മനഃകണക്ക്
  • kadhakarankadhakaran January 2012 +1 -1

    appukkutten മാങ്ങ പറിച്ചു savithree തിന്നു. എത്ര മാങ്ങാ മിച്ചമുണ്ട്?

    ഇപ്പോളോ? ഇനിയും കത്തിയില്ലെങ്കില്‍ വല്ല പെട്രോളുമൊഴിക്കേണ്ടി വരും. :-))

  • srjenishsrjenish January 2012 +1 -1

    ^:)^

  • aparichithanaparichithan January 2012 +1 -1

    കഥാകാരാ, അപ്പുട്ടന്‍ എന്നാണു ഞാന്‍ കേട്ടിട്ടുള്ളത്.
    അപ്പു ten മാങ്ങ പറിച്ചു. സാവി three തിന്നു
    'അപ്പുക്കു' എന്നൊരു പേരുണ്ടോ? :-(

  • vivek_rvvivek_rv January 2012 +1 -1

    ഇനിയല്പം ഗൗരവമുള്ള ചോദ്യം.

    രാജുവും രാമുവും ........... അല്ലെങ്കില്‍ വേണ്ട. വേറെ ചോദ്യം ചോദിക്കാം.

    ഒരു രാജ്യത്ത്‌ പ്രധാനമന്ത്രിയെ നിശ്ചയിക്കാനുള്ള സമയമായി. കേട്ടറിഞ്ഞ് കൂട്ടുകാരായ മൂന്നു ജ്ഞാനികള്‍ എത്തി. പലതരത്തില്‍ പരീക്ഷിച്ചിട്ടും ഇവരില്‍ കേമാനാരെന്നു കണ്ടു പിടിക്കാന്‍ രാജാവിന് കഴിഞ്ഞില്ല. അവസാനം ഒരു പ്രത്യേക തരാം പരീക്ഷ നടത്താന്‍ രാജാവ്‌ തീരുമാനിച്ചു.

    മൂന്നു പേരെയും കണ്ണ് കെട്ടി ഒരു മേശയ്ക്കു ചുറ്റും ഇരുത്തി അവരുടെ തലയില്‍ ഓരോ തൊപ്പി വെച്ചു കൊടുത്തിട്ട് രാജാവ്‌ ഇങ്ങനെ പറഞ്ഞു.

    "നിങ്ങളുടെ കണ്ണുകളിലെ കേട്ടഴിച്ചതിനു ശേഷം അവനവന്റെ തലയിലെ തൊപ്പിയുടെ നിറം ആദ്യം പറയുന്നയാളാകും അടുത്ത പ്രധാനമന്ത്രി. നിങ്ങളെ സഹായിക്കാനായി ഇനി പറയുന്ന വിവരങ്ങളും ഞാന്‍ നല്‍കാം.

    തൊപ്പിയുടെ നിറം നീലയോ പച്ചയോ ആകാം.
    എല്ലാ തൊപ്പിയും ഏതായാലും പച്ചയല്ല
    നിങ്ങളിലോരാളെങ്കിലും നീലത്തൊപ്പി വെച്ചിട്ടുണ്ട് (അതായത്‌, ഒരു നീലത്തൊപ്പിയും രണ്ട് പച്ചത്തൊപ്പിയുമാകാം. അല്ലെങ്കില്‍, രണ്ട് നീലത്തൊപ്പിയും ഒരു പച്ചത്തൊപ്പിയുമാകാം. അതുമല്ലെങ്കില്‍ മൂന്ന്‍ നീലത്തൊപ്പികളാകാം)

    ആരവിടെ, ഇവരുടെ കണ്ണിലെ കെട്ടഴിക്കൂ."

    കണ്ണിലെ കേട്ടഴിച്ചതിനു ശേഷം അല്പസമയം നിശബ്ദത മാത്രം. അല്പനിമിഷം കഴിഞ്ഞപ്പോള്‍ ഒരാള്‍ എഴുനേറ്റു നിന്നു.

    എന്തായിരിക്കും ഉത്തരം? എങ്ങനെ ഉത്തരത്തിലെത്തി എന്ന് പറയാതെ മാര്‍ക്ക്‌ തരുന്നതല്ല.

  • vivek_rvvivek_rv January 2012 +1 -1

    ഞാനും കേട്ടിരിക്കുന്നത് അപ്പൂട്ടന്‍ എന്നാണ്

  • aparichithanaparichithan January 2012 +1 -1

    രണ്ടു പച്ചത്തൊപ്പിയും ഒരു നീലത്തൊപ്പിയുമാണുള്ളതെങ്കില്‍ നീലത്തൊപ്പിയിട്ട ആള്‍ക്ക് കണ്ണ് തുറന്ന ഉടനെ ശരിയുത്തരം പറയാമല്ലോ. മറ്റു രണ്ടു തൊപ്പികളും പച്ച, അപ്പോള്‍ അയാളുടേത് നീല.

  • mujinedmujined January 2012 +1 -1 (+0 / -1 )

    തൊപ്പിയുടെ നിറമറിയാന്‍ അല്പ സമയമെന്തിന് കെട്ടഴിച്ച് കഴിഞ്ഞ് നോക്കി ഉടനങ്ങ് പറഞ്ഞാല്‍ പോരെ തന്‍റെ തലയിലെ തൊപ്പിയുടെ നിറമെന്താണെന്ന്.

  • AdminAdmin January 2012 +1 -1 (+0 / -1 )

    ഗ്രീന്‍


    ഇദ്ദേഹം കുറച്ചു കഴിഞ്ഞാണ് പറയുന്നത്.
    കാരണം മറ്റു രണ്ടു പേരും ഉത്തരം പറയുന്നില്ല. അവര്‍ ഒരു ബ്ലു ഒരു ഗ്രീന്‍ കാണുന്നത് കൊണ്ടാണ് അവര്‍ക്ക് ഒന്നും പറയാന്‍ പറ്റാത്തത് എന്ന് ഇദ്ദേഹം മനസിലാക്കി. അപ്പോള്‍ മറ്റു രണ്ടു പേരുടെ തലയിലും ബ്ലു ആണെന്ന് ഇദ്ദേഹത്തിന് കാണാം.

  • vivekrvvivekrv January 2012 +1 -1

    ശരിയുത്തരം നാളെ വിശദീകരിക്കാം. വേറെ ആര്‍ക്കെങ്കിലും വല്ലതും പറയാനുണ്ടോ എന്നറിയില്ലല്ലോ. എല്ലാവരും പദപ്രശ്നം കഴിഞ്ഞു വരട്ടെ.

  • menonjalajamenonjalaja January 2012 +1 -1 (+0 / -1 )

    അഡ്‌മിന്‍ പറഞ്ഞത് ശരിയുത്തരം

  • vivekrvvivekrv January 2012 +1 -1

    @ അഡ്മിന്‍ -

    മറ്റുള്ളവര്‍ (എ യും ബി യും ) ഒരു ബ്ലൂ + ഒരു ഗ്രീന്‍ കണ്ടതു കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് വയ്ക്കുക.

    അതായത്‌,

    situation 1

    എ നോക്കിയപ്പോള്‍ ബി - യുടെ തലയില്‍ ബ്ലൂ, സി-യുടെ തലയില്‍ ഗ്രീന്‍
    ബി നോക്കിയപ്പോള്‍ സി-യുടെ തലയില്‍ ഗ്രീന്‍, എ - യുടെ തലയില്‍ ബ്ലൂ

    situation 2

    എ നോക്കിയപ്പോള്‍ ബി - യുടെ തലയില്‍ ഗ്രീന്‍, സി-യുടെ തലയില്‍ ബ്ലൂ
    ബി നോക്കിയപ്പോള്‍ സി-യുടെ തലയില്‍ ബ്ലൂ, എ - യുടെ തലയില്‍ ഗ്രീന്‍

    situation 1 ആണെന്ന് കരുതിയാല്‍ ഉത്തരം തെറ്റ് ആകും. കാരണം സി നോക്കുമ്പോള്‍ എ യുടെ തലയില്‍ ബ്ലൂ, ബിയുടെ തലയിലും ബ്ലൂ. അപ്പോള്‍
    തന്റെ തലയില്‍ ബ്ലൂ അല്ലെങ്കില്‍ ഗ്രീന്‍ ആകാം. ബ്ലൂ ആകണമെന്ന്‌ ഒരുറപ്പുമില്ല.

    situation 2 ല്‍ എ യുടെയും ബി യുടെയും തലയില്‍ ഗ്രീന്‍ ആണ്. അങ്ങനെയാണെങ്കില്‍ തന്റെ തലയില്‍ ബ്ലൂ ആയിരിക്കുമെന്ന് സി-യ്ക്ക് ഉറപ്പാക്കാം. (At least 1 blue should be there as per the conditions).

    അതായത്‌, ഇതില്‍ (എ യും ബി യും ഒരു ബ്ലൂ + ഒരു ഗ്രീന്‍ കണ്ടതു കൊണ്ടാണ് മിണ്ടാതിരിക്കുന്നതെങ്കില്‍ സി പറയുന്ന ഉത്തരം ശരിയാകാനുള്ള ചാന്‍സ് വെറും അമ്പത്‌ ശതമാനം മാത്രമാണ്.

    മനസ്സിലായില്ലേ?

  • vivekrvvivekrv January 2012 +1 -1

    നാളെ ഉച്ചയോടെ കാണാം. ശുഭരാത്രി.

  • menonjalajamenonjalaja January 2012 +1 -1

    We will call the people A, B & C in the order that they speak.

    A does not know what colour hat he is wearing. A would only know what colour hat he was wearing if he could see that B & C were both wearing green hats, (as there were only two green hats .) This is not the case so either:-

    B & C are both wearing blue hats
    OR
    one of B & C is wearing green and the other is wearing blue

    When B speaks we obviously assume he has thought of all of this. When B looks at C if C were wearing green then he would know that he must be wearing blue as they can't both be wearing red. But this does not happen so C must be wearing blue, meaning that B doesn't know if he is wearing green or blue:

    The third person must be wearing a BLUE hat

    പരിഭാഷയുടെ ആവശ്യമില്ലല്ലോ. :)

  • kadhakarankadhakaran January 2012 +1 -1

    ഇതെവിടുന്നാ copy അടിച്ചത് ജലജേച്ചീ?

  • AdminAdmin January 2012 +1 -1

    >>> they can't both be wearing red

    red??

  • menonjalajamenonjalaja January 2012 +1 -1

    red എന്ന സ്ഥലത്ത് പച്ച എന്ന് വായിക്കുക.കോപ്പിയടിച്ചപ്പോള്‍ ബാക്കി എല്ലാ റെഡും മാറ്റി ഗ്രീന്‍ ആക്കിയിരുന്നു. ഇത് വിട്ടുപോയി. ദൈവത്തിന്റെ കയ്യൊപ്പ് ആണോ? :)
    ഗൂഗിളില്‍ നോക്കിയപ്പോള്‍ വന്ന ഒരു സൈറ്റില്‍ നിന്നാണ് കോപ്പിയടിച്ചത്.

  • suresh_1970suresh_1970 January 2012 +1 -1

    ==> ഇതെവിടുന്നാ copy അടിച്ചത് ജലജേച്ചീ?

    കഥാകാരന്‍ പോലീസിലായിരുന്നോ ? "ഈ കാക്കി കുപ്പായത്തിലും ഒരു കലാഹൃദയമുണ്ടെന്നു മാത്രം പറയരുത്"

  • vivekrvvivekrv January 2012 +1 -1

    കോപ്പിയടിച്ചതാണെങ്കിലും ജലജേച്ചി പറഞ്ഞ ഉത്തരം ശരിയാണ്. ;;)

    ഷെര്‍ലക്ക്‌ ഹോംസ് തന്റെ ലാസ്റ്റ്‌ കേസില്‍ (തിരിച്ചു വരുന്നതിനു മുമ്പ്‌) ) ) പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ?

    "ഒരു കുറ്റവാളി എങ്ങനെ ചിന്തിക്കുമെന്ന്‍ ഞാന്‍ മനസ്സിലാക്കും. ഞാന്‍ അത് മനസ്സിലാക്കുമെന്ന് അയാള്‍ മനസ്സിലാക്കുമെന്നും എനിക്കറിയാം. അങ്ങനെ അയാള്‍ എടുക്കുന്ന പുതിയ തീരുമാനം/സമീപനം എനിക്ക് മനസ്സിലായാലെ അയാളെ തോല്‍പ്പിക്കാന്‍ എനിക്ക് പറ്റൂ. ഞാന്‍ അങ്ങനെ പുതിയ തരത്തില്‍ ചിന്തിക്കുന്നത് അയാള്‍ മനസ്സിലാക്കിയാല്‍ അയാള്‍ ജയിച്ചു."

    വല്ലതും മനസ്സിലായോ? :-j

    അത് പോലെ മറ്റുള്ളവര്‍ ചിന്തിക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കിയ ആദ്യ ജ്ഞാനി ജയിച്ചു.

  • vivekrvvivekrv January 2012 +1 -1

    അടുത്ത ലളിതമായ ചോദ്യം? (സാമാന്യ വിജ്ഞാനം )

    സ്വന്തം വിധവയുടെ സഹോദരിയെ വിവാഹം കഴിക്കുന്നത്‌ ഇതു രാജ്യക്കാര്‍?

  • aparichithanaparichithan January 2012 +1 -1

    സ്വന്തം വിധവ?
    ഒരാൾ തട്ടിപ്പോവുമ്പോഴല്ലേ അയാളുടെ ഭാര്യ വിധവയാവുന്നത്?
    പിന്നെ ഈ ചോദ്യത്തിനെന്ത് പ്രസക്തി?

  • vivekrvvivekrv January 2012 +1 -1

    :-))

    ഞാന്‍ മാത്രമേ ചോദ്യം ചോദിക്കുന്നുള്ളല്ലോ. മോശം മോശം >:/

  • menonjalajamenonjalaja January 2012 +1 -1

    ഒരു കൃഷീവലന്‍, അയാളുടെ സുന്ദരിയും യുവതിയുമായ മകള്‍,വൃദ്ധനും വിരൂപനുമായ ഒരു പ്രഭു ഇവരാണീ കഥയിലെ കഥാപാത്രങ്ങള്‍. പ്രഭുവിന്റെ പക്കല്‍ നിന്ന് കൃഷീവലന്‍ കുറെ പണം കടം വാങ്ങിയിരുന്നു. പറഞ്ഞ അവധികളിലൊന്നും അയാള്‍ക്കത് തിരിച്ചുകൊടുക്കാന്‍ പറ്റിയില്ല. അവസാനം പ്രഭു ഒരു ദിവസം കൃഷിക്കാരന്റെ വീട്ടില്‍ ചെന്നു. അന്ത്യശാസനം കൊടുക്കാന്‍. കൃഷിക്കാരന്റെ മകളെ കണ്ടപ്പോള്‍ പ്രഭുവിന് അവളെ കല്യാണം കഴിക്കണമെന്ന് താല്പര്യം. രണ്ട് ദിവസത്തിനുള്ളില്‍ പണം തിരിച്ചുകൊടുക്കണം അല്ലെങ്കില്‍ മകളെ കല്യാണം കഴിച്ചുകൊടുക്കണം എന്ന് പ്രഭു കൃഷിക്കാരനോടാവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ പണം സംഘടിപ്പിക്കാന്‍ കഴിയാതിരുന്ന കൃഷിക്കാരന്‍ ഒരവധി കൂടി ചോദിക്കാമെന്ന് കരുതി മകളെയും കൂട്ടി പ്രഭുവിന്റെ വീട്ടിലെത്തി. പ്രഭു മുറ്റത്ത് കസേരയിലിരിക്കുകയായിരുന്നു. വീട്ടുമുറ്റം നിറയെ വെളുത്തതും കറുത്തതുമായ കല്ലുകള്‍ നിരത്തിയിട്ടുണ്ട്. കൃഷിക്കാരന്‍ താഴ്മയോടെ ഒരു അവധി കൂടി ചോദിച്ചു. പ്രഭു സമ്മതിച്ചില്ല. പക്ഷേ ഒരു ഇളവ് അനുവദിച്ചു. പെട്ടെന്ന് മുറ്റത്തുനിന്ന് രണ്ട് കല്ലുകള്‍ പെറുക്കി പ്രഭു കയ്യിലുണ്ടായിരുന്ന സഞ്ചിയിലിട്ടു. എന്നിട്ട് പറഞ്ഞു.“ ഈ സഞ്ചിയില്‍ ഒരു വെളുത്ത കല്ലും ഒരു കറുത്ത കല്ലും ഉണ്ട്. മകള്‍ കണ്ണടച്ചുകൊണ്ട് ആ സഞ്ചിയില്‍ നിന്ന് ഒരു കല്ലെടുക്കണം. അത് കറുത്തതാണെങ്കില്‍ അവള്‍ എന്റെ ഭാര്യയാകണം. വെളുത്തതാണെങ്കില്‍ നിങ്ങള്‍ക്ക് തിരിച്ചുപോകാം. പണം തിരിച്ചുതരികയും വേണ്ട.” കൃഷിക്കാരനും മകളും ആകെ വിഷമിച്ചു. പ്രഭു സഞ്ചിയിലിട്ടത് രണ്ട് കറുത്ത കല്ലുകളാണെന്ന് മകള്‍ കണ്ടിരുന്നു. എന്തായാലും മകള്‍ ബുദ്ധിപൂര്‍വ്വം പെരുമാറി പ്രഭുവില്‍ നിന്നും കടത്തില്‍ നിന്നും രക്ഷപ്പെട്ടു.
    എങ്ങനെ??????

  • srjenishsrjenish January 2012 +1 -1 (+1 / -0 )

    സഞ്ചിയില്‍ നിന്നും ഒരു കല്ലെടുത്തിട്ട് താഴെ ഇടും. കയ്യില്‍ നിന്നും താഴെപ്പോയി, പക്ഷേ കുഴപ്പമില്ല, സഞ്ചിയില്‍ അവശേഷിക്കുന്ന കല്ലേതെന്ന് നോക്കിയാല്‍ മതി എന്ന് പറയും. സഞ്ചിയില്‍ കറുത്ത കല്ലാണല്ലോ. അപ്പോള്‍ താഴെപ്പോയത് വെളുത്തത്.. :)

  • kadhakarankadhakaran January 2012 +1 -1

    മുമ്പോട്ട് പോകുമ്പോള്‍ പുറകോട്ട് പോകുന്നതെന്ത്?

  • mujinedmujined January 2012 +1 -1

    Road

  • kadhakarankadhakaran January 2012 +1 -1

    റോഡ് ഉറപ്പിച്ചിരിക്കുകയല്ലേ?

  • suresh_1970suresh_1970 January 2012 +1 -1

    കാഴ്ച്ചകള്‍

  • kadhakarankadhakaran January 2012 +1 -1

    വണ്ടീന്റെ പുഹ

  • menonjalajamenonjalaja January 2012 +1 -1

    ജെനിഷിനു 100 മാര്‍ക്ക്. അഭിനന്ദനങ്ങള്‍!!!

  • kadhakarankadhakaran January 2012 +1 -1

    ഓടുന്ന ഒരു ബസ്സിന്റെ പുറകില്‍ നിന്ന എന്റെ കയ്യില്‍ നിന്നും വീണ പത്തുരൂപാ നോട്ട് മുമ്പോട്ടു പറന്നു പോകാന്‍ കാരണമെന്ത്?

  • AdminAdmin January 2012 +1 -1

    ബസു പുറകിലേക്കാവും ഓടുന്നത് (റിവേഴ്സ് ഗിയര്‍ :-D

  • mujinedmujined January 2012 +1 -1

    പത്തു രൂപ കഥാകാരന്റെയായതുകൊണ്ട്, ഒന്ന് പിറകോട്ട് നടന്നു നോക്കൂ അപ്പോഴും കൂടെ വരും

  • kadhakarankadhakaran January 2012 +1 -1

    ബസ് മുന്നോട്ടു തന്നെയാ ഓടുന്നത്. അതും സാമാന്യം നല്ല സ്പീഡില്‍

  • srjenishsrjenish January 2012 +1 -1

    കാറ്റടിച്ചതുകൊണ്ട്... :) ബസ്സ് പുറകിലോട്ടെടുക്കാഞ്ഞത് കഥാകാരന്റെ ഭാഗ്യം

  • kadhakarankadhakaran January 2012 +1 -1

    ചോദ്യത്തില്‍ കുസൃതിയില്ല. :>

  • AdminAdmin January 2012 +1 -1

    രൂപ നിലത്ത് വീഴാന്‍ തുടങ്ങിയപ്പോള്‍ ബസ്‌ ബ്രേക്ക് ഇട്ടതാകും. ന്യൂട്ടന്റെ നിയമം അനുസരിച്ച് രൂപ മുന്നോട്ട് പോയതാകും. ന്യൂട്ടന്‍ ഇല്ലായിരുന്നെങ്കില്‍ അത് അവിടെ തന്നെ വീണേനെ!

  • kadhakarankadhakaran January 2012 +1 -1

    തമാശയുത്തരങ്ങള്‍ എനിക്കിഷ്ടപ്പെട്ടു. പക്ഷെ ഉത്തരം ... അതു മാത്രം വന്നില്ല X(

  • AdminAdmin January 2012 +1 -1

    ഇദ്ദേഹം ബസ്സില്‍ ഉണ്ടായിരുന്നില്ല അല്ലേ? പുറകില്‍ ആയിരുന്നു. കള്ളാ !

  • kadhakarankadhakaran January 2012 +1 -1

    ഞാന്‍ തോറ്റു .... ^:)^

    ഓടി ക്കൊണ്ടിരുന്ന ഒരു ബസിന്റെ പുറകിലെ സീറ്റില്‍ ഇരുന്ന എന്റെ കയ്യില്‍ നിന്നു വീണ 10 രൂപാ നോട്ട് മുമ്പോട്ടു പറന്നു പോയി. (ഞാനല്ല ആരായാലും അതേ സംഭവിക്കൂ. സംശയവും (വഴിയില്‍ കിടന്നു കിട്ടിയ) പത്തു രൂപയുമുള്ള ആര്‍ക്കും പരീക്ഷിക്കാം).

    കാരണമെന്ത്? (തമാശയില്ല.വെറും physics)

  • AdminAdmin January 2012 +1 -1

    ഞാന്‍ മുന്നേ തോറ്റിരിക്കുന്നു. എന്താണ് കാരണം?

  • kadhakarankadhakaran January 2012 +1 -1

    ആരെങ്കിലും പറയുമോ എന്നു നോക്കട്ടെ. ഇല്ലെങ്കില്‍ നാളെ പറയാം

  • mujinedmujined January 2012 +1 -1

    ആ പത്ത് രൂപയ്ക്ക് പിടിച്ചിരിക്കാന്‍ കൈ ഇല്ലല്ലോ. അതാണെങ്കില്‍ ജഡാവസ്ഥയിലുമല്ലേ? "ജഢത്വം" ആണോ?

  • vivekrvvivekrv January 2012 +1 -1

    ഒരു വണ്ടിയോടുമ്പോള്‍ രണ്ടു തരത്തിലുള്ള വായൂപ്രവാഹമാണുണ്ടാകുന്നത്. ഒന്ന് മുമ്പോട്ടും മറ്റേത് പുറകോട്ടും. ജനലുകളുടെ വശങ്ങളിലുള്ള ഭാഗത്ത് പുറകോട്ടുള്ള പ്രവാഹത്തിനാണ് ശക്തിയെങ്കില്‍ പുറകുഭാഗത്ത് (മധ്യത്തില്‍) അതിനേക്കാള്‍ ശക്തം മുമ്പോട്ടുള്ള പ്രവാഹത്തിനാണ്. അതിനാല്‍ കടലാസ് ആദ്യം മുമ്പോട്ടാണ് പറക്കുക.

  • AdminAdmin January 2012 +1 -1

    ഇതാണ് ചരിത്രം പഠിക്കണം എന്ന് പറയുന്നത്. കഥാകാരാ... വിവേകിന് ഒരു 100 മില്ലി കൊട്.

  • vivekrvvivekrv January 2012 +1 -1

    ഞാനും കഥാകാരനും ഒരാളാണെങ്കില്‍ 100 മില്ലി എന്തിനാ തരുന്നത്? \m/

  • mujinedmujined January 2012 +1 -1

    അപ്പോള്‍ വിവേക്, MA ഹിസ്റ്ററിയാണോ?

  • menonjalajamenonjalaja January 2012 +1 -1

    ഇനി ബസ് കയറുമ്പോള്‍ നോക്കട്ടെ ശരിയാണോ എന്ന്. സയന്‍സ് എപ്പോഴും പരീക്ഷിച്ചറിയണം.

  • kadhakarankadhakaran January 2012 +1 -1

    ഇത് എല്ലാവാഹനങ്ങളിലും കാണാറില്ല. പിന്‍വശം അടച്ച വാഹനങ്ങള്‍ക്കാണ് ഇത് ബാധകം. കാരണം, പുറകോട്ടുള്ള അതിശക്തമായ കാറ്റിനെ പുറകുവശത്തെ sheild തടസ്സപ്പെടുത്തുന്നതാണ് മുമ്പോട്ടുള്ള ആ secondary പ്രവാഹം.

    ജലജേച്ചി, സൂക്ഷിച്ചു പരീക്ഷിക്കണേ. ആ രക്തത്തില്‍ എനിക്കു പങ്കില്ല. B-)

  • kadhakarankadhakaran January 2012 +1 -1

    "മനഃകണക്ക് 299 comments
    Most recent by Admin 9:38AM General" - എന്നാല്‍ ഇങ്ങനെയൊരു കമന്റ് കാണാനുമില്ല. പിന്‍വലിച്ചോ?

  • menonjalajamenonjalaja January 2012 +1 -1

    ഞാന്‍ ബസ്സില്‍ കയറിയിരുന്ന കാലങ്ങളില്‍ ബസ്സിന് പിന്നിലും വാതിലുണ്ടായിരുന്നു. അവിടെ കയറുന്നത് ആണുങ്ങളും. അതുകൊണ്ടാണ് അറിയാതെ പോയത്. കയ്യില്‍ നിന്ന് 10 ന്റെ നോട്ട് പറന്ന് പോയാലല്ലേ ഇതൊക്കെ ചിന്തിക്കാന്‍ തോന്നൂ.

    ഒരു സംശയം .നൂറിന്റെ നോട്ടാണെങ്കിലും ഇങ്ങനെത്തന്നെയാണോ? :-))

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion