മഹാന്മാര്‍
 • srjenishsrjenish April 2012 +1 -1

  പ്രശസ്തരായ വ്യക്തികളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്നത് എഴുതുവാനൊരിടം..

 • srjenishsrjenish April 2012 +1 -1 (+2 / -0 )

  മലയാള ഭാഷയുടെ പിതാവിനെക്കുറിച്ചാകട്ടെ ആദ്യം..

  കോഴിക്കോട് സാമൂതിരിയുടെ ഭരണകോയ്മ അംഗീകരിക്കാത്ത രാജ്യമായിരുന്നു ചിറ്റൂര്‍. ചിറ്റൂര്‍ രാജാവും വള്ളുവനാട് രാജാവും തമ്മില്‍ സൌഹൃദത്തിലായിരുന്നു. അതുകൊണ്ടുതന്നെ, 12 വര്‍ഷം കൂടുമ്പോള്‍ നടത്തിവന്നിരുന്ന മാമാങ്കത്തിന് നിലപാടുതറയില്‍ നിലയുറപ്പിച്ച് നില്‍ക്കുന്ന കോഴിക്കോട് സാമൂതിരിയെ വള്ളുവനാട്ടിലെ ചാവേര്‍ പടയാളികള്‍ എതിര്‍ക്കാന്‍ വരുന്നത് പതിവായിരുന്നു. അങ്ങനെ ഒരുതവണ വന്ന വള്ളുവനാട്ടെ ചാവേര്‍ കൂട്ടത്തില്‍ രാമന്‍ എഴുത്തച്ഛനുമുണ്ടായിരുന്നു. അവരെ തോല്‍പ്പിച്ച സാമൂതിരി വള്ളുവനാട് പിടിച്ചടക്കി. രാമാനുജനായ, കൃഷ്ണന്‍ എഴുത്തച്ഛനെ തടവുകാരനാക്കി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അന്നൊക്കെ തടവുകാര്‍ക്ക് നല്‍കിയിരുന്ന ജോലികളിലൊന്നായിരുന്നു ചക്ക് ആട്ടുന്നത്. ചക്കാട്ടുന്നതിനുള്ള കാളകള്‍ക്ക് പകരം തടവുപുള്ളികളെ ആയിരുന്നു നിര്‍ത്തിയിരുന്നത്. അങ്ങനെ കൃഷ്ണന്‍ എഴുത്തച്ഛനും ചക്കാട്ടുന്ന ജോലിക്കാരനായി.

  ഈ സംഭവം ആയിരിക്കണം പിന്നീട് എഴുത്തച്ഛനെ ചക്കാലനായര്‍ എന്നൊക്കെ വിളിച്ച് കളിയാക്കാന്‍ പലര്‍ക്കും പ്രചോദനമായത്. എഴുത്തച്ഛന്‍ എന്ന് നാമറിയുന്ന രാമാനുജന്‍ എഴുത്തച്ഛന്‍ ചക്കാലനായര്‍ ആയിരുന്നില്ല. എഴുത്തച്ഛന്‍ എന്ന സമുദായം അന്ന് ഉണ്ടായിരുന്നു. കുട്ടിക്കാലം മുതലേ ഈശ്വരഭക്തനും ബുദ്ധിമാനുമായിരുന്ന കൃഷ്ണന്‍ എഴുത്തച്ഛന്‍ തമിഴ്നാട്ടിലുള്ള ഒരു ഗുരുവില്‍ നിന്നും വേദപുരാണങ്ങളില്‍ ആഗാധ പാണ്ഡിത്യം ആര്‍ജ്ജിച്ചു. അതിനുശേഷമാണ് അദ്ദേഹത്തിന് സാമൂതിരിയുടെ തടവുകാരനായി ജോലി ചെയ്യേണ്ടി വന്നത്. തടവിലായിരുന്നപ്പോള്‍ പലപ്പോഴും ആഹാരമൊന്നും അദ്ദേഹത്തിന് നല്‍കിയിരുന്നില്ല. അദ്ദേഹത്തിന്റെ വിഷമാവസ്ഥയും സ്വഭാവശുദ്ധിയും കണ്ടറിഞ്ഞ ഒരു കള്ളുചെത്തുകാരന്‍ ദിവസവും ഒരു കുടം കള്ള് അദ്ദേഹത്തിന് കൊടുത്തിരുന്നു. അതാണ് പില്‍ക്കാലത്ത് അദ്ദേഹം മദ്യസേവ നടത്തിയിരുന്നു എന്ന് അറിയപ്പെട്ടിരുന്നത്.

  സാമൂതിരിയുടെ തടവില്‍ നിന്നും ഓടി രക്ഷപെട്ട അദ്ദേഹം പിന്നീട് വെട്ടത്ത് നാട്ടില്‍ വന്ന് ഇന്നത്തെ തുഞ്ചന്‍ പറമ്പില്‍ താമസമാക്കി. അവിടെ വച്ചാണ് അദ്ദേഹം ഹരിനാമകീര്‍ത്തനം (ആദ്യത്തെ കൃതി), ഭാഗവതം, രാമായണം എന്നിവ എഴുതിയത്. ഹരിനാമകീര്‍ത്തനത്തിലെ
  “ൠതുവായ പെണ്ണിനുമിരപ്പന്നു ദാഹകനും
  പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
  ഹരിനാമകീര്ത്തനമിതൊരുനാളുമാര്ക്കുമുട-
  നരുതാത്തതല്ല ഹരിനാരായണായ നമഃ“ എന്ന ശ്ലോകം വരേണ്യ വര്‍ഗ്ഗത്തിന് സ്വീകാര്യമായില്ല. അവര്‍ എഴുത്തച്ഛന്റെ ഗൃഹം തീവച്ചു നശിപ്പിച്ചു.അദ്ദേഹം എഴുതിയ ഭാഗവതം മുതലായവയെല്ലാം കത്തി നശിച്ചു. ദുഃഖിതനായ എഴുത്തച്ഛനെ കണ്ട് അദ്ദേഹത്തിന്റെ ശിഷ്യന്‍ ഓര്‍മ്മയില്‍ നിന്നാണ് ഇന്ന് ലഭ്യമായ ഭാഗവതം എഴുതിയതെന്നാണ് ഐതീഹ്യം.

 • aparichithanaparichithan April 2012 +1 -1


  ജെനീഷ് എഴുതിയത് പലതും ഞാന്‍ കേട്ടതില്‍ നിന്ന്‍ വ്യത്യസ്തമാണല്ലോ?
  സി. രാധാകൃഷ്ണന്റെ 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' ഒന്ന് വായിക്കുന്നത് നന്നായിരിക്കും.

 • srjenishsrjenish April 2012 +1 -1

  എന്താണ് വ്യത്യാസം സുബൈറേ.. തീക്കടല്‍ കിട്ടണമെങ്കില്‍ ഇനിയും അഞ്ചാറുമാസം കാത്തിരിക്കണമല്ലോ..

 • srjenishsrjenish April 2012 +1 -1

  ഇനി വൈദ്യശാസ്ത്രത്തിന്റെ പിതാവിനെക്കുറിച്ച്..

  അപ്പോളോയാണ് ഭിഷഗ് ദേവതയായി യവനേതിഹാസങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നത്. അപ്പോളോയുടെ മകനായ അസ്‌ക്ലീപ്പിയസ് അച്ഛന്റെ കാല്പാടുകള്‍ പിന്തുടര്‍ന്നു. അസ്‌ക്ലീപ്പിയസിന് ദേവാലയങ്ങള്‍ ഉയര്‍ന്നു. ഇവിടുത്തെ പുരോഹിതരെ “അസ്‌ക്ലീപ്പിയന്മാര്‍” എന്ന് വിളിച്ചു വന്നു. പാരമ്പര്യത്തിന്റെ ചാലില്‍ മാത്രം ചലിച്ചിരുന്ന വൈദ്യവിജ്ഞാനം അന്ധവിശ്വാസജഡിലമായിരുന്നു. ഈ കാലത്താണ് ഹിപ്പോക്രാറ്റസിന്റെ ജനനം.

  ബി.സി. 460-ന് ഈജിയന്‍ കടലിലെ കോസ് ദ്വീപിലാണ് ഹിപ്പോക്രാറ്റസ് ജനിച്ചത്. ഡെമോക്രേറ്റസിന്റെ ശിഷ്യനായിരുന്നു ഇദ്ദേഹം. ജീവിയെ മൊത്തം മനസ്സിലാക്കാതെ അതിന്റെ ഘടകങ്ങളെക്കുറിച്ച് മനസ്സിലാക്കാനാവില്ലെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. ശരീരദ്രവങ്ങളുടെ ഏറ്റക്കുറച്ചിലാണ് അനാരോഗ്യത്തിനും മരണത്തിനും കാരണമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. മരണത്തില്‍ മനുഷ്യന്‍ ഈശ്വരനു തുല്യനാണെന്ന വിശ്വാസം ശവശരീരം കീറിമുറിക്കാന്‍ വൈദ്യപുരോഹിതന്മാര്‍ക്കും അനുവാദമില്ലായിരുന്നു. എന്നിരുന്നാലും ഇദ്ദേഹം എഴുതിയ “അസ്ഥിഭംഗവും സന്ധിഭംഗവും” (Fractures and Dislocations) എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്ന ചികിത്സാമുറകള്‍ വളരെ കൃത്യമായതാണ്. ബാന്റേജിംഗ്, സ്‌പ്ലിന്റിംഗ് മുതലായ രീതികള്‍ അദ്ദേഹം സ്വീകരിച്ചിരുന്നതായി ഈ ഗ്രന്ഥത്തില്‍ നിന്നും മന്‍സ്സിലാക്കാം.

  അപസ്മാരത്തെക്കുറിച്ചുള്ള ഹിപ്പോക്രേറ്റസിന്റെ ഗ്രന്ഥമായ “ഓണ്‍ ദി സേക്രഡ് ഡിസീസ്” വളരെ ഒച്ചപ്പാടുകളുണ്ടാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കലകളില്‍ ശ്രേഷ്ഠമാണ് ചികിത്സ. ഇന്നും മെഡിക്കല്‍ ഡിഗ്രി എടുക്കുന്ന ഏത് ഡോക്ടറും “ഹിപ്പോക്രേറ്റസ് ഓത്ത്” എന്ന പ്രതിജ്ഞ എടുക്കേണ്ടതുണ്ട്...

  ...to keep pure and holy, both his life and his art......

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion