അന്താരാഷ്ട്ര ചലചിത്ര (ചിലചിത്ര) മേളയോടനുബന്ധിച്ചുണ്ടായ ചില സംഭവങ്ങളാണ് ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്.
ഷെറി എന്ന സംവിധായകന്റെ ആദ്യ സിനിമ നല്ലതാണെന്നോ ചീത്തയാണെന്നൊ അതു കാണാതെ പറയാനാവില്ല. പക്ഷേ ജനങ്ങളില്നിന്നും പിരിച്ചെടുക്കുന്ന, അല്ലെങ്കില്‍ കുടിപ്പിച്ചെടുക്ക പണമാണ് ഈ വക കൂത്തുകള്‍ നടത്താന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നത് .
സീന്‍ 1. സെലക്ഷന്‍ കമ്മറ്റി ആദിമധ്യാന്തം തിരഞ്ഞെടുക്കുന്നു.
സീന്‍ 2. മന്ത്രി പറയുന്നു ഞാനാ സിനിമ വീട്ടീക്കൊണ്ടോയി ക്കണ്ടു. സിനിമ പൂര്‍ണ്ണമമല്ല അതിനാല്‍ ഈ സിനിമ മത്സര വിഭാഗത്തില്‍ പെടുത്തരുത്. സെലെക്ഷന്‍ കമ്മിറ്റി യുടെ ആവശ്യം പിന്നെ എന്തിനായിരുന്നെന്നും , വീട്ടീക്കൊണ്ടോയി കാണാന്‍ മന്ത്രിക്കാരാ അധികാരം കൊടുത്തേന്നു ചോദിക്കരുത് .
സീന്‍ 3. ഷെറി പറയുന്നു സിനിമ പൂര്‍ണ്ണം.
സീന്‍ 4. മന്ത്രി പറയുന്നു ഡിസ്കില്‍ ചിലയിടങ്ങളില്‍ സൗണ്ടേ ഇല്ല.
സീന്‍ 5. ഷെറി പറയുന്നു ബധിരനായ കുട്ടിയുടെ ear phone വയ്കത്തപ്പോള്‍ ചിത്രത്തില്‍ സൗണ്ടില്ലത്തതാണ്. മനസ്സിലാവണ്ടേ മാഷെ, അതൊന്നു എഴുതി കാട്ടിക്കൂടാരുന്നോ എന്നാരും പറയാത്തത് ഭാഗ്യം .
സീന്‍ 6. ചിലചിത്ര മേളാ ചെയര്‍മാന്‍ പ്രിയദര്ശന്‍ പറയുന്നു affidavit തെറ്റിച്ചു നല്കിയതിനാലാണ് ചിത്രം മത്സര വിഭാഗത്തിലില്ലാത്തത് .
സിനിമയേ ആണോ അതൊ affidavit നെ യാണോ മത്സരവിഭാഗത്തിലെടുക്കുന്നതെന്നു ചോദിക്കാന്‍ യശശ്ശരീരനായ ബഹുമാനപ്പെട്ട കെ കരുണാകരന്‍ ഇന്നില്ല ഭാഗ്യം . (പണ്ടുണ്ടായതൊന്നും മന്ത്രിക്കും ചെയര്‍മാനും ഓര്‍മ്മകാണില്ല)
ആധിമധ്യാന്തം എന്ന സിനിമയെ വെറും ആദി മദ്യാ ന്ത മാക്കി പൊറൊട്ടു നാടകം കളിച്ച ചലചിത്ര അക്കാഡമിയും , രാജ്യാന്തര മേള ചെയര്‍മാനും ഇരുന്നു നിരങ്ങുന്ന കസേരകള്‍ ജനങ്ങളുടെ നികുതിപ്പണം കോണ്ടു നിര്‍മ്മിച്ചതാണെന്നിവര്‍ മനസ്സിലാക്കുക എന്നാണ്. ഒപ്പം ഒരു സിനിമയെടുക്കന്‍ ഇറങ്ങിപുറപ്പെട്ട ഒരു സംവിധായകനേയും , നിര്‍മ്മതാവിനേയും പരമാവധി ദ്രോഹിക്കാന്‍ കഴിഞ്ഞതില്‍ ഇവര്‍ക്ക് അഭിമാനിക്കാം.
ആദിമധ്യാന്തത്തെ വധിച്ചതും പോട്ടേ , കേരളത്തിന്റെ സ്വന്തം ചലചിത്രമേളയില്‍ അടുത്ത് മരണത്തിലെക്ക് നടന്നുപോയ മോഹന്‍ രാഘവനേയും ചിന്ത രവിയേയും ഒന്നു പരാമര്‍ശിക്കാന്‍ പോലും ആരുമുണ്ടായില്ല എന്നതില്‍ സ്വയം ലജ്ജിക്കുന്നു.
ആദി മധ്യാന്തവും ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെ ആയിരുന്നു എന്നാണ് അഭിപ്രായം (കണ്ടവരുടെ). ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ കാറ്റു പോയി എന്നാണ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത ചിലരുടെ അഭിപ്രായം.
വിവാദങ്ങളാണ് പല ചലച്ചിത്രസംവിധായകരും സ്വന്തം ചലച്ചിത്രങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഫലപ്രദമായി ഉപയോഗിക്കുന്നത്. (സാംസ്കാരികമന്ത്രി തന്റെ തനിനിറം പുറത്ത് കാണിക്കാന്‍ തുടങ്ങിയതിനാല്‍ വിവാദങ്ങള്‍ക്കൊന്നും ഒരു പഞ്ഞവുമില്ല താനും. ജനങ്ങളുടെ പ്രതീക്ഷ തകര്‍ത്ത മന്ത്രിമാരില്‍ ഒന്നാം സ്ഥാനത്താണ് അദ്ദേഹം.)
ഡാം മറ്റൊരു സമകാലീന ഉദാഹരണം. അതിന്റെ ഗ്രാഫിക്സ് കണ്ടാല്‍ വിനയന്‍ പോലും നാണിച്ചു പോകും
സിനിമ ഗംഭീരമായിരുന്നു എന്ന അര്‍ത്ഥത്തിലല്ല ഞാന്‍ പറഞ്ഞത്. മറിച്ച് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്ത ഒരു ഫിലിമിനെ തിരുത്താന്‍ ഇത്രയൊക്കെ പാടുപെടണമെങ്കില്‍ അതിലെന്തോ ഇല്ലേ എന്നു കരുതില്ലേ , ശബ്ദമില്ല, സബ് ടൈറ്റിലില്ല, അഫിഡവിറ്റ് ശരിയല്ല എന്നൊക്കെ പറഞ്ഞു മാറ്റിനിര്‍ത്തുമ്പോള്‍ സംവിധായകന്‍ പറയുന്നതിലും കാര്യമുണ്ടെന്നു കരുതരുതോ. ഒന്നുകില്‍ കാശും കൊടുത്തു സെലെക്ഷന്‍ കമ്മിറ്റിയെ വച്ചതു തെറ്റായെന്നു അക്കാഡമിയോ, പ്രിയദര്‍ശനോ പറയുകയോ അല്ലെങ്കില്‍ അവരുടെ തീരുമാനങ്ങളെ മാനിക്കാനുള്ള മര്യാദയെങ്കിലും കാട്ടണമായിരുന്നില്ലേ . മത്സര വിഭാഗത്തില്‍ ഒരു മലയാള ചിത്രവും ഇല്ലാതിരുന്നത ഓരൊറ്റ നല്ല മലയാള ചിത്രവും കഴിഞ്ഞവര്‍ഷം ഇറങ്ങിയില്ലെന്നുള്ളതു സമ്മതിക്കലാവില്ലേ അത്.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )