എന്റെ വിദ്യാലയം
  • ponnilavponnilav February 2012 +1 -1

    ചിരിപ്പിച്ച ,കരയിച്ച പള്ളിക്കൂട-കലാലയ വിശേഷങ്ങള്‍ പങ്കുവയ്ക്കൂ

  • vivekrvvivekrv February 2012 +1 -1

    തിങ്കളും താരങ്ങളും, തൂവെള്ളിക്കതിര്‍ ചിന്നും
    തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം >>> അതോ തുമ്പമാണോ?
    ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാനം
    ഇന്നിതാ ചിരിക്കുന്നു പാലോളി ചിതറുന്നു
    മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു -
    ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു
    മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധുപങ്ങൾ,
    മധുരമീ ജീവിതം, ചെറുതാണെന്നാകിലും
    ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥര്‍
    ‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ.


  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    നോം എങ്ങും പഠിച്ചില്ലാട്ടോ. പള്ളിക്കൂടത്തില്‍ പോകാതെ മാങ്ങക്ക് കല്ലെറിഞ്ഞു നാള് കഴിച്ചേ . മാങ്ങയില്ലാത്തപ്പോ ചൂണ്ടയിട്ടും .
    അതിനാല്‍ അറിയാവുന്നവര്‍ വല്ലതും എഴ്ത്വാ വായിക്കാലോ

  • aparichithanaparichithan February 2012 +1 -1

    എന്റെ നാട്, എന്റെ മലയാളം, എന്റെ വിദ്യാലയം...

    ഇങ്ങിനെ പോയാല്‍ അടുത്തത് എന്തായിരിക്കും?
    എന്റെ വീട്
    എന്റെ വാഹനം
    എന്റെ വാധ്യാര്‍
    എന്റെ കുടുംബം
    എന്റെ കെട്ട്യോന്‍/കെട്ട്യോള്‍
    എന്റെ കുട്ട്യോള്‍
    എന്റെ തട്ടാന്‍
    ????????

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    അല്ലാതെ നാട്ടുകാരുടെ കാര്യം നമ്മ എങ്ങനെ എഴുതാനാണ് .
    നാം നമ്മുടെ കാര്യം പറയ്യന്നെ

  • ponnilavponnilav February 2012 +1 -1

    വിദ്യാലയത്തില്‍ പോയില്ലെങ്കിലെന്താ വിദൂഷകന് വിവരമുണ്ട് . :-))

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    :-))

  • menonjalajamenonjalaja February 2012 +1 -1 (+2 / -0 )

    ഞാന്‍ അന്ന് പ്രീഡിഗ്രീക്ക് രണ്ടാം വര്‍ഷം. ഹോസ്റ്റലില്‍ താമസം. ഒരു ദിവസം രാവിലെ കോളേജ് അസ്സംബ്ലിയില്‍ ആകപ്പാടെ ഒരു മര്‍മ്മരം. എന്തുപറ്റിയെന്ന് എനിക്ക് മനസ്സിലായില്ല. എന്റെ ക്ലാസ്സില്‍ പഠിക്കുന്ന ഗീത എന്നെ കണ്ടതോടെ ആകെ പരിഭ്രമിച്ചുകൊണ്ട് കുട്ടിയിവിടെ നില്‍ക്കുകയാണോ എന്ന് ചോദിച്ചുകൊണ്ട് പെട്ടെന്ന് മറ്റുള്ളവരുടെ ഇടയിലേക്ക് പോയി. ( ആ മുഖം ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്.) അല്പം കഴിഞ്ഞ് പ്രിന്‍സിപ്പാളെത്തി പ്രീ ഡിഗ്രിക്കു പഠിക്കുന്ന ഒരു കുട്ടി അന്നുരാവിലെ മരിച്ചതായി അറിയിച്ചു. കോളേജില്‍ നിന്ന് കുറെപ്പേര്‍ ആ കുട്ടിയുടെ വീട്ടിലേയ്ക്ക് പോയി.
    രണ്ടു മൂന്ന് ദിവസം കഴിഞ്ഞു. ഞാന്‍ മലയാളം സ്റ്റാഫ് റൂമില്‍ എന്തോ ആവശ്യത്തിനു ചെന്നതായിരുന്നു. അപ്പോള്‍ മലയാളം പഠിപ്പിക്കുന്ന സിസ്റ്റര്‍ എന്നോടു പറയുകയാണ് , വടക്കാഞ്ചേരി ഭാഗത്തു നിന്ന് വരുന്ന ജലജ മരിച്ചെന്ന് കേട്ടപ്പോള്‍ ആദ്യം വിചാരിച്ചത് കുട്ടിയാണെന്നാണെന്ന്. ഗീതയുടെ മുഖത്ത് കണ്ട പരിഭ്രമത്തിന്റെ അര്‍ത്ഥം അപ്പോള്‍ ആണെനിക്ക് മനസ്സിലായത്. പിന്നീട് പലരും എന്നോട് പറഞ്ഞു അവര്‍ കരുതിയത് ഞാന്‍ മരിച്ചെന്നാണെന്ന്.

    ഇതിന് ഒരു അനുബന്ധം കൂടിയുണ്ട്.
    അന്ന് ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷം. കോളേജില്‍ നിത്യേന പോയിവരുന്നു. ഒരേ ബസ്സില്‍ പോകുന്ന ഞങ്ങള്‍ കുറച്ചുപേരുണ്ട്. ബസ്സില്‍ കയറുന്ന കുട്ടികളെയും വൃദ്ധകളെയും പരിചയപ്പെടുക, കുട്ടികളെക്കൊണ്ട് പാട്ട് പാടിക്കുക ഇവയൊക്കെ അതിലൊരു കൂട്ടുകാരിയുടെ വിനോദമായിരുന്നു. ഒരു ദിവസം അടുത്തിരുന്ന സ്ത്രീയെ പരിചയപ്പെട്ട ആ കൂട്ടുകാരി ജലജയെ അറിയാമോ എന്നവരോട് ചോദിച്ചു. ( ആ സ്ത്രീ ജലജയുടെ ബസ് സ്റ്റോപ്പില്‍ നിന്നാണ്കയറിയത്). അവരുടെ ഉത്തരം ഞങ്ങളെ സ്തബ്ധരാക്കി . അവര്‍ ജലജയുടെ അമ്മയായിരുന്നു.

  • ponnilavponnilav February 2012 +1 -1

    എന്റെ കലാലയം സമരങ്ങളുടെ ആലയമായിരുന്നു അല്ലാതെ കലകളുടെ അല്ല. രാവിലെ പത്തു മണിക്ക് കോളേജില്‍ എത്തിയാല്‍ പത്തു പത്തിന് തിരിച്ചു ബസ്സ്‌ പിടിക്കാം . സമരങ്ങളുടെ കാരണം പലപ്പോഴും വിളിക്കുന്നവര്‍ക്ക് തന്നെ അജ്ഞാതമായിരുന്നു .
    ചിലത് ഓര്‍മയുണ്ട് .
    കാന്റീനിലെ ഉഴുന്ന് വടയുടെ തുള വലുതായതിനും പരിപ്പുവട ഒരു രൂപാ വട്ടത്തിലായതിനും ആയിരുന്നു ഒരു സമരം . സമരം വിളിച്ചത് കാന്റീന്റെ പടി കയറാത്തവര്‍ തന്നെ .
    പഠിക്കാന്‍ അവകാശമുണ്ട്‌ അതിനാല്‍ പഠിക്കാന്‍ അനുവദിക്കണം എന്നും പറഞ്ഞു പഠിപ്പുമുടക്കി മറ്റൊരു സമരം .
    സിനിമ റിലീസ് ചെയ്യുന്ന ദിവസം സമരം ഉറപ്പ്. കാരണം ഒന്നും ഉണ്ടാവാറില്ല പലതിനും. പ്രീഡിഗ്രിക്കാലം അങ്ങനെ സമരങ്ങളുമായി കടന്നു പോയി . ക്ലാസ് ഉണ്ടായിരുന്ന ദിവസം ഓര്‍മയില്‍ ഇല്ല. ലാബ് മാത്രം നടക്കും .
    അതിനൊരവസാനം വന്നത് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് . അന്നത്തെ പ്രിന്‍സിപ്പല്‍ സമരക്കാരെ നേരിടാന്‍ തന്നെ തീരുമാനിച്ചു . സമരക്കാര്‍ പൊരുതാനും .രാവിലെ പത്തു മുതല്‍ മൂന്നു മണി വരെ സമരം വിളിച്ചിട്ടും വിടാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല . ഒടുവില്‍ പ്രിന്‍സിപ്പലിന്റെ വീടിനു കല്ലെറിഞ്ഞു സമരക്കാര്‍ അരിശം തീര്‍ത്തു . പ്രിന്‍സിപ്പല്‍ ജയിച്ചു ,കുട്ടികള്‍ തോറ്റു.

  • menonjalajamenonjalaja February 2012 +1 -1

    അതാണ് പറയുന്നത് ഭരണാധികാരികള്‍ നന്നാവണമെന്ന്.

    ഞാന്‍ പഠിച്ച സ്കൂളിലും കോളേജിലുമൊന്നും സമരം എന്ന കലാപരിപാടി ഇല്ലായിരുന്നു. ( അവിടെയൊന്നും വിദ്യാര്‍ത്ഥിയൂണിയന്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ ഉണ്ടായിരുന്നില്ല) അന്ന് പെണ്‍കുട്ടികള്‍ സമരം ചെയ്യാന്‍ തുടങ്ങിയിരുന്നില്ല.

  • ponnilavponnilav February 2012 +1 -1

    ഞാന്‍ പഠിച്ച കോളേജിലും പെണ്‍കുട്ടികള്‍ സമരം ചെയ്തിട്ടില്ല .
    പക്ഷെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സമരം ചെയ്തിട്ടുണ്ട് .
    പെണ്‍കുട്ടികളെ കേറ്റാതെ ഒരു വണ്ടി പോയാല്‍ മുഴുവന്‍ വണ്ടികളും തകരും .
    കുട്ടി രാഷ്ട്രീയ നേതാവിന്റെ കാമുകിയെ കിളി കമന്റടിച്ചാല്‍ ഒരാഴ്ച പഠിപ്പുമുടക്കി സമരം ,
    ബസ്സിനു കല്ലേറ് .
    കനകം മൂലം കാമിനി മൂലം .....

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ഹേതാ ആ പള്ളിക്കൂടം നോം ഒന്ന് പോയാലോന്ന് നിരീക്കാണ്‌. അഞ്ചാം ക്ലാസ്സും കുസ്തീം ണ്ട് അഡ്മിഷന്‍ തടയ്വോ ആവോ ? :-))

  • ponnilavponnilav February 2012 +1 -1

    അവിടെ ചേരാന്‍പന്ത്രണ്ടാം ക്ലാസ്സും ഗുസ്തീം വേണം . :-D

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    കുസ്തീണ്ട് ഇനി വേണ്ടത് പന്ത്രണ്ടാണ് . ഒന്നും രണ്ടു ചേര്‍ന്നാ പന്ത്രണ്ടാവുമോ കണക്കന്മാരെ ?

  • suresh_1970suresh_1970 February 2012 +1 -1

    എന്റെ നാട്
    എന്റെ വിദ്യാലയം

    ഇനി
    എന്റെ ഭാര്യ / ഭര്‍ത്താവ്
    എന്റെ പട്ടി / പൂച്ച
    എന്റെ ബസ്സ് / വണ്ടി
    എന്റെ ജോലി

    ഇനി എന്തരോ വരാന് ! ഔ ന്റെ മന്‍സരെ എയ്തീം ബായ്ച്ചും കയ്ച്ചിലാക്കണ്ടേ !

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    സാച്ചരത വേണം സാച്ചരത . ഇല്ലെങ്കില്‍ പണി പാളും

  • suresh_1970suresh_1970 February 2012 +1 -1

    പണ്ടത്തെ ഭൂരിഭാഗം സ്കൂളിലും സമരം കേമായിട്ടു ഉണ്ടായിരുന്നു .
    ഇന്നിപ്പോ ഗേര്‍മെന്‍റ് സ്കൂളിലും കൂടി സമരം ഇല്യാന്ടാവുന്നു !
    എന്നിട്ട് കുട്ട്യോളു നന്നായോ ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    :-))

  • srjenishsrjenish February 2012 +1 -1

    സുരേഷിനും വിദൂഷകനും ഒരേ ഭാഷയായോ.. :-))

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    അതെപ്പോ ? സുരേഷേ ജ്ജ് ഭാഷ മാറ്റി ഇംഗ്ലീഷ് ആക്കൂ . ഹിന്ദിയായാലും മതി എനിക്ക് മലയാളം മാത്രമേ അറിയൂ :-))

  • suresh_1970suresh_1970 February 2012 +1 -1

    ഞാനും ഇങ്ങളെപ്പോലെ മയക്കാലത്ത് മാത്രാ ഷ്കോളീ പോയിട്ടുള്ളൂ, ഇന്ദിയും ഇങ്കിരീസൊന്നും പുടില്ലാ ന്റെ ണ്ണീ !!

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    നന്നായി . ഇനീം വെള്ളപ്പൊക്കം വരട്ടെ :-D

  • ponnilavponnilav February 2012 +1 -1

    ഇങ്ങനെ ഓരോന്ന് പറയാതെ വിദ്യാലയത്തെക്കുറിച്ച് എഴുതൂ . മലയാളത്തില്‍ മതി .

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion