പക്ഷെ പലരും പരീക്ഷണം നടത്തുന്നത് വേറെ പലയിടങ്ങളിലുമാണ് :)
>>>ഹൃദയം തുറന്നു വയ്ക്കുമ്പോള്‍ ചെമ്പരത്തി പൂവ് എന്ന് പറയല്ലേ>>>
ഇതു കൊണ്ടൊക്കെയാവും പണ്ടാരോ പറഞ്ഞത്, 'സത്യം കെട്ടുകഥയെക്കാൾ വിചിത്രം' എന്ന് :-(
ഒരു സത്യവാങ്ങ്മൂലം
ഞാന്‍ ഒരു സാഹിത്യകാരിയെ അല്ല. ഭാവനയില്‍ നിന്ന് ചെറിയ കവിതകളും കഥകളും എഴുതിയിരുന്ന കാലമുണ്ടായിരുന്നു പണ്ട് .
അതിന്റെ ബാക്കി പത്രങ്ങളായി കോളേജ് മാഗസിനുകളും കുറെ സര്‍ട്ടിഫിക്കറ്റുകളും ഉള്ളത് തിരിഞ്ഞു നോക്കാറെ ഇല്ല . പെരുമ്പടവം ശ്രീധരന്റെ കയ്യൊപ്പുള്ള ഒരെണ്ണം കയ്യില്‍ ഉണ്ട് . ദൈവത്തിന്റെ കയ്യൊപ്പുള്ള എഴുത്തുകാരനല്ലേ. അദ്ദേഹത്തിന്റെ ഒരു കയ്യൊപ്പ് എന്റെ കയ്യിലും ഇരിക്കട്ടെ .
പഠിക്കുന്ന കാലത്ത് ഇങ്ങനെ പല വികൃതികളും ഉണ്ടായിരുന്നു . നാട്ടില്‍ നിന്ന് ലീവെടുത്ത് വരുന്നതുവരെ അത് തുടര്‍ന്നിരുന്നു .ചില മാസികകളില്‍ കഥകള്‍ വന്നിരുന്നു .
ഇന്ന് ഞാന്‍ ഒരു എഴുത്തുകാരി അല്ല എന്തിനു നല്ല വായനക്കാരി പോലും അല്ല . വായന കുറവായത് കൊണ്ട് ഭാഷയും ഉപേക്ഷിച്ച മട്ടാണ് .
കുപ്പിച്ചില്ല് ചിതറുന്നത് പോലെ മൂര്‍ച്ചയുള്ള ഭാഷയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു . അതോര്‍ത്തു നെടുവീര്‍പ്പിടാനല്ലാതെ എന്ത് ചെയ്യാനാണ് .
വാക്കുകളെ ഇങ്ങോട്ട് വിളിക്കുമ്പോള്‍ വായന നഷ്ടപ്പെടുത്തിയ നിന്നെ ഞങ്ങള്‍ക്ക് വേണ്ട എന്ന് പറഞ്ഞു അവര്‍ തിരിഞ്ഞോടുന്നു .
അവരെ കുറ്റം പറയരുതല്ലോ ഉപയോഗിക്കാതെ ക്ലാവ് പിടിച്ചു അവ എത്രനാള്‍ നോക്കിയിരിക്കും ?
ഇപ്പോള്‍ ഞാന്‍ സത്യങ്ങള്‍ എഴുതാറുണ്ട് . അതാണ് നിങ്ങള്‍ വായിക്കുന്നത് . കഥപോലെ തോന്നുന്ന സത്യങ്ങള്‍ .
പഠിക്കുന്ന കാലത്ത് ഇങ്ങിനെ ചില 'ദുശ്ശീലങ്ങൾ' എനിക്കും ഉണ്ടായിരുന്നു. പിന്നീടെപ്പോഴോ എല്ലാം കൈവിട്ടുപോയി.
അടിസ്ഥാനപരമായി ഞാൻ ഒരു മടിയനായതുകൊണ്ടാവാം.
എന്തും ആർത്തിയോടെ വായിച്ചിരുന്ന കാലവും പൊയ്പ്പോയി....
നിളചേച്ചി പറഞ്ഞ ശില്പയുടെ കദനകഥ, കുത്തഴിഞ്ഞ ജീവിത സാഹചര്യങ്ങളുടെ മറ്റൊരു മുഖം.
ആ പറഞ്ഞതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്. അധികമാരും ഇതേപ്പറ്റി അറിയുന്നില്ലെന്നു മാത്രം അമ്മ, സഹോദരി, അച്ചന്‍, സഹോദരന്‍ എന്ന യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള മനുഷ്യന്‍റെ കഴിവ് നഷ്ടപ്പെടുന്നതിന്‍റെ ഒരു ഉത്തമോദഹരമാണ് ഇത്.ഒരു നിമിഷത്തെ മനസിന്‍റെ ചാഞ്ചാട്ടം കൊണ്ട് സംഭവിക്കുന്ന ഒരു വലിയ പിഴവ് അതോടെ തീര്‍ന്നു ജീവിതം.അതു പിന്നെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല, അതാണ് മനുഷ്യന്‍റെ ഏറ്റവും വലിയ പരാജയവും.
ഇപ്പൊ ന്നെ പ്പോലെ വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കാ വിവരം ., വകതിരിവ്
ഒരേ മുഖത്തിന്റെ നൂറു നൂറു ഫോട്ടോക്കോപ്പികള്‍. ചിലത് കളര്‍ ചിലത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് . അത്ര തന്നെ. ഭാവം ഒന്നന്നെ . നിര്‍വികാരത .
എല്ലാം ഒരേ മുഖം തന്നെ എന്നോ ?
കാണുന്നത് മുഴുവനും പൊയ്മുഖങ്ങലാണെന്നറിയുമ്പോള്‍ ഉണ്ടാകുന്നതും നിര്‍വികാരത അല്ലേ ?
പൊയ്മുഖങ്ങള്‍ വലിച്ച് എറിഞ്ഞാലോ .
:-)) :-)) :-)) :-)) :-))
ദാ ഒരു മുഖം ചിരിക്കുന്നതിന്റെ ഫോട്ടോക്കോപ്പി. ഇതില്‍ ആരാണ് ഒറിജിനല്‍
1 ?
2 ?
3 ?
4 ?
5 ?
## പൊയ്മുഖങ്ങള്‍ വലിച്ച് എറിഞ്ഞാലോ .
എന്തിന് ? പൊയ്മുഖങ്ങള്‍ക്ക് പിന്നിലെ സത്തയെപ്പറ്റി എനിക്കു വേവലാതി ഇല്ല . ഞാനാരെയും മന്തുകാലാന്നു വിളിക്കാന്‍ തയ്യാറല്ല . ഏതൊക്കെയാണ് പൊയ്മുഖങ്ങളെന്ന് തീര്‍ച്ചയില്ലതോണ്ടാ.
ഇടതുകാലിലെ മന്ത് വലതു കാലിലേക്ക് മാറ്റാന്‍ പറഞ്ഞാലോ ? :-))
അതിന് നാറാണത്ത് ഭ്രാന്തന്റെ ബുദ്ധിയും കഴിവും ഭ്രാന്തും വേണം.
അതിന് നാറാണത്ത് ഭ്രാന്തന്റെ ബുദ്ധിയും കഴിവും ഭ്രാന്തും വേണം.
ലോകത്തെ മുഴുവന്‍ ജനത്തിനും ഭ്രാന്തു ഒന്നിച്ചു വരുമോ?
നാറാണത്തു ഭ്രാന്തന്റെ ഭ്രാന്തു ഭ്രാന്തു തന്നെ. ഇന്ന് നാം അത് ജീവിതത്തിന്റെ അര്‍ത്ഥശൂന്യത വ്യക്തമാക്കുന്നു എന്ന് വ്യാഖ്യാനിക്കും . നാം നേടുന്നതെല്ലാം അര്‍ത്ഥശൂന്യമാണെന്നു പഠിപ്പിക്കാന്‍ വേണ്ടിയാണ് എന്ന് പറയും . പക്ഷെ വട്ടു തന്നെ . എന്നിട്ടാര് നന്നായി? നാറാണത്ത് ഭ്രാന്തന്‍ നന്നായോ? ലോകം നന്നായോ?
ട്രെയിന്‍ യാത്രാനുഭവം എഴുതിയപ്പോള്‍ ഓര്‍മ്മ വന്ന ചെറിയ ഒരനുഭവം.
2001 ജൂലായ്. കേരളാ എക്സ്പ്രസ്സില്‍ ഝാന്‍സിയില്‍ നിന്നാണ് ഞാന്‍ കയറിയത്. എന്റെ ബോഗിയില്‍ ഏതാണ്ട് മുഴുവനും പട്ടാളക്കാരാണ്. ഞാന്‍ ഇരിക്കുന്നയിടത്ത്, ഞാനൊഴിച്ച് ബാക്കി ഏഴു പേരും പട്ടാളക്കാര്‍ (പല സ്ഥലത്തു നിന്നും കയറിയവര്‍). ഒരു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ നാട്ടിലേക്കു വരുന്നത്. സഹയാത്രികരും അങ്ങനെ തന്നെ. ഞങ്ങള്‍ പെട്ടെന്ന് കമ്പനിയായി. ചീട്ടുകളിയും മറ്റുമായി ആദ്യ രണ്ടു ദിവസങ്ങളില്‍ സമയം തള്ളി നീക്കി. മൂന്നാം ദിവസം രാവിലെ കേരളത്തില്‍ കടന്നു. കൊണ്ടുപിടിച്ചമഴയാണന്ന്. കേരളത്തിലാകെ വെള്ളപ്പൊക്കം. വണ്ടി വൈകുന്തോറും എല്ലാവരും അക്ഷമരായിക്കൊണ്ടിരിക്കുന്നു. (എറണാകുളം സ്റ്റേഷനില്‍ വെള്ളം കയറിയിരുന്നു എന്നാണെന്റെ ഓര്‍മ്മ.) ഇതാണ് പശ്ചാത്തലം.
തൃശൂര്‍ നിന്നും കുറേയധികം ബാഗുകളുമായി ഒരു കുടുംബം വണ്ടിയില്‍ കയറിയത്. മാതാപിതാക്കളും രണ്ടു കുട്ടികളും പ്രായമായ ഒരാളും (കുടുംബനാഥന്റെ അച്ഛനാണെന്നു തോന്നുന്നു). കുട്ടികള്‍ക്കൊരു പത്ത്പതിനൊന്ന് വയസ്സ് പ്രായം. ഒരാണും ഒരു പെണ്ണും. സീറ്റ് കിട്ടാതെ ആ കമ്പാര്‍ട്ട്മെന്റില്‍ തെക്കു വടക്കു നടക്കുന്ന അവരെ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ അവിടെയിരിക്കാന്‍ ക്ഷണിച്ചു. അവര്‍ ക്ഷണം സ്വീകരിച്ചു. രണ്ടു പേര്‍ തൃശൂരിലിറങ്ങിയതിനാല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. വൃദ്ധനു കിടക്കാന്‍ ഒരു സീറ്റ് ഞങ്ങള്‍ ഒഴിഞ്ഞു കൊടുത്തു. ബാഗുകള്‍ അപ്പര്‍ബര്‍ത്തുകളില്‍ നിറച്ചു. വീട്ടില്‍ നിന്നു കൊണ്ടുവന്ന ഭക്ഷണം കഴിക്കാനുള്ള തയാറെടുപ്പിലായി അവര്‍. അവരുടെ സൗകര്യാര്‍ഥം ഞങ്ങള്‍ പല വഴിക്കും മാറിക്കൊടുത്തു. പലയിടത്തും കറങ്ങി ഞാന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച ഇതാണ്. വൃദ്ധന്‍ ഒരു മിഡില്‍ ബര്‍ത്ത് കയ്യടക്കി ഉറക്കമാരംഭിച്ചു കഴിഞ്ഞു, മറ്റേതില്‍ മകനും. ലോവര്‍ബര്‍ത്തുകളില്‍ ഒന്നില്‍ കുട്ടികള്‍ തകര്‍ക്കുന്നു. ആ ബഹളത്തിനിടയ്ക്കും അമ്മ അടുത്ത ബര്‍ത്തില്‍ കിടന്ന് കൂര്‍ക്കം വലിക്കുന്നു. ഞങ്ങളുടേ ബാഗുകളും മറ്റു സാധനങ്ങളും അവര്‍ ദയാപൂര്‍വ്വം അപ്പര്‍ബെര്‍ത്തുകളിലേക്ക് മാറ്റിയിട്ടുണ്ട്.
രണ്ടു പട്ടാളക്കാര്‍ സൈഡ് സീറ്റുകളില്‍ ഒതുങ്ങിയിട്ടുണ്ട്. ഒട്ടകത്തിനിടം കൊടുത്തയാള്‍ അവിടെ സൈഡില്‍ നില്‍പ്പാണ്. എന്നെക്കണ്ട് അയാള്‍ ജാള്യതയോടെ ഒന്നു ചിരിച്ചു. അര്‍ത്ഥഗര്‍ഭമായി ഞാനും.
പലയിടത്തും കിടന്നും പിന്നെ ഇഴഞ്ഞും വണ്ടി എറണാകുളത്തെത്തി. മഴ അപ്പോഴും തകര്‍ത്തു പെയ്യുന്നുണ്ട്. എനിക്ക് കോട്ടയത്താണിറങ്ങേണ്ടത്. മറ്റുള്ളവരില്‍ ഒരാള്‍ക്ക് തിരുവല്ലയും മറ്റു രണ്ടുപേര്‍ക്ക് ചെങ്ങന്നൂരും. എറണാകുളത്തെത്തിയപ്പോള്‍ ധാരാളം സീറ്റുകള്‍ കാലിയായതിനാല്‍ ഞങ്ങളുടെ നില്പ്പവസാനിച്ചു. തൊട്ടടുത്ത സീറ്റുകളില്‍ ഞങ്ങള്‍ ഒതുങ്ങിക്കൂടി. ഇതിനിടയില്‍ 'അതിഥികള്‍' എഴുന്നേറ്റു വീട്ടില്‍ നിന്നും കൊണ്ടുവന്ന ഊണു കഴിക്കാന്‍ തുടങ്ങി. ഞങ്ങളുടേ ക്ഷമ കെട്ടു. ചോദിച്ചപ്പോള്‍ തിരുവനന്തപുരത്തേക്കാണു യാത്രയെന്നു മനസ്സിലായി. എങ്കില്‍ പിന്നെ ഒഴിവുള്ള മറ്റേതെങ്കിലും സീറ്റിലേക്കു മാറിക്കൂടെയെന്നു ഞങ്ങള്‍. സാധനങ്ങളേയും കുട്ടികളേയുമെടുത്തു മാറാന്‍ ബുദ്ധിമുട്ടാണെന്നും വേണമെങ്കില്‍ ഞങ്ങള്‍ മാറിക്കൊള്ളാനും നല്ല തൃശൂര്‍ ഭാഷയില്‍ മുഖത്തടിച്ചായിരുന്നു ഭാര്യയുടെ മറുപടി. ഞങ്ങളുടെ സാധനങ്ങള്‍ മാറ്റിത്തരാന്‍ സഹായിക്കാമെന്നായി 'നല്ലവനാ'യ ഭര്‍ത്താവ്. ഞാനീ നാട്ടുകാരനല്ലെന്ന ഭാവത്തില്‍ അച്ഛന്‍. കുട്ടികള്‍ ഭക്ഷണത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധിച്ചിരിക്കുന്നു.
ഇതികര്‍ത്താവ്യാമൂഢരായി ഞങ്ങള്‍ ഇരുന്നിടത്തു തന്നെ ഇരുന്നപ്പോള്‍ അവര്‍ അവരുടെ രണ്ടാം ഘട്ട ഉറക്കത്തിലേക്കു കടന്നു.
:-))
വേറിട്ട കാഴ്ചകള്‍ അധികമൊന്നും നാട്ടില്‍ കണ്ടില്ല. എല്ലാം പരിചിതമായ പൊയ്മുഖങ്ങള്‍ മാത്രം ....
## എല്ലാം പരിചിതമായ പൊയ്മുഖങ്ങള്‍ മാത്രം ....
കണ്ണാടിയിലാണോ നോക്കിയത് ?
കണ്ണാടിയില്‍ കാണുന്നതല്ലല്ലോ ശരിയായ മുഖം. മനസ്സു കാണുന്ന കണ്ണാടിയാണ് മുഖമെന്നത് പതിരായ പഴമൊഴി
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )