ബീഫ് കഴിക്കുന്നവര്‍ ജാഗ്രതൈ!
----------------------------
കുഴഞ്ഞുവീണ് മരിക്കുന്നതും ബീഫ് കഴിക്കുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? രോഗമുള്ള കാലികളെ അറുത്ത് ഉണ്ടാക്കുന്ന ബീഫ് കഴിക്കുന്നതുമൂലം തലച്ചോറില്‍ ഉണ്ടാകുന്ന മുഴ പൊട്ടിയാല്‍ ഇത്തരത്തിലുള്ള മരണം ഉറപ്പാണ്. സിസ്റ്റിസര്ക്കോസിസ് എന്ന പേരിലുള്ള ഈ രോഗം തിരിച്ചറിയപ്പെടാറില്ല. പോസ്റ്റുമോര്‍ട്ടം ചെയ്യാത്തതിനാലാണ് കുഴഞ്ഞുവീണുള്ളവ പലപ്പോഴും സ്വാഭാവിക മരണമായി കരുതുന്നത്.
കോഴിക്കോട്ട് നടക്കുന്ന 'ജീവദര്ശന്' മൃഗസംരക്ഷണമേളയില് 'മാംസോത്പാദനവും വിപണനവും' എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. പി.വി. മോഹനനാണ് ഈ നിരീക്ഷണം നടത്തിയത്. വന്‍ നഗരങ്ങളില്‍ കുഴഞ്ഞുവീണ് മരിച്ചവരില്‍ റെഡ്ക്രോസ് നടത്തിയ പഠനം ഇത് ശരിവെച്ചിട്ടുണ്ട്.
മാംസ മാഫിയയാണ് ഇന്ന് മലയാളിയുടെ തീന്മേശ നിയന്ത്രിക്കുന്നത്. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയും അശാസ്ത്രീയമായും ആണ് മാട്ടിറച്ചിയുടെ വില്പന. ഒരു കാലിയെ അറുക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാറില്ല. കൊല്ലുന്നതിനുപന്ത്രണ്ട് മണിക്കൂര്‍ മുമ്പ് കാലിക്ക് ഭക്ഷണം കൊടുക്കരുത്. രോഗമൊന്നുമില്ലെന്ന് മൃഗഡോക്ടര്‍ പരിശോധിക്കണം. അറുത്തതിനുശേഷം ആന്തരാവയവങ്ങള്‍ പരിശോധിക്കണം. മറ്റു മൃഗങ്ങള്ക്കുമുന്നില് വെച്ച് അറക്കരുത്. എന്നാല്‍, ഇതൊന്നും ആരും പാലിക്കാറില്ല. അതുകൊണ്ട് മാംസത്തില്‍ വിഷാംശം നിറയുകയും ചെയ്യുന്നു-ഡോ. മോഹനന് തന്റെ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.
ബീഫ് കഴിക്കുന്നതില്‍ മലയാളിക്കുള്ള ശീലവും അത്യന്തം അപകടകരമാണ്. ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ച് മാത്രമേ മാംസം ഉപയോഗിക്കാവൂ. എന്നാല്‍, അറുത്തയുടനെ ചോരയൂറുന്ന ബീഫ് വാങ്ങാനാണ് നമുക്ക് കമ്പം. മുപ്പത്തിരണ്ടോളം മാംസജന്യമായ രോഗങ്ങള്‍ ഇതുവഴി പകരുന്നു-സെമിനാര്‍ നിരീക്ഷിച്ചു.
:O
സസ്യഭോജനമാണോ മാംസഭോജനമാണോ നല്ലത്? ഒരു ചര്‍ച്ചയായാലോ?
>> സസ്യഭോജനമാണോ മാംസഭോജനമാണോ നല്ലത്? >>
മിശ്രഭോജനം!
വിവിധമതങ്ങളില്‍ പെട്ടവര്‍ അല്ലെങ്കില്‍ ജാതിയില്‍ പെട്ടവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ മിശ്രഭോജനം എന്നല്ലേ പറയുന്നത്?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )