വാര്‍ത്തകളിലൂടെ
 • srjenishsrjenish January 2012 +1 -1

  ദിവസേന വരുന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ ഒരു ഇടം..

 • srjenishsrjenish January 2012 +1 -1

  അവസാനം അതും സംഭവിച്ചു..

  മകരവിളക്ക് വെറും ദീപാരാധനയായി...

  ഇത്രയും കാലം ഇതിലൊക്കെ വിശ്വസിച്ച് വര്‍ഷാവര്‍ഷം ഇത് കാണാനായി തള്ളുകൂടിയ ജനം ആരായി........?? :-S

 • srjenishsrjenish January 2012 +1 -1

  കൊച്ചിന്‍ മെട്രോ..

  എന്തെങ്കിലുമൊക്കെ കീശയിലെത്തിയേക്കാവുന്ന ഒരു പദ്ധതിയാരുന്നു.. ഈ മാധ്യമങ്ങള്‍ അതിനും സമ്മതിക്കുന്നില്ല..

  എന്ന്
  ഒരു പാവം ജനപ്രതിനിധി

 • vivekrvvivekrv January 2012 +1 -1 (+1 / -0 )

  മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണെന്ന് വളരെപ്പണ്ടു തന്നെ യുക്തിവാദികള്‍ തെളിയിച്ചിട്ടുള്ളതാണ് (1970-കളില്‍). ഞാന്‍ ആദ്യമായി ഇതിനെപ്പറ്റി വായിക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഐ ജി കൃഷ്ണന്‍ നായരുടെ ഓര്‍മ്മക്കുറിപ്പുകളിലൂടെയാണ് (1990 കളിലാണെന്നാണോര്‍മ്മ. ശരിക്കോര്‍മ്മയില്ല). എന്നിട്ടും ആരുമത് വിവാദമാക്കിയില്ല. അറിഞ്ഞവരും അത് തെറ്റാണെന്ന് മനസ്സിലുറപ്പിച്ചു. അതിനുശേഷം എത്രയോ അയ്യപ്പന്മാരുടെ ജീവിതം മകരവിളക്ക് തിരക്കില്‍ അവസാനിച്ചു.... കഴിഞ്ഞ തവണത്തെ സംഭവത്തിനു ശേഷം ഏതായാലും കോടതി ഇടപെട്ടു. കുറച്ചു പേര്‍ കൂടി വിശ്വസിക്കാന്‍ തുടങ്ങി അത്ര മാത്രം. വിശ്വസിക്കാത്തവരേ, നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.

 • srjenishsrjenish January 2012 +1 -1

  വാര്‍ത്ത- തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറാകാന്‍ ഐന്‍സ്റ്റീനെ ക്ഷണിച്ചിരുന്നു..

  അങ്ങനെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ E=mc2 ഞാന്‍ കണ്ടുപിടിക്കേണ്ടി വന്നേനെ!! :)

 • srjenishsrjenish January 2012 +1 -1

  വാര്‍ത്ത- പദ്മനാഭസ്വാമിക്ഷേത്രത്തിലെ നിധി തമിഴ്നാടിന് അവകാശപ്പെട്ടത്..

  പച്ചക്കറിയും മുല്ലപ്പെരിയാറും ചീറ്റിയപ്പോള്‍ നിധിയുമായി ഇറങ്ങിയിരിക്കുന്നു തമിഴ്നാട്..

 • menonjalajamenonjalaja January 2012 +1 -1

  അതു കൊള്ളാമല്ലോ.

 • kadhakarankadhakaran January 2012 +1 -1

  കാണാതെ പോയ പഴയ പേന ഇതു വരെ കണ്ടു പിടിച്ചോ? E=MC2 കണ്ടുപിടിക്കാന്‍ നടക്കുന്നു

 • AdminAdmin January 2012 +1 -1

  :-)

 • mujinedmujined January 2012 +1 -1

  കാണാതെ പോയ പേന വാര്‍ത്തയായോ? അതെപ്പോ?

 • srjenishsrjenish January 2012 +1 -1

  ഇതിപ്പോഴാ ശ്രദ്ധിച്ചത്...

  പേന ഇതുവരെ കിട്ടിയിട്ടില്ല... കഥാകാരനെ സംശയമുണ്ട്... :)

 • kadhakarankadhakaran January 2012 +1 -1

  പേന ഞാനെടുത്തില്ല. ഞാനായിരുന്നെങ്കില്‍ പേന വെച്ച ബാഗ് പോലും കാണില്ലായിരുന്നു :-D

 • srjenishsrjenish January 2012 +1 -1

  ഒരു ദുഃഖവാര്‍ത്ത..

  വിക്കീപീഡിയ നാളെ 24 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നു..

  പദപ്രശ്നങ്ങളൊന്നും ഇല്ലാത്തതു കാര്യം.. :)

 • suresh_1970suresh_1970 January 2012 +1 -1

  ഇതു മഷിത്തണ്ടു കുടുംബത്തിന്റെ ന്യായ മായ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവും , തീര്‍ത്തും അനാവശ്യവുമാണെന്നു പദപ്രശ്ന വകുപ്പു മന്ത്രി തിര്വോന്തരത്ത് പ്രസ്താവിച്ചു.

 • menonjalajamenonjalaja January 2012 +1 -1

  ഹര്‍ത്താല്‍ സാധാരണ 12 മണിക്കൂറല്ലേ പതിവ്?

  പത്രം, പാല്‍ തുടങ്ങിയവയുടെ കൂട്ടത്തില്‍ പദപ്രശ്നത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടാവുമല്ലോ.

 • kadhakarankadhakaran January 2012 +1 -1

  ഈ ഹര്‍ത്താലില്‍ പ്രതിഷേധിച്ച് നമുക്കൊരു ഹര്‍ത്താലായാലോ?

 • menonjalajamenonjalaja January 2012 +1 -1

  ഇന്നു തന്നെ ആവാം. ഇന്നൊരു കുസൃതിപദപ്രശ്നമുണ്ടെന്ന് ഇപ്പോള്‍ ആണറിഞ്ഞത്.

 • vivekrvvivekrv January 2012 +1 -1

  എല്ലാം പെട്ടെന്നായിരുന്നു. ഒന്നും അറിയിക്കാന്‍ പറ്റിയില്ല. ഇടയ്ക്ക് 5 ദിവസത്തെ ഇടവേള കണ്ടപ്പോഴാണോര്‍ത്തത് ...

 • menonjalajamenonjalaja January 2012 +1 -1

  ആ സമയം ഏഷ്യാനെറ്റിലെ സീരിയല്‍ എന്ന തമാശയ്ക്കുള്ളതാണ്. ആ ഫണ്‍ വേണോ ഈ ഫണ്‍ വേണോ എന്ന് ആലോചിക്കട്ടെ.

 • AdminAdmin January 2012 +1 -1

  ഇത് ശരിക്കും കുസൃതി തന്നെ. പത്തു മണിക്ക് ചെയ്താലും മതി.

 • vivekrvvivekrv January 2012 +1 -1

  ജലജേച്ചി സീരിയലൊക്കെ കാണുമോ? ജലജേച്ചിയെപ്പറ്റി ഇങ്ങനെയൊന്നുമല്ല ഞാന്‍ കരുതിയിരുന്നത് :-))

 • aparichithanaparichithan January 2012 +1 -1

  >>ജലജേച്ചിയെപ്പറ്റി ഇങ്ങനെയൊന്നുമല്ല ഞാന്‍ കരുതിയിരുന്നത് >>>

  ഞാനും....! :)

 • mujinedmujined January 2012 +1 -1

  നമ്മുടെ നാട്ടിലെ കൊച്ചമ്മമാരുടെ ടൈം പാസല്ലേ ടൈം പാസല്ലേ.......ഈ സീരിയല്‍!!!!!!!!!!!!!!
  ഞാനും....! ;;)

 • menonjalajamenonjalaja January 2012 +1 -1

  അതെന്തിനാ നിങ്ങളെല്ലാം ഇങ്ങനെ കരുതിയത്?
  വൈകീട്ട് 5.30 മുതല്‍ ഒരു മണിക്കൂര്‍ അല്ലെങ്കില്‍ 2 മണിക്കൂര്‍ ടിവിയുടെ മുന്നില്‍ . ആ സമയത്ത് ഏഷ്യാനെറ്റില്‍ എന്താണ് വരുന്നതെന്ന് വച്ചാല്‍ അത് കാണുക. അത്ര തന്നെ. വേറെ ചാനലൊന്നും കാണാറില്ല. ഇടയ്ക്ക് വാര്‍ത്തയൊന്നു നോക്കും. ഇനി തണുപ്പ് മാറി നടക്കാന്‍ പോക്ക് തുടങ്ങിയാല്‍ പിന്നെ ഒരു മണിക്കൂറേ ടിവി കാണൂ.
  ആ സമയത്ത് എനിക്ക് വേറൊന്നും ചെയ്യാനില്ല. പിന്നെ ആഴ്ചയില്‍ എല്ലാ ദിവസവും കാണാറില്ല. ആ സമയത്താണ് എന്റെപദപ്രശ്നങ്ങള്‍ ജന്മമെടുക്കുന്നത്. അതുകൊണ്ടല്ലേ അവയിത്ര ഗംഭീരങ്ങളാകുന്നത്!
  ഇനി അവയും കൂടി നിര്‍ത്താനുള്ള ഒരു പദ്ധതിയിട്ടുണ്ട്. നടപ്പിലാവാന്‍ കുറച്ച് ദിവസം പിടിക്കും.

  മുജീബ്, നാട്ടിലായിരുന്നെങ്കില്‍ ഞാന്‍ ഏതെങ്കിലും വായനശാലയില്‍ ചേര്‍ന്ന് രണ്ട് പുസ്തകം വായിച്ചേനെ ആ നേരത്ത്. ഇവിടെ അതിനും രക്ഷയില്ല.

 • kadhakarankadhakaran January 2012 +1 -1

  "ഇനി അവയും കൂടി നിര്‍ത്താനുള്ള ഒരു പദ്ധതിയിട്ടുണ്ട്"

  എന്ത്? പദപ്രശ്നമോ?

 • kadhakarankadhakaran January 2012 +1 -1

  അല്ലെങ്കിലും ഈ ആണുങ്ങള്‍ക്ക് സീരിയലുകള്‍ പുച്ഛമാണ്. എന്നാലോ, സീരിയലും കണ്ടിരിക്കുന്നവരാണ് ഭൂരിഭാഗവും. ജാടയ്ക്കൊരു കുറവുമില്ല.

  സീരിയലുകള്‍ക്കെന്താ കുഴപ്പം? പല സിനിമകളേക്കാളും മെച്ചമാണ് മിക്ക സീരിയലുകളും

 • srjenishsrjenish January 2012 +1 -1

  കഥാകാരി എന്നാക്കിയാലോ പേര്? ;)

  ഇപ്പൊ എന്റെ സംശയം ഇത് നീളയാണോ എന്നാണ്!! @-)

 • menonjalajamenonjalaja January 2012 +1 -1

  പദപ്രശ്നം നിര്‍ത്താന്‍ ഏതായാലും ഉദ്ദേശമില്ല. എത്ര നല്ല സീരിയല്‍ ആണെങ്കിലും. ഞാന്‍ ഖണ്ഡിക മാറ്റിയിട്ടുണ്ടല്ലോ.

  കഥാകാരന്റെ ആണുങ്ങളുടെ സീരിയലിനോടുള്ള മനോഭാവത്തെക്കുറിച്ചുള്ള നിരീക്ഷണത്തോട് എനിക്കും യോജിപ്പാണ്. ചിലര്‍ പറയും ഭാര്യ കാണുന്നതുകൊണ്ട് ഞാനും കാണുന്നു എന്നേയുള്ളൂ എന്ന്. എങ്ങനെ ചിരി വരാതിരിക്കും?

 • ponnilavponnilav January 2012 +1 -1

  പരാക്രമം ഞങ്ങള്‍ പാവം സീരിയലുകളോടോ ?
  ഞങ്ങള്‍ സീരിയലുകള്‍ ചെയ്ത തെറ്റ് എന്ത് ?
  സായാഹ്നങ്ങളില്‍ മലയാളികളെ
  പരദൂഷണക്കമ്മറ്റികളില്‍ നിന്ന് രക്ഷിക്കുന്നതോ ?
  അമ്മായിയമ്മ മരുമകള്‍ കലഹം ഒഴിവാക്കുന്നതോ?
  പണ്ട് പോരടിച്ചിരുന്ന എത്ര അമ്മായിയമ്മമാരും മരുമക്കളും ആണ്
  ഒന്നിച്ചിരുന്നു പരസ്പരം ആശ്വസിപ്പിച്ചു ഞങ്ങള്‍ക്ക് വേണ്ടി കരഞ്ഞത് .
  വീട്ടിലെ ആണുങ്ങളോട് ഞങ്ങള്‍ക്ക് വേണ്ടി ഒന്നിച്ചു പോരാടിയത് .
  അടുക്കളയില്‍ കയറി അധികം ആഹാരം ഉണ്ടാക്കാതെ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു
  കാശ് ലാഭിച്ചത്‌ .ഇപ്പോഴത്തെ വാര്‍ത്താചാനലുകള്‍ , റിയാലിറ്റിഷോകള്‍ എല്ലാം
  നിലവാരത്തില്‍ ഞങ്ങളുടെ താഴെ മാത്രമല്ലെ വരുന്നുള്ളൂ .
  കള്ളക്കരച്ചിലും കാതു പൊട്ടിക്കുന്ന തെറിവിളികളും കൊണ്ട്
  അവ കുട്ടികളെ പോലും കാണിക്കാന്‍ കൊള്ളില്ലാതായിരിക്കുന്നു .
  ചില സംവിധായകരുടെ കഴിവില്ലായ്മ ഞങ്ങളെയും മോശമാക്കുന്നുണ്ട് .
  എവിടെയാണ് കുറ്റങ്ങളും കുറവുകളും ഇല്ലാത്തത് ?
  മലയാളികളുടെ കുടുംബബന്ധങ്ങള്‍ ശിഥിലമായതിനു ഞങ്ങളല്ല കാരണം .
  അവരുടെ സ്വാര്‍ത്ഥതയും പണക്കൊതിയുമാണ്.
  പാവം ഞങ്ങളെ വെറുതെ വിടുക
  ഇനിയും ഉണ്ട് പറയാന്‍ ഒത്തിരി കാര്യങ്ങള്‍ .

  എന്ന് നിങ്ങള്‍ കണ്ടു രസിച്ച ( അഭിമാനക്കുറവുകൊണ്ട് നിങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്ന)
  ഒരു കൂട്ടം സീരിയലുകള്‍ .

  (സീരിയലുകള്‍ കാണാന്‍ സമയം കണ്ടെത്താന്‍ കഴിയാത്തതിന്
  ഞാന്‍ ഈ പാവം സീരിയലുകളോട് മാപ്പ് ചോദിക്കുന്നു-- നിള)

 • ponnilavponnilav January 2012 +1 -1

  >>>>>>>>>>കഥാകാരി എന്നാക്കിയാലോ പേര്?
  ഇപ്പൊ എന്റെ സംശയം ഇത് നീളയാണോ എന്നാണ്!! ,<<<<<<br />

  ജെനിഷ് ഈയിടെ ഒരു സംശയരോഗിയായി മാറുന്നുണ്ടോ
  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . :-(

 • srjenishsrjenish January 2012 +1 -1

  നരകമാവു പല മധുരജീവിതം സംശയങ്ങളാലെ
  ഹൃദയശാന്തിതന്നുറവ വാര്‍ന്നുപോം ശങ്കയൊന്നിനാലേ
  ദുശ്ശങ്കയൊന്നിനാലേ....

  ഒരു സംശയവുമില്ല.. ഇപ്പോള്‍ തീര്‍ച്ചപ്പെടുത്തി. ;)

 • srjenishsrjenish January 2012 +1 -1

  അടുത്ത രണ്ടു ദിവസങ്ങളില്‍ അതി ശക്തമായ സൌരക്കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്...

  വെറുതേ വായില്‍നോക്കി വെയിലും കൊണ്ട് നടക്കുന്നവര്‍ അടുത്ത രണ്ട് ദിവസത്തേക്ക് പുറത്തിറങ്ങല്ലേ.. :)

 • ponnilavponnilav January 2012 +1 -1

  കൊടുങ്കാറ്റു പേടിച്ചാണോ ജെനിഷ് ഇന്നലെ ഈ വഴിക്ക് വരാത്തത് .
  അതോ ഇനി കൊടുങ്കാറ്റു കൊണ്ടുപോയോ ? :-((

 • srjenishsrjenish January 2012 +1 -1

  തണുപ്പാ ടീച്ചറേ.. തലച്ചോറ് അടുപ്പത്ത് വച്ചിരിക്കുവാ.. ചൂടാക്കാന്‍

 • kadhakarankadhakaran January 2012 +1 -1

  >>>>> തലച്ചോറ് അടുപ്പത്ത് വച്ചിരിക്കുവാ.. ചൂടാക്കാന്‍ >>>>

  സൂക്ഷിക്കണം .... ചകിരിചോറിന് പെട്ടെന്ന്‍ തീ പിടിക്കും
  :-D

 • srjenishsrjenish January 2012 +1 -1

  =D>

 • VIDOOSHAKANVIDOOSHAKAN January 2012 +1 -1

  തെന്തൂട്ടാണ് ജെനിഷേ വടി കൊടുത്ത് അടി മേടിച്ചിട്ട് കയ്യങ്ങ്ട് കൊട്ടി ചിരിക്യാ . മോശായീട്ടോ .

 • srjenishsrjenish January 2012 +1 -1

  നല്ല ഗോളാണെങ്കില്‍ ആരടിച്ചാലും അഭിനന്ദിക്കാതെ വയ്യ.. :-D

 • srjenishsrjenish February 2012 +1 -1

  ഇന്ത്യ വീണ്ടും തോറ്റു..

 • srjenishsrjenish February 2012 +1 -1

  കേരളവും തോറ്റു...

 • srjenishsrjenish February 2012 +1 -1

  സ്ത്രീകള്‍ക്ക് ആശ്വാസവുമായി ഒരു ഇന്ത്യന്‍ നിര്‍മ്മിത വാച്ച്.

  സ്ത്രീപീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൂടുന്ന ഈ കാലഘട്ടത്തില്‍ അതില്‍ നിന്നൊരു ചെറിയ ആശ്വാസമാകും ഈ വാച്ച് എന്നാണ് അതിന്റെ നിര്‍മ്മാതാക്കളുടെ ഭാഷ്യം. ദൂരെയാത്രയും രാത്രിയാത്രയും വേണ്ടിവരുന്ന സ്ത്രീകള്‍ ഈ വാച്ച് കെട്ടി പോയാല്‍ പിന്നെ പേടിക്കേണ്ട. അപകടകരമായ സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ മനുഷ്യശരീരത്തിലുണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് ഈ വാച്ചിന്റെ പ്രവര്‍ത്തനത്തിനാധാരം. അപകടങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന വ്യക്തിയുടെ പ്രഷര്‍ സ്വാഭാവികമായി കൂടും. ഈ വര്‍ദ്ധനവ് വാച്ച് ഗ്രഹിക്കുകയും അത് ആക്രമണത്തിന് തയ്യാറാകുകയും ചെയ്യും. പിന്നെ എതിരാളിയുടെ ശരീരത്തില്‍ ഈ വാച്ച് ഒന്ന് സ്പര്‍ശിക്കുകയേ വേണ്ടൂ. നല്ല ഒരു ഷോക്കേറ്റ് അയാള്‍ പിന്മാറുമെന്നുറപ്പാണ്. ഇതിന്റെ നിര്‍മ്മാണത്തിന് ചിലവായത് വെറും 150 രൂപയാണെന്നറിയുമ്പോള്‍ ഒന്ന് വാങ്ങിയാലോ എന്ന് ആഗ്രഹിച്ചു കാണും. പക്ഷേ, കാത്തിരിക്കേണ്ടി വരും. വ്യാവസായികാടിസ്ഥാനത്തില്‍ ഇത് നിര്‍മ്മിച്ച് തുടങ്ങിയിട്ടില്ല.

 • srjenishsrjenish February 2012 +1 -1

  കോഴിക്കോട് നഗരസഭയില്‍ മേയര്‍ക്കു നേരെ ഗ്ലാസേറ്.. പുരുഷ മെമ്പര്‍മാരുടെ കുത്തിനുപിടിച്ച് സ്ത്രീകള്‍ വാഴുന്നു...

  സമത്വ സുന്ദരം കേരളം.. :)

 • VIDOOSHAKANVIDOOSHAKAN February 2012 +1 -1

  ചുമ്മാ ചിരിക്കാതെ കയ്യാങ്കളി പഠിക്കിഷ്ടാ :-D

 • VIDOOSHAKANVIDOOSHAKAN February 2012 +1 -1

  ഇന്ത്യ ഒരു ജനാധിപത്യ രാജ്യമോ മതാധിപത്യ രാജ്യമോ എന്ന് എനിക്കൊരു സംശയം .
  ഇറ്റലിക്കാരായ കൊലപാതകികള്‍ക്കു എതിരെ ഉടന്‍ നടപടി വേണ്ട എന്ന് നിര്‍ദേശിക്കേണ്ടത് ഒരു കര്‍ദ്ദിനാള്‍ ആണോ ?
  ഒരു ജനത വിശ്വാസത്തോടെ തെരഞ്ഞെടുത്ത ഭരണകൂടം പിന്നെ എന്തിനാണ് ?
  കത്തോലിക്കാ സമുദായാംഗങ്ങളായ മന്ത്രിമാര്‍ ' എനിക്കാ പ്രയോഗം ക്ഷ പിടിച്ചു . എന്നാണോ ഇവര്‍ ജനങ്ങളുടെ മന്ത്രിമാര്‍ ആകുന്നതു ?
  പിറവം തെരഞ്ഞെടുപ്പു നാടകവേദിയിലേക്ക് ഒന്ന് കണ്ണോടിക്കൂ . മതങ്ങളുടെ ,ജാതികളുടെ അവകാശപ്പെരുമഴ കാണാം . നോക്കാതെ പോകല്ലേ .
  ഞാന്‍ ജാതിയും മതവും ഇല്ലാത്ത ഒരു പാവം വിദൂഷകനാണ് . അതിനാല്‍ ജാതി മത ചിന്തകള്‍ക്ക് അതീതനായി ചിന്തിക്കുന്നു. ക്ഷമിക്കുക .
  കണ്ടാല്‍ പറഞ്ഞു പോകും . കൊള്ളേണ്ടത്‌ പോലെ കൊള്ളുക :-(

 • suresh_1970suresh_1970 February 2012 +1 -1

  പിറവം തിരഞ്ഞെടുപ്പില്ലാരുന്നേല്‍ ഇറ്റലിക്കാരിപ്പോ റോമിലെത്തിയേനെ !

 • mujinedmujined February 2012 +1 -1

  കണ്ണൂര്‍ അക്രമം പടരുന്നു.
  സര്‍ക്കാരും പോലിസും നോക്കി നില്‍ക്കുന്നു.
  അനുരഞ്ജനചര്‍ച്ചയ്ക്ക് രാഷ്ടീയക്കാരെ വീട്ടില്‍പോയി,അവരുടെ സൗകര്യത്തിന് വിളിച്ചില്ലെങ്കില്‍ പങ്കെടുക്കില്ലെന്ന്.
  ഇവര്‍ക്കൊക്കെ സമാധാനം കൈവരണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഇവരുടെയൊക്കെ നിലനില്പുതന്നെ ഇങ്ങനെയുള്ളപ്രശ്നങ്ങള്‍ ഇവിടെയുള്ളതുകൊണ്ടാണ്.

 • srjenishsrjenish February 2012 +1 -1

  എന്തായാലും ഏഷ്യാനെറ്റിനെ അഭിനന്ദിക്കാതെ വയ്യ.. അവര്‍ വളരെ ശ്രദ്ധിച്ചാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.. അക്രമം തുടരുന്നുവെന്നും പലര്‍ക്കും വെട്ടേറ്റെന്നും പറയുന്നതല്ലാതെ ഇന്ന പാര്‍ട്ടിക്കാര്‍ക്ക് വെട്ടുകൊണ്ട്, ഇന്ന പാര്‍ട്ടിക്കാര്‍ ലീഡ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞ് അക്രമത്തിന് ആക്കം കൂട്ടാന്‍ ശ്രമിക്കുന്നില്ല. പണ്ട് കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളെ ഫുട്ബോള്‍ കളിയിലെ സ്കോര്‍ബോര്‍ഡ് പോലെ റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമങ്ങള്‍ ഇന്ന് സെന്‍സര്‍ ചെയ്ത് വാര്‍ത്തകള്‍ കൊടുക്കുന്നതിലൂടെ മാധ്യമധര്‍മ്മം നിര്‍വ്വഹിക്കുകയാണ്..

 • VIDOOSHAKANVIDOOSHAKAN February 2012 +1 -1

  ഏഷ്യാനെറ്റിനെ അഭിനന്ദിക്കാതെ വയ്യ. =D> =D> =D> =D> =D> =D>

 • suresh_1970suresh_1970 February 2012 +1 -1

  മന്ത്രിമാരെ വിളിച്ചിട്ടില്ലെന്ന് കര്‍ദിനാര്‍ ജോര്‍ജ് ആലഞ്ചേരി

  -- അല്ലേലും അവരിങ്ങട്ട് വന്നു ചോദിക്കാറാ പതിവ്

 • mujinedmujined February 2012 +1 -1

  വീണ്ടും സദാചാരപ്പോലീസ്,
  കോഴിക്കോട് മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചവശനാക്കിയ ദളിത് യുവാവ് ആത്മഹത്യ ചെയ്തു.

 • mujinedmujined February 2012 +1 -1

  ഇന്ത്യ ജയിച്ചു.
  ഫൈനല്‍ സാധ്യത നിലനിര്‍ത്തി.
  വിരാട് കോലിക്ക് അഭിനന്ദനങ്ങള്‍ =D> =D> =D>

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion