‘വെട്ടിക്കവല‘ എന്ന പേരിന്റെ ഉത്ഭവം തന്നെയാകട്ടെ അടുത്തത്. നിങ്ങള്‍ അരും കരുതുന്നതുപോലെ വെട്ടിപ്പും തട്ടിപ്പും നടത്തുന്നവര്‍ ഉണ്ടായിരുന്നതുകൊണ്ടൊന്നുമല്ല ആ പേര് വന്നത്. രണ്ട് ഐതീഹ്യങ്ങളാണ് ആ പേരിന് പുറകില്‍ പറഞ്ഞ് കേള്‍ക്കുന്നത്.
വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കാടുപിടിച്ചു കിടന്നിരുന്ന സ്ഥലങ്ങളായിരുന്നു അവിടം. കാട്ടില്‍ ശിവന്റെ ഒരു പ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നേ അവിടം ശിവന്റെ ശക്തിയാല്‍ പ്രസിദ്ധമായിരുന്നു. ഒരുപാട് ഭക്തര്‍ അവിടെ വന്ന് വഴിപാടുകള്‍ നടത്തുമായിരുന്നു. ആ ഇടയ്ക്ക് കച്ചവടത്തിനായി പുനലൂരില്‍ വന്ന് താമസിച്ചിരുന്ന ഒരു തമിഴന്‍ ഈ പ്രതിഷ്ഠയെപ്പറ്റി കേള്‍ക്കാനിടയായി. തന്റെ കുടുംബത്തിനുണ്ടായിരുന്ന തീരാവ്യാധികള്‍ മാറ്റിത്തരണമേ എന്ന് അദ്ദേഹം അവിടെ വന്ന് പ്രാര്‍ത്ഥിക്കുകയും രോഗശാന്തി ലഭിക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം. അങ്ങനെ തന്റെ ‘കവലൈ’ (ദുഖം)കള്‍ക്ക് മേല്‍ വിജയം കൈവരിക്കാന്‍ സഹായിച്ച ഇടം എന്ന നിലയ്ക്ക് ‘വെട്രിക്കവലൈ’ എന്ന്‍ വിളിക്കുകയും അതു പിന്നീട് കാലാന്തരത്തില്‍ വെട്ടിക്കവലയായി പരിണമിക്കുകയും ചെയ്തു എന്നതാണ് ഏറ്റവും പ്രചാരമുള്ള കഥ.
രണ്ടാമത്തേത് അത്ര രസകരമല്ലാത്ത ഒരു കഥയാണ് ദോഷൈകദൃക്കുകള്‍ പറയാറ്. പണ്ടുകാലത്ത് ആ പ്രദേശം മുഴുവന് ‘കവലക്കിഴങ്ങ്’ എന്നു പേരുള്ള ഒരുതരം കിഴങ്ങ് കാണപ്പെട്ടിരുന്നുവെന്നും അത് വെട്ടി എടുക്കുന്ന സ്ഥലമായതിനാലാണ് ആ പേര് വന്നതെന്നുമാണ് അത്. ഒരു പേരില്‍ എന്തിരിക്കുന്നു കാര്യം.
ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ക്ഷേത്രദര്‍ശനങ്ങള്‍ക്കായി വരുമ്പോള്‍ താമസിക്കുന്നതിനായി ഉണ്ടാക്കിയ കൊട്ടാരം ഇന്നും വെട്ടിക്കവലയിലുണ്ട്. അതില്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. വെട്ടിക്കവല ജംഗ്ഷന് 200 മീറ്റര്‍ ചുറ്റളവില്‍ 3 സുകൂളുകള്‍, പഞ്ചായത്തോഫീസ്, വില്ലേജോഫീസ്, ബ്ലോക്കോഫീസ്, സഹകരണബാങ്ക്, ഒരു സ്വകാര്യ ബാങ്ക്, മാവേലിസ്റ്റോര്‍, റേഷന്‍കട, പോസ്റ്റോഫീസ്, കള്ളുഷാപ്പ് എന്നുവേണ്ട ഒരു ജനസമൂഹത്തിനു വേണ്ടതെല്ലാം ഉണ്ട്. ഇത്രയേറെ സൌകര്യങ്ങളുണ്ടായിട്ടും അതിന്റെ ജാടകളൊന്നും ഞങ്ങള്‍ക്ക് തെല്ലും ഇല്ലെന്ന് തന്നെ പറയാം. ഒരു പോലീസ്‌സ്റ്റേഷന്റെ അസാന്നിദ്ധ്യം നിങ്ങള്‍ ശ്രദ്ധിച്ചു കാണും. പക്ഷേ കള്ളന്മാര്‍ ഇല്ലാത്തിടത്ത് എന്തിന് പോലീസ്.
വെട്ടിക്കവല മോഡല്‍ ഹൈസ്കൂളിന്റെ പിന്നിലും ഒരു കഥയുണ്ട്. പണ്ട് ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ക്ഷേത്രദര്‍ശനത്തിനായി വെട്ടിക്കവലയിലെ കൊട്ടാരത്തില്‍ താമസിക്കുന്ന കാലം. ക്ഷേത്രത്തിനടുത്ത് ചാണകം വാരിക്കൊണ്ടിരുന്ന ബാലന്‍ എന്തുകൊണ്ടോ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ ബാലനുമായി സംസാരിച്ച അദ്ദേഹത്തിന് അവന്റെ ബുദ്ധിയിലും മര്യാദകളിലും ഇഷ്ടം തോന്നുകയും അവനെ ദത്തെടുത്ത് വളര്‍ത്തുകയും ചെയ്തു. ആ ബാലനാണ് പിന്നീട് ദിവാന്‍ ശങ്കരന്‍ തമ്പിയായി മാറിയത്. ദിവാനായി അവരോധിക്കുന്ന വേളയില്‍ എന്ത് സമ്മാനമാണ് തരേണ്ടതെന്ന മഹാരാജാവിന്റെ ചോദ്യത്തിന് വെട്ടിക്കവലയില്‍ ഒരു പള്ളിക്കൂടം സ്ഥാപിക്കാന്‍ സഹായിക്കണം എന്നാണ് ദിവാന്‍ അപേക്ഷിച്ചത്. അങ്ങനെ അവിടെ ഒരു സ്കൂള്‍ ഉയര്‍ന്നു പൊങ്ങി.
(തുടരും)
>>വെട്ടിക്കവല ജംഗ്ഷന് 200 മീറ്റര്‍ ചുറ്റളവില്‍ 3 സുകൂളുകള്‍, പഞ്ചായത്തോഫീസ്, വില്ലേജോഫീസ്, ബ്ലോക്കോഫീസ്, സഹകരണബാങ്ക്, ഒരു സ്വകാര്യ ബാങ്ക്, മാവേലിസ്റ്റോര്‍, റേഷന്‍കട, പോസ്റ്റോഫീസ്, കള്ളുഷാപ്പ് എന്നുവേണ്ട ഒരു ജനസമൂഹത്തിനു വേണ്ടതെല്ലാം ഉണ്ട്.<<<br />
വെട്ടിക്കവലയെ ഒരു ജില്ലയായി പ്രഖ്യാപിക്കാമായിരുന്നു @-)
വെട്ടിക്കവലയെക്കുറിച്ച് പറഞ്ഞു നിര്‍ത്തുമ്പോള്‍ വാതുക്കല്‍ ഞാലിക്കുഞ്ഞിനെക്കുറിച്ചും കഴുവിടയാന്‍ കൊട്ടാരത്തെക്കുറിച്ചും പറയാതെപോകുന്നത് ശരിയാവുകയില്ലെന്ന് തോന്നിയതുകൊണ്ട് എഴുതട്ടെ!
വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രസിദ്ധമായ ഒരു ഉത്സവമാണ് വാതുക്കല്‍ ഞാലിക്കുഞ്ഞിനുള്ള പാല്‍ പൊങ്കാല. ആയിരക്കണക്കിനാളുകളാണ് എല്ലാ വര്‍ഷവും പൊങ്കാലയിടാന്‍ എത്താറ്. വാതുക്കല്‍ ഞാലിക്കുഞ്ഞിന്റെ പ്രതിഷ്ഠയെ ചുറ്റിപ്പറ്റിയുള്ള കഥ ഇപ്രകാരമാണ്. വളരെ വളരെ പണ്ട് ഈ നാട്ടിലുള്ള ഒരു ബ്രാഹ്മണ കുടുംബത്തിലെ ഒരു സുന്ദരിയായ സ്ത്രീ, ഒരു താഴ്ന്ന ജാതിക്കാരനെ സ്നേഹിച്ചു. ഇതറിഞ്ഞ കാരണവര്‍ ആ സ്ത്രീയെ കുടുംബത്തില്‍ നിന്നും പുറത്താക്കി. ആ സ്ത്രീ തന്റെ കാമുകനെ കല്ല്യാണം കഴിച്ചു. പക്ഷേ പക മൂത്ത ബന്ധുക്കള്‍ അയാളെ കൊന്നു. അവളെ ഒരുപാട് കഷ്ടപ്പെടുത്തി. അവസാനം അവര്‍ ചില നല്ല ആള്‍ക്കാരുടെ സഹായത്തോടെ ഇന്നത്തെ ക്ഷേത്രത്തിന് വടക്കുഭാഗത്ത് ഒരു കുടില്‍ കെട്ടി താമസിച്ചു. അവിടെവച്ച് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവത്തോടെ അവര്‍ മരിച്ചു. അനാഥയായ കുഞ്ഞിനെ ഒരു മൂപ്പന്‍ ഏറ്റെടുത്തു. പാലും പഴവും നല്‍കി വളര്‍ത്തി. കുഞ്ഞിന് ഏകദേശം 4 വയസ്സായി. ഒരു ദിവസം കുഞ്ഞിനെ ഊഞ്ഞാലില്‍ കളിക്കാന്‍ വിട്ടിട്ട് മൂപ്പന്‍ കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയി. തിരിച്ചു വന്ന അദ്ദേഹം കണ്ടത് കഴുത്തില്‍ കയറുകുരുങ്ങി ഊഞ്ഞാലില്‍ തൂങ്ങി നില്‍ക്കുന്ന കുട്ടിയെയാണ്. ഈ സംഭവത്തിനു ശേഷം ആ ബ്രാഹ്മണ കുലത്തില്‍ ഒന്നൊഴിയാതെ അനിഷ്ടങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. പ്രശ്നം വെച്ച് നോക്കിയവര്‍ കുട്ടിയുടെ ആത്മാവാണ് ഇതിന് കാരണം എന്ന് പ്രവചിച്ചു. അങ്ങനെ അതിന് പ്രതിവിധിയായി ആ ആത്മാവിനെ മേലൂട്ട് ക്ഷേത്രത്തില്‍ ശിവന്റെ മുന്നില്‍ വടക്കോട്ട് പ്രതിഷ്ഠിച്ചു. കരിവളയും എണ്ണയുമായിരുന്നു ആദ്യകാലത്ത് വഴിപാട്. ഒരിക്കല്‍ ഒരാള്‍ തനിക്ക് സല്‍പുത്രനെ തന്നാല്‍ കുഞ്ഞിന് ഒരു ഊഞ്ഞാല്‍ കെട്ടിത്തരാമെന്ന് മനസ്സില്‍ വിചാരിക്കുകയും അദ്ദേഹത്തിന് ഒരു സത്പുത്രന്‍ ജനിക്കുകയും ചെയ്തു.അങ്ങനെ കുഞ്ഞിന് ഊഞ്ഞാലും പാവയും വഴിപാടായി കൊടുക്കുക എന്ന ആചാരം തുടങ്ങി. ആ സത്പുത്രനാണ് പിന്നീട് ‘ജനിഷ്’ എന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്നത്. ;-)
ക്ഷേത്രത്തോട് ചേര്‍ന്നാണ് കഴുവിടയാന്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പണ്ടു ജീവിച്ചിരുന്ന വീരശൂരപരാക്രമിയും സത്യസന്ധനുമായ ഒരു സേനാനായകനായിരുന്നു കഴുവിടയാന്‍. ശത്രുക്കള്‍ അദ്ദേഹത്തെ ചതിയില്‍ പെടുത്തുകയും വെട്ടിക്കവലയ്ക്കടുത്തുള്ള ഒരു കുന്നില്‍ തൂക്കിലേറ്റുകയും ചെയ്തു. ആ കുന്ന് ഇപ്പോള്‍ കഴുവിടയാന്‍ കുന്ന് എന്ന പേരില്‍ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ വാളും പരിചയും ഇന്നും കഴുവിടയാന്‍ കൊട്ടാരത്തില്‍ കാണാം. ആ കുന്നില്‍ പോയാല്‍ ഇപ്പോഴും നിലവിള ശബ്ദങ്ങള്‍ കേള്‍ക്കാമെന്നാണ് പറയുന്നത്.
കേരളത്തിലെ ഓരോ ഗ്രാമങ്ങളും ഇതുപോലെ അനേകം നിറപ്പകിട്ടാര്‍ന്ന കഥകളാല്‍ സമൃദ്ധമാണ്. കേള്‍ക്കാന്‍ രസമുള്ള കഥകള്‍!! ഇത്തരം കഥകളുടെ വിശ്വാസ്യതയും നേരും നോക്കാതെ നിങ്ങളും നിങ്ങളുടെ ഗ്രാമത്തില്‍ പറഞ്ഞുകേള്‍ക്കുന്ന കഥകളുമായി എത്തൂ. കഥ കേള്‍ക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്..
(തുടരില്ല)
വെട്ടിക്കവല ജെനിഷ് എന്ന ആ (കു) പ്രസിദ്ധന്‍ എവിടെ പോയി. നോം കുറച്ചു സംശയം കരുതീരുന്നെ.
ഇനി എന്താ ചെയ്യാ.
വെട്ടിക്കവലലെ പ്രധാനമന്ത്രി ജെനിഷിന്റെ ആരായിട്ടു വരും ?
:-))
ഞാനുമോണ്ടേ ചുമ്മാ ചിരിക്കാന്‍ :-)) :-)) :-D :-D :) :) -)) :-)) :-D :-D :) :) -)) :-)) :-D :-D :) :) -)) :-)) :-D :-D :) :)
നേരത്തെയൊരിക്കലെഴുതിയ കുടപ്പാറ (കൊണ്ടയൂര്) പൂരം ഫെബ്രുവരി 24 വെള്ളിയാഴ്ച നടക്കുന്നു. രണ്ടു ദേശക്കാരും , രണ്ടു ചെരുപൂരങ്ങളും , ഒരു കാളവേല യും ചേര്ന്ന ഈ ഉത്സവ കാഴ്ചയിലേക്ക് ഏവര്ക്കും സ്വാഗതം. മോശമല്ലാത്ത തരത്തിലുള്ള കരിമരുന്നു പ്രയോഗം വൈകീട്ട് എഴുമണിക്കു നടക്കും. വെരും വാക്കല്ല. സ്വാഗതം. ഉത്സവം കാണാനെത്തുന്നവര്‍ അറിയിക്കുക.
നാം വരാംന് നിരീച്ചു . കരിമരുന്നുണ്ട്ച്ചാ നൂം വരണില്യാ .അസാരം പേടീണ്ടേ. :O
ok
നന്നായീന്നാ ജ്ജ് പറയണേ
:)
ഒരാളുടെയും പേടിമാറ്റാന്‍ എനിക്കാവില്ല. വരുന്നതും വരാത്തതും ഭവാന്‍റെ ഇഷ്ടം .
അടിയന്‍ . ആയിക്കോട്ടെ . നോം വരില്യ.
അല്ലെങ്കിലും ഉത്സവം നമുക്കത്ര പന്തിയല്ല. സദ്യയുണ്ടോ? വരും . :-))
:-)) :-)) :-)) :-)) :-))
ജെനിഷേ ജ്ജ് എന്തിനെ ചിരിക്കണൂ .. അതിറിയാത്തോണ്ടാ ഞാന്‍ ചിരിച്ചേ :-D
രണ്ട് വേഷത്തിലും മാറിമാറിയാടി ബാക്കിയുള്ളവരെ ബോധ്യപ്പെടുത്താനുള്ള ഈ ബദ്ധപ്പാട് കണ്ടിട്ടാവും ജെനീഷ് ചിരിച്ചത്!!
ആരാണ് രണ്ടു വേഷം കെട്ടിയത് ? :-))
ഞാനാരാണോ അത് ഞാന്‍ തന്നെ ആണ് . ഞാന്‍ വേറെ ആരെങ്കിലുമാണെന്ന് നിങ്ങള്ക്ക് തോന്നിയാല്‍ അത് നിങ്ങളുടെ പ്രശ്നം , അതിലെനിക്ക് പരിഭവമോ പരാതിയോ ഇല്ല .
കേയൂരാ ന വിഭൂഷയന്തി പുരുഷം
ഹാരാ ന ചന്ദ്രോജ്വാലാ
ന സ്നാനം ന വിലേപനം ന കുസുമം
നാലംകൃതാ മൂര്‍ദ്ധ്വജ
വാണ്യേകം സമലം കരോതി പുരുഷം
യാ സംസ്കൃതാ ധാരയേ
ക്ഷീയന്തേ ഖല് ഭൂഷണാനീ സതതം
വാഗ്ഭൂഷണം ഭൂഷണം
പൂരങ്ങളെക്കുറിച്ച് എനിക്ക് വലിയൊരു പരാതിയുണ്ട്
സാധാരണ പൂരങ്ങള്‍ക്കാണല്ലോ തായമ്പക, മേളം, പഞ്ചവാദ്യം തുടങ്ങിയവ ഉണ്ടാവുക. ഞാന്‍ ആദ്യമായി ഒരു തായമ്പക മുഴുവനായി കണ്ടത് ഇവിടെ ഒരു ഓണാഘോഷത്തിലാണ്. പെരുവനം കുട്ടന്‍ മാരാരുടെ തായമ്പക. സംഗതി കൊള്ളാമല്ലോ എന്ന് തോന്നി. ടിവിയില്‍ തൃശ്ശൂര്‍ പൂരം തത്സമയം തുടങ്ങിയതോടെ ഇലഞ്ഞിത്തറ മേളവും കുറെ കാണാന്‍ പറ്റി. ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട് ഈ പൂരങ്ങളൊക്കെ ആണുങ്ങള്‍ക്ക് മാത്രമുള്ളതാണോ എന്ന്. ഈ ഇലഞ്ഞിത്തറമേളം ഒരു യുവതിക്ക് മുന്‍നിരയില്‍ നിന്ന് കാണാനുള്ള സാഹചര്യം ഉണ്ടോ? പ്രായമായവര്‍ക്കാണെങ്കില്‍ ഇത്ര നേരം നില്‍ക്കാനുള്ള ആരോഗ്യവുമുണ്ടാവുമോ? അപ്പോള്‍ സ്ത്രീകള്‍ എന്തുചെയ്യും?
രണ്ടുമൂന്നുകൊല്ലമായി ഇവിടെ സ്റ്റേജ് ഷോ ആയി തായമ്പക ഉണ്ടാവാറുണ്ട്. ഞാന്‍ അത് കാണാറുമുണ്ട്. പക്ഷേ മേളം ,പഞ്ചവാദ്യം എന്നിവയൊന്നും അങ്ങനെ കാണാന്‍ കഴിഞ്ഞിട്ടില്ല.
ചെണ്ടകൊട്ടിക്കാനല്ലല്ലോ ഭാഗ്യം :-D
## പൂരങ്ങളെക്കുറിച്ച് എനിക്ക് വലിയൊരു പരാതിയുണ്ട് !
പകല്‍പ്പൂരത്തിന് പ്രത്യേകിച്ചു ഒരു അവസരം ഉണ്ടാക്കുന്നത് നടപ്പില്ല . രാത്രി പൂരം അമ്പലത്തിനുള്ളിലായതിനാല്‍ അവിടെ മൂന്നു തായമ്പകയും രണ്ടു ഉശിരന്‍ പഞ്ചവാദ്യവും (8പിഎം തൊട്ട് 0330 എഎം) വരെ യുള്ള സമയത്ത് സുഖമായി കാണാനുള്ള സൌകര്യം പെണ്ണുങ്ങള്‍ക്കും കുടപ്പാറ ഭഗവതി ക്ഷേത്രത്തിലുണ്ട് . തമ്മില്‍ തല്ലാതെ വാശിയേറിയ വാദ്യ വിസ്മയം തീര്‍ക്കാന്‍ രണ്ടു വിഭാഗക്കാരും തായമ്പകയ്ക്കും പഞ്ചവാദ്യത്തിനും പ്രശസ്ഥരെ തന്നെ അണിനിരത്താറുള്ളൂ .
അല്ലണ്ണ്യളെ അപ്പൊ ഇങ്ങളാരും പൂരത്തിന് ബര്ണില്ലാ ന്നന്നെ ഒറപ്പിച്ചോ, ഒരാള്ടേം മുണ്ടാട്ടം ല്ലാലോ !
എല്ലാരുടെം മുണ്ടാട്ടം മുട്ടി. സദ്യ ഉണ്ടോ നോം വരാം :-))
ആനയൂട്ട് ഉണ്ട് അത് മത്യാവോ !
എന്തേ ആനയൂട്ട് ഉണ്ട് പരിചയോണ്ടോ? നോം നല്ല സദ്യക്കെ ഉള്ളൂ . ങ്ങള് ആനയൂട്ട് കണ്ടു ഓടിക്കോ ? :-))
തായമ്പക ഇരുന്ന് കാണാനുള്ള സൌകര്യം ഉണ്ടോ? ഉണ്ടെങ്കില്‍ ഞാനൊരിക്കല്‍ വരും.
ചെറുതുരുത്തി: കൊണ്ടയൂര്‍ കുടപ്പാറ ഭഗവതിയുടെ തട്ടകത്തില്‍ നടന്ന പൂരാഘോഷം വര്‍ണചാരുതയായി. കൂട്ടിയെഴുന്നള്ളിപ്പില്‍ 20 ഗജവീരന്മാര്‍ അണിനിരന്നു. കാഞ്ഞിരക്കോട് കോളനിയില്‍നിന്ന് കാളവേല, തെയ്യം, കാവടിയാട്ടം, തകില്‍മേളം തുടങ്ങിയവയും എത്തിയതോടെ പൂരത്തിന് ദൃശ്യമേളചാരുതയായി. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം നടന്നു. വിവിധ വിഭാഗങ്ങളുടെ കലാപരിപാടികളുമുണ്ടായി. പുലര്‍ച്ചെ നാലുമണിയോടെ പൂരം ആവര്‍ത്തനത്തോടെ കുടപ്പാറ പൂരാഘോഷത്തിന് സമാപനമായി.
തായമ്പക ഇരുന്ന് കാണാനുള്ള സൌകര്യം ഉണ്ടോ?
ഉണ്ട്, മൂന്നു തായമ്പകയും രണ്ടു പഞ്ചവാദ്യവും കാണാം (8പിഎം ടു 4എഎം )
ചെറുതുരുത്തി: പുഴയിലിറങ്ങിയ കൊമ്പന്‍ പത്ത് മണിക്കൂറോളം പാപ്പാനെ വലച്ചു. ദേശമംഗലം, കൊണ്ടയൂര്‍, കുടപ്പാറ ഭാഗത്തായി ഭാരതപ്പുഴയിലാണ് സംഭവം.
കഴിഞ്ഞദിവസം പൂരം കഴിഞ്ഞ് ശങ്കരന്‍കുളങ്ങര മണികണ്ഠന്‍ എന്ന ദേവസ്വം വക ആനയെ കുളിപ്പിക്കാനായി പുഴയിലിറക്കി. പലതും കാട്ടി പ്രലോഭിപ്പിച്ചിട്ടും ആന കരയ്ക്ക് കയറിയില്ല. വൈകീട്ടോടെ ഇരുകരകളിലും നാട്ടുകാര്‍ തടിച്ചുകൂടി. വിവരമറിഞ്ഞ് ആറുമണിയോടെ ചെറുതുരുത്തി പോലീസും സ്ഥലത്തെത്തി. പുഴവെള്ളത്തിലൂടെ വളരെ ദൂരം നടന്ന ആന ഒടുവില്‍ രാത്രി 8 മണിയോടെ പാപ്പാന്മാരെ അനുസരിച്ച് കരയ്ക്ക് കയറി. ആനയെ കുടപ്പാറ ക്ഷേത്രത്തിനു സമീപം തളച്ചു.
ഒരിക്കല്‍ കുടപ്പാറ പൂരത്തിന് ഞാന്‍ വരും,ഒരു പഞ്ചവാദ്യം കാണാന്‍, കേള്‍ക്കാന്‍, അനുഭവിക്കാന്‍.
welcome.
thank you
സുഹൃത്തുക്കളേ,
കുടപ്പാറ പൂരം ഫോട്ടോസ് facebook ലിട്ടിട്ടുണ്ട്. കാണുക.
ആരെയും കാണുന്നില്ലല്ലോ ?
പുതിയ രണ്ടു പഞ്ചവാദ്യത്തിന്റെ വീഡിയോ ഇട്ടിട്ടുണ്ട് കാണുക .
കുടപ്പാറപൂരത്തിന്റെ ദൃശ്യങ്ങള്‍ കണ്ടു.
തേരില്‍ വെളിച്ചപ്പാട് വരലൊക്കെ ഇപ്പോഴുമുണ്ട് അല്ലേ? ഞങ്ങളുടെ അടുത്ത അമ്പലത്തിലും ഇതുപോലെ പറയര്‍ വേല ഉണ്ടാകാറുണ്ട്. പക്ഷേ ഇപ്പോള്‍ തേരും പറയപ്പൂതനുമൊന്നുമില്ല. വേറെ ചില പുതിയ വേഷങ്ങളാണുള്ളത്.
കുടപ്പാറ പൂരത്തിന്റെ യധാര്‍ഥ അവകാശികള്‍ പറയരാണ്. കിഴക്കുമുറിക്കാരും പടിഞാറ്റുമുറിക്കാരുമൊക്കെ പിന്നീടു വന്നതാണ്. പൂരം കൂറ (കൊടി) ഇടുന്നതും തീയ്യതി നിശ്ചയിക്കുന്നതുമെല്ലാം അവര്‍ തന്നെ ആണിപ്പോഴും .
അങ്ങനെയാണല്ലേ? അതായിരിക്കും പണ്ടൊന്നും ഈ പൂരത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തത്.
എന്റെ അടുത്തുള്ള അമ്പലത്തിനോട് ചേര്‍ന്ന് അവരുടെയും ഒരെണ്ണമുണ്ട്. ഒരു ആലിന്‍ചുവട്ടില്‍ ചില വിഗ്രഹങ്ങള്‍ . വേല ഒരു ദിവസം തന്നെ.
##എന്റെ അടുത്തുള്ള അമ്പലത്തിനോട് ചേര്‍ന്ന് അവരുടെയും ഒരെണ്ണമുണ്ട്. ഒരു ആലിന്‍ചുവട്ടില്‍ ചില വിഗ്രഹങ്ങള്‍.
ഇവിടെയും പ്രതിഷ്ഠ ഇല്ല, ഒരു ശൂലവും ഒരു വടിയുമായിരുന്നു ആദ്യം . ഈ അടുത്ത് ആണ് ഒരു ബിംബവും ഗോളകയും വച്ചത് . വെടിക്കെട്ടിന് ഇഷ്ടം പോലെ സ്തലങ്ങള്‍ തൃശ്ശൂരില്‍ ഉള്ളതിനാലാവും ഇവിടെക്ക് കൂടുതലും മലപ്പുറത്തുനിന്നുള്ളവര്‍ വരുന്നത് . വെടിക്കെട്ട് കാണാനായി മാത്രം 50000 ത്തില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉണ്ടായെന്ന് കണക്കാക്കപ്പെടുന്നു .
ഇനി അടുത്ത ഉത്സവം പിറന്നാളാഘോഷമാണ് . മിഥുനമാസത്തിലെ ചിത്ര നാളില്‍ . അന്നദാന മാണ് വിശേഷം . അന്നദാന മെന്ന് പറഞൂടാ , ശരിക്കും പിറന്നാല്‍ ഊട്ട് തന്നെ . വിഭവസമൃദ്ധം .
നാട്ടില്‍ നിന്ന് തിരിച്ചെത്തിയിട്ട് എന്റെ നാടിനെപ്പറ്റി പറയാം.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )