഓര്‍മ ഉണ്ടെന്നു . അത് മുതിര്ന്നവരെടെ വാക്കുകളില്‍ നിന്ന് അവര്‍ രൂപപ്പെടുത്തുന്ന അനുഭവങ്ങളാണ്, ഓര്‍മകളാണ് .

  അമ്മയെ നോക്കി തെങ്ങും ചാരി നില്‍ക്കുന്ന നാല് വയസ്സുകാരിയുടെ രൂപം എന്റെ ഓര്‍മയിലും ഉണ്ട് . പക്ഷെ അത് നേരിട്ടുള്ള ഓര്‍മയായി തോന്നുന്നില്ല. ഞാന്‍ അങ്ങനെ നോക്കി നില്‍ക്കുന്ന കാര്യം അമ്മ പിന്നീട് പറഞ്ഞ ഓര്‍മയില്‍ നിന്ന് രൂപപ്പെട്ടതാവാനെ വഴിയുള്ളൂ . .
  രണ്ടു വയസ്സുള്ളപ്പോള്‍ നടന്ന ഒരു കാര്യം എനിക്ക് പറയാനുണ്ട്. അതാണ്‌ ഓര്‍മ്മകള്‍ രൂപപ്പെടുന്നതിനെക്കുറിച്ചു എനിക്ക് ഒരു വഴി കാട്ടിത്തന്നത്.

 • ponnilavponnilav February 2012 +1 -1

  ഇത് എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ഉണ്ടായ ഒരു അപകടം . അച്ഛച്ഛന്റെ കൂടെ പറമ്പില്‍ നടക്കുക എന്റെ ഒരു വിനോദമായിരുന്നു . പ്രത്യേകിച്ച് പറമ്പില്‍ പണിയാന്‍ ആളുകള്‍ ഉള്ളപ്പോള്‍ . (എന്റെ അച്ഛച്ചന്‍ ആളൊരു ജന്മിയായിരുന്നു . സിനിമയില്‍ ഒക്കെ കാണുന്നത് പോലെയുള്ള ആജാനുബാഹുവായ ഒരു നായര്‍ ജന്മി . വെള്ളൂര്‍ക്കുന്നത് രാഘവന്‍ നായര്‍ . അദ്ദേഹത്തിന് മുന്നില്‍ അച്ഛനും കൊച്ചച്ഛനും നേരെ നിന്ന് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അമ്മായിമാരുടെ കാര്യം പറയാനുമില്ല. അവര്‍ അച്ഛച്ഛന്റെ കണ്‍വെട്ടത് വരാന്‍ പോലും ധൈര്യപ്പെട്ടിരുന്നില്ല .
  പക്ഷെ ചാരുകസേരയില്‍ കിടക്കുന്ന അദ്ദേഹത്തിന്റെ ഉണ്ണിക്കുടവയറില്‍ ഇരുന്നായിരുന്നു എന്റെ ഉച്ചയുറക്കം . ) ഒരു ഉച്ചയുറക്കം കഴിഞ്ഞ് ഉണര്‍ന്ന സമയത്താണ് മത്തായിച്ചേട്ടന്‍ തെങ്ങ് കയറാന്‍ വന്നത് . അച്ഛച്ഛന്റെ കൂടെ ഞാനും പുറപ്പെട്ടു തെങ്ങില്‍ തോട്ടത്തിലേക്ക് . പക്ഷെ ഞാന്‍ പുറകെ വച്ചുപിടിച്ച കാര്യം അച്ഛച്ഛന്റെ ശ്രദ്ധയില്‍ പെട്ടില്ല . മത്തായിച്ചേട്ടന്റെയും. ഇടയ്ക്കു ഒരു തെങ്ങിന്‍ ചുവട്ടിലൂടെ അച്ഛച്ഛന്റെ അടുത്തേക്ക് ഓടിയ എന്റെ തലയിലേക്ക് വീണത്‌ ഒരു കുല തേങ്ങയാണ്. തലയുടെ ഇടതു വശത്ത് ഉരസി അത് നിലത്തേക്ക് വീണു. പിന്നെ ആശുപത്രി ,കരച്ചില്‍ ആകെ ബഹളം
  ഏതായാലും എനിക്കൊന്നു പറ്റിയില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ .
  ഈ സംഭവങ്ങള്‍ നടന്നത് എനിക്ക് ഒരു ഓര്‍മയുമില്ല. പക്ഷെ തെങ്ങിന്‍ ചുവട്ടില്‍ ഞാന്‍ വീണു കിടക്കുന്നത് ഉള്‍പ്പെടെ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ എന്റെ ഓര്‍മയില്‍ ഉണ്ട് . അത് കേള്‍വിയില്‍ നിന്ന് രൂപപ്പെട്ടതാണ്. ആ തെങ്ങ് ഇന്ന് അവിടെ നില്‍ക്കുന്നുണ്ട്. തല പോയെന്നു മാത്രം . അന്ന് തെങ്ങില്‍ കയറിയ -അല്ല എന്റെ തലയില്‍ തെങ്ങയിട്ട -മത്തായിചേട്ടന്‍ ഇന്നും കാണുമ്പോള്‍ അന്ന് പേടിച്ച പേടിയെപ്പറ്റി പറയും.
  പിന്നെ ഓര്‍മകളില്‍ നിന്ന് അത് എങ്ങനെ മായാനാണ്. അത് കൊണ്ട് എനിക്ക് രണ്ടു വയസ്സിനു മുമ്പേ നടന്ന സംഭവം ഓര്‍മയുണ്ട് എന്ന് പറയാന്‍ പറ്റുമോ? പക്ഷെ എനിക്കത് മാറ്റി നിര്‍ത്താനേ കഴിയുന്നില്ല.

 • VIDOOSHAKANVIDOOSHAKAN February 2012 +1 -1

  ആ തെങ്ങാക്കുലയുടെ ഗതി എന്തര് ആയോ എന്തോ ? അത് ഓര്‍മ്മയുണ്ടോ നിളേ? :-((

 • mujinedmujined February 2012 +1 -1

  ഒരു കുലതേങ്ങ വീണ തലയോ, അമ്പമ്പോ!!!!

 • srjenishsrjenish February 2012 +1 -1

  ഓര്‍മ്മയുടെ കാര്യം പറയുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് എന്റെ അച്ഛന്‍ പറഞ്ഞ ഒരു സംഭവമാണ്. അന്ന് എനിക്ക് 3-4 വയസ്സ് കാണും. അച്ഛനും ഞാനും കൂടി ഒരു വിനോദയാത്രയ്ക്ക് പോയി. അച്ഛന്‍ പഠിപ്പിച്ചിരുന്ന സ്കൂളിലെ പിള്ളാരോടൊപ്പമാണ് പോയത്. കര്‍ണാടകയിലോ മറ്റോ ആണ്. അവിടെ വച്ച് അച്ഛനും ഞാനും കൂടി നടക്കാനിറങ്ങി. കുറേ ചുറ്റിക്കറങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് വഴി തെറ്റി.തങ്ങിയ ലോഡ്ജിന്റെ പേര് പോലും ഓര്‍മ്മയില്ല. അച്ഛന്‍ പരിഭ്രമിച്ച് എന്നോട് പറഞ്ഞു. ഞാന്‍ കൂളായി വഴി കാട്ടിക്കൊടുത്തു എന്നാണ് കഥ.. ഞാനാരാ മോന്‍.. ;-)

 • ponnilavponnilav February 2012 +1 -1

  അതല്ലേ എനിക്കിത്ര തലക്കനം :-)) :-))

 • vivekrvvivekrv February 2012 +1 -1

  രണ്ടര വയസ്സിലെ പല ഓര്‍മ്മകളും പിന്നീട് രൂപപ്പെടുന്നവയാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. അതല്ലേ അത്തരം ധാരാളമെണ്ണമുള്ളത് പറയാതെ ആ സിനിമയുടെ കാര്യം ഞാന്‍ പ്രത്യേകം പറഞ്ഞത്. ഒന്നു കൂടി പറഞ്ഞു കൊള്ളട്ടെ, ആകെ എനിക്കോര്‍മ്മയുണ്ടായിരുന്നത് ആ ഗാനം കേട്ടത് (കണ്ടതല്ല) മാത്രമാണ്. അത് ഏതു സിനിമയാണെന്നോ ആരൊക്കെ അഭിനയിച്ചുവെന്നോ എന്താണ് കഥയെന്നോ എനിക്കറിയില്ലായിരുന്നു. അതെല്ലാം പിന്നീടറിഞ്ഞതാണ്. (ആരും പറഞ്ഞതല്ല). ഇന്നും ആ ചിത്രം ഞാന്‍ കണ്ടിട്ടില്ല. ആ ഗാനരംഗം ടീവിയില്‍ കണ്ട ഓര്‍മ്മയുമില്ല (അതൊരു പൂര്‍ണ്ണഗാനമല്ലാത്തതാവും കാരണം).

  എന്നോട് ആരെങ്കിലും പറയാന്‍ മാത്രം പ്രാധാന്യമുള്ള ഒരു വിഷയമല്ല ഇതെന്നാണെന്റെ പക്ഷം. അല്ലേ?

  ഞാന്‍ പണ്ട് വെള്ളത്തില്‍ പോയ കഥ (വയസ്സ് ഏതാണ്ട് അതു തന്നെ) പൊടിപ്പും തെങ്ങളും വെച്ച് ധാരാളം പ്രാവശ്യം കേട്ടിട്ടും ഒരു തരി പോലും എന്റെ ഓര്‍മ്മയിലില്ല താനും

 • suresh_1970suresh_1970 February 2012 +1 -1 (+1 / -0 )

  ഒരു കുല തേങ്ങ വീഴവേ
  ഒരു സൈഡായി വീഴവേ ...

  പാവം തേങ്ങക്കുല, ഇന്നാണെന്കില്‍ എന്തൊക്കെ കേസില്‍ കോടതി കയറിയേനെ ?
  ആ തെങ്ങാക്കുല മിക്കവാറും പെണ്കുലയായിരിക്കും , ആണുങ്ങക്ക് ഈമാതിരി കയ്യബദ്ധം പറ്റുകേല !

  പരാക്രമം പെണ്കുട്ടികളൊടല്ല വേണ്ടൂ തേങ്ങാക്കുലേ !

 • AdminAdmin February 2012 +1 -1

  :-)

  ഒരു വകതിരിവില്ലാത്ത തേങ്ങാ കുല

 • VIDOOSHAKANVIDOOSHAKAN February 2012 +1 -1

  എന്നാലും എന്റെ തേങ്ങാക്കുലേ ഇത്രയും വേണ്ടിയിരുന്നില്ല. :-(

 • mujinedmujined February 2012 +1 -1

  സ്ത്രീപര്‍വത്തിലിപ്പോള്‍ തേങ്ങാക്കുല ചര്‍ച്ചയായോ?
  ചര്‍ച്ചക്കൊരു ചൂടുമില്ലല്ലോ, നിളച്ചേച്ചി പറയാനുള്ളതു പറയൂ ;-)

 • VIDOOSHAKANVIDOOSHAKAN February 2012 +1 -1

  തേങ്ങാക്കുല വേണ്ട . മാങ്ങാക്കുല ആയാലോ ?
  ചൂടുവേണമെങ്കില്‍ കനലിനെക്കുറിച്ചൊരു ചര്‍ച്ച ആയാലോ ?
  അല്ലെങ്കില്‍ വേനലിനെക്കുറിച്ചു ആവാം.

  നിളാ,
  വേഗം വന്നു ചര്‍ച്ച ചൂട് പിടിപ്പിക്കൂ.
  മുജീബ് ഇവിടെ അടുപ്പ് കൂട്ടാന്‍ സാധ്യതയുണ്ട് . :-))

 • ponnilavponnilav February 2012 +1 -1

  മുജീബ്
  ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുവേണം അല്ലെ അടുത്ത യുദ്ധം തുടങ്ങാന്‍ ?

 • ponnilavponnilav February 2012 +1 -1

  സ്ത്രീകളുടെ പ്രശ്നങ്ങളെ ക്കുറിച്ച് തുടങ്ങിയതാണ്‌ അതൊരു തെങ്ങാക്കുലയില്‍ ഒതുങ്ങി .
  ഇങ്ങനെ തന്നെയാണ് പ്രശ്നങ്ങള്‍ താമസ്കരിക്കപ്പെടുന്നത് . ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ ഏത്?
  സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളിലേക്ക് തിരിച്ചു വന്നാലോ ?

 • VIDOOSHAKANVIDOOSHAKAN February 2012 +1 -1

  ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ശ്ശി പ്രശ്നങ്ങള്‍ നോം കാണുകയുണ്ടായി . അതായാലോ അടുത്ത ചര്‍ച്ച ?

 • menonjalajamenonjalaja February 2012 +1 -1

  ഞാന്‍ എഴുതാനുദ്ദേശിച്ചത് നിള എഴുതിക്കഴിഞ്ഞു. സ്ത്രീകള്‍ ജോലിക്ക് പോകണോ എന്നതായി ചര്‍ച്ചയുടെ വിഷയം മാറിപ്പോയി അല്ലേ?
  എന്റെ കൈകള്‍ കറുത്തിട്ടല്ല എന്നാണെന്നെ കണ്ടിട്ടുള്ള എല്ലാവരും പറയുന്നത്. മഷിത്തണ്ടിലെ ആരെങ്കിലും എന്നെ കാണുന്നതുവരെ അതങ്ങനെ തന്നെ നിന്നോട്ടെ :)

 • mujinedmujined February 2012 +1 -1

  സ്ത്രീകള്‍ ജോലിക്ക് പോയാല്‍ പ്രശ്നങ്ങള്‍ പലതാണ്, അതൊന്നും ഒഴിവാക്കാന്‍ ആരു വിചാരിച്ചാലും നടക്കുമെന്നു തോന്നുന്നുമില്ല.
  ചര്‍ച്ച ചെയ്യുന്നത് നല്ലതാണ് വിദൂഷക.വിദൂഷകന് തോന്നുന്നത് ങ്ങ്ട് പറയാ :*

 • ponnilavponnilav February 2012 +1 -1

  സ്ത്രീകള്‍ അനുഭവിക്കട്ടെ എന്ന് അല്ലെ മുജീബെ ? ഇത്രയും ദയയില്ലാതെ സംസാരിക്കാതെ .
  പ്രശ്നമുണ്ട് എങ്കില്‍ പരിഹരിക്കണ്ടേ ?

 • mujinedmujined February 2012 +1 -1

  ഇതാണ് കുഴപ്പം ഞാന്‍ ഒരു യാഥാര്‍ത്ഥ്യം പറഞ്ഞതാണ്, അല്ലാതെ സ്ത്രീകള്‍ അനുഭവിക്കെട്ടെ എന്നു അര്‍ത്ഥമാക്കേണ്ട.എങ്ങിനെ? ആര്? പരിഹരിക്കും, അതുകൂടിപ്പറയൂ.

 • ponnilavponnilav February 2012 +1 -1

  അതിനു എല്ലാവരും ശ്രമിക്കണം . മുജീബിന്റെ വീട്ടിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുജീബിനു ശ്രമിച്ചു കൂടെ ?
  അല്ലാതെ നിയമം കൊണ്ടോ പ്രസ്താവന കൊണ്ടോ പ്രകടനം കൊണ്ടോ കാര്യമില്ല. അടിസ്ഥാനപരമായ മാറ്റം കുടുംബത്തില്‍ നിന്ന് തന്നെ വേണം.
  അതിനു മുജീബിനെപ്പോലെ ഉള്ളവരുടെ ചിന്താഗതി മാറണം . പ്രശ്നങ്ങള്‍ അനുഭവിക്കേണ്ട കാര്യമെന്ത് സ്ത്രീകള്‍ . അവര്‍ക്ക് പ്രശ്നങ്ങളില്ലാതെ ജീവിച്ചു കൂടെ ? ജോലി ചെയ്തു കൂടെ ?

 • ponnilavponnilav February 2012 +1 -1

  ചര്‍ച്ച ചൂട് പിടിച്ചു തുടങ്ങിയോ ? :-))

 • ponnilavponnilav February 2012 +1 -1

  തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് കൂടിയിരിക്കുന്നു.
  ഇന്നലെ പത്രത്തില്‍ വായിച്ചത് .. തലക്കെട്ട്‌ മാത്രം.
  (സാധാരണ ഇത്തരം വാര്‍ത്തകള്‍ വായിക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് പത്രം തൊടാറില്ല.
  മകളെയും കൊണ്ട് ആശുപത്രിയില്‍ പോയപ്പോള്‍ കാത്തിരിപ്പിനൊടുവില്‍ വായിച്ചു പോയതാണ് )

  ഡോക്ടര്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ പീഡിപ്പിച്ചു .
  ആദിവാസി യുവതിയെ ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് കൊടുത്തു മാനഭംഗപ്പെടുത്തി .(ജോലിസ്ഥലത്ത് )
  പതിമൂന്നു വയസുള്ള വിദ്യാര്‍ഥിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അയല്‍വാസിയായ യുവാവിനെ പോലീസ് അന്വേഷിക്കുന്നു.

  തുടര്‍ന്ന് വായിച്ചില്ല. ഇതില്‍ കൂടുതല്‍ വായിക്കാന്‍ എനിക്ക് പറ്റില്ല.
  എങ്ങനെയുള്ള വാര്‍ത്തകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ ധാരാളമുള്ളത്
  കൊണ്ടാണല്ലോ വാര്‍ത്തകള്‍ പൊടിപ്പും തോങ്ങലുമായി ഇറങ്ങുന്നത്.
  വായിച്ചു രസിക്കട്ടെ.
  സ്ത്രീകളുടെ പ്രശ്നങ്ങള്‍ മിണ്ടരുതല്ലോ. അവര്‍ അനുഭവിക്കട്ടെ.
  സ്വന്തം വീട്ടിലുള്ളവരെ ബാധിക്കുന്നതുവരെ ഇതെല്ലാം നമുക്ക് വെറും വാര്‍ത്തകള്‍ മാത്രമാണല്ലോ.

 • ponnilavponnilav February 2012 +1 -1

  അക്ഷരത്തെറ്റ് ഉണ്ടാവും . തിരുത്താന്‍ സമയമില്ല. ക്ഷമിക്കുക.
  ദേഷ്യം വന്നാലും വരും അക്ഷരത്തെറ്റ് .
  ഇവിടെ ഇപ്പോള്‍ ആരോടും ദേഷ്യമില്ല തന്നെ

 • mujinedmujined February 2012 +1 -1

  >>>മുജീബിനെപ്പോലെ ഉള്ളവരുടെ ചിന്താഗതി മാറണം<<< :O

 • ponnilavponnilav February 2012 +1 -1


  mujeeb,
  >സ്ത്രീകള്‍ ജോലിക്ക് പോയാല്‍ പ്രശ്നങ്ങള്‍ പലതാണ്, അതൊന്നും ഒഴിവാക്കാന്‍ ആരു വിചാരിച്ചാലും നടക്കുമെന്നു തോന്നുന്നുമില്ല. >.

  ഈ ചിന്ത മാറണം എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്

 • balamuraleebalamuralee February 2012 +1 -1 (+1 / -0 )

  സ്ത്രീകള്‍ ജോലിക്ക് പോകുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. സ്ത്രീകള്‍ അക്രമിക്കപെടുമ്പോള്‍ അതിലെ പ്രതികള്‍ക് മാതൃകാപരമായ ശിക്ഷ ലഭികുന്നില്ല . അതായിരിക്കണം ഈ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് . കുറെ നാള്‍ മുന്‍പ് നടന്ന സംഭവമാണ് അമ്മയുടെ അടുത്ത് ഉറങ്ങികിടന്ന രണ്ടര വയസുകാരിയെ
  പീഡിപ്പിച്ചു കൊന്നത് അതിലെ പ്രതി അതിനു മുന്‍പ് അതെ പോലെയുള്ള 7 കേസുകളില്‍ പിടിക്കപെട്ടിട്ട് മനോരോഗി ആണെന്ന കാരണത്താല്‍ കോടതി വെറുതെ വിട്ടതാണ് . സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നു എന്നവകാശപ്പെടുന്ന ഒരു സംഘടനയെയും ഇതില്‍ ഒന്നും കാണാനില്ല . ഏതെങ്കിലും ചാനലില്‍ ചര്‍ച്ച ചെയ്യുവാനോ അല്ലെങ്ങില്‍ അക്രമം നടന്നു അടുത്ത ദിവസത്തെ പത്രത്തില്‍ രണ്ടു പ്രസ്തവനകളിലോ അവര്‍ കടമ നിര്‍വഹിക്കുന്നു . അതിനു ശേഷം ആ കേസില്‍ എന്ത് സംഭവിക്കുന്നു എന്ന് ആരും ചിന്തികുന്നുണ്ട് എന്ന് തോന്നുന്നില്ല . മാധ്യമങ്ങള്‍ക്ക് ഇതൊക്കെ രണ്ടു ദിവസത്തെ ചൂടന്‍ വാര്‍ത്തകള്‍ മാത്രമാണ് . ഈ അടുത്ത കാലത്ത് സൌമ്യ കേസില്‍ മാത്രമണ്‌ മറിച്ചൊരു വിധി വന്നത് . സര്‍ക്കാരിനു കീഴിലുള്ള സ്ത്രീ സംഘടനകള്‍ ഭരണാധികാരികളുടെ കയ്യിലെ കളിപ്പാവകള്‍ ആകാതെ പ്രവര്ത്തികണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 • ponnilavponnilav February 2012 +1 -1

  =D>

 • ponnilavponnilav February 2012 +1 -1

  സ്ത്രീ സംഘടന മാത്രം ശ്രമിച്ചിട്ട് എന്ത് കാര്യം ?
  അവരെ നിയന്ത്രിക്കുന്നതും പുരുഷ നേതൃത്വമല്ലേ.
  വല്ലതും ചെയ്യാന്‍ ശ്രമിച്ചാല്‍ സംഘടനയില്‍ ഒരു അഴിച്ചു പണി .
  കാര്യം അവിടെ തീരും .
  ഇത് സ്ത്രീയുടെ പ്രശ്നമായിട്ടല്ല. സമൂഹത്തിന്റെ പ്രശ്നമായിട്ടു വേണം കണക്കാക്കാന്‍ .
  നമ്മുടെ കുട്ടികളെ എങ്ങനെ സ്കൂളില്‍ വിടും ?
  സ്കൂളില്‍ ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് പോലും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിവുള്ളത് കൊണ്ടാണ്
  ഞാന്‍ ഇത് പറയുന്നത് . മോള്‍ ഞാന്‍ പഠിപ്പിക്കുന്ന സ്കൂളില്‍ പഠിച്ചിട്ടു പോലും എനിക്ക് വേവലാതി തീരുന്നില്ല.
  മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളെ പോലും ലൈംഗീക ചൂഷണത്തിന് വിധേയമാക്കുന്ന ചെകുത്താന്മാര്‍ സ്കൂളുകളിലും ഉണ്ട്.
  മാതാപിതാക്കളുടെ കയ്യും കാലും പിടിച്ചു കുറ്റവാളികളെ അന്ന് തന്നെ കടല് കടത്തും . പോലീസ് കേസായാല്‍ സ്കൂള്‍ അന്ന് പൂട്ടേണ്ടിവരും .
  എത്ര കര്‍ശനമായ നിയമങ്ങള്‍ ഉള്ള രാജ്യത്ത് പോലും ഇതാണ് സ്ഥിതി .
  അച്ഛനമ്മമാരെ, നിങ്ങള്‍ക്കുള്ളത്‌ ആണ്കുട്ടിയാവട്ടെ പെണ്‍കുട്ടിയാവട്ടെ
  ചില മുന്‍കരുതലുകള്‍ എടുക്കുക.
  കുട്ടികളോട് സംസാരിക്കാന്‍ സമയം കണ്ടെത്തുക. സ്കൂളിലെ വിശേഷങ്ങള്‍ ചോദിക്കുക, സ്കൂള്‍ ബസ്സിലെ യാത്രയെക്കുറിച്ച് ചോദിക്കുക.
  പ്രത്യേകിച്ച് കുട്ടി അവസാനമാണ് ബസ്സില്‍ നിന്ന് ഇറങ്ങുന്നതെങ്കില്‍. ( ബസ്സില്‍ ഒറ്റക്കാവുന്ന അവസരത്തില്‍ കുട്ടികള്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. മാതാപിതാക്കള്‍ തിരക്ക് ഭാവിച്ചു കുട്ടികളെ ഒഴിവാക്കരുത്‌. കുട്ടികളെ നോക്കാന്‍ കഴിയാത്ത അത്ര തിരക്ക് ആര്‍ക്കുമില്ല.അത് അവര്‍ സ്വയം ആനന്ദിക്കാന്‍ കണ്ടെത്തുന്ന തിരക്കുകള്‍ ആണ് . സ്വയം വിലയിരുത്തൂ )
  കുട്ടികളെക്കുറിച്ചു മാസത്തില്‍ ഒരിക്കല്‍ സ്കൂളില്‍ ചെന്ന് അന്വേഷിക്കുക. പ.ടി.എ ക്ക് പോലും സ്കൂളിന്റെ പടി ചവിട്ടാത്തവരാണ് മിക്കവരും.
  പല കാരണങ്ങളുമുണ്ടാവും. ഒന്നാലോചിക്കൂ ഒന്ന് മനസ്സുവച്ചാല്‍ നടക്കില്ലേ എന്ന് .
  കുട്ടികളുടെ കൂട്ടികാരുമായി സൗഹൃദം സ്ഥാപിക്കുക. നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കാന്‍ സഹായിക്കുക.
  നെറ്റ് നിയന്ത്രണത്തോടെ മാത്രം ഉപയോഗിക്കുക.( അത് പഠനത്തെയും നല്ല പോലെ ബാധിക്കും )
  ലഹരിമാരുന്നുകള്‍ ഏതു സാഹചര്യത്തിലും കിട്ടും അവര്‍ക്ക്.
  (ലഹരിമരുന്നുകള്‍ യുവതലമുറയെ വഴി തെറ്റിക്കുന്നതിനെക്കുറിച്ച് ഒരു പ്രസംഗം പത്താം ക്ലാസ്സില്‍ നടത്തിയപ്പോള്‍
  എനിക്ക് കിട്ടിയത് നിലവിലുള്ള ലഹരിമരുന്നുകളുടെ ഒരു നീണ്ട ലിസ്റ്റാണ് . പലതു ഞാന്‍ കേട്ടിട്ട് കൂടി ഉണ്ടായിരുന്നില്ല. )
  കുട്ടികളുടെ ബാഗ് പരിശോധിക്കാന്‍ മറക്കരുത് ഇടയ്ക്കു.)
  വീട്ടില്‍ കാശ് അലസമായി സൂക്ഷിക്കരുത്‌ എണ്ണമില്ലാതെയും . കുട്ടികളെ അമിതമായി വിശ്വസിക്കരുത്. പക്ഷെ വിശ്വാസമില്ലെന്ന് അവര്‍ക്ക് തോന്നാനും പാടില്ല . കുട്ടികള്‍ക്ക് ആവശ്യം അറിഞ്ഞു മാത്രം പണം നല്‍കുക.
  വളരുന്ന പ്രായത്തില്‍ അച്ഛന്റെ ഒരു കണ്ണ് എപ്പോഴും ആണ്‍കുട്ടികള്‍ക്ക് മേല്‍ വേണം.

 • mujinedmujined February 2012 +1 -1

  ഈ സ്ത്രീകളുടെ മനസ്സ് എന്നു പറഞ്ഞാല്‍ ഇത്രയൊക്കെ ഉള്ളൂന്നേ..
  അവര്‍ക്ക് അധികകാലമൊന്നും ഒരു കാര്യം മറച്ചു വയ്ക്കാനുള്ള മനക്കട്ടിയില്ലെന്നേ..

 • ponnilavponnilav February 2012 +1 -1

  അത് മനക്കട്ടിയുടെതല്ല . പറ്റുമായിരുന്നു . (എഡിറ്റിനു അവസരമുള്ളത് കൊണ്ട് )
  പക്ഷെ ഇതിനു വേണ്ടി ധാരാളം സമയം കളയുന്നു.
  അത് ഞാന്‍ എന്റെ പോന്നൂട്ടിയുടെ സന്തോഷങ്ങളില്‍ നിന്ന് തട്ടിയെടുക്കുന്നതാണല്ലോ എന്ന കുറ്റബോധം നല്ലവണ്ണം ഉണ്ട്.
  ഞാനൊരു നല്ല അമ്മയാവണ്ടേ .എല്ലാവരോടും നന്നാവാന്‍ പറഞ്ഞാല്‍ മതിയോ ?
  ഈയിടെ പദപ്രശ്നത്തിനും അമിത പ്രാധാന്യം കൊടുക്കുന്ന പതിവ് നിര്‍ത്തി .
  കഴിഞ്ഞ പദപ്രശ്നം നോക്കിയാല്‍ മാത്രം മതി അറിയാന്‍ .
  അതിനാല്‍ പതുക്കെ പിന്‍വലിയാന്‍ ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു.
  അതുകൊണ്ടാണ് എഡിറ്റു ചെയ്യാതെ ആ വിധം വിദൂഷകനെ കൊന്നത്.
  അങ്ങനെ ഒരു കൊലപാതകിയും ആയി .
  പക്ഷെ നിള ഇവിടെ തുടരും .

 • nimmudevinimmudevi February 2012 +1 -1

  കഴിഞ്ഞ ദിവസം ജയഗീത എന്ന എഴുത്തുകാരിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് ഒരു പരിപാടി കണ്ടു ഏഷ്യാനെറ്റില്‍. പല ആണുങ്ങളും അവരെ അനുകൂലിച്ച് ആണ് സംസാരിച്ചത്. ആ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് തന്നെയാണ് പറഞ്ഞത്. എന്നാല്‍ ചില സ്ത്രീകള്‍ അതിനെതിരെ സംസാരിക്കുന്നതു കേട്ടു.ജയഗീതയുടെ ഉദ്ദേശശുദ്ധിയെവരെ ചോദ്യം ചെയ്തു കണ്ട്. നമുക്ക് നമ്മുടെ ഇടയില്‍ നിന്ന് പോലും സപ്പോര്‍ട്ട് കിട്ടുന്നില്ല. പിന്നെന്തിന് ആണുങ്ങളെ പഴിക്കണം.

 • aparichithanaparichithan February 2012 +1 -1

  >>>നമുക്ക് നമ്മുടെ ഇടയില്‍ നിന്ന് പോലും സപ്പോര്‍ട്ട് കിട്ടുന്നില്ല. പിന്നെന്തിന് ആണുങ്ങളെ പഴിക്കണം.>>>
  =D> =D> =D>

 • menonjalajamenonjalaja February 2012 +1 -1

  ഇത്തരം കാര്യങ്ങളില്‍ സ്ത്രീപുരുഷവ്യത്യാസം നോക്കേണ്ട കാര്യമില്ല.
  മറക്കുടയ്ക്കുള്ളിലെ മഹാനരകം ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി വച്ചത് അത് ഒരു സാമൂഹ്യവിപത്താണെന്ന് മനസ്സിലാക്കിയ ഒരു പുരുഷനല്ലേ?

 • aparichithanaparichithan February 2012 +1 -1

  >..ഞാനൊരു നല്ല അമ്മയാവണ്ടേ .എല്ലാവരോടും നന്നാവാന്‍ പറഞ്ഞാല്‍ മതിയോ ? >>
  വൈകിയെങ്കിലും അത് മനസ്സിലാക്കിയല്ലോ...... നന്നായി.

 • ponnilavponnilav February 2012 +1 -1

  തീരെ വൈകിയിട്ടില്ല. കുഞ്ഞിന്റെ കൂടെ എനിക്ക് ധാരാളം സമയം കിട്ടുന്നുണ്ട്‌. ഞങ്ങള്‍ ഒരേ സ്കൂളിലല്ലേ .
  അവള്‍ ക്ലാസ്സിലിരിക്കുന്ന സമയം ഒഴിച്ച് മുഴുവന്‍ സമയവും എന്റെ കൂടെ തന്നെ; സ്കൂള്‍ ബസ്സിലും .
  അവളുടെ കൂടെ പഠിക്കുന്ന എല്ലാ കുട്ടികളെയും എനിക്കറിയാം . പേര് സഹിതം.
  പക്ഷെ പ്രശ്നം അവള്‍ ഒറ്റക്കാണ് എന്നതാണ്. ഞാന്‍ പലപ്പോഴും അമ്മ
  മാത്രമല്ല അവളുടെ പ്രായമുള്ള ഒരു കുട്ടിയും ആകേണ്ടി വരുന്നു.
  പിന്നെ 'ഒന്നുള്ളതിനെ ഒലക്കയ്ക്ക് അടിക്കാനും ' വേണമല്ലോ സമയം.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion