പാചകം
 • AdminAdmin December 2011 +1 -1

  ഒന്നാം ഭാഗം : http://mashithantu.com/cw-discuss/?p=877

  നിങ്ങള്‍ക്കിഷ്ടപ്പെട്ട കേരള വിഭവങ്ങള്‍ എങ്ങിനെ ഉണ്ടാക്കാം? പാചക കുറിപ്പ് ഇവിടെ കൊടുക്കാം.

 • menonjalajamenonjalaja December 2011 +1 -1

  സുരേഷ് ആവശ്യപ്പെട്ട പോലെ വിവിധതരം ചമ്മന്തികളെക്കുറിച്ച് എഴുതാം. ചേരുവകള്‍ മാത്രമേ എഴുതുന്നുള്ളൂ. ഉപ്പ് എല്ലാറ്റിലും ചേര്‍ക്കണമെന്നതിനാല്‍ എഴുതുന്നില്ല.

  1.നാളികേരം, ഉണക്കമുളക്, പുളി, കറിവേപ്പില, ജീരകം
  2.നാളികേരം, ഉണക്കമുളക്, പുളി, കറിവേപ്പില, ജീരകം, ഇഞ്ചി
  3.നാളികേരം, ഉണക്കമുളക്, പുളി, കറിവേപ്പില, ജീരകം,നാരകത്തില
  4.നാളികേരം, ഉണക്കമുളക്, പച്ചമാങ്ങ, കറിവേപ്പില, ജീരകം
  5. ഇഞ്ചി, പുളി, ഉണക്കമുളക്.
  6.ഉള്ളി, പുളി, ഉണക്കമുളക്.
  7..ഉള്ളി, പച്ചമാങ്ങ, ഉണക്കമുളക്.

  മുളക് ചുട്ടും ചുടാതെയും ചേര്‍ക്കാം. രുചി വ്യത്യസ്തമായിരിക്കും.

  തത്ക്കാലം ഇത്രയും പോരേ?????

 • suresh_1970suresh_1970 December 2011 +1 -1

  ആ process കൂടിയൊന്നു വിശദമാക്കിയാല്‍ നന്നായേനെ. വെക്കേഷന്‍ സമയത്ത് ഒറ്റക്കാവുമ്പോള്‍ ശ്രമിക്കാലോ.

 • kadhakarankadhakaran December 2011 +1 -1

  ഉണക്കമുളകും എല്ലാത്തിലും ഉണ്ടല്ലോ. (ഉണക്കമുളക് (വറ്റല്‍ മുളക്) അത്ര നല്ലതല്ല കേട്ടോ). അതില്ലാത്ത ചമ്മന്തിയൊന്നും ഇല്ലേ?

 • mujinedmujined December 2011 +1 -1

  ഉണ്ടല്ലോ, തക്കാളിച്ചമ്മന്തി
  ചേരുവ:
  ചീനച്ചട്ടി 1, അടുപ്പ് 1.ചട്ടുകം 1
  തക്കാളി 2, സവാള 1, മുളക്പൊടി 1 ടീസ്പൂണ്‍, ഉപ്പ്,വെള്ളം,വെളിച്ചെണ്ണ,കറിവേപ്പില ആവശ്യത്തിന്,അല്‍പം ഇഞ്ചി വേണമെങ്കില്‍ ആവാം.
  ഉണ്ടാക്കുന്ന വിധം:
  അടുപ്പ് കത്തിക്കുക, ചീനച്ചട്ടി വയ്ക്കുക,വെളിച്ചെണ്ണ ആവശ്യത്തിന് ഒഴിക്കുക,വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവാള അരിഞ്ഞിട്ട് ചട്ടുകം കൊണ്ട് ഇളക്കുക സവാള പകുതിവേവാകുമ്പോള്‍, തക്കാളി അരിഞ്ഞ് ഇടുക,കുറച്ച് കറിവേപ്പിലയും ഇടുക അതിനു ശേഷം മുളക് പൊടി ഇടുക, അല്പം വെള്ളം ഒഴിക്കുക, ആവശ്യത്തിന് ഉപ്പിടുക, വേണമെങ്കില്‍ കുറച്ച് ഇഞ്ചി ചതച്ചിടുക എന്നിട്ട് ഇളക്കി വെള്ളം വറ്റുന്നതുവരെ നന്നായി വേവിക്കുക.
  തക്കാളിച്ചമ്മന്തി റെഡി.

 • srjenishsrjenish December 2011 +1 -1

  ഈസ്റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം......

 • menonjalajamenonjalaja December 2011 +1 -1

  മുജീബ്, പച്ചമുളക് പൊടിച്ചതാണോ മുളകുപൊടി? :)

 • menonjalajamenonjalaja December 2011 +1 -1

  ശരിയാണോ ജെനിഷ്?

 • vivekrvvivekrv December 2011 +1 -1

  അങ്ങനെയൊരു വാര്‍ത്ത സോഷ്യല്‍ മീഡിയായില്‍ കണ്ടിരുന്നു. അതിന് മറുപടിയായി ഈസ്റ്റേണിന്റെ പത്രക്കുറിപ്പും ഉണ്ടായിരുന്നു.

 • srjenishsrjenish December 2011 +1 -1

  ശരിയാണ്

 • vivekrvvivekrv December 2011 +1 -1

  Jalajechi, Please see my facebook profile. Share it for you.

 • mujinedmujined December 2011 +1 -1

  Jalajechi.
  ഞാനുദ്ദ്യേശിച്ചത് ഉണക്ക മുളക് പൊടിച്ചതാണ് ചമ്മന്തിക്ക് നല്ല കളര്‍ കിട്ടും.

 • suresh_1970suresh_1970 December 2011 +1 -1

  The news on eastern curry powder came only on Thejas news paper. No other news paper circulated that. Eastern says there was no raid happened at all. If raid happens why it was not covered by other news papers ! It was opined from some sources that a product called "amar" and eastern has business feud and the news was the result of it. God / Who knows ?

 • srjenishsrjenish January 2012 +1 -1

  മിക്കവാറും എല്ലാ മാധ്യമങ്ങള്‍ക്കും Eastern-ന്റെ പരസ്യം കിട്ടുന്നുണ്ട്.. അതിനാല്‍ തന്നെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത മുക്കി.. Internet-ലൂടെ വാര്‍ത്ത പ്രചരിച്ചപ്പോള്‍ കമ്പനി വിശദീകരണമിറക്കി.. എങ്ങും തൊടാത്ത ഒരു വിശദീകരണം.. പിന്നെ കമ്പനിയിലെ ഉദ്യോഗസ്ഥരില്‍ ചിലരുടെ വിശദീകരണം അതിലും ഭയങ്കരം.. കീടനാശിനികളില്‍ നിന്നാണ് ആ വിഷം മുളകുപൊടിയില്‍ വന്നതെന്ന്.. മുളകുപൊടിക്ക് നിറം നല്‍കുന്ന സുഡാന്‍ എന്ന രാസപദാര്‍ത്ഥമാണ് കണ്ടെത്തിയത്..

 • menonjalajamenonjalaja January 2012 +1 -1

  കഥാകാരന്‍:- ഉണക്കമുളകും എല്ലാത്തിലും ഉണ്ടല്ലോ. (ഉണക്കമുളക് (വറ്റല്‍ മുളക്) അത്ര നല്ലതല്ല കേട്ടോ). അതില്ലാത്ത ചമ്മന്തിയൊന്നും ഇല്ലേ?
  മുജീബ്:- ഉണ്ടല്ലോ, തക്കാളിച്ചമ്മന്തി
  മുജീബ്:- ഞാനുദ്ദ്യേശിച്ചത് ഉണക്ക മുളക് പൊടിച്ചതാണ് ചമ്മന്തിക്ക് നല്ല കളര്‍ കിട്ടും.

  അപ്പോള്‍ പിന്നെ ഉണ്ടല്ലോ എന്നു പറഞ്ഞതിനര്‍ത്ഥം????

 • vivekrvvivekrv January 2012 +1 -1

 • menonjalajamenonjalaja January 2012 +1 -1

  വിവേക് ഫേസ്‌ബുക്കില്‍ ഇട്ടത് കണ്ടിരുന്നു.

 • mujinedmujined January 2012 +1 -1

  ജലജേച്ചി
  ഈ ചമ്മന്തിയില്‍ പച്ചമുളകും ഉപയോഗിക്കാം, ഞാന്‍ ആദ്യം പൊടിയെന്നെഴുതിപ്പോയി ക്ഷമിക്കണേ!!!

 • menonjalajamenonjalaja January 2012 +1 -1

  സുരേഷ്,
  എല്ലാം ചേര്‍ത്ത് അരയ്ക്കുകയേ വേണ്ടൂ. വെള്ളം വളരെക്കുറച്ചേ ചേര്‍ക്കാവൂ. അമ്മിയിലരയ്ക്കുമ്പോള്‍ ഉപ്പ് അവസാനമേ ചേര്‍ക്കാവൂ ഇല്ലെങ്കില്‍ നാളികേരം അരയാന്‍ വിഷമമാണെന്ന് കേട്ടിട്ടുണ്ട്. മിക്സിയില്‍ അങ്ങനെയൊന്നുമില്ല.
  നാളികേരം, ഉണക്കമുളക്, പുളി, ഉപ്പ്, മല്ലിയില ചേര്‍ത്തും ചമ്മന്തിയുണ്ടാക്കാം. മല്ലിയിലയുടെ തണ്ട് കളയണം.

  നാരകത്തിന്റെ ഇലയുടെ ഞരമ്പ് കളയണം. മാങ്ങയുടെ തൊലി കളയണം.

  നാളികേരം, ഉണക്കമുളക്, പുളി, ഉപ്പ്, കറിവേപ്പില,ജീരകം ചേര്‍ത്തരച്ചത് കുറച്ച് വെള്ളത്തില്‍ കലക്കി കടുകും മുളകും കറിവേപ്പിലയും വറുത്തിട്ട് അരച്ചുകലക്കി ഉണ്ടാക്കാം. പുളിക്കുപകരം തൈരും ചേര്‍ക്കാം.

 • vivekrvvivekrv January 2012 +1 -1

  ഈസ്റ്റേണിന്റെ കഥയുടെ അടുത്ത ഭാഗം ഫേസ്ബുക്കില്‍ ഞാന്‍ share ചെയ്തിട്ടുണ്ട്.

  (only for a few days. I do not like sharing such things under my name :"> )

 • srjenishsrjenish January 2012 +1 -1

  @Vivek

  ഇത് നേരത്തേ തന്നെ ഞാന്‍ വായിച്ചതാണ്.. എന്തായാലും ഒരു കാര്യം വ്യക്തം. ഈസ്റ്റേണിന്റെ മുളകുപൊടിയില്‍ സുഡാന്‍ ഡൈ കലര്‍ന്നിരുന്നു.. അത് എവിടുന്നു വന്നു എന്നതിന് ഉത്തരം പറയുവാനുള്ള ബാധ്യത കമ്പനിക്കുണ്ട്.. അതിന് അവര്‍ക്ക് ഉത്തരമില്ല.. ചെടി തന്നെ മുളകില്‍ മായം ചേര്‍ത്തുതുടങ്ങിയെന്നോ കര്‍ഷകര്‍ വളമായി കൊടുത്തത് സുഡാന്‍ ഡൈ ആയിരുന്നുവെന്നോ പറഞ്ഞ് രക്ഷപെടാനൊന്നും കഴിയില്ല..

  എന്തായാലും മുളകുപൊടി കുഴിച്ചിടുന്ന ദൃശ്യങ്ങള്‍ ഞാന്‍ share ചെയ്തിട്ടുണ്ട്.

 • kadhakarankadhakaran January 2012 +1 -1

  @ Subair - ഇതാണ് ഞാന്‍ ഫേസ് ബൂക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

 • vivekrvvivekrv January 2012 +1 -1

  ഞാനും ഇതു തന്നെയാണ് ഇട്ടിരിക്കുന്നത് (വീഡിയോയും മറ്റു ലിങ്കുകളും ഇല്ലാതെ). പക്ഷെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ലോജിക്കലായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് ഈസ്റ്റേണ്‍ തന്നെയാണ്`.

 • vivekrvvivekrv January 2012 +1 -1

  ആരും റെയ്ഡ് നടത്തിയില്ലെന്നും കയറ്റുമതിക്കു മുമ്പായി പരിശോധനക്കയച്ച സാമ്പിളുകളില്‍ പ്രശ്നം കണ്ടതിനാല്‍ അവ നശിപ്പിക്കുന്നു എന്ന് കമ്പനി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. മായം എങ്ങനെ വന്നു എന്നോ മറ്റോ അവര്‍ കണ്ടു പിടിക്കുമായിരിക്കും.

  എനിക്കു തോന്നിയ രണ്ട് സംശയങ്ങള്‍ ഇവിടെ എഴുതാം

  1. മായം ചേര്‍ത്തത് കമ്പനിയാണെങ്കില്‍ ആ സാമ്പിളുകള്‍ അവര്‍ അയക്കില്ലല്ലോ.

  2. കയറ്റുമതി ചെയ്യാനുള്ള ചരക്കിലാണ് പ്രശ്നം കണ്ടത്. അമേരിക്ക പോലുള്ള രാജ്യത്തെ ക്വാളിറ്റി പരിശോധനകള്‍ വളരെ സ്ട്രിക്റ്റാണ്. അവരെങ്ങാനും എന്തെങ്കിലും മായം കണ്ടു പിടിച്ചാല്‍ പിന്നെ കമ്പനിയുടെ കാര്യം നോക്കണ്ട. ആ മണ്ടത്തരം ആരെങ്കിലും ചെയ്യുമോ? (ഭാരതീയ കയറ്റുമതി ഉത്പന്നങ്ങളുടെ ഗുണനിലവാരം കണ്ടു പിടിക്കാനുള്ള നമ്മുടെ സംവിധാനവും വളരെ കൃത്യമാണ്. രാജ്യത്തിന്റെ പേര് മോശമാകരുതല്ലോ)

  നാട്ടില്‍ വില്‍ക്കുന്നതിലാണ് മായം എന്നായിരുന്നു വാര്‍ത്തയെങ്കില്‍ ഞാന്‍ ചിലപ്പോള്‍ വിശ്വസിച്ചേനെ.

 • vivekrvvivekrv January 2012 +1 -1

  പത്രങ്ങള്‍ പരസ്യം കിട്ടുന്നതുകൊണ്ടാണ് മിണ്ടാത്തതെന്ന വാദം അല്പം ബാലിശമാണ്. ഈസ്റ്റേണിന്റെ പരസ്യമൊന്നും കാണാത്ത പത്രങ്ങളും കേരളത്തിലുണ്ട് (മാതൃഭൂമിയ്ക്കും മനോരമയ്ക്കും അവയുടെ അനുബന്ധപ്രസിദ്ധീകരണങ്ങള്‍ക്കും മാത്രമേ പരസ്യമുള്ളെന്നു തോന്നുന്നു.)

  പിന്നെ ആരോഗ്യമാസികകള്‍ വായിച്ചാല്‍ ഇതു കൂടുതല്‍ മനസ്സിലാകും. ഫാസ്റ്റ് ഫുഡുകള്‍ക്കെതിരെ എഴുതിയ ലേഖനമുള്ള പേജില്‍ തന്നെ അവയുടെ പരസ്യവും കാണാം. വെളുക്കാനും മെലിയാനും മുടി കിളിര്‍ക്കാനുമുള്ള പരസ്യങ്ങളും ഉദാഹരണം.

 • aparichithanaparichithan January 2012 +1 -1

  ആ ലിങ്കില്‍ പറഞ്ഞതുപോലെ ഒരു സാധാരണ സംഭവത്തെ പര്‍വതീകരിച്ച് വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ ദുരൂഹതയില്ലേ? ഇതില്‍ SDPI പോലുള്ള സംഘടനകളുടെ ഇടപെടലുകളും സംശയം കൂട്ടുന്നു. വിദേശത്തേക്ക് അയക്കുന്ന ചരക്കില്‍ ഇങ്ങിനെയൊരു തരികിട കാണിക്കുന്നത് തീര്‍ത്തും ആത്മഹത്യാപരമാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
  അങ്ങിനെ ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ മാത്രം മണ്ടന്മാരാണോ ഈസ്റ്റേണ്‍ പോലുള്ള ഒരു കമ്പനി?

  മാധ്യമങ്ങള്‍ തമ്മില്‍ കഴുത്തറപ്പന്‍ മത്സരം നടക്കുന്ന ഇക്കാലത്ത് ബ്രേക്കിംഗ് ന്യൂസ് ആഘോഷിക്കാന്‍ കിട്ടുന്ന അവസരം ഇവിടുത്തെ ചാനലുകള്‍ ഒരേപോലെ നഷ്ടപ്പെടുത്തിയത് എന്തുകൊണ്ടാവാം? പരസ്യം നഷ്ടപ്പെടുമെന്ന ഭയം മാത്രമാണോ കാരണം? ആ ഭയം എല്ലാ ചാനലുകള്‍ക്കും ഒരുപോലെയുണ്ടെന്നു നമ്മള്‍ വിശ്വസിക്കണോ?

 • srjenishsrjenish January 2012 +1 -1

  എല്ലാം ശരി.. അപ്പോള്‍ ഈ പറയുന്ന രാസപദാര്‍ത്ഥം എവിടെ നിന്ന് വന്നു.. മുളകുപൊടിയില്‍ നിറം കൂട്ടാന്‍ ഉപയോഗിക്കുന്ന ഈ സാധനം അവരുടെ കയ്യില്‍ ഉണ്ടോ ഇല്ലിയോ എന്ന് ഇത് വരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.. ഇനി നാട്ടില്‍ വിക്കാന്‍ വച്ചിരുന്ന പാക്കറ്റ് തെറ്റി പരിശോധനയ്ക്കയച്ചതാണെങ്കിലോ..

 • aparichithanaparichithan January 2012 +1 -1

  അത് എങ്ങിനെ വന്നു എന്ന്‍ കണ്ടുപിടിച്ചു നാട്ടുകാരെ അറിയിക്കേണ്ടത് ഈസ്റ്റേണ്‍ തന്നെയാണ്. അതവര്‍ ബോധപൂര്‍വം ചെയ്തതാണെങ്കില്‍ അതുകൊണ്ട് കമ്പനിക്ക് എന്ത് ഗുണമുണ്ടാവുന്നു എന്ന് കൂടി ആലോചിക്കേണ്ടതല്ലേ? അത്ര കുറഞ്ഞ അളവില്‍ ഈ സാധനം കലര്‍ത്തിയത് കൊണ്ട് അവരുടെ ലാഭത്തിലോ വില്പ്പനയിലോ കാര്യമായ വര്‍ധനവ് ഉണ്ടാവുമെന്ന് കരുതാമോ? തങ്ങള്‍ക്ക് ദോഷം മാത്രമുണ്ടാക്കുന്ന ഒരു കാര്യം ഏതെങ്കിലും ബിസിനസ്സുകാരന്‍ ചെയ്യുമോ?

 • srjenishsrjenish January 2012 +1 -1

  പരിശോധിക്കുമെന്നറിയാഞ്ഞിട്ടാണോ കളിക്കാര്‍ ഉത്തേജന മരുന്നുകള്‍ ഉപയോഗിക്കുന്നത്?

 • aparichithanaparichithan January 2012 +1 -1

  അത് ഉപയോഗിക്കുന്നത് കൊണ്ട് അവര്‍ക്ക് നേട്ടമുണ്ടല്ലോ. (നിയമവിരുദ്ധമാണെങ്കിലും)
  ഇവിടെ കമ്പനിക്കുണ്ടാവുന്ന നേട്ടമെന്താണ്?

 • srjenishsrjenish January 2012 +1 -1

  മുളകുപൊടിയുടെ നിറം മെച്ചപ്പെടും...

 • vivekrvvivekrv January 2012 +1 -1

  മുളകുപൊടിയുടെ നിറത്തിന്റെ കാര്യം : നിറം നോക്കി മേടിക്കാന്‍ കവര്‍ സുതാര്യമല്ലല്ലോ? എന്റെ അനുഭവം പറഞ്ഞാല്‍ ഒരിക്കല്‍ മേടിച്ച് അതിന്റെ എരിവു നോക്കിയാണ് പിന്നെ മേടിക്കുന്നത് (ഞാന്‍ ഈസ്റ്റേണിന്റെ മേടിച്ചിട്ടില്ല).

  ഏതായാലും അതില്‍ പറഞ്ഞ അളവ് നിറം മാറ്റാന്‍ പര്യാപ്തമല്ലല്ലോ?

 • ponnilavponnilav January 2012 +1 -1

  ഞാന്‍ കൈവശമുള്ള ഈസ്റ്റേണ്‍ സാമ്പാര്‍ പൊടി എന്ത് ചെയ്യണം.
  കളയണോ? കഴിക്കണോ? :-(

 • menonjalajamenonjalaja January 2012 +1 -1

  കളയൂ, എന്നിട്ട് പുതിയതൊരെണ്ണം വാങ്ങൂ

 • suresh_1970suresh_1970 January 2012 +1 -1

  അല്ലെങ്കില്‍ കറിവെച്ചു അടുത്തുള്ളവര്ക്കു കൊട്. ഒരു പാഠം പഠിക്കട്ടേ അവര്‍. :-D

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion