ജീവിതയാത്രയിലെ വേറിട്ട മുഖങ്ങള്‍
 • srjenishsrjenish December 2011 +1 -1

  ജീവിതത്തിലെ ഏതെങ്കിലുമൊക്കെ ഘട്ടങ്ങളില്‍ ആകസ്മികമായോ അല്ലാതെയോ കണ്ട് മറക്കാന്‍ കഴിയാത്ത മുഖങ്ങളെക്കുറിച്ച് ചില ഓര്‍മ്മക്കുറിപ്പുകള്‍‌..

 • ponnilavponnilav December 2011 +1 -1 (+1 / -0 )

  ജീവിതയാത്രയില്‍ മറക്കാന്‍ കഴിയുകയില്ല
  എനിക്ക് ആ ദിവസം .
  2010 ജൂലൈ 4.

  അന്നാണ് ഞാന്‍ വളരെ ബഹുമാനിക്കുന്ന ,
  എന്നെ ഏഴു വര്‍ഷം മലയാളം പഠിപ്പിച്ച
  അദ്ധ്യാപന്റെ കൈ വെട്ടിമാറ്റപ്പെട്ടത് .
  എന്തിനായിരുന്നു അത് ?

  ഞാനറിയുന്ന ജോസഫ് സാര്‍ ഒരു മതത്തെയും
  തള്ളിപ്പറയുന്ന വ്യക്തിയല്ല ,
  വിലകുറച്ച് കാണുകയുമില്ല .
  എന്റെ അധ്യാപകരില്‍ ഏറ്റവും നന്മയുള്ള ഒരാള്‍ ,
  എന്നും പുതുമയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ,
  മാനവിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരാള്‍ .


  മതഭീകരതയുടെ കറുത്ത കരങ്ങള്‍ എന്റെ നാടിനെയും
  പിടികൂടിയിരിക്കുന്നല്ലോ എന്ന് കരയുവാനല്ലാതെ
  എന്ത് ചെയ്യാന്‍ കഴിയും ?

 • menonjalajamenonjalaja December 2011 +1 -1

  എങ്ങനെ മറക്കും അല്ലേ നിളാ

 • srjenishsrjenish December 2011 +1 -1 (+1 / -0 )

  ജോസഫ് സാറിനെ ഒരു തെറ്റുകാരനായാണ് ആദ്യദിനങ്ങളില്‍ മാധ്യമങ്ങളും മാനേജുമെന്റും കണക്കാക്കിയത്.. പിന്നെ അത് മാറി.. ഒരു അക്ഷരത്തെറ്റിനുപോലും കനത്ത വില നല്‍കേണ്ട കാലം.. ഇവിടെ ജീവിക്കാന്‍ പേടിയാണെനിക്ക്.. ഇതാണോ “ദൈവത്തിന്റെ സ്വന്തം നാട്”.. ഈ നാടിനെക്കുറിച്ചാണോ നിള വാചാലയായത്?

  പണ്ടൊക്കെ ഒരു ആദര്‍ശത്തിനോ ഒരു കാരണത്തിനോ വേണ്ടി ജനങ്ങള്‍ ഒത്തുകൂടിയപ്പോള്‍, ഇന്ന്, ആഹ്വാനങ്ങളാണ് യുവജനങ്ങളെ നയിക്കുന്നത്.. തിന്മയുടെ ആജ്ഞാനുവര്‍ത്തികളാകാന്‍ വെമ്പല്‍കൊള്ളുന്ന സമൂഹം..ആഹ്വാനങ്ങള്‍ അനുസരിക്കാന്‍ അവര്‍ക്ക് കാരണം വേണ്ട.. സമരത്തിന് ആഹ്വാനം കിട്ടിയാല്‍ സമരം.. എന്തിനു വേണ്ടിയാണെന്നറിയാതെ.. കൈവെട്ടാന്‍ ആഹ്വാനം കിട്ടിയാല്‍ ഉടന്‍ പുറപ്പെടുകയായി.. ആരെയാണെന്നറിയാതെ..

 • aparichithanaparichithan December 2011 +1 -1 (+2 / -0 )

  ഈ സംഭവത്തിനെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിക്കാന്‍ നിരവധി പേരുണ്ടായിരുന്നു എന്നത് വളരെ ഗൌരവത്തോടെ കാണേണ്ടതുണ്ട്. ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ ഒറ്റപ്പെടുത്തേണ്ടതിന് പകരം കോളേജ് മാനെജ്മെന്റ് പോലും അവരെ പരോക്ഷമായി ന്യായീകരിക്കുകയല്ലേ ചെയ്തത്?

  വാസ്തവത്തില്‍ ഈ അദ്ധ്യാപകന്‍ ചെയ്ത തെറ്റെന്താണ്? ഒരു പുസ്തകത്തില്‍ നിന്ന്‍ എടുത്ത് ചേര്‍ത്ത ഒരു സംഭാഷണശകലം ഒരു ചോദ്യത്തിലുപയോഗിച്ചപ്പോള്‍ മനസ്സില്‍ വന്നൊരു പേര് അതിലൊരു കഥാപാത്രത്തിനു നല്‍കിയതാണ് 'ആസൂത്രിത ഗൂഢാലോചന'യുടെ ഭാഗമായി അദ്ദേഹം ചെയ്ത മഹാപരാധം. (ഒരു ചോദ്യപ്പേപ്പര്‍ കൊണ്ടോ കാര്‍ട്ടൂണ്‍ കൊണ്ടോ നോവല്‍ കൊണ്ടോ തകര്‍ന്നു പോവുന്ന, 'തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണോ' ഈ മതവും വിശ്വാസവുമൊക്കെ എന്നാരും ചോദിക്കരുത്!)

  ഈ വിഷയം വിവാദമായപ്പോള്‍ അധ്യാപകന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല. മാത്രമല്ല, കേട്ട പാതി, ഇവിടുത്തെ മതത്തിന്റെ കാവലാളുകള്‍ എന്ന്‍ സ്വയം വിശേഷിപ്പിക്കുന്ന പലരും പിന്നെ ചില 'മതേതര'ന്മാരും ചാടി വീണു. മതത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായുള്ള ഹിഡന്‍ അജണ്ടയാണ് ഇതെന്നും മറ്റും തട്ടി മൂളിക്കുമ്പോള്‍ ആ അധ്യാപകന്റെ പഴയകാലമൊന്നും ആരും അന്വേഷിച്ചില്ല. ഇത്രയും മതവിരുദ്ധനായിരുന്നെങ്കില്‍ മുമ്പും അദ്ദേഹത്തില്‍ നിന്ന്‍ ഇത്തരം പ്രവര്ത്തനങ്ങള്‍ ഉണ്ടാവേണ്ടതായിരുന്നില്ലേ എന്നൊന്നും ആരും ചോദിച്ചില്ല. ഒടുവില്‍ മതത്തിന്റെ രക്ഷാവേഷം ഏറ്റെടുത്ത കുറെ ഭീകരന്മാര്‍ ആ കൈ വെട്ടിമാറ്റിയപ്പോള്‍ അതിനെ അപലപിക്കാന്‍ പോലും പലരും തയ്യാറായില്ല.

  ഒരു നിരപരാധിയെ വധിച്ചാല്‍ ഈ ലോകത്തിലുള്ള മുഴുവന്‍
  നിരപരാധികളെയും കൊന്നതിനു തുല്യമാണെന്നും
  ഒരു നിരപരാധിയെ രക്ഷിച്ചാല്‍ മുഴുവന്‍ നിരപരാധികളെയും രക്ഷിച്ചത്‌പോലെയാണെന്നും
  അഭയം ചോദിക്കുന്നവന്‍ ഏറ്റവും വലിയ തെറ്റ് ചെയ്യുന്നവനാണെങ്കില്‍കൂടി,
  അവനെ സുരക്ഷിത സ്ഥാനത്തെത്തിക്കണമെന്നും പഠിപ്പിച്ച ഒരു വേദ പുസ്തകത്തില്‍ വിശ്വസിക്കുന്നവരെന്ന്‍ അവകാശപ്പെടുന്നവരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം!!

 • kadhakarankadhakaran December 2011 +1 -1 (+3 / -0 )

  മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് (കാള്‍ മാര്‍ക്സ്)

  'മറക്കുന്ന' എന്നു കൂടി ചേര്‍ക്കണം

 • suresh_1970suresh_1970 December 2011 +1 -1 (+1 / -0 )

  മാധവന്‍. അതു തന്നെ ആയിരുന്നോ അയാളുടെ പേര്, തീര്‍ച്ചയില്ല.
  സത്യത്തില്‍ ആ പേരില്‍ അയാള്‍ സ്വയമോ മറ്റുള്ളവരാലോ അറിയപ്പെടാനാഗ്രഹിച്ചില്ല എന്നതാണ് വിസ്മയകരം. അതു കൊണ്ടാവണാം അയാള്‍ കുട്ടികള്‍ക്കും , യുവാക്കള്‍ക്കും , വയോജനങ്ങള്‍ക്കും ഒരു പോലെ മാമനായത്.

  വറ്റി വരണ്ട പുഴയിലെ മണല്‍പ്പരപ്പില്‍ കിണറുകള്‍ കുഴിക്കാന്‍ വന്നവരുടെ കൂടെയാണ് മാമന്‍ ആദ്യം കൊണ്ടയൂരിലെത്തുന്നത്. കുന്നംകുളം ഭാഗത്തുള്ള അഞ്ചു പഞ്ചായത്തിലേക്കു വെള്ളം കൊണ്ടുപോകുന്ന വലിയ കുടിവെള്ള പദ്ധതിയുടെ മേല്‍നോട്ടക്കാരനായി വന്നു. പിന്നീട് പലപല ഘട്ടങ്ങളിലും അയാളെ തന്നെ മേല്‍നോട്ടക്കാരനായി നിലനിര്‍ത്തി.

  സ്വതവേ മിതഭാഷിയായിരുന്ന മാമനെ പതിയെ പതിയെ കൊണ്ടയൂര്‍ക്കാരും തന്നിലൊരാളായി കരുതി. മാമനും കൊണ്ടയൂരിലെ എല്ലാ അഘോഷങ്ങളിലും തന്നാലാവുന്ന വിധം പങ്കെത്തു. എല്ലാ ആഘോഷങ്ങളിലും ഭാഗഭാക്കാവുന്നതോടൊപ്പം തന്നെ ഒരു തര്‍ക്ക വിഷയങ്ങളിലും തലയിടാതെ മാമന്‍ തന്നെ എതുതരത്തിലുള്ള പരാതികളില്‍ നിന്നും സ്വയം അകന്നു നിന്നു.

  സ്വന്തക്കാരോ ബന്ധുക്കളോ ഉണ്ടോ എന്ന പതിവു ചോദ്യങ്ങളെ വളരെ നിസ്സംഗതയോടെ നേരിട്ടു. അദ്ദേഹത്തിനു കത്തുകളോ മറ്റോ വന്നാതായി ഓര്‍മ്മയിലില്ലെന്നു തപാല്ക്കാരനും സാക്ഷ്യപ്പെടുത്തുന്നു. ചെറിയ പരിചയക്കാരു പോലും മാമനെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അംഗീകരിച്ചു. എങ്കിലും മാമനാരാന്നറിയാനുള്ള ജിജ്ഞാസ ഞങ്ങളില്‍ നിറഞ്ഞു നിന്നു.

  ഒരിക്കല്‍ പതിവുള്ള മിനുങ്ങല്‍ കൂട്ടത്തില്‍ വച്ച് കൂട്ടുകാരെല്ലാരും കൂടി കുറച്ചധികം നല്കി പതിയെ ഈ വിഷയത്തിലേക്കു തിരിച്ചു വന്നു. ഇന്നു ഞങ്ങളുടെ കയ്യിലുള്ള ഏക വിവരം ഇതു മാത്രമാണ്. അന്നു പറഞ്ഞത് തൃപ്രയാര്‍ ഭാഗത്തുള്ള പഴുവിലെന്നോ മറ്റോ ഉള്ള സ്ഥലമാണാദ്ദേഹത്തിന്റെ ജന്മദേശം. ബന്ധുക്കളായി ഉണ്ടായിരുന്ന പെങ്ങളും മരിച്ചു പോയിരിക്കുന്നു, പെങ്ങളുടെ കുട്ടികളെ അദ്ദേഹം കണ്ടിട്ടില്ല. പിന്നെ ഞങ്ങളാരും അദ്ദേഹത്തിന്റെ അപരിചിതത്വത്തെ ഞങ്ങളുടെ പരിചയഭാവത്തിലെ കരടായി കണ്ടില്ല.

  ആള്‍ക്കൂട്ടത്തിലെ ആ അപരിചിതനായ സുപരിചിതനെ ക്കുറിച്ചൊരു കുറിപ്പെഴുതാന്‍ കാരണമുണ്ട്. കുറച്ചു കാലമായി അലട്ടിയിരുന്ന അസുഖങ്ങളെ നല്ലപോലെ മനസ്സിലാക്കിയിരുന്ന മാമന്‍ , അതിനു നാട്ടുകാരുടെ സഹായം കിട്ടിയിരുന്നതും മടിയോടെയാണെങ്കിലും സ്വീകരിച്ചു. അസുഖങ്ങള്‍ തന്റെ കൈപ്പിടിയില്‍ നിന്നും വഴുതി പ്പോവുകയാണേന്നു കരുതിയിട്ടോ അതോ എത്ര നാള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കും എന്നു കരുതിയിട്ടോ എന്തോ മാമന്‍ കഴിഞ്ഞയാഴ്ച ഒരു മുഴം കയറില്‍ ജലസേചനത്തിനു പണിതുയര്‍ത്തിയ പമ്പ് ഹൗസിന്റെ കൈവരിയില്‍ കെട്ടിയ ഒരു മുഴം കയറില്‍ ജീവിതമൊടുക്കി.

  അസ്വാഭാവിക മരണമായതിനാലും , ഉറ്റവരും ഉടയവരും ഇല്ലാത്ത ദേഹമായതിനാലും അദ്ദേഹത്തെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം എല്ലാ പോലീസ് നടപടികളും പൂര്‍ത്തിയാക്കി ഇന്നു സംസ്കരിച്ചു.

  രണ്ടു പതിറ്റാണ്ടിലധികം ഞങ്ങളോടൊപ്പം ജീവിച്ച അപരിചിതനായ മാമനു് ആദരാജ്ഞലികളര്‍പ്പിച്ചുകൊള്ളുന്നു.

 • ponnilavponnilav December 2011 +1 -1

  ഈ നാടിനെക്കുറിച്ചാണോ നിള വാചാലയായത്?

  jenish ,
  ഞാന്‍ നാടിനെക്കുറിച്ചല്ലേ വാചാലയായത് .
  നാട്ടുകാരെക്കുറിച്ചല്ലല്ലോ.
  മലയാളി കൊലയാളി ആയി മാറിക്കൊണ്ടിരിക്കുന്നു .

 • srjenishsrjenish December 2011 +1 -1 (+1 / -0 )

  അങ്ങനെയും ഒരു വിമാനയാത്ര

  അത്ര സന്തോഷത്തോടെയല്ല ഇത്തവണയും ഞാന്‍ വിമാനത്തിന്റെ പടികള്‍ കയറിയത്. നല്ലപാതിയെയും കുഞ്ഞുപാതിയെ നാട്ടില്‍ വിട്ടിട്ട് പോന്നതിന്റെ hangover ഉണ്ടായിരുന്നു മുഖത്തും മനസ്സിലും. എങ്കിലും 18 പടികള്‍ കയറി മുകളിലെത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ നിന്ന സുന്ദരിക്ക് ഒരു ചിരി സമ്മാനിക്കാന്‍ മറന്നില്ല. ലഗേജ് ഒന്നും കയ്യിലില്ല. നേരെ സീറ്റ് കണ്ടെത്തി ഇരിക്കുകയേ വേണ്ടൂ. 3 വീതം സീറ്റുകള്‍ അപ്പുറവും ഇപ്പുറവും. നടുക്ക് ഇടനാഴി. അതായിരുന്നു ആ വിമാനത്തിലെ arrangement. ഇടനാഴിയോട് ചേര്‍ന്നുള്ള സീറ്റായിരുന്നു എന്റേത്. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു family കയറി വന്നു. ഇടനാഴിക്കപ്പുറത്തെ വരിയിലാണ് അവരുടെ സീറ്റ്. അച്ഛന്‍, അമ്മ പിന്നെ ഒരു മകള്‍. 10-12 വയസ്സ് കാണും മകള്‍ക്ക്. മകള്‍ ജനലിനടുത്തുള്ള സീറ്റിലിരുന്നു. നടുക്ക് അച്ഛന്‍. എന്റെ സീറ്റിനടുത്ത് അമ്മ. അയാളെ കണ്ടാല്‍ ഏതോ വലിയ ഉദ്യോഗസ്ഥനാണെന്ന് തോന്നും. അമ്മ ഒരു fashion lady ആണെന്ന് ഏത് കണ്ണുപൊട്ടനും പറയും.

  4-4 1/2 മണിക്കൂര്‍ യാത്രയുണ്ട്. മുന്നിലുള്ള സ്ക്രീനിലൂടെ പരതി ഏതൊക്കെ സിനിമ കാണണമെന്ന് ഒരു ഏകദേശ രൂപം ഉണ്ടാക്കിയിട്ട് നോക്കിയപ്പോള്‍ ഇടനാഴിയില്‍ ഒരു കുപ്പി വെള്ളം കിടക്കുന്നു. ആ സ്ത്രീയുടെ കയ്യില്‍ നിന്നും വീണതാണ്. ഞാന്‍ അതെടുത്ത് അവര്‍ക്കു കൊടുത്തു. എന്റെ മുഖത്തേക്കൊന്ന് നോക്കുകയോ ഒരു നന്ദി വാക്കുപോലും പറയുകയോ ചെയ്യാതെ അവരതെടുത്ത് മടിയില്‍ വച്ചു. പൊതുജനം പലവിധം എന്ന് സമാധാനിച്ച് ഞാനിരുന്നു.

  കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഒരു മൊബൈലിന്റെ റിംഗ് ടോണ്‍ കേട്ടു. അപ്പുറത്തെ family യുടെ side-ല്‍ നിന്നാണ്. മകളെ വഴക്കുപറഞ്ഞുകൊണ്ട് ആ സ്ത്രീ മൊബൈല്‍ പിടിച്ചുവാങ്ങി. സംസാരം കേട്ടിട്ട് ഏതോ ബന്ധുവാണെന്ന് തോന്നുന്നു. വിളി കഴിഞ്ഞുടനെ മകളുടെ നേരെ ശകാരം തുടങ്ങി. നിന്നെ ഞാന്‍ കാണിച്ചു തരാം; അവിടെ ചെല്ലട്ടെ എന്നിങ്ങനെ ചില ഭീഷണികള്‍. എന്നിട്ടും അരിശം തീരുന്നില്ല. മകളെ എത്തിവലിഞ്ഞ് നുള്ളാനും പിച്ചാനും തുടങ്ങി. ഭര്‍ത്താവ് സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മകളുടെ നേരെ കയ്യാങ്കളി അയാള്‍ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് അയാളുടെ നേരെയായി ആക്രമണം. എന്തിനാടാ നീ എന്നെ കല്ല്യാണം കഴിച്ചത്; എന്റെ ജീവിതം എന്തിനാടാ നശിപ്പിച്ചത് എന്ന് തുടങ്ങിയുള്ള സംസാരം ചുറ്റം ഉള്ളവര്‍ക്കെല്ലാം കേള്‍ക്കാവുന്ന ഉച്ചത്തിലായിരുന്നു. അങ്ങനെ നുള്ളലും പിച്ചലും ഇടിയും ശകാരവും നടക്കുന്നതിനിടയില്‍ എയര്‍ഹോസ്റ്റസ്സ് വന്ന് നിര്‍ബന്ധിച്ച് സീറ്റ്ബെല്‍റ്റ് ഇടീച്ചു. എന്നിട്ടും അടി തുടര്‍ന്നു.

  അപ്പോഴേക്കും വിമാനം പറക്കുന്നതിനുള്ള തയ്യാറെടുപ്പായി. സാധാരണ വിമാനം പൊങ്ങുമ്പോഴും ഇറങ്ങുമ്പോഴും സകല ദൈവങ്ങളെയും വിളിച്ചാണ് ഞാന്‍ ഇരിക്കാറ്. ഇത്തവണയും വിളിക്കാന്‍ തയ്യാറെടുത്തപ്പോള്‍ തൊട്ടടുത്തുനിന്നും ഒരു ആക്രോശം. “ഈ പോക്കില്‍ ഈ വിമാനം ഇടിച്ചു തകരണേ ദൈവമേ. ഇവനും ഇവളും മരിക്കണം.” ദൈവമേ ആ പെണ്ണുമ്പിള്ള പിരാകുകയാണ്. എന്തെങ്കിലും ചെയ്തേ പറ്റൂ. ആദ്യം മനസ്സിലെത്തിയത് ഗുരുവായൂര്‍ ക്ഷേത്രം. ഒരു ശയന പ്രദക്ഷിണവും പായസവും നേര്‍ന്നു. സമാധാനമാകുന്നില്ല. ഇവരുടെ പ്രാര്‍ത്ഥനയെങ്ങാനും ദൈവം കേട്ടാലോ! വെട്ടിക്കവല മഹാദേവ ക്ഷേത്രത്തില്‍ കൂടി നേര്‍ച്ചകള്‍ നേര്‍ന്നു. പണ്ട് പറഞ്ഞിരുന്നത് കൊടുക്കാനുമുണ്ട്. പറ്റിലെഴുതിയേരെ, എല്ലാം കൂടി ഒന്നിച്ചു തരാം എന്ന് മനസ്സില്‍ പറഞ്ഞു. എന്തായാലും എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഒന്നും സംഭവിക്കാതെ വിമാനം ഉയര്‍ന്നുപൊങ്ങി.

 • srjenishsrjenish December 2011 +1 -1 (+1 / -0 )

  അപ്പോഴും അവിടെ തല്ലും പിടിയും തുടരുകയാണ്. അക്ഷരാര്‍ത്ഥത്തില് പ്രതിമയായിപ്പോയ ഭര്‍ത്താവ്. ഒന്നും പറയാതെ ജനലിലൂടെ ആകാശം നോക്കിയിരിക്കുന്ന മകള്‍. രണ്ടുപേരെയും പരിസരം മറന്ന് അവേശത്തോടെ ഉപദ്രവിക്കുന്ന അമ്മ. ഇതിലൊന്നും ഇടപെടാന്‍ കഴിയാതെ അന്താളിച്ചിരിക്കുന്ന സഹയാത്രികര്‍. അവസാനം സഹികെട്ട് പുറകിലിരുന്ന ഒരു സ്ത്രീ ഇടപെട്ടു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ വീട്ടില്‍ ചെന്ന് തീര്‍ക്ക്, സഹയാത്രികര്‍ക്ക് ഉപദ്രവമുണ്ടാക്കരുത് എന്നിങ്ങനെയുള്ള കമന്റുകള്‍ കേട്ടപ്പോള്‍ നമ്മുടെ കഥാപാത്രം ഒന്നടങ്ങി.

  കുറച്ചുകഴിഞ്ഞപ്പോള്‍ രണ്ടുപേരും ഓരോ പെഗ്ഗ് വിസ്കി വാങ്ങി അടിച്ചു. പിന്നെയും വേണമെന്ന് പറഞ്ഞ് ആ സ്ത്രീ ബഹളം ഉണ്ടാക്കുന്നതും ഭര്‍ത്താവ് കൊടുക്കരുതെന്ന് പറയുന്നതും കേട്ടു. സൌദിയിലേക്ക് പോകുന്ന വിമാനമായതിനാല്‍ ഒരുതവണ മാത്രമേ തരാന്‍ കഴിയൂ എന്നും പറഞ്ഞ് എയര്ഹോസ്റ്റസ്സ് തടിതപ്പി. എന്തായാലും ആ വിമാനയാത്രയില്‍ ഒരുപോള കണ്ണടച്ചില്ല എന്ന് പറഞ്ഞാല് മതിയല്ലോ! ഞാന്‍ കണ്ണടച്ചാല്‍ ചിലപ്പോള്‍ ഈശ്വരന്‍ അവരുടെ പ്രാര്‍ത്ഥന കേട്ടാലോ!!

  ആ കുടുംബം എന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് കടന്നുപോയത്. അവര്‍ക്ക് എവിടെയാണ് താളം തെറ്റിയത്? പരിസരം മറന്ന് ഇങ്ങനെ പെരുമാറാന്‍ മാത്രം അധഃപ്പതിച്ച രീതിയിലാണോ ആ സ്ത്രീയുടെ മാതാപിതാക്കള്‍ അവരെ വളര്‍ത്തിയിട്ടുണ്ടാകുക? ഇതെല്ലാം കണ്ടുവളരുന്ന ആ കുട്ടിയുടെ ഭാവി എന്താകും? ഇതാണോ ഈ കാലത്തെ കുടുംബം? അവസാനം ഒരു പ്രാര്‍ത്ഥന – ഒരു പുരുഷനും അദ്ദേഹത്തിന്റെ അവസ്ഥ ഉണ്ടാകരുതേ!!

 • kadhakarankadhakaran December 2011 +1 -1

  ജെനീഷെ, ഇജ്ജ് കൊള്ളാട്ടോ .... അനുഭവങ്ങള്‍ ഓരോന്നോരോന്നായി പോരട്ടേ.
  =D>

  ഇത്ര മാത്രം പ്രതികരിക്കാനുണ്ടായ വിഷയത്തിന്റെ ഗൗരവം എന്തായിരിക്കും?
  #-O

  BTW, എന്തായിരുന്നു വിസ്കിയുടെ ബ്രാണ്ട്? ചുമ്മാ ഒന്നറിഞ്ഞിരിക്കാനാ. :-j

 • suresh_1970suresh_1970 December 2011 +1 -1

  # BTW, എന്തായിരുന്നു വിസ്കിയുടെ ബ്രാണ്ട്? ചുമ്മാ ഒന്നറിഞ്ഞിരിക്കാനാ.

  പ്രശ്നം മദ്യത്തിന്റെ ആവില്ല, അല്ലെങ്കില്‍ ഫര്‍ത്താവ് മിണ്ടാതായിപ്പോവില്ലല്ലോ.

 • ponnilavponnilav December 2011 +1 -1

  'ഫര്‍ത്താവ് ' :-D

 • menonjalajamenonjalaja December 2011 +1 -1

  ജെനിഷ് കഴിച്ച വിസ്ക്കിയുടെ ബ്രാന്‍ഡ് അല്ലേ കഥാകാരന്‍ ചോദിച്ചത്?

 • srjenishsrjenish December 2011 +1 -1

  ഞാന്‍ കഴിച്ചത് വിസ്കിയല്ല.. ആപ്പിള്‍ ജ്യൂസ്..

 • menonjalajamenonjalaja December 2011 +1 -1

  വിസ്ക്കി കുത്തിവച്ച ആപ്പിള്‍ കൊണ്ടുണ്ടാക്കിയതാണോ?

 • suresh_1970suresh_1970 December 2011 +1 -1

  # അവസാനം ഒരു പ്രാര്‍ത്ഥന – ഒരു പുരുഷനും അദ്ദേഹത്തിന്റെ അവസ്ഥ ഉണ്ടാകരുതേ!!

  ശരിയല്ല ജനീഷെ അത്. ആ സ്ത്രീക്ക് ഇങ്ങിനെയൊക്കെ പെരുമാറാന്‍ തക്ക വണ്ണം എന്താണ് സംഭവിച്ചത് എന്നതറിയാതെ ആ പുരുഷനു മാത്രം ഇങ്ങനെത്തെ അവസ്ഥ ഉണ്ടാകരുതേ എന്നു പറയുന്നത്. രണ്ടുപേരോടും ദയ കാട്ടണേ ഭഗവാനേ !

 • aparichithanaparichithan December 2011 +1 -1

  ജെനീഷ്,
  ഇതില്‍ കുറെ 'ഭാവന'യും 'കാവ്യ'യുമൊക്കെയില്ലേ? :-))

 • srjenishsrjenish December 2011 +1 -1

  ഇല്ല.. ലവലേശമില്ല.. ഇത് തീര്‍ത്തും നടന്ന സംഭവമാണ്.. ആ കുടുംബത്തെ നോക്കി ഞാന്‍ ഉള്ളാലെ ഏറെ ദുഃഖിച്ചതാണ്.. കൂടെ ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് ചിന്തിക്കാന്‍ ഒരു അവസരവും കിട്ടി..

 • srjenishsrjenish December 2011 +1 -1

  @Jalaja

  ചേച്ചീ, വെറും ആപ്പിള്‍ ജ്യൂസ് തന്നെ.. ഞാന്‍ മദ്യപിക്കാറില്ല.. ഒരു തവണ ടേസ്റ്റ് നോക്കിയിട്ടുണ്ട്.. ആ കഥയും വഴിപോലെ എഴുതാം.. :)

 • srjenishsrjenish December 2011 +1 -1

  @Suresh

  അവര്‍ അങ്ങനെ പ്രതികരിക്കാന്‍ ചിലപ്പോള്‍ അയാളും ഒരു കാരണമായിരുന്നിരിക്കാം. പക്ഷേ ഇവിടെ അയാള്‍ സമചിത്തതയോടെ പെരുമാറി.. 150 പേര്‍ ഇരിക്കുന്ന മുറിയില്‍ ആരെയും കൂസാതെ പ്രതികരിക്കുന്ന ഭാര്യയെ സമാധാനിപ്പിക്കാനെ അയാള്‍ ശ്രമിച്ചിരുന്നുള്ളൂ.. കാരണമെന്തായാലും ഒരിക്കലും ഒരു സ്ത്രീയും ഇങ്ങനെ പ്രതികരിക്കരുത്.. ഒരമ്മയും മകള്‍ മരിക്കണേ എന്ന് പ്രാര്‍ത്ഥിക്കരുത്.. ഒരു ഭാര്യയും ഭര്‍ത്താവിനെ ഇത്രയും അപമാനിക്കരുത്..

 • menonjalajamenonjalaja December 2011 +1 -1

  ജെനിഷ്, മദ്യപിക്കില്ലെന്നറിഞ്ഞ് സന്തോഷിക്കുന്നു. ഇന്നത്തെക്കാലത്ത് അത് വലിയ ഒരു ഗുണമാണ്.

 • menonjalajamenonjalaja December 2011 +1 -1

  >>>>>ശരിയല്ല ജനീഷെ അത്. ആ സ്ത്രീക്ക് ഇങ്ങിനെയൊക്കെ പെരുമാറാന്‍ തക്ക വണ്ണം എന്താണ് സംഭവിച്ചത് എന്നതറിയാതെ ആ പുരുഷനു മാത്രം ഇങ്ങനെത്തെ അവസ്ഥ ഉണ്ടാകരുതേ എന്നു പറയുന്നത്.

  ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

  പലപ്പോഴും നല്ല ഒരു കൌണ്‍സലിങ്ങ് മതിയാവില്ലേ പ്രശ്നങ്ങള്‍ ഒരളവു വരെയെങ്കിലും പരിഹരിക്കാന്‍. എന്നിട്ടും ആരുമത് തേടാത്തതെന്താണ്? ഒരു മനഃശാസ്ത്രജ്ഞനെ കാണുവാന്‍ ഇന്നും എല്ലാവര്‍ക്കും മടിയാണ്. അതേ സമയം സ്വന്തം വിഴുപ്പ് പരസ്യമായി അലക്കുന്ന ചില ടിവി പരിപാടികളും കണ്ടു. അവര്‍ക്ക് നേരിട്ട് ഒരു മനഃശാസ്ത്രജ്ഞനെ സമീപിക്കാമായിരുന്നല്ലോ എന്ന് തോന്നി അത് കണ്ടപ്പോള്‍.

 • srjenishsrjenish December 2011 +1 -1

  ഇതിനൊന്നും കൌണ്‍സലിംഗ് അല്ല മുറിപ്പത്തല്‍ തന്നെ വേണം..

 • menonjalajamenonjalaja December 2011 +1 -1

  മുറിപ്പത്തല്‍ വേണമോ എന്ന് മനഃശാസ്ത്രജ്ഞന്‍ തീരുമാനിക്കട്ടെ

 • srjenishsrjenish December 2011 +1 -1

  ഈ മനഃശാസ്ത്രജ്ഞന്മാരെ ആര് ചികിത്സിക്കും? നമ്മുടെ സന്തോഷ് പണ്ഡിറ്റും സൈക്കോളജി പഠിച്ചതാ..

 • menonjalajamenonjalaja December 2011 +1 -1

  അതിപ്പോ മറ്റു ഡോക്റ്റര്‍മാരുടെ കഥയും അങ്ങനെ തന്നെയല്ലേ? മനഃശാസ്ത്രജ്ഞര്‍ രക്തപരിശോധനയും എക്സ്‌റേയുമൊന്നും ആവശ്യപ്പെടില്ല എന്ന് സമാധാനിക്കാം. പിന്നെ മനസ്സിന്റെ കാര്യമായതുകൊണ്ട് അവര്‍ പറയുന്നത് മുഴുവന്‍ വിശ്വസിക്കേണ്ടിവരും

 • aparichithanaparichithan December 2011 +1 -1

  >>ഇതിനൊന്നും കൌണ്‍സലിംഗ് അല്ല മുറിപ്പത്തല്‍ തന്നെ വേണം..>>

  =D>

 • mujinedmujined December 2011 +1 -1

  ജെനീഷ്, ആ സ്ത്രീ ദേശ്യപ്പെടാന്‍ തുടങ്ങിയത് ആ ഫോണ്‍ കോള്‍ വന്നതിനു ശേഷമാണ് ആ ഫോണ്‍ വിളിച്ചതാരാണെന്നോ? എന്തിനു വിളിച്ചതാണെന്നോ? നമുക്കാര്‍ക്കും അറിയില്ല. അവര്‍ മകളോടാണ് ആദ്യം തട്ടിക്കയറിയത് മകള്‍ വല്ല കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ടോ? അതിന് അച്ചന്‍ കൂട്ടു നിന്നിട്ടുണ്ടോ? എന്നൊന്നും നമ്മുക്കറിയാനും പാടില്ലാത്ത സ്ഥിതിക്ക് ആ സ്ത്രീയെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് ശരിയാണോ?
  ആ സ്ത്രീ അവിടെക്കാണിച്ചത് എന്തായാലും ശരിയല്ലെന്ന് 100% ശരി തന്നെ,അവരുടെ മാനസികാവസ്ഥ ചിലപ്പോള്‍, ഉണ്ടായ പ്രശ്നം അതി ഗൗരവമുള്ളതായതുകൊണ്ടാവമല്ലോ?
  ( എന്റെ അഭിപ്രായം മാത്രമാണേ! )

 • srjenishsrjenish December 2011 +1 -1

  അങ്ങനെ തോന്നുന്നില്ല മുജീബ്.. കാരണം ആ ഫോണിലൂടെ വളരെ സൌമ്യമായാണ് അവര്‍ സംസാരിച്ചത്.. ഇടയ്ക്ക് ചേട്ടാ എന്ന് സംബോധനചെയ്യുന്നതും കേട്ട്.. സംസാരം കേട്ടിട്ട് സഹോദരനോ മറ്റോ, വിമാനത്തില്‍ കയറിയ വിശേഷം അറിയാന്‍ വിളിച്ചതായിരിക്കാനാണ് സാധ്യത..

 • menonjalajamenonjalaja December 2011 +1 -1

  ആ സ്ത്രീക്കെന്തെങ്കിലും അസുഖമായിരിക്കാന്‍ സാദ്ധ്യതയുണ്ട്.

 • srjenishsrjenish December 2011 +1 -1

  ##ആ സ്ത്രീക്കെന്തെങ്കിലും അസുഖമായിരിക്കാന്‍ സാദ്ധ്യതയുണ്ട്.

  ഇതിനെ സ്ത്രീയുടെ ഒരു സ്വാഭാവിക പ്രതികരണമായി കാണുന്നതില്‍ തെറ്റുണ്ടോ?

 • ponnilavponnilav January 2012 +1 -1

  വേറിട്ട മുഖങ്ങള്‍ക്കു ഇത്ര ക്ഷാമമോ ?
  പുതിയതൊന്നും കാണുന്നില്ല

 • kadhakarankadhakaran January 2012 +1 -1

  എല്ലാ മുഖങ്ങളും കാപട്യം എന്ന ഒരേതരം മുഖം മൂടി അണിഞ്ഞിരിക്കുന്നു.

 • srjenishsrjenish January 2012 +1 -1

  സ്വന്തം കാര്യം ഇങ്ങനെ വെട്ടിത്തുറന്ന് പറയാതെ ആ മുഖം മൂടി അഴിച്ചുമാറ്റൂ... :)

 • kadhakarankadhakaran January 2012 +1 -1

  മുഖം മൂടി അഴിച്ചുമാറ്റിയാല്‍ മഹാവൃത്തികേടായിരിക്കും. അങ്ങനെ തന്നെയിരുന്നോട്ടെ അതാ നല്ലത്. :-$

 • menonjalajamenonjalaja January 2012 +1 -1

  ചളിയില്‍ നിന്നല്ലേ താമര വിരിയുന്നത്?

 • kadhakarankadhakaran January 2012 +1 -1

  ചെളിയില്‍ നിന്നും താമര വിരിയും എന്നത് ശരി തന്നെ. ചെളിയിലാണ് പന്നിയുടേയും കൊക്കപ്പുഴുവിന്റേയും താമസം എന്നോറ്​ക്കുന്നത് നന്ന് >:D<

 • srjenishsrjenish January 2012 +1 -1

  :-))

 • menonjalajamenonjalaja January 2012 +1 -1

  ഇനിയിപ്പോള്‍ കൊക്കപ്പുഴുവോ പന്നിയോ എന്നേ അറിയാനുള്ളൂ. ജെനിഷിനു സമാധാനമായല്ലോ.

 • srjenishsrjenish January 2012 +1 -1

  =P~

 • VIDOOSHAKANVIDOOSHAKAN January 2012 +1 -1

  ജീവിക്കാനുള്ള പെടാപ്പാടില്‍ നോം കണ്ടിട്ടുള്ള മുഖങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തം തന്നെ .
  എവിടെ തുടങ്ങിയാലും അനുഭവത്തിന്റെ ചൂടും ചൂരുമുള്ള കഥകള്‍ .
  ഒന്നൊന്നായി കെട്ടഴിക്കാം. ഇന്നല്ല പിന്നെ .
  കരയുകയും ചിരിക്കുകയും ചെയ്യാം .കരഞ്ഞു കൊണ്ട് ചിരിക്കാം .ചിരിച്ചു കൊണ്ട് കരയാം .
  ഒന്നങ്ങട് കാത്തിരിക്ക്വ.
  :)

 • mujinedmujined January 2012 +1 -1

  ജീവിതയാത്രയിലെ വേറിട്ടൊരു മുഖമായിരുന്ന 'സുകുമാര്‍ അഴീക്കോടി'ന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു........

 • suresh_1970suresh_1970 January 2012 +1 -1

  സാഹിത്യവിമര്‍ശകന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു. അദ്ദേഹത്തിന് ആദരാജ്ഞലികള്‍ !!!

 • srjenishsrjenish January 2012 +1 -1

  അസുഖബാധിതനായിക്കിടന്നപ്പോള്‍ അദ്ദേഹവുമായി ശത്രുതയിലായിരുന്നവര്‍ പോലും ആശ്വാസവാക്കുകളുമായി എത്തി എന്നത് ആ പ്രതിഭയുടെ മാറ്റ് കൂട്ടുന്നു.. ഇത്രയധികം ആള്‍ക്കാരാല്‍ അനുകരിക്കപ്പെട്ട ഒരു സാഹിത്യകാരന്‍ വേറെ ഇല്ലെന്ന് തന്നെ പറയാം...

 • aparichithanaparichithan January 2012 +1 -1

  :-< :-< :-< :-< :-<

 • menonjalajamenonjalaja January 2012 +1 -1

  അനുശോചനങ്ങള്‍!!!

 • kadhakarankadhakaran January 2012 +1 -1

  അനുശോചനങ്ങള്‍ :-( :-( :-( :-( :-(

 • srjenishsrjenish January 2012 +1 -1

  അഴീക്കോടിനെക്കുറിച്ച് കുഞ്ഞുണ്ണിമാഷിന്റെ കവിത..

  “അഴിയാക്കോടിഴയാക്കോ
  ടുഴിയാക്കോടൊഴിയാക്കോടഴീക്കോട് “

 • ponnilavponnilav January 2012 +1 -1

  ജീവിതയാത്രയിലെ മറക്കാനാവാത്ത ഒരു മുഖം ..
  അവള്‍ ഒരു തുമ്പിയെപോലെ പാറിപ്പറന്നു നടന്ന ഒരു നാടന്‍ പെണ്‍കുട്ടിയായിരുന്നു . കോതമ്പുമണികള്‍ എന്നാ കവിത വായിക്കുമ്പോള്‍ എന്ത് കൊണ്ടോ എന്റെ മുമ്പില്‍ തെളിയുന്നത് അവളുടെ മുഖമായിരുന്നു .
  അവള്‍ ശില്പ . എന്റെ അനുജത്തിയുടെ കൂടെയായിരുന്നു നാലാം ക്ലാസ് വരെ പഠിച്ചത് .
  അവര്‍ തമ്മില്‍ നല്ല സൗഹൃദം ആണോ ഉണ്ടായിരുന്നത് എന്നറിയില്ല എനിക്ക് . ഞങ്ങളുടെ പാടത്ത് കൊയ്ത്തു നടക്കുമ്പോള്‍ കൊയ്യാന്‍ വരുന്ന അമ്മയുടെ തുണിയുടെ മറവില്‍ അവള്‍ തെല്ലു നാണക്കെടോടു കൂടി നില്‍ക്കും . കൂടെ ഇത്തിരിപ്പോന്ന അനിയനും .
  അഞ്ചോ പത്തോ നിമിഷം കഴിഞ്ഞാല്‍ പറമ്പിലെ പാണ്ടിമാവിന്‍ ചുവട്ടില്‍ നിന്ന് കളിയുടെ ആരവം ഉയരും . ഞാന്‍ അതെല്ലാം കണ്ടിരിക്കുന്ന ഒരു സ്വപ്നജീവിയായിരുന്നു അന്ന് . അനുജത്തി നേരെ തിരിച്ചും .
  ശില്പ അനിയനെ അമ്മ നോക്കുന്നതിനെക്കാള്‍ കാര്യമായി നോക്കും . എന്ത് കിട്ടിയാലും അവനു കൊടുത്തിട്ടേ കഴിക്കൂ .
  പിന്നെയും കൊയ്ത്തുകാലം അങ്ങനെ കളിചിരികളുമായി കടന്നു പോയി.
  പഠനത്തിന്റെ തിരക്കും വിവാഹം എന്ന പറിച്ചുനടലും നാട്ടിലെ ജീവിതത്തില്‍ നിന്ന് എന്നെ മാറ്റി നിര്‍ത്തി .
  കുട്ടിക്കാലം നിറമുള്ള ഓര്‍മകളായി മനസിലും ഡയറിക്കുറിപ്പുകളിലും ഒതുങ്ങി .
  പക്ഷെ കോതമ്പുമണികള്‍ പഠിപ്പിക്കുമ്പോള്‍ ശില്‍പയും അവളുടെ അനിയനും എന്റെ മനസിലേക്കോടി വരും .
  ഒരു ദിവസം കുട്ടികള്‍ക്ക് കോതമ്പുമണികള്‍ പഠിപ്പിച്ചു കൊടുത്തു വീട്ടിലെത്തിയപ്പോള്‍ തോന്നി നാട്ടിലേക്ക് ഒന്ന് വിളിക്കണമെന്ന് .
  അമ്മ ഇങ്ങോട്ടു വിളിക്കുകയാണ്‌ പതിവ് .
  പതിവ് തെറ്റിച്ചുള്ള ആ വിളിയില്‍ എനിക്ക് കിട്ടിയ വിവരം നിങ്ങള്‍ക്ക് ഊഹിക്കാനാവും . അതെ ശില്പയുടെ മരണം തന്നെ .
  വെറും മരണമല്ല ആത്മഹത്യ . പക്ഷെ അതെന്തിന് ?
  കാരണം എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറത്തായിരുന്നു . പക്ഷെ വിശ്വസിക്കാതെ തരമില്ലായിരുന്നു . ശില്പയുടെ ആത്മഹത്യാക്കുറിപ്പ്
  എന്നും എന്നില്‍ ഒരു നീറുന്ന വേദനയാണ് .
  നിങ്ങള്‍ക്കൂഹിക്കാമോ അവള്‍ എഴുതിയ ആത്മഹത്യാക്കുറിപ്പിലെ വരികള്‍ .
  അവള്‍ ഗര്‍ഭിണിയായിരുന്നു . ഉത്തരവാദി അവള്‍ വിരല്‍തുമ്പില്‍ പിടിച്ചു ജീവിതവഴികള്‍ കാണിച്ചു കൊടുത്ത അനിയന്‍ .
  അനിയന്റെ ക്രൂരമായ ബലാത്സംഗത്തിനു ഇരയായി ഗര്‍ഭിണിയായ ആ പെണ്‍കുട്ടി അനുഭവിച്ച വേദന ......
  അവളുടെ മാനസീകാവസ്ഥ .....
  ദൈവമേ ....ഒരിക്കലും കോതമ്പുമണികള്‍ എന്ന കവിത പഠിപ്പിക്കാന്‍ ഇടവരല്ലേ .
  കഴിയുമോ എനിക്കതിനു ?

 • aparichithanaparichithan January 2012 +1 -1

  ഇത് ഭാവനയോ അതോ....................

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion