Comment Section (ചിറക്)

Entries from Datuk Database

ചിറക്1(നാമം):: (പക്ഷികള്‍, ശലഭങ്ങള്‍ തുടങ്ങിയവയുടെ) വായുവില്‍ പറക്കുന്നതിന് ഉപയോഗപ്പെടുന്ന അവയവം
ചിറക്1(നാമം):: പക്ഷികളുടെ ചിറകിന്‍റെ സ്ഥാനത്ത് ചില ജലജീവികള്‍ക്കുള്ള അവയവം
ചിറക്1(നാമം):: വിമാനത്തിനെ വായുവില്‍ താങ്ങിനിറുത്തുന്നഭാഗം
ചിറക്1(നാമം):: അമ്പിന്‍റെ ഇരുവശത്തും ഘടിപ്പിച്ചിട്ടുള്ള പക്ഷിത്തൂവല്‍
ചിറക്1(നാമം):: വള്ളത്തിന്‍റെ അറ്റത്തുള്ള തടിക്കഷണം
ചിറക്1(നാമം):: ചാലിന്‍റെ ശാഖ
ചിറക്1(നാമം):: തെരുവിന്‍റെ ഒരു വശത്തുള്ള ഭവനനിര
ചിറക്1(നാമം):: പ്രധാന ഭവനത്തിന്‍റെ വശത്ത് കെട്ടിയിട്ടുള്ള എടുപ്പ്
ചിറക്1(നാമം):: വശം
ചിറക്1(നാമം):: വാതില്‍പ്പലക. ചിറകടിക്കുക = പരിഭ്രമിക്കുക. ചിറകറുക്കുക = ശക്തിനശിപ്പിക്കുക, അവശമാക്കുക. ചിറകിനടിയിലാക്കുക = സംരക്ഷിക്കുക. ചിറകുകെട്ടിപ്പറക്കുക = വളരെവേഗം ചെല്ലുക. ചിറകുമുളയ്ക്കുക = തന്റേടമുണ്ടാകുക
ചിറക്2(നാമം):: ഒരളവ്, ഉള്ളങ്കൈയില്‍ കൊള്ളുന്നത്ര

visit http://olam.in/ for details


comments powered by Disqus