സ്ത്രീപര്‍വം
  • aparichithanaparichithan February 2012 +1 -1

    ഇവിടേം സെഞ്ചുറി........
    =D> =D> =D>

  • AdminAdmin February 2012 +1 -1

    =D> =D> =D> =D> =D>

  • ponnilavponnilav February 2012 +1 -1

    =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D>

  • srjenishsrjenish February 2012 +1 -1

    എന്തോന്നിത്... കയ്യടി മത്സരമോ?

  • srjenishsrjenish February 2012 +1 -1

    ഭാര്യ : ചേട്ടാ ഞാന്‍ എന്റെ മുടി ബോബ് കട്ട്‌ ചെയ്തോട്ടെ ?

    ഭര്‍ത്താവ് : നിനക്ക് വേണമെങ്കില്‍ ചെയ്തോളു ഡാര്‍ലിംഗ്
    ഭാര്യ : ഞാന്‍ നിങ്ങളോടാണ്‌ അഭിപ്രായം ചോദിച്ചത്
    ഭര്‍ത്താവ് : ഞാന്‍ വിചാരിക്കുന്നത് നിനക്കത്രക്ക് ഇഷ്ടമാണേല്‍ കട്ട്‌ചെയ്തോളു.
    ഭാര്യ : പക്ഷെ എനിക്കതല്ല അറിയേണ്ടത്. നിങ്ങള്‍ എന്താണ് വിചാരിക്കുന്നത് എന്നാണ്.
    ഭര്‍ത്താവ് : ശെരി.. അങ്ങിനെയെങ്കില്‍ നീ കട്ട്‌ ചെയ്തോളു..
    ഭാര്യ : അപ്പൊ ചേട്ടന്‍ പറയുന്നത് കട്ട്‌ ചെയ്‌താല്‍ ഞാന്‍ കുറച്ചു കൂടി സുന്ദരി ആവും എന്നാണോ ?
    ഭര്‍ത്താവ്: അതെ.
    ഭാര്യ : പക്ഷെ ഞാന്‍ വിചാരിക്കുന്നത് എനിക്ക് നീളന്‍ മുടി തന്നെയാണ് ഭംഗി എന്നാണ്
    ഭര്‍ത്താവ്: അങ്ങനെയാണെങ്കില്‍ കട്ട്‌ ചെയ്യണ്ട
    ഭാര്യ : അപ്പൊ ചേട്ടന്‍ തന്നെയല്ലേ കട്ട്‌ ചെയ്യാന്‍ പറഞ്ഞെ
    ഭര്‍ത്താവ്: അത് നീ അഭിപ്രായം ചോദിച്ചതുകൊണ്ടല്ലേ
    ഭാര്യ : അപ്പൊ ചേട്ടന് സ്വന്തമായി അഭിപ്രായം ഒന്നും ഇല്ലേ
    ഭര്‍ത്താവ്: ഹോ പണ്ടാരം...നീ പോയി മുടിക്ക് പകരം തല തന്നെ വെട്ടിക്കോ
    ഭാര്യ : അപ്പൊ ചേട്ടന് എന്നെ ഇഷ്ട്ടമല്ല അല്ലേ...എനിക്കറിയാം നിങ്ങള്ക്ക് ഇപ്പൊ എന്നെ ഇഷ്ട്ടമല്ല...ഞാന്‍ നന്നായി നടക്കുനതും നല്ല സാരി ഉടുക്കുനതും ഒന്നും ഇഷ്ട്ടമല്ല...എത്ര നാളായി ചേട്ടനെന്നെ സിനിമയ്ക്കു കൊണ്ട് പോയിട്ടു
    ഭര്‍ത്താവ്: ദൈവമേ എന്നെ ഇതില്‍ നിന്നൊന്നു ഊരി തരണേ
    [-O<

  • ponnilavponnilav February 2012 +1 -1

    എന്നിട്ട് നല്ലപാതി തല വെട്ടിയോ ?മുടി വെട്ടിയോ ? :-D

  • ponnilavponnilav February 2012 +1 -1

    കയ്യടിയോ ?
    ഇവിടെ നടന്നത് കയ്യാങ്കളി അല്ലെ ? :-(

  • ponnilavponnilav February 2012 +1 -1

    അപരിചിതാ ,
    സ്ത്രീകളില്‍ കുറ്റവാളികള്‍ ഇല്ല എന്ന് ആര് പറഞ്ഞു ? ഞാന്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ല.
    പക്ഷെ ഒരറ്റത്ത് നിന്ന് എണ്ണി തുടങ്ങിയാല്‍ അവസാനമില്ലാത്ത അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ മുന്നില്‍ ഒന്നോ രണ്ടോ പേരുടെ പേര് ചൂണ്ടിക്കാട്ടി കുറ്റകൃത്യങ്ങളില്‍ പുരുഷന്മാര്‍ക്ക് ഒപ്പമാണ് സ്ത്രീകള്‍ എന്ന് സ്ഥാപിക്കാന്‍ പറ്റുമോ ?
    മാതൃഭൂമിയില്‍ നിന്ന് എടുത്തതുപോലെയുള്ള വാര്‍ത്തകളുടെ കാര്യത്തിലും പുരുഷന്മാര്‍ തന്നെ മുന്നില്‍ . അവരില്‍നിന്നു അത് പ്രതീക്ഷിക്കപ്പെടുന്നത് കൊണ്ട് അത്ര വാര്‍ത്താപ്രധാന്യം മാധ്യമങ്ങള്‍ നല്‍കുന്നില്ല എന്ന് മാത്രം . സ്ത്രീകള്‍ ചെയ്യുന്നത് നാല് കോളം വാര്‍ത്തയാവുമ്പോള്‍ പുരുഷന്‍ ചെയ്യുന്നത് ഒന്നോ രണ്ടോ കോളത്തില്‍ ഒതുങ്ങുന്ന ചെറിയ വാര്‍ത്തയാവുന്നു.
    ഭാര്യ ഭര്‍ത്താവിനെ വിട്ടു കാമുകന്റെ കൂടെ പോകുന്നതോ ഭര്‍ത്താവ് മറ്റൊരാളുടെ കൂടെ താമസം തുടങ്ങുന്നതോ അല്ല ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് .
    സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക പീഡനങ്ങളെ ക്കുറിച്ചാണ് എന്ന് തോന്നുന്നു . അതുകഴിഞ്ഞിട്ടാവാം മാനസീക പീഡനം ചര്‍ച്ച ചെയ്യുന്നത് .
    സമൂഹത്തിന്റെ മുകള്‍തട്ടുമുതല്‍ താഴെ തട്ടുവരെ യുള്ള സ്ത്രീകള്‍ക്കും ശാരീരികമായ വിഷമതകള്‍ നേരിടേണ്ടി വരുന്നുണ്ട് .
    പുരുഷന് അതില്ല .ഉണ്ടെങ്കില്‍ അത് സ്ത്രീകളില്‍ നിന്നല്ല .മറ്റു പുരുഷന്മാരില്‍ നിന്ന് തന്നെയാണ് .

  • ponnilavponnilav February 2012 +1 -1

    സ്ത്രീകളുടെ യാത്രാദുരിതങ്ങള്‍ ,
    ഒരു വര്‍ഷത്തേക്ക് എഴുതാനുള്ള അനുഭവമുണ്ട് എനിക്ക് ഈ വിഷയത്തില്‍ .
    ഞാന്‍ അഞ്ചാം ക്ലാസ് മുതല്‍ തുടങ്ങിയതാണ്‌ സ്ഥിരമായ ബസ്‌ യാത്ര .
    പക്ഷെ ശരീരം വളര്‍ന്നു തുടങ്ങുന്നതോടെ ഒരു പെണ്‍കുട്ടിക്ക് ബസ്‌ യാത്ര ദുരിതപൂര്‍ണമാകും .
    ബസില്‍ കയറുന്ന ഞരമ്പ്‌ രോഗികളില്‍ നിന്ന് ശരീരം രക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ പെടുന്ന കഷ്ടപ്പാടിനു ഇന്നുമില്ല കുറവ് . ബസ്സിനു കുറേക്കൂടി നീളമുണ്ടായിരുന്നെങ്കില്‍ എന്ന് പ്രാര്‍ഥിക്കുന്ന ചേച്ചിമാരെ അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ അദ്ഭുതത്തോടെ നോക്കിയിട്ടുണ്ട് . വളര്‍ന്നപ്പോള്‍ അതെ പ്രാര്‍ത്ഥനയോടെ ബസ്സുകള്‍ക്ക് നേരെ ദു:ഖത്തോടെ നോക്കിയിട്ടുണ്ട് . സ്ത്രീകളെ ,പെണ്‍കുട്ടികളെ ഉപദ്രവിക്കാനായി മാത്രം ബസ്സില്‍ കയറുന്ന മൃഗങ്ങളെ കണ്ടിട്ടുമുണ്ട് ധാരാളം . പതിനഞ്ചു വര്‍ഷത്തെ ആ ബസ്സ് ജീവിതം എനിക്ക് നല്‍കിയ പാഠം എങ്ങനെ സുരക്ഷിതമായി ബസ്സില്‍ യാത്ര ചെയ്യാം എന്നതായിരുന്നു. ചില പുരുഷന്മാരുടെ നോട്ടത്തില്‍ നിന്ന് വെരി പിടിച്ച കൈകളില്‍ നിന്ന് ശരീരം രക്ഷിക്കാന്‍ കഴിയാതെ കണ്ണീരൊഴുക്കുന്ന പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട് . പ്രതികരിച്ച പെണ്‍കുട്ടികളെ അവജ്ഞയോടെ നോക്കുന്ന സമൂഹത്തെ കണ്ടിട്ടുണ്ട്.
    അവള്‍ക്കു ഭ്രാന്താണ് എന്ന് മുദ്ര കുത്തുന്ന സമൂഹത്തെ കണ്ടിട്ടുണ്ട് . അതൊരു വശത്ത് .അത് മനോരോഗികളുടെ പ്രശ്നങ്ങള്‍ ആണ് എല്ലാ പുരുഷന്മാരും അങ്ങനെ അല്ല എന്ന വാദം ഉള്ളപ്പോള്‍ പോലും ബസ്സ്‌ യാത്ര _അല്പം തിരക്കുള്ള ബസ്സിലെ യാത്ര ഒരു ദുരിത പര്‍വ്വം തന്നെ സ്ത്രീകള്‍ക്ക് .

    ഇനി മറ്റൊരു ദുരിതം ..
    അത് ആര് മണിക്ക് ശേഷമുള്ള ബസ്സ് യാത്രയാണ് . ഞാന്‍ തൃപ്പൂണിത്തുറ നിന്ന് കോതമംഗലത്ത് വന്നു ജോലി ചെയ്തിരുന്ന രണ്ടു വര്‍ഷക്കാലം .
    അതാണ്‌ എന്റെ ജീവിതത്തിലെ ഏറ്റവും സംഭവബഹുല മായ ബസ്സ്‌ യാത്രകളുടെ അരങ്ങ്.
    ഞാനും എന്നെപ്പോലെയുള്ള സ്ത്രീകളും ഓടിത്തീര്‍ത്ത ജീവിതം .
    തൃപ്പൂണിത്തുറ ഹില്‍ പാലസ്സിനു മുന്നില്‍ നിന്നാണ് ഞാന്‍ തൊടുപുഴക്കുള്ള ആനവണ്ടി( ട്രാന്‍സ്പോര്‍ട്ട് ബസ്സിനെ പണ്ടേ ഞങ്ങള്‍ അങ്ങനെയാണ് വിളിക്കുന്നത്‌---ആനയുടെ പടമുള്ളത്‌ കൊണ്ടാവാം ആനയെപ്പോലെ സഞ്ചരിക്കുന്നത് കൊണ്ടാവാം --- പിടിക്കുന്നത്‌ .
    എറണാകുളത്ത് നിന്ന് വരുന്ന അതില്‍ കയറിയാല്‍ എനിക്ക് മുവാറ്റുപുഴയില്‍ ഇറങ്ങാം . എന്നെപ്പോലെ വേറെയും ഒന്ന് രണ്ടു പേരും കൂടി ഉണ്ടാവും കൂട്ടിനു. ഹില്‍ പാലസിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി മടുത്തു സമയത്തിന് സ്കൂളില്‍ എത്താന്‍ കഴിയില്ല എന്ന് മനസ്സിലാകുമ്പോള്‍ തിരിച്ചു വീട്ടിലേക്കു നടക്കും .എന്റെ കാഷ്വല്‍ ലീവില്‍ മുക്കാലും തീരുന്നത് അങ്ങനെയായിരുന്നു. കൃത്യമായ സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്നോട്ടോ പിന്നോട്ടോ നീക്കി നിര്‍ത്തും നിര്‍ത്തും എന്ന് തോന്നിച്ചു നിര്‍ത്താതെ വിട്ടു പോകുന്ന ബസ്സുകള്‍ . ബസ്‌ വേഗത കുറയുന്ന സമയത്ത് പുരുഷന്മാര്‍ ബസ്സില്‍ കേറി ക്കഴിഞ്ഞിട്ടുണ്ടാകും . ബസ്സില്‍ തിരക്കുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് തന്നെ അവസ്ഥ . നീയൊന്നും കേറണ്ട എന്ന ഭാവത്തില്‍ വളിച്ച ചിരിയും ചിരിച്ചു ഡബിള്‍ ബെല്ലടിച്ചു വണ്ടി വിടുന്ന കണ്ടക്ടര്‍മാരുടെ അഹന്ത. ബസ്സ്‌ അവര്‍ വാങ്ങിയതാണ് എന്നാണു ഭാവം .
    ചില നല്ല ദിവസം കണ്ടക്ടര്‍മാരുടെ ബെല്ല് കേട്ടാലും ബസ്സ്‌ എടുക്കാതെ ഞങ്ങളെ കയറ്റാന്‍ സന്മനസ്സു കാണിക്കുന്ന ഡ്രൈവര്‍മാരുണ്ട് .
    ചില നല്ല മനുഷ്യര്‍. ഇത് രാവിലത്തെ യാത്ര

    യാത്രാപര്‍വം മൂന്ന്
    വൈകുന്നേരത്തെ യാത്രകള്‍
    സ്ഥലം : മുവാറ്റുപുഴ ട്രാന്‍സ്പോര്‍ട്ട് ബസ്സ്‌ സ്റ്റാന്റ്
    (തുടരും )

  • aparichithanaparichithan February 2012 +1 -1

    >>കുറ്റകൃത്യങ്ങളില്‍ പുരുഷന്മാര്‍ക്ക് ഒപ്പമാണ് സ്ത്രീകള്‍ എന്ന് സ്ഥാപിക്കാന്‍ പറ്റുമോ ? >>
    ആരുപറഞ്ഞു ഒപ്പമാണെന്ന്? ഞാൻ എഴുതിയ കമന്റ് ഒന്നുകൂദി വായിക്കുക. അഴിമതിക്കാരിൽ സ്ത്രീകളുടെ എണ്ണം കുറവാണെങ്കിൽ അതിന്റെ കാരണവും അതിൽ പറഞ്ഞിട്ടുണ്ട്.
    സ്ത്രീകളുടെ പ്രശ്നങ്ങൾക്കെല്ലാം പുരുഷന്മാർ മാത്രമാണ്‌ കാരണക്കാർ എന്ന വാദത്തോടാണ്‌ വിയോജിപ്പ്. അങ്ങനെ കാടടച്ച് വെടിവെയ്ക്കുന്നത് ശരിയല്ല എന്ന് തന്നെയാണ്‌ വീണ്ടും പറയാനുള്ളത്.

    >>സമൂഹത്തിന്റെ മുകള്‍തട്ടുമുതല്‍ താഴെ തട്ടുവരെ യുള്ള സ്ത്രീകള്‍ക്കും ശാരീരികമായ വിഷമതകള്‍ നേരിടേണ്ടി വരുന്നുണ്ട് .
    പുരുഷന് അതില്ല .ഉണ്ടെങ്കില്‍ അത് സ്ത്രീകളില്‍ നിന്നല്ല .മറ്റു പുരുഷന്മാരില്‍ നിന്ന് തന്നെയാണ് .>>
    ഇപ്പറഞ്ഞതിനോട് മുക്കാലേമുണ്ടാണിയും (ജലജച്ചേച്ചിയോട് കടപ്പാട്)
    യോജിക്കുന്നു. പക്ഷെ ചില്ലറ ഭേദഗതികളുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളിൽ നിന്ന് ശരീരികപീഡനം തുലോം കുറവാണെന്നത് നേര്‌ തന്നെ. പക്ഷെ മനസികപീഡനം ആവോളം (സമൂഹത്തിന്റെ മുകള്‍തട്ടുമുതല്‍ താഴെ തട്ടുവരെയുള്ള) പുരുഷന്മാർക്കും അനുഭവിക്കേണ്ടിവരുന്നുണ്ട്.
    സ്ത്രീകൾക്ക് ഏല്ക്കേണ്ടി വരുന്ന ശരീരികപീഡനങ്ങളിൽ നല്ലൊരു പങ്കും സ്ത്രീകളിൽ നിന്നുതന്നെയാണെന്നതും അനിഷേധ്യമായ സത്യം.

  • ponnilavponnilav February 2012 +1 -1

    >>>>>>>മദ്യപാനമാണ് പുരുഷന്മാരെ കൈക്കൂലിക്കാരാക്കുന്നത്. പക്ഷെ പുരുഷന്മാര്‍ അതിന്റെ കുറ്റവും വീട്ടിലിരിക്കുന്ന സ്ത്രീകളുടെ തലയില്‍ വച്ച് കെട്ടും . >>>>>>>>>>

    ഇത് ഞാന്‍ മുമ്പേ പറഞ്ഞിരുന്നു . ഇതാണ് സുബൈര്‍ ചെയ്തത് , കുറ്റം സ്ത്രീകളുടെ തലയില്‍ വക്കുന്നത്

  • aparichithanaparichithan February 2012 +1 -1

    സ്ത്രീകൾ നേരിടുന്ന കുറേയേറെ പ്രശ്നങ്ങൾ (എല്ലാം എല്ലാവർക്കും
    അറിയുന്നതാണെങ്കിലും) ഇവിടെ ചർച്ച ചെയ്തു. ഇതു തന്നെ ആവർത്തിക്കുന്നതിനു പകരം പരിഹാരമാർഗ്ഗങ്ങൾ ആലോചിക്കുന്നതല്ലേ കൂടുതൽ അഭികാമ്യം?
    ബസ്സിലെ പൂവാലന്മാരെയൊക്കെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് നമ്മൾ ആദ്യമേതന്നെ കുട്ടികളെ പഠിപ്പിച്ചുകൊടുക്കണം. പ്രതികരിക്കാൻ പറയുന്നതിനുപകരം പലരും അതൊക്കെ അവഗണിക്കാനാണ്‌ ഉപദേശിക്കുക. ചിലപ്പോൾ 'ഇല-മുള്ള്' ന്യായവും പറയും.
    അത് ഇത്തരം ഞരമ്പ്‌രോഗികൾക്ക് പ്രോത്സാഹനമാവുകയും ചെയ്യും.

  • ponnilavponnilav February 2012 +1 -1

    സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കൂ .പക്ഷെ സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങണം എല്ലാവരും അതിനുള്ള ശ്രമങ്ങള്‍ എന്ന് മാത്രം .
    :)

  • aparichithanaparichithan February 2012 +1 -1

    മദ്യപാനം മാത്രമാണോ ആളുകളെ കൈക്കൂലിക്കാരാക്കുന്നത്? ഒരിക്കലുമല്ല. എന്നുമാത്രമല്ല, കലുഷമായ കുടുംബാന്തരീക്ഷം മദ്യപാനത്തിലേക്ക് തള്ളിവിട്ട പലരുടെയും കഥകൾ കേട്ടിട്ടുമുണ്ട്.

  • ponnilavponnilav February 2012 +1 -1

    സ്ത്രീകളുടെ പ്രശ്നങ്ങള്‍ --നിങ്ങള്‍ ദിവസവും കാണുന്നത് കണ്ടിട്ടും മനസ്സിലാക്കാത്തത് ,എളുപ്പത്തില്‍ പരിഹരിക്കാവുന്നത് .

    ഒന്ന് .. , ഭാര്യക്ക് അസുഖമാണ് എന്ന് മനസ്സിലാക്കിയാല്‍ അവള്‍ക്കു വിശ്രമം നല്‍കുക . കൂലി വേണ്ടാത്ത ജോലിക്കാരിയായെങ്കിലും പരിഗണിച്ചു രണ്ടു ദിവസം അവധി നല്‍കി അനുഗ്രഹിക്കുക. അങ്ങനെയുള്ള ദിവസങ്ങളില്‍ കുട്ടികളുടെ കാര്യം ശ്രദ്ധിക്കുക . ചുരുങ്ങിയത് ഭാര്യ വിളമ്പി തന്നാല്‍മാത്രമേ കഴിക്കൂ എന്ന വാശി എങ്കിലും ഉപേക്ഷിക്കുക. സ്നേഹക്കൂടുതല്‍ കൊണ്ടാണെങ്കിലും അനാരോഗ്യദിവസങ്ങളില്‍ അതൊരു ശാപമാണ് .

    രണ്ടു .-- സ്ത്രീകള്‍ക്ക് മാസമുറയുള്ള ദിവസങ്ങളില്‍ അവള്‍ക്ക് വിശ്രമം അനുവദിക്കുക. സ്ത്രീക്ക് വിശ്രമം ആവശ്യമുള്ള സമയമാണ് അത്. പല പുരുഷന്മാരും എല്ലാ സ്ത്രീകള്‍ക്കും ഉള്ളതല്ലേ എന്ന് പറഞ്ഞു നിസ്സാരമാക്കുകയാണ് ചെയ്യുന്നത്. പക്ഷെ ആ ദിവസങ്ങള്‍ മിക്കവാറും സ്ത്രീകള്‍ വേദന സംഹാരികള്‍ കഴിച്ചു ദൈനംദിന ജോലികള്‍ ചെയ്യുന്നു . പണ്ട് കാലത്ത് സ്ത്രീകള്‍ക്ക് ഈ ദിവസങ്ങളില്‍ പൂര്‍ണ വിശ്രമം അനുവദിക്കപ്പെട്ടിരുന്നു എന്ന കാര്യം ഇവിടെ ഓര്‍ക്കുമല്ലോ . ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പൊതുവേ അല്പം ദേഷ്യം കൂടുതലുണ്ടാവാന്‍ സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അറിയാമെന്നു കരുതുന്നു . അതിന്റെ കൂടെ ശാരീരികാസ്വസ്ഥതകള്‍ കൂടി ആവുമ്പോള്‍
    പുരുഷന്റെ സ്നേഹത്തോടെ യുള്ള പെരുമാറ്റവും സഹായവും ഉണ്ടാവണം .

    ഇത് രണ്ടും പ്രയോഗത്തില്‍ കൊണ്ട് വന്നു കഴിഞ്ഞു പറയൂ ബാക്കി പറയാം. നിങ്ങള്‍ ഒരു നല്ല ഭര്‍ത്താവാണോ എന്ന് മനസ്സിലാക്കാനുള്ള അവസരം ആയിക്കൂടി കണക്കാക്കൂ ഈ വേദി

    തുടരും

  • ponnilavponnilav February 2012 +1 -1

    പ്രത്യേകശ്രദ്ധക്ക് ,
    ഈ വേദിയില്‍ മറ്റു സ്ത്രീകളെ പ്രതികരിക്കാനായി കാണുന്നില്ല.
    ഞാന്‍ ഇവിടെ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എനിക്ക് നീതികിട്ടാത്തത് കൊണ്ടല്ല .
    സമൂഹത്തില്‍ കാണുന്ന പൊതുവായ പ്രശ്നങ്ങള്‍ പറയുന്നു എന്ന് മാത്രം.
    പാവം എന്റെ ഭര്‍ത്താവിനെ ആരും ഒരു ക്രൂരനായി തെറ്റിദ്ധരിക്കരുത് ;
    ഞാന്‍ അതൃപ്തയായ ഒരു ഭാര്യയാണെന്നും.
    എങ്ങനെ തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യവും സമയവും കിട്ടുന്നതില്‍നിന്ന്
    നിങ്ങള്‍ മനസ്സിലാക്കേണ്ടത് എന്റെ കുടുംബജീവിതത്തിന്റെ വിജയമാണ്.
    പരസ്പരം മനസ്സിലാക്കുക , വ്യക്തിത്വത്തെ അംഗീകരിക്കുക, സൗഹൃദം കാത്തു സൂക്ഷിക്കുക
    ഈ കാര്യങ്ങള്‍ തന്നെ കുടുംബത്തിന്റെ അടിത്തറ.

    സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പറയുന്നവരുടെ വാക്കുകളെ ദുര്‍ബലമാക്കാന്‍ എപ്പോഴും എതിരാളികള്‍ പറയുന്നതാണ്
    സ്വന്തം കുടുംബം ശരിയല്ലാത്തതിന്റെ അപകര്‍ഷതാബോധം ആണ് എന്ന അന്യായം.
    അതിനാല്‍ ആണ് ഇതിവിടെ സൂചിപ്പിച്ചത്.

    സ്നേഹത്തോടെ
    സ്വന്തം
    നിളാ പൗര്‍ണമി .

  • ponnilavponnilav February 2012 +1 -1

    മദ്യപാനം കുടുംബം തകര്‍ക്കുന്ന കാഴ്ചകള്‍ അതിലും അത്രയോ ഇരട്ടിയാണ് ? മദ്യപിക്കുന്ന പുരുഷന് പറയാന്‍ കാരണങ്ങള്‍ ഒത്തിരിയാണ്‌ .
    ദു:ഖമായും സന്തോഷമായും പ്രശ്നങ്ങളായും പ്രാരാബ്ധങ്ങള്‍ ആയും .

  • aparichithanaparichithan February 2012 +1 -1

    >>ഈ വേദിയില്‍ മറ്റു സ്ത്രീകളെ പ്രതികരിക്കാനായി കാണുന്നില്ല. >>

    സ്ത്രീകൾ നേരിടുന്ന പല പ്രശ്നങ്ങളിലും അവർക്ക് സ്ത്രീകളിൽ നിന്നുപോലും പിന്തുണ കിട്ടാറില്ല എന്നതും വാസ്തവമല്ലേ?

  • ponnilavponnilav February 2012 +1 -1

    സത്യം തന്നെ അത് . :-(

  • aparichithanaparichithan February 2012 +1 -1

    മദ്യത്തെയോ മദ്യപന്മാരെയോ ന്യായീകരിക്കേണ്ട യാതൊരു ബാധ്യതയും എനിക്കില്ല. പക്ഷെ മദ്യപാനം അത്ര വലിയ കുഴപ്പമല്ല എന്നു കരുതുന്ന ഒരു തലമുറയാണ്‌ വളർന്നുവരുന്നത്. സ്വന്തം പുരുഷൻ മദ്യപിക്കുന്നതിൽ യാതൊരു എതിർപ്പുമില്ലാത്ത സ്ത്രീകളുമുണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിവാഹം, ഗൃഹപ്രവേശം പോലുള്ള സാമൂഹ്യാചാരങ്ങളിൽ മദ്യം അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. എന്റെ ഓഫീസിലെ ഒരു ജീ​വനക്കാരിയുടെ റിട്ടയർമെന്റ് ദിവസത്തിൽ അവരുടെ വീട്ടിൽ വെച്ച് വലിയതോതിലുള്ള മദ്യസല്ക്കാരം തന്നെ നടന്നു.

    ബന്ദും ഹർത്താലും മലയാളി ആഘോഷിക്കുന്നതും കുപ്പി തുറന്നുതന്നെ! :-"

  • ponnilavponnilav February 2012 +1 -1

    മലയാളി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണവും അത് തന്നെ . ഇന്ന് പുരുഷന്മാരല്ല.കുട്ടികളാണ് മദ്യപിച്ചു തുടങ്ങുന്നത്.

  • aparichithanaparichithan February 2012 +1 -1 (+1 / -0 )

    നമ്മുടെ മാധ്യമങ്ങൾക്ക് ഇക്കാര്യത്തിലുള്ള പങ്ക് വളരെ വലുതാണ്‌.
    നായകനും സംഘവും സുരാപാനം നടത്തുന്ന സീനുകൾ ഇല്ലാത്ത സിനിമകൾ വിരളം.
    സമൂഹം ബഹുമാനിക്കുന്ന പല പ്രശസ്തരും മദ്യപന്മാരാണെന്നുമാത്രമല്ല, അതിനെ ന്യയീകരിക്കാൻ തെല്ലും മടിയില്ലാത്തവരുമാണ്‌. ഇതൊക്കെ കണ്ടും അറിഞ്ഞും വളരുന്ന കുട്ടികളിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ?
    പോരാത്തതിന്‌ മിക്കവർക്കും വീടുകളിൽ തന്നെ മാതൃകകളുമുണ്ടാവും.

  • menonjalajamenonjalaja February 2012 +1 -1

    സ്ത്രീകളുടെ സാമ്പത്തികസ്വാതന്ത്ര്യം, കുടുംബത്തിലെ സാമ്പത്തികാസമത്വം ഇവയെക്കുറിച്ച് എന്തു പറയുന്നു?

  • m.s.priyam.s.priya February 2012 +1 -1 (+1 / -0 )

    >>ഈ വേദിയില്‍ മറ്റു സ്ത്രീകളെ പ്രതികരിക്കാനായി കാണുന്നില്ല. >>

    എങ്ങനെ കാണും, ഓഫീസിലും പണി, വീട്ടില്‍ വന്നാലും പണി. പുരുഷന്മാര്‍ക്ക് വീട്ടിലെ പണി ചെയ്യാന്‍ വിഷമമാണേ! അതു കൊണ്ടാ ഈ ചര്‍ച്ചാ വേദിയിലൊക്കെ പുരുഷന്മാര്‍ ഇങ്ങനെ നിറഞ്ഞു നില്ക്കുന്നത്.

  • mujinedmujined February 2012 +1 -1

    >>>>ഓഫീസിലും പണി, വീട്ടില്‍ വന്നാലും പണി.<<<<<<br />
    പ്രിയ ചേച്ചി ഓഫിസിലെ പണിയവിടെകിടക്കട്ടെ, അത് ചേട്ടനോട് ചെയ്യാന്‍ പറയൂ എന്നിട്ട് ചേച്ചി വീട്ടിലെ പണിമാത്രം ചെയ്യൂ . അപ്പോള്‍ പ്രശ്നം തീര്‍ന്നില്ലേ?

  • AdminAdmin February 2012 +1 -1



    സ്ത്രീക്ക് പുരുഷനേക്കാള്‍ "സക്തി" കൂടിയാല്‍ ഇങ്ങനെ സംഭവിക്കും.
    പിന്നെ ഒരു സമാധാനമുള്ളത് എന്നാലും ബലാല്‍ സംഘം ചെയ്യാന്‍ പറ്റില്ല .. ഇനി അതും കൂടി ഉണ്ടായിരുന്നെങ്കില്‍ :-))

  • AdminAdmin February 2012 +1 -1

    >>> പ്രിയ ചേച്ചി ഓഫിസിലെ പണിയവിടെകിടക്കട്ടെ, അത് ചേട്ടനോട് ചെയ്യാന്‍ പറയൂ എന്നിട്ട് ചേച്ചി വീട്ടിലെ പണിമാത്രം ചെയ്യൂ . അപ്പോള്‍ പ്രശ്നം തീര്‍ന്നില്ലേ?

    ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌ ... അപ്പോള്‍ സമത്വം പോയില്ലേ?

    [എന്റെ അഭിപ്രായത്തില്‍ വിദ്യാഭാസം ഉള്ള പെണ്ണുങ്ങള്‍ ജോലിക്ക് പോണം. ]

  • mujinedmujined February 2012 +1 -1

    ജോലി വേണോ? അതോ പോണോ?

    ഈ സമത്വം എന്നു പറഞ്ഞു തുടങ്ങിയോ അന്നു മുതലാണ് അക്രമങ്ങള്‍ കൂടിയത്.

  • ponnilavponnilav February 2012 +1 -1

    കാത്തിരുന്നോ . ഞാന്‍ വടി വെട്ടാന്‍ പോയിട്ടുണ്ട്. അടി വരുന്നതേയുള്ളൂ .
    രണ്ടു ദിവസം ഈ വഴി വാരാന്‍ കഴിഞ്ഞില്ല
    .അപ്പോഴേക്കും വീണ്ടും തുടങ്ങിയോ ?

  • mujinedmujined February 2012 +1 -1

    നിളച്ചേച്ചി
    വടി വെട്ടുന്നത് കുട്ടികളെ തല്ലാനാണോ?
    മുകളിലുള്ള ശൗര്യം കണ്ടോ? എന്റമ്മോ, ഇങ്ങനെയുണ്ടോ പെണ്ണുങ്ങള്‍?
    പെണ്ണായാല്‍ ഇങ്ങനെ വേണം (കുറച്ചൊക്കെ).എന്നാലും ഇതിത്തിരി കടന്നകൈപ്രയോഗമായിപ്പോയി.

  • AdminAdmin February 2012 +1 -1

    അതിനു മാത്രം എന്താണ് പറഞ്ഞത്?

  • srjenishsrjenish February 2012 +1 -1

    പല സ്ത്രീകളും ആകെ ചെയ്യുന്ന പണി പിള്ളാരെ വളര്‍ത്തലും പാചകവുമാണ്.. ഈ ലോകത്തുള്ള പല സുപ്രധാന കാര്യങ്ങളിലും ഭാഗഭാക്കായി കഷ്ടപ്പെട്ട് തളര്‍ന്ന് വീട്ടിലെത്തുന്ന പുരുഷന്‍ അതിലും സ്ത്രീയെ സഹായിക്കണം എന്ന് പറയാന്‍ മാത്രം കണ്ണില്‍ ചോരയില്ലാത്തവരായോ ഇന്നത്തെ സ്ത്രീകള്‍?എന്നാണ് നിങ്ങളുടെ കണ്ണ് തുറക്കുക?

  • aparichithanaparichithan February 2012 +1 -1

    .........പല സ്ത്രീകളും ആകെ ചെയ്യുന്ന പണി പിള്ളാരെ വളര്‍ത്തലും പാചകവുമാണ്...........

    അതുരണ്ടും അത്ര നിസ്സാരമാണോ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    അതെന്തു പണിയാ ജെനിഷേ , പുരുഷന്‍ ഭാഗഭാക്കാകുന്ന വല്യ വല്യ പണികള് .
    നോം ഒന്ന് മനസ്സിലാക്കട്ടെ ഇഷ്ടാ .
    നോം കണ്ണും ചെവീം തൊറന്നു വച്ചിട്ട് ഒന്നും അങ്ങട് കാണാനില്ലേ . അങ്ങനെ ഒന്നില്ല ഇഷ്ടാ ..
    എല്ലാം പുരുഷന്റെ ഓരോ മൂഡവിശ്വാസല്ലേ .
    പിന്നെ കുട്ടികളെ വളര്‍ത്തണതു ചെറിയ പണി ആണെന്ന് അന്നോട്‌ ആരെ
    പറഞ്ഞത് ? അത്രയ്ക്ക് വിവരോല്ലാത്തോനാ ഓന്‍.

  • ponnilavponnilav February 2012 +1 -1

    പുരുഷന്‍ ചെയ്യുന്ന ലോകകാര്യങ്ങള്‍ എന്തെല്ലാമെന്ന് മനസ്സിലാകുന്നില്ല .
    ഒരു കുട്ടിയെ നല്ലപോലെ വളര്‍ത്തുന്നതിനെക്കള്‍ എന്ത് വലിയ പണിയാണ് ഉള്ളത് ?

  • ponnilavponnilav February 2012 +1 -1

    സമയപരിമിതിയുണ്ട് .
    എങ്കിലും താമസിയാതെ തിരിച്ചെത്താം.
    പക്ഷെ കണ്ണടച്ച് ഇരുട്ടാക്കുന്ന പണി മതിയാക്കൂ .
    ഉറങ്ങുന്നവനെ ഉണര്ത്താം. ഉറക്കം നടിക്കുന്നവരെയോ ?

  • ponnilavponnilav February 2012 +1 -1

    പണം സമ്പാദിക്കുക എന്ന ജോലി ചെയ്തുകഴിഞ്ഞാല്‍ എല്ലാം ആയി എന്ന് ചിന്തിക്കുന്നത് മണ്ടത്തരം . ആ ചിന്തയാണ് കുടുംബ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നത്‌ . ഇന്ന് വീട്ടംമാമാരായി ഒതുങ്ങിക്കൂടുന്നവര്‍ കുറവാണ് . പുരുഷന്മാരില്‍ ചിലര്‍ തങ്ങളേക്കാള്‍ വിദ്യാഭ്യാസമുണ്ടെങ്കിലും സ്ത്രീകളെ
    ജോലിക്ക് വിടാന്‍ തയ്യാറാവുന്നില്ല . അതിനു അവരുടെ അഭിമാനബോധം സമ്മതിക്കില്ല .
    ഇനി ജോലിക്ക് പോകുന്ന സ്ത്രീകളുടെ കാര്യം അവര്‍ ജോലിയോടൊപ്പം പിള്ളേരെ വളര്‍ത്തലും പാചകവും ചെയ്യും . അവിടെ പുരുഷന്റെ എന്ത് സഹായമാണ് അവര്‍ക്ക് കിട്ടുന്നത് ? . പുരുഷന്‍ അവന്‍ ചെയ്യാത്ത ജോലിയുടെ വീരവാദം ആണ്പറയുന്നത് . സ്ത്രീകള്‍ അവരുടെ കഷ്ടപ്പാടിനെക്കുറിച്ച് പറഞ്ഞാല്‍ അത് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളിയായി. അങ്ങനെ മാത്രമേ സ്ത്രീയുടെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ കഴിയൂ എന്ന് പുരുഷന്റെ കപടതക്ക് അറിയാം . അതല്ലേ ജെനിഷേ ഈ കാണുന്നത് .

  • ponnilavponnilav February 2012 +1 -1 (+0 / -1 )

    >>>>>>>>സ്ത്രീകളുടെ സാമ്പത്തികസ്വാതന്ത്ര്യം, കുടുംബത്തിലെ സാമ്പത്തികാസമത്വം ഇവയെക്കുറിച്ച് എന്തു പറയുന്നു?<<<<<<<<br />
    ജലജേച്ചി ,
    ജോലിയുള്ള സ്ത്രീകള്‍ക്കേ ഇല്ല സാമ്പത്തിക സ്വാതന്ത്ര്യം പിന്നെയല്ലേ കൂലിയില്ലാത്ത അടിമവേല മാത്രമുള്ള സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം

  • srjenishsrjenish February 2012 +1 -1 (+1 / -0 )

    എന്ത് മാത്രം ആവേശത്തോടെയാണ് പ്രതികരണങ്ങള്‍.. രണ്ട് ദിവസമായി അനക്കമൊന്നുമില്ലാത്തതിനാല്‍ ഒന്ന് ഇളക്കി നോക്കിയതല്ലേ.. നിങ്ങളൊക്കെ ഇവിടൊക്കെത്തന്നെ ഉണ്ടോയെന്നറിയാന്‍... :-))

  • srjenishsrjenish February 2012 +1 -1

    ###ജോലിയുള്ള സ്ത്രീകള്‍ക്കേ ഇല്ല സാമ്പത്തിക സ്വാതന്ത്ര്യം പിന്നെയല്ലേ കൂലിയില്ലാത്ത അടിമവേല മാത്രമുള്ള സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം

    ജോലിയുള്ള സ്ത്രീകളുടെ പണം മുഴുവന്‍ ഞങ്ങള്‍ പുരുഷന്മാര്‍ പിടിച്ചു പറിക്കുന്നുവെന്നാണോ ആരോപണം? ആദ്യം ആഡംബര വസ്തുക്കളോടുള്ള സ്ത്രീയുടെ അമിതാഭിവാഞ്ഛ നിര്‍ത്തണം. അപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഒരു പരിധി വരെയെങ്കിലും കുറയും..

    കൂലിയില്ലാത്ത അടിമവേല-ഭര്‍ത്താവിനെയും കുഞ്ഞുങ്ങളേയും പരിപാലിക്കുന്നതിനും കൂലി വേണമെന്നുണ്ടോ നിളേ..?

  • mujinedmujined February 2012 +1 -1

    കുഞ്ഞുങ്ങളെ നോക്കുന്നതും, ഭര്‍ത്താക്കന്‍മാരെ പരിചരിക്കുന്നതുമാണ് ഒരു സ്ത്രീയുടെ പ്രഥമിക കടമ അതുകഴിഞ്ഞേ മറ്റെന്തുമുള്ളു. അല്ലേ?

  • AdminAdmin February 2012 +1 -1

    കുട്ടികളെ നോക്കുവാനും കൂലിയോ?

    ഇനി സ്ത്രീകള്‍ എല്ലാവരും പുറത്തു പോയി സമ്പാദിക്കട്ടെ.
    പുരുഷന്മാര്‍ കുട്ടികളെ നോക്കട്ടെ. എന്തേ പുളിക്കോ?

    എന്റെ കാര്യത്തില്‍ ഞാന്‍ അത് തിരഞ്ഞെടുക്കും. മഷിത്തണ്ട് പണികള്‍ക്ക് കൂടുതല്‍ സമയം കിട്ടുകയും ചെയ്യും.

  • mujinedmujined February 2012 +1 -1

    <<<ഇനി സ്ത്രീകള്‍ എല്ലാവരും പുറത്തു പോയി സമ്പാദിക്കട്ടെ.>>>.
    അഡ്മിന്‍ നാളെമുതല്‍ വീട്ടിലിരി വൈഫ് പോയി പണിയെടുക്കട്ടെ!!!
    'ഇച്ചിരി' പുളിക്കും, കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ? കാത്തിരുന്നുകാണാം... ;-)

  • AdminAdmin February 2012 +1 -1

    കുട്ടികളുടെ അടുത്ത് കുറച്ചു സമയം ചിലവഴിക്കാം എന്ന് കരുതിയാലും സ്ത്രീകള്‍ അതിനു സമ്മതിക്കില്ല. അതിലും ഒന്നാം സ്ഥാനം അവര്‍ക്ക്‌ വേണം. എന്താ ചെയ്ക.

  • srjenishsrjenish February 2012 +1 -1

    കുഞ്ഞുങ്ങളുടെ ആവശ്യങ്ങളും അനാവശ്യങ്ങളും ഏറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുക ഒരു അമ്മയ്ക്കാണ്. ഇത് സ്ത്രീകള്‍ നിഷേധിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം. കാരണം, കുഞ്ഞുങ്ങള്‍ അവളുടെ ശരീരത്തിന്റെ ഭാഗമാണ്. അമ്മ കഴിഞ്ഞേ ഉള്ളൂ എപ്പോഴും അച്ഛന്‍. എന്നു പറഞ്ഞ് കുഞ്ഞിനെ വളര്‍ത്താനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം അമ്മയ്ക്ക് മാത്രമാണെന്നൊന്നും ഞാന്‍ അര്‍ത്ഥമാക്കിയിട്ടില്ല കേട്ടോ! കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും അവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കുന്നതും കൂലിയില്ലാത്ത ജോലിയായി എങ്ങനെയാണ് ഒരമ്മയ്ക്ക് കാണാന്‍ കഴിയുക?

  • ponnilavponnilav February 2012 +1 -1 (+1 / -1 )

    ജെനിഷ്,
    ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും പരിചരിക്കുന്നതിനു കൂലി വേണ്ട ;അവര്‍ക്ക് ആ പരിഗണന തിരിച്ചും ഉണ്ടെങ്കില്‍ .
    അല്ലെങ്കിലും അതിനു ആര് കൂലി ചോദിച്ചു ? ഞാനോ ?ഇല്ലതന്നെ .

    കുടുംബത്തിലെ ജോലി അടിമ വേലയാണെന്ന് തോന്നാതിരിക്കത്തക്ക വിധം പെരുമാറുന്ന എത്ര പുരുഷന്മാരുണ്ട് ?
    ഭാര്യ ചാവാന്‍ പരുവത്തില്‍ കിടന്നാലും തിന്ന പാത്രം പോലും കഴുകി വയ്ക്കാന്‍ മടിക്കുന്ന പുരുഷന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍
    എങ്ങനെ സന്തോഷമുള്ളതാവും?
    മക്കള്‍ക്ക്‌ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒരു സ്ത്രീയും കണക്കു പറയില്ല .
    പക്ഷെ കാര്യം കഴിയുമ്പോള്‍ അമ്മമാരെ വൃദ്ധസദനത്തില്‍ ആക്കുന്ന മക്കളുടെ കാലമാണ് . സൂക്ഷിക്കണം .
    ഇന്നത്തെ മക്കള്‍ക്ക്‌ പണമേ വേണ്ടൂ

  • ponnilavponnilav February 2012 +1 -1 (+1 / -0 )

    <<<<<<<<<കുഞ്ഞുങ്ങളെ നോക്കുന്നതും, ഭര്‍ത്താക്കന്‍മാരെ പരിചരിക്കുന്നതുമാണ് ഒരു സ്ത്രീയുടെ പ്രഥമിക കടമ അതുകഴിഞ്ഞേ മറ്റെന്തുമുള്ളു. അല്ലേ?<<<<<<<<br />

    മുജീബ് ,
    കുഞ്ഞുങ്ങളെ നോക്കുക എന്നതാണ് ഇതൊരു അമ്മയുടെയും പ്രഥമ കടമ എന്ന് വേണമെങ്കില്‍ സമ്മതിക്കാം . അവര്‍ വളരുന്നതിനനുസരിച്ച് സ്വന്തം കാര്യം നോക്കാന്‍ പഠിപ്പിക്കുകയാണ് അമ്മമാരുടെ ആദ്യ കടമ .അല്ലാതെ അവര്‍ കല്യാണം കഴിക്കുന്നതുവരെ ആഹാരം ഉണ്ടാക്കിക്കൊടുക്കുകയോ
    വസ്ത്രം അലക്കി കൊടുക്കുകയോ അല്ല. ഈ പണി ഒരു പെണ്ണ് വന്നു കേറുമ്പോള്‍ അവരുടെ ചുമലിലേക്ക് വച്ച് കൊടുത്തു വിശ്രമിക്കാം എന്ന് കരുതുന്നവരാണ് ഇന്നത്തെ ആണ്മക്കളുടെ അമ്മമാര്‍ . ജോലിയില്ലാത്ത അമ്മമാര്‍ ചെയ്തു കൊടുത്തിരുന്ന ഈ പണികള്‍ ജോലിയുള്ള ഭാര്യ തുടരണം എന്ന് പുരുഷന്മാര്‍ ചിന്തിക്കുന്നത് എത്ര ബാലിശമാണ്.
    ഭര്‍ത്താവും ഭാര്യയും പരസ്പരം ആശ്രയിച്ചു കഴിയുന്നവരാണ് ,കഴിയേണ്ടവര്‍ ആണ് . ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ പരിചരിക്കേണ്ടവര്‍ അല്ല .സ്നേഹിക്കേണ്ടവര്‍ ആണ് .സ്നേഹിക്കപ്പെടേണ്ടവര്‍ ആണ് . അതില്ലാത്തിടത്ത് ആണ്കടമയുടെയും പരിചരണത്തിന്റെയും കണക്കെടുപ്പ് വേണ്ടി വരുന്നത്.

  • ponnilavponnilav February 2012 +1 -1 (+1 / -0 )

    അഡ്മിന്‍,
    സ്ത്രീകള്‍ ചെയ്യുന്ന ജോലി പുലര്‍ച്ചെ തുടങ്ങും . ചിലപ്പോള്‍ അത് പാതിരാ വരെ നീളും . ആരും കണക്കു വക്കാത്ത ജോലിയാണല്ലോ അത്. പുറത്തു ജോലിക്ക് പോകുന്ന പുരുഷന് ആഴ്ചയില്‍ രണ്ടു ദിവസം വിശ്രമം കിട്ടും. ഇല്ലെങ്കില്‍ ഒരു ദിവസം എങ്കിലും. ജോലിയില്ലാത്ത ഭാര്യയ്ക്കോ ?
    വീട്ടിലെ ഒരിക്കലും അവസാനിക്കാത്ത ജോലിയും സ്വന്തം ആവശ്യത്തിനു കാശ് വേണമെങ്കില്‍ ആവശ്യത്തിലധികം കണക്ക് അല്ലെങ്കില്‍ കാശ് സമ്പാദിക്കുന്നതിന്റെ ബുദ്ധിമുട്ടിനെപറ്റി പ്രസംഗവും .
    ഇനി ഒരേ ഓഫീസില്‍ ഒരേ ജോലി ചെയ്യുന്ന ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഒരു ദിവസം ..
    ഭാര്യ രാവിലെ അടുക്കളയില്‍ തീരാത്ത ജോലിയിലും ഭര്‍ത്താവ് ലോക വിവരമറിയാന്‍ പത്രത്താളിലും ടി വിയിലും (അതറിഞ്ഞില്ലെങ്കില്‍ ലോകം ഉരുണ്ടു വീഴുമെന്നാണ് ഭാവം .പക്ഷെ അറിഞ്ഞിട്ടെന്തിനു? ചുമ്മാ ഒരു നേരംപോക്ക് . അല്ലെങ്കില്‍ ചര്‍ച്ചക്ക് ഒരു വിഷയം കണ്ടെത്താം .ആ ചര്‍ച്ച കൊണ്ടെന്തു കാര്യം ? ഒന്നുമില്ല .അതും വെറും നേരംപോക്ക് തന്നെ .)
    ഓഫീസില്‍ നിന്നെത്തിയാല്‍ ഉറങ്ങുതുവരെ വീണ്ടും ഭാര്യക്ക് പണി തന്നെ .
    ഭര്‍ത്താവിനു
    വാര്‍ത്താ ചാനല്‍ , സുഹൃത്തുക്കളുമായി വെടിപറച്ചില്‍, ക്ലബ്ബ് , ബാര്‍, നെറ്റ് , അപൂര്‍വ്വം ചിലര്‍ക്ക് ചെറിയ സാമൂഹ്യ പ്രവര്‍ത്തനം -- മെയ്യനങ്ങാത്ത വിനോദങ്ങള്‍ തന്നെ എല്ലാം .
    അതിനിടക്ക് ഭാര്യ ഏതെങ്കിലും വിനോദ പരിപാടികണ്ട് അര മണിക്കൂര്‍ വിശ്രമിച്ചാല്‍ സീരിയല്‍ പ്രാന്ത് എന്ന പരിഹാസവും .

    ഒരിക്കലും സ്ത്രീകള്‍ ചെയ്യുന്ന പണി സുഖകരമല്ല അഡ്മിന്‍ , പ്രത്യേകിച്ച് ജോലിയുള്ള സ്ത്രീകള്‍ .കൊച്ചുകുട്ടികള്‍ ഉള്ളവരുടെ കാര്യം പറയാനുമില്ല.
    കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ രാത്രി ഒരു ദിവസം ഉറക്കം കളയാന്‍ പറ്റാത്തവര്‍ ആണ് കൊച്ചിനെ നോട്ടം ഏറ്റെടുത്തു വീട്ടിലിരിക്കാന്‍ പോകുന്നത് ..
    വീരവാദം വെറും വാദത്തിനു കൊള്ളാം

  • ponnilavponnilav February 2012 +1 -1 (+1 / -1 )

    >>>>>>>>കുഞ്ഞുങ്ങളുടെ ആവശ്യങ്ങളും അനാവശ്യങ്ങളും ഏറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുക ഒരു അമ്മയ്ക്കാണ്>>>>>>>>>

    ആ ധാരണ മാറണം . അമ്മ കുട്ടിയെ കരുതുന്നതുപോലെ കരുതാന്‍ പഠിക്കൂ . ഗുണമേ ഉണ്ടാവൂ .
    പ്രത്യേകിച്ച് ആണ്‍കുട്ടികളുടെ കാര്യത്തില്‍ .

  • menonjalajamenonjalaja February 2012 +1 -1

    നിളാപൌര്‍ണ്ണമി,
    =D> =D> =D> =D> =D> =D>

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion