ഒരു പഴയ [പുതിയ ] കളി
 • mujinedmujined April 2012 +1 -1

  സുഹൃത്തുക്കളെ
  ഒരു ഗെയിം. ഒരു orkut ല്‍ നിന്നും കിട്ടിയതാണ് ഇവിടെയൊന്നു പരീക്ഷിക്കാമെന്നുതോന്നി.
  ഒരു വാക്കില്‍ തുടങ്ങി മറ്റൊരു വാക്കില്‍ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
  ഓരോ വാക്കിന്റെയും ആദ്യഭാഗമോ അവസാനഭാഗമോ തൊട്ടുമുമ്പുള്ള വാക്കിന്റെ
  സമാനഭാഗം ആയിരിക്കണം.
  ഓരോ തവണയും ഉത്തരം പറയുന്നയാള്‍ക്ക് അടുത്ത ചോദ്യം നിര്‍ദ്ദേശിക്കാം.
  ഉദാ :
  1. പട്ടിയെ പൂച്ച ആക്കാമോ ?
  വളരെ എളുപ്പം !
  പട്ടി->പച്ച->പൂച്ച
  2. ആനയെ പാപ്പാന്‍ ആക്കാമോ ?
  ആന -> ചേന -> ചേമ്പ് -> പാമ്പ് -> പാപ്പാന്‍
  3. പോലീസിനെ കള്ളന്‍ ആക്കാമോ ?
  പോലീസ് -> ആലീസ് -> ആതിര -> മുതിര -> മുള്ളന്‍ -> കള്ളന്‍

  അടുത്തത് :രാത്രിയെ പകല്‍ ആക്കാമോ?

 • menonjalajamenonjalaja April 2012 +1 -1

  ഇത്തരം ഭ്രാന്തന്‍‌കളികള്‍ ആരുടെ സൃഷ്ടിയാണാവോ!!!!!!!!

 • menonjalajamenonjalaja April 2012 +1 -1

  രാത്രി-> പത്രി->പത്രിക-> പകല്‍
  ശരിയാണോ?

 • vivekrvvivekrv April 2012 +1 -1

  ഒരു വാക്ക് കുറച്ചു മതി

  രാത്രി -> രാകല്‍ -> പകല്‍

  അടുത്തത് രാജാവിനെ മന്ത്രിയാക്കണം

 • mujinedmujined April 2012 +1 -1

  രാജാവ് - രാമന്‍ - മന്ത്രി

  അടുത്തത് അപ്പനെ മക്കള്‍ ആക്കണം

 • aparichithanaparichithan April 2012 +1 -1

  ഇത് പണ്ട് ബാലരമയില്‍ ഉണ്ടായിരുന്ന കളിയാണ്.
  ഇത് കൂടുതല്‍ രസകരമാവണമെങ്കില്‍ രണ്ടു വാക്കുകളിലെയും അക്ഷരങ്ങള്‍ തുല്യമാവണം.
  ആദ്യവാക്കില്‍ നിന്ന്‍ ഒരക്ഷരം മാത്രം മാറ്റി വേണം അടുത്ത വാക്കുണ്ടാക്കാന്‍....
  "പട്ടി->പച്ച->പൂച്ച" പോലെ .....

 • aparichithanaparichithan April 2012 +1 -1

  അപ്പന്‍ - അരിപ്പ- അമരി - മകരി - മകള്‍ - മക്കള്‍

  ഇനി 'കുതിര'യെ 'കഴുത'യാക്കാമോ?

 • vivekrvvivekrv April 2012 +1 -1

  കുതിര - കതിന - കഴുത

 • mujinedmujined April 2012 +1 -1

  വിവേക്,
  അടുത്ത ചോദ്യം പറഞ്ഞില്ല. ഉത്തരം പറയുന്നയാള്‍ അടുത്ത ചോദ്യവും പറയണം അതാണ് നിയമം.

  പാമ്പിനെ കീരിയാക്കാമോ ?

 • vivekrvvivekrv April 2012 +1 -1

  പാമ്പ് - ചേമ്പ് - ചേരി - കീരി

  മലയാളത്തെ പദപ്രശ്നമാക്കാമോ?

 • suresh_1970suresh_1970 April 2012 +1 -1

  :O

 • vivekrvvivekrv April 2012 +1 -1

  ആരുമില്ലേ?

 • mujinedmujined April 2012 +1 -1

  മലയാളം - അടയാളം- അടവഴി- വഴിപ്രശ്നം- പദപ്രശ്നം

  ഇനി ആമ്പലിനെ താമരയാക്കാമോ ?

 • vivekrvvivekrv April 2012 +1 -1

  ഒരക്ഷരമേ മാറ്റാവൂ എന്നു തോന്നുന്നു. നാലക്ഷരവും അതില്‍ കൂടുതലുമുണ്ടെങ്കില്‍ രണ്ടക്ഷരം മാറ്റാം അല്ലേ?

  ആമ്പല്‍ - ആടല്‍ - അടല്‍ - അമല്‍ - അമര - താമര


  വിഷ്ണുവിനെ ലക്ഷ്മിയാക്കാമോ?

 • suresh_1970suresh_1970 April 2012 +1 -1

  വിഷ്ണു - വില - ലക്ഷ്മി

  പാര്‍വ്വതി യെ ജയപ്രദ യാക്കാമോ ?

 • menonjalajamenonjalaja April 2012 +1 -1

  പാര്‍വ്വതി-ജയവതി-ജയപ്രദ

  ജയപ്രദയെ ശ്രീദേവിയാക്കാമോ?

 • mujinedmujined April 2012 +1 -1

  ജലജേച്ചി ചോദ്യം പറഞ്ഞില്ല.ഞാന്‍ തന്നെ ചോദിക്കാം.
  പോലീസ് എങ്ങിനെ കള്ളന്‍ ആകും?

 • kadhakarankadhakaran April 2012 +1 -1

  ജലജേച്ചി ചോദ്യം ചോദിച്ചല്ലോ മുജീബേ?

  ജയപ്രദ - ശ്രീജയ - ശ്രീദേവി

  ഇനി മുജീബിന്റെ ചോദ്യത്തിനുള്ള ഉത്തരം
  പൊലീസ് - സ്യാലന്‍ - കാലന്‍ - കള്ളന്‍

 • kadhakarankadhakaran April 2012 +1 -1

  എന്റെ ചോദ്യം -

  മുജീബിനെ സുരേഷാക്കാമോ? :-))

 • suresh_1970suresh_1970 April 2012 +1 -1

  ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല് ബത മിണ്ടാവതല്ല മമ !!

 • suresh_1970suresh_1970 April 2012 +1 -1

  മുജീബ് - അജീബ് - അജീഷ് - സുജീഷ് - സുരേഷ്

  ചെന്നിത്തല യെ മുഖ്യമന്ത്രി യാക്കാമോ ?

 • kadhakarankadhakaran April 2012 +1 -1

  ചെന്നിത്തല - മത്തിത്തല - മത്തിമുള്ള് - മുഖ്യമന്ത്രി

 • mujinedmujined April 2012 +1 -1

  കഥാകാരാ, മത്തിമുള്ള് എങ്ങനെ മുഖ്യമന്ത്രിയായി.

  ചെന്നിത്തല - തലസ്ഥാനം - മുഖ്യസ്ഥാനം - മുഖ്യമന്ത്രി

  കഥാകാരനെ വിദൂഷകന്‍ ആക്കാമോ?

 • menonjalajamenonjalaja April 2012 +1 -1

  എന്നാല്‍ പിന്നെ കഥാകാരനും സ്ഥലം വിട്ടുകൊള്ളുമല്ലോ അല്ലേ?

 • menonjalajamenonjalaja April 2012 +1 -1

  കഥാകാരന്‍-കര്‍ഷകന്‍ -വിദൂഷകന്‍

  ഇനി വിദൂഷകനെ സൂത്രധാരന്‍ ആക്കിയാലോ?

 • mujinedmujined April 2012 +1 -1

  അയ്യോ! കഥാകാരാ,പോകല്ലെ.
  വിദൂഷകന്‍ - വിദൂരസ്ഥലം - സ്ഥലകാലം - കലാധരന്‍ - സൂത്രധാരന്‍

  ഇനി സ്വര്‍ഗം നരകമാക്കാമോ?

 • menonjalajamenonjalaja April 2012 +1 -1

  അതിന്റെ ആവശ്യമുണ്ടോ?

 • vivekrvvivekrv April 2012 +1 -1

  സ്വര്‍ഗം - മാര്‍ഗം - മാരകം - നരകം

 • suresh_1970suresh_1970 April 2012 +1 -1

  next ques ?

 • vivek_rvvivek_rv April 2012 +1 -1

  രാഹുലിനെ പ്രിയങ്കയാക്കാമോ?

 • suresh_1970suresh_1970 April 2012 +1 -1

  രാഹുല്‍ - ഹുങ്കാരം -പങ്കാരം - പ്രിയങ്ക

  പൃഥ്വിരാജ് നെ മാമുക്കോയ ആക്കാമോ ?

 • kadhakarankadhakaran April 2012 +1 -1

  പൃഥ്വിരാജ് - ബാബുരാജ് - മാമുക്കോയ

  രണ്ടു പേരും കോഴിക്കോട്ടുകാരല്ലേ? ചങ്ങായിമാരല്ലേ? അവര്‍ക്കിടയില്‍ ആരും വേണ്ട :-))

 • srjenishsrjenish April 2012 +1 -1

  ഇതുകൊള്ളാമല്ലോ, ഈ കുട്ടിക്കളി.. :)

 • vivek_rvvivek_rv April 2012 +1 -1

  പൃഥ്വിരാജ് - രാജ്യഭാരം - മാതൃരാജ്യം - മാതൃകോപം - മാമുക്കോയ

  മോഹന്‍ലാലിനെ സുരേഷ്ഗോപിയാക്കാമോ (രണ്ടക്ഷരം വെച്ച് മാറ്റാം)

 • mujinedmujined April 2012 +1 -1

  മോഹന്‍ലാല്‍ - നിര്‍മോഹന്‍ - മോഹനവല്ലി - വല്ലീനാഥന്‍ - ഗോപിനാഥന്‍ - സുരേഷ്ഗോപി

  എളുപ്പം പ്രയാസമാക്കാമോ?

 • menonjalajamenonjalaja April 2012 +1 -1

  ഇതെന്താ മുജീബ്, തലതിരിഞ്ഞ ചിന്തകള്‍? നേരത്തെ സ്വര്‍ഗത്തെ നരകമാക്കാന്‍ പറഞ്ഞു. ഇപ്പോളിതാ എളുപ്പം പ്രയാസമാക്കാനും

 • vivekrvvivekrv April 2012 +1 -1

  മുജീബേ,

  മോഹന്‍ലാലിനെ സുരേഷ്ഗോപിയാക്കിയപ്പോള്‍ ഒരു വാക്ക് കൂടുതലല്ലേ? 'നിര്‍മോഹന്‍' ആവശ്യമുണ്ടോ?

 • vivekrvvivekrv April 2012 +1 -1

  എളുപ്പം - എളിമ - കാളിമ - കാമസൂ - മയസ് -പ്രയാസം

 • mujinedmujined April 2012 +1 -1

  ഇതെന്താ മുജീബ്, തലതിരിഞ്ഞ ചിന്തകള്‍? നേരത്തെ സ്വര്‍ഗത്തെ നരകമാക്കാന്‍ പറഞ്ഞു. ഇപ്പോളിതാ എളുപ്പം പ്രയാസമാക്കാനും

  ജലജേച്ചി, നരകം സ്വര്‍ഗമാക്കാനും, പ്രയാസം എളുപ്പമാക്കുവാനുമല്ലേ പ്രയാസം നേരെ തിരിച്ചാണെങ്കില്‍ വളരെ എളുപ്പമല്ലേ, അതുകൊണ്ടാണ് ഇത് തലതിരിഞ്ഞിരിക്കട്ടെയെന്നു കരുതിയത്.

  മുജീബേ,
  മോഹന്‍ലാലിനെ സുരേഷ്ഗോപിയാക്കിയപ്പോള്‍ ഒരു വാക്ക് കൂടുതലല്ലേ? 'നിര്‍മോഹന്‍' ആവശ്യമുണ്ടോ?

  ആവശ്യമില്ല എഴുതിവന്നപ്പോള്‍ ഒരെണ്ണം കട്ട് ചെയ്യാന്‍ മറന്നു പോയതാ.

  vivek,
  ചോദ്യം പറഞ്ഞില്ല.ഞാന്‍ തന്നെ ചോദിക്കാം.

  മനുഷ്യനെ കുരങ്ങന്‍ ആക്കാമോ?


 • srjenishsrjenish April 2012 +1 -1

  മനുഷ്യന്‍ - മനുജന്‍ - അരജന്‍ -കുരങ്ങന്‍

  കാളയെ പശു ആക്കാമോ?

 • mujinedmujined April 2012 +1 -1

  കാള - പാള - പശു

  അമ്മൂമ്മ യെ ചെറുപ്പം ആക്കാമോ?

 • vivek_rvvivek_rv April 2012 +1 -1

  അമ്മൂമ്മ - അച്ചാമ്മ - അച്ചപ്പം - ചെറുപ്പം

  മരത്തിനെ കാടാക്കാമോ?

 • srjenishsrjenish April 2012 +1 -1

  മരം-മാട്-കാട്

  കണ്ണിനെ മൂക്കാക്കാമോ?

 • vivek_rvvivek_rv April 2012 +1 -1

  കണ്ണ് - മണ്ണ് - മൂക്ക്

  വാതിലിനെ ജനലാക്കാമോ?

 • srjenishsrjenish April 2012 +1 -1

  വാതില്‍-വാനില്‍-ജനല്‍

  കട്ടിലിനെ കസേര ആക്കാമോ?

 • vivek_rvvivek_rv April 2012 +1 -1

  കട്ടില്‍ - കൂസല്‍ - കസേര

  പട്ടിയെ സിംഹമാക്കാമോ?

 • mujinedmujined April 2012 +1 -1

   പട്ടി - മാട്ടി - മോഹം - സിംഹം

  മായാവിയെ ഡാകിനിയാക്കാമോ?

 • suresh_1970suresh_1970 April 2012 +1 -1

  മായാവി - നിയമം - കാമിനി - ഡാകിനി

  പിടിപ്പുകേടി നെ ആത്മാർത്ഥത യാക്കാമോ (രണ്ടക്ഷരം മാറ്റാം)

 • suresh_1970suresh_1970 April 2012 +1 -1

  :-(( X(

 • vivek_rvvivek_rv April 2012 +1 -1

  ആര്‍ക്കുമൊരു ആത്മാര്‍ത്ഥതയില്ലല്ലോ ...

 • mujinedmujined April 2012 +1 -1

  പിടിപ്പുകേടി - പടകര്‍മ്മം - ശുദ്ധികര്‍മ്മം - അക്ഷരശുദ്ധി - അക്ഷരാര്‍ത്ഥം - ആത്മാർത്ഥത

  ഉമ്മന്‍ചാണ്ടിയെ കുഞ്ഞാലിക്കുട്ടി യാക്കാമോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion