സുഹൃത്തുക്കളെ
ഒരു ഗെയിം. ഒരു orkut ല്‍ നിന്നും കിട്ടിയതാണ് ഇവിടെയൊന്നു പരീക്ഷിക്കാമെന്നുതോന്നി.
ഒരു വാക്കില്‍ തുടങ്ങി മറ്റൊരു വാക്കില്‍ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
ഓരോ വാക്കിന്റെയും ആദ്യഭാഗമോ അവസാനഭാഗമോ തൊട്ടുമുമ്പുള്ള വാക്കിന്റെ
സമാനഭാഗം ആയിരിക്കണം.
ഓരോ തവണയും ഉത്തരം പറയുന്നയാള്‍ക്ക് അടുത്ത ചോദ്യം നിര്‍ദ്ദേശിക്കാം.
ഉദാ :
1. പട്ടിയെ പൂച്ച ആക്കാമോ ?
വളരെ എളുപ്പം !
പട്ടി->പച്ച->പൂച്ച
2. ആനയെ പാപ്പാന് ആക്കാമോ ?
ആന -> ചേന -> ചേമ്പ് -> പാമ്പ് -> പാപ്പാന്
3. പോലീസിനെ കള്ളന് ആക്കാമോ ?
പോലീസ് -> ആലീസ് -> ആതിര -> മുതിര -> മുള്ളന്‍ -> കള്ളന്
അടുത്തത് :രാത്രിയെ പകല്‍ ആക്കാമോ?
ഇത്തരം ഭ്രാന്തന്കളികള് ആരുടെ സൃഷ്ടിയാണാവോ!!!!!!!!
രാത്രി-> പത്രി->പത്രിക-> പകല്‍
ശരിയാണോ?
ഇത് പണ്ട് ബാലരമയില്‍ ഉണ്ടായിരുന്ന കളിയാണ്.
ഇത് കൂടുതല്‍ രസകരമാവണമെങ്കില്‍ രണ്ടു വാക്കുകളിലെയും അക്ഷരങ്ങള്‍ തുല്യമാവണം.
ആദ്യവാക്കില്‍ നിന്ന് ഒരക്ഷരം മാത്രം മാറ്റി വേണം അടുത്ത വാക്കുണ്ടാക്കാന്‍....
"പട്ടി->പച്ച->പൂച്ച" പോലെ .....
അപ്പന് - അരിപ്പ- അമരി - മകരി - മകള്‍ - മക്കള്‍
ഇനി 'കുതിര'യെ 'കഴുത'യാക്കാമോ?
:O
വിഷ്ണു - വില - ലക്ഷ്മി
പാര്‍വ്വതി യെ ജയപ്രദ യാക്കാമോ ?
പാര്‍വ്വതി-ജയവതി-ജയപ്രദ
ജയപ്രദയെ ശ്രീദേവിയാക്കാമോ?
ജലജേച്ചി ചോദ്യം ചോദിച്ചല്ലോ മുജീബേ?
ജയപ്രദ - ശ്രീജയ - ശ്രീദേവി
ഇനി മുജീബിന്റെ ചോദ്യത്തിനുള്ള ഉത്തരം
പൊലീസ് - സ്യാലന്‍ - കാലന് - കള്ളന്
എന്റെ ചോദ്യം -
മുജീബിനെ സുരേഷാക്കാമോ? :-))
ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല് ബത മിണ്ടാവതല്ല മമ !!
മുജീബ് - അജീബ് - അജീഷ് - സുജീഷ് - സുരേഷ്
ചെന്നിത്തല യെ മുഖ്യമന്ത്രി യാക്കാമോ ?
ചെന്നിത്തല - മത്തിത്തല - മത്തിമുള്ള് - മുഖ്യമന്ത്രി
എന്നാല്‍ പിന്നെ കഥാകാരനും സ്ഥലം വിട്ടുകൊള്ളുമല്ലോ അല്ലേ?
കഥാകാരന്-കര്ഷകന് -വിദൂഷകന്
ഇനി വിദൂഷകനെ സൂത്രധാരന്‍ ആക്കിയാലോ?
അതിന്റെ ആവശ്യമുണ്ടോ?
next ques ?
രാഹുല്‍ - ഹുങ്കാരം -പങ്കാരം - പ്രിയങ്ക
പൃഥ്വിരാജ് നെ മാമുക്കോയ ആക്കാമോ ?
പൃഥ്വിരാജ് - ബാബുരാജ് - മാമുക്കോയ
രണ്ടു പേരും കോഴിക്കോട്ടുകാരല്ലേ? ചങ്ങായിമാരല്ലേ? അവര്‍ക്കിടയില്‍ ആരും വേണ്ട :-))
ഇതെന്താ മുജീബ്, തലതിരിഞ്ഞ ചിന്തകള്‍? നേരത്തെ സ്വര്‍ഗത്തെ നരകമാക്കാന്‍ പറഞ്ഞു. ഇപ്പോളിതാ എളുപ്പം പ്രയാസമാക്കാനും
ഇതെന്താ മുജീബ്, തലതിരിഞ്ഞ ചിന്തകള്‍? നേരത്തെ സ്വര്‍ഗത്തെ നരകമാക്കാന്‍ പറഞ്ഞു. ഇപ്പോളിതാ എളുപ്പം പ്രയാസമാക്കാനും
ജലജേച്ചി, നരകം സ്വര്‍ഗമാക്കാനും, പ്രയാസം എളുപ്പമാക്കുവാനുമല്ലേ പ്രയാസം നേരെ തിരിച്ചാണെങ്കില്‍ വളരെ എളുപ്പമല്ലേ, അതുകൊണ്ടാണ് ഇത് തലതിരിഞ്ഞിരിക്കട്ടെയെന്നു കരുതിയത്.
മുജീബേ,
മോഹന്‍ലാലിനെ സുരേഷ്ഗോപിയാക്കിയപ്പോള് ഒരു വാക്ക് കൂടുതലല്ലേ? 'നിര്‍മോഹന്‍' ആവശ്യമുണ്ടോ?
ആവശ്യമില്ല എഴുതിവന്നപ്പോള്‍ ഒരെണ്ണം കട്ട് ചെയ്യാന്‍ മറന്നു പോയതാ.
vivek,
ചോദ്യം പറഞ്ഞില്ല.ഞാന്‍ തന്നെ ചോദിക്കാം.
മനുഷ്യനെ കുരങ്ങന് ആക്കാമോ?
മായാവി - നിയമം - കാമിനി - ഡാകിനി
പിടിപ്പുകേടി നെ ആത്മാർത്ഥത യാക്കാമോ (രണ്ടക്ഷരം മാറ്റാം)
:-(( X(
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )